1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ ബാബെറ്റ് കൊടു ങ്കാറ്റിൻ്റെ ദുരിതം വിട്ടൊഴിയു ന്നില്ല; 3 ദിവസം കൊണ്ട് പെയ്തത് 2 മാസത്തെ മഴ!
യുകെയിൽ ബാബെറ്റ് കൊടു ങ്കാറ്റിൻ്റെ ദുരിതം വിട്ടൊഴിയു ന്നില്ല; 3 ദിവസം കൊണ്ട് പെയ്തത് 2 മാസത്തെ മഴ!
സ്വന്തം ലേഖകൻ: യുകെയിലാകമാനം ബാബെറ്റ് കൊടുങ്കാറ്റ് ദുരിതം വിതക്കുന്നു. ബാബെറ്റ് കൊടുങ്കാറ്റ് രണ്ട് ജീവനുകള്‍ കൂടി കവര്‍ന്നതോടെ ആകെ മരണസംഖ്യ എട്ടായി. നോര്‍ത്ത് യോര്‍ക്ക്ഷയറില്‍ പാലത്തില്‍ നിന്നും കാര്‍ മറിഞ്ഞ് രണ്ട് പേര്‍ മരണപ്പെട്ടു. സ്‌കിപ്ടണ് സമീപം ഉച്ചയ്ക്ക് 1.20-ഓടെയാണ് ദാരുണസംഭവം. 70-കളില്‍ പ്രായമുള്ള സ്ത്രീയും, പുരുഷനുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഡെര്‍ബിഷെയറില്‍ മൂന്ന് കടുത്ത വെള്ളപ്പൊക്ക …
യുകെയിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ വ്യാപകമാകുന്നു; സസൂക്ഷ്മം നിരീക്ഷിച്ച് സർക്കാർ
യുകെയിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ വ്യാപകമാകുന്നു; സസൂക്ഷ്മം നിരീക്ഷിച്ച് സർക്കാർ
സ്വന്തം ലേഖകൻ: യുകെയിലാകമാനം യുകെയിലെമ്പാടും പലസ്തീന്‍ അനുകൂല പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായി. ലണ്ടന്‍, കാര്‍ഡിഫ്, ബെര്‍മിംഗ്ഹാം, ബെല്‍ഫാസ്റ്റ്, സാല്‍ഫോര്‍ഡ് എന്നിവിടങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ പ്രകടനങ്ങള്‍ നടത്തി. ലണ്ടനില്‍ ഡൗണിങ് സ്ട്രീറ്റിന് സമീപം ലക്ഷം പേരുടെ റാലിയാണ് നടന്നതെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു. പ്രകടനം ആക്രമാസക്തവുമായി. നിരവധി പേര്‍ അറസ്റ്റിലായി. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ ഹമാസിനെ …
തീവ്രവാദ ഭീഷണിയെന്ന് മുന്നറിയിപ്പ്; ഫ്രാൻസിലേക്ക് വരാൻ ടൂറിസ്റ്റുകൾ മടിക്കുന്നതായി റിപ്പോർട്ട