സ്വന്തം ലേഖകൻ: യുഎസിലെ മെയിന്‍ സംസ്ഥാനത്തെ ലെവിസ്റ്റണില്‍ 22 പേരെ വെടിവച്ചുകൊന്ന അക്രമിയെ തിരിച്ചറിഞ്ഞു. നാല്പതുകാരനായ റോബര്‍ട്ട് കാർഡ്, വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. മാനസികരോഗകേന്ദ്രത്തിൽ ചികിത്സ തേടിയിട്ടുള്ള ഇയാൾ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയുടെ ചിത്രം ആൻഡ്രോസ്കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ …
സ്വന്തം ലേഖകൻ: ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിനുപിന്നില്‍ ഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച സുപ്രധാന അടിസ്ഥാനസൗകര്യ പദ്ധതിയും ഒരു ഘടകമാകാമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. യുഎസ് സന്ദര്‍ശനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസിനൊപ്പം വാഷിങ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബൈഡന്‍ അഭിപ്രായപ്രകടനം നടത്തിയത്. സെപ്റ്റംബറില്‍ നടന്ന ജി-20 സമ്മേളനത്തില്‍ ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ് സാമ്പത്തിക …
സ്വന്തം ലേഖകൻ: യാത്ര ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ കൂടിയാണെങ്കിൽ ക്യൂ നിൽക്കാതെ അകത്തു കയറാം. ഓട്ടോമേറ്റഡ് പ്രക്രിയകൾ യാത്രക്കാർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചെക്ക്-ഇൻ , ബാഗേജ് ഡ്രോപ്പ്, പാസ്‌പോർട്ട് പരിശോധന എന്നിവയെല്ലാം സ്വന്തമായി ചെയ്യാൻ സാധിക്കും. എയർപോർട്ടിൽ സ്വയം ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കിയോസ്‌കിലേക്ക് പോയി ഒന്നുകിൽ അവരുടെ …
സ്വന്തം ലേഖകൻ: വ്യാപാര, വാണിജ്യ ബന്ധങ്ങളിൽ ഇന്ത്യയും സൗദിയും കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. സൗദി ചേംബർ റിയാദിൽ സംഘടിപ്പിച്ച സൗദി – ഇന്ത്യൻ വ്യവസായികളുടെ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഇരുരാജ്യങ്ങളിലെയും ചേംബർ പ്രതിനിധികൾ ഒപ്പ് വച്ചു. മന്ത്രി പീയുഷ് ഗോയൽ, സൗദി ചേമ്പർ പ്രസിഡന്റ് …
സ്വന്തം ലേഖകൻ: സൗദി വിഷന്‍ 2030 വികസന പദ്ധതിക്ക് കീഴില്‍ വിനോദ വ്യവസായത്തെയും കായിക രംഗത്തെയും പരിപോഷിപ്പിക്കാന്‍ രാജ്യം നീക്കങ്ങള്‍ ഊര്‍ജിതമാക്കി. എണ്ണയെ മുഖ്യവരുമാനമായി ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം മേഖലയ്‌ക്കൊപ്പം കായിക-വിനോദ വ്യവസായ രംഗത്തും വന്‍ നിക്ഷേപം നടത്തുന്നത്. 2027ലെ ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിന് അനുമതി ലഭിക്കുകയും 2034ലെ ഫിഫ ലോകകപ്പ് വേദി …
സ്വന്തം ലേഖകൻ: ഒമാനിലേക്ക് ജോലിക്കായി ആളുകളെ ആവശ്യമുണ്ടെന്ന് കാണിച്ച് തട്ടിപ്പ്. ഒമാനിലെ ഹൈപ്പർമാർക്കറ്റുകളുടെ പേരിലും സ്വകാര്യ ആശുപത്രികളുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി തെറ്റായ റിക്രൂട്ട്‌മെന്റ് പരസ്യം നൽകിയാണ് ഇവർ ആളുകളെ കൂട്ടുന്നത്. റോയൽ ഒമാൻ പോലീസ് തൊഴിൽ വാഗ്ദാനങ്ങൾ ഉൾപ്പെടുന്ന പരസ്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ആളുകൾ അതിൽ വീഴുന്നതിനെതിരെ മുന്നറിയിപ്പ് നൽകി പോലീസ് …
സ്വന്തം ലേഖകൻ: വിദേശ അപേക്ഷകരുടെ വിസിറ്റിംഗ്, സ്റ്റഡി, വർക്ക്, ഇമിഗ്രേഷൻ വീസ ഫീസുകളിൽ ഒക്ടോബർ നാല് മുതൽ വൻ വർദ്ധനവ് നടപ്പിലാക്കിയതിനുശേഷം ജനുവരി മുതൽ ഹെൽത്ത് ആൻഡ് കെയർ, നഴ്സിംഗ് സ്റ്റുഡൻറ് വീസകളുടേയും ഹെൽത്ത് സർചാർജിന്റെയും ഫീസുകൾ വർധിപ്പിക്കുവാൻ തയ്യാറെടുക്കുകയാണ് യുകെ ഹോം ഓഫീസ്. എന്നാൽ ഇതിനെതിരെ നഴ്സുമാരുടേതടക്കം ആരോഗ്യ മേഖലയിലെ വിവിധ സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു. …
സ്വന്തം ലേഖകൻ: യുകെയിലെക്കുള്ള വിദേശ വിദ്യാര്‍ഥികളുടെ ഒഴുക്ക് രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ വന്‍ പാര്‍പ്പിട പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിനിടെ, ഇവിടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന താമസ സൗകര്യത്തിന്റെ പ്രതിസന്ധിയെപ്പറ്റിയുള്ള വാര്‍ത്തകളും പുറത്തു വരികയാണ്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജില്‍ (യുസിഎല്‍) ബിരുദം പൂര്‍ത്തിയാക്കിയ ശ്രദ്ധ ചക്രവര്‍ത്തി, ലണ്ടനിലെ കിംഗ്സ് ക്രോസ് ഏരിയയിലെ ഒരു വാടക ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. …
സ്വന്തം ലേഖകൻ: ആശുപത്രികളുടെ പ്രവർത്തനത്തിനടക്കം ഇന്ധനക്ഷാമം നേരിടുന്നതായുള്ള വാർത്തകൾക്കിടെ, വലിയ അളവില്‍ ഹമാസ് ഇന്ധനം ശേഖരിച്ച് ഉപയോഗിക്കാതെ വെച്ചിരിക്കുന്നെന്ന് ആരോപിച്ച് ഇസ്രയേല്‍. ഗാസയില്‍ അഞ്ചുലക്ഷത്തിലേറെ ലിറ്റര്‍ ഡീസല്‍ ഹമാസ് ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും ഐ.ഡി.എഫ്. എക്‌സില്‍ പങ്കുവെച്ചു. തെക്കന്‍ ഗാസയില്‍ റാഫ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്ത് വലിയ ഇന്ധന …
സ്വന്തം ലേഖകൻ: എമിറേറ്റിലെ 7200 വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെകൂടി പെരുമാറ്റവും യാത്രാമാര്‍ഗവും തത്സമയം നിരീക്ഷിക്കുന്നതിന് സംവിധാനം ആരംഭിച്ചതായി ദുബായ് ടാക്‌സി കോര്‍പ്പറേഷന്‍ (ഡി.ടി.സി.) അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ ബസുകള്‍, ടാക്‌സികള്‍, ലിമോസിനുകള്‍, വാണിജ്യ ബസുകള്‍, ഡെലിവറി മോട്ടോര്‍ ബൈക്കുകള്‍ എന്നിവയാണ് നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ സംവിധാനത്തിലൂടെ നിരീക്ഷിക്കുന്നത്. നിലവില്‍ 14,500 ഡ്രൈവര്‍മാരുടെ പെരുമാറ്റം കണ്‍ട്രോള്‍ …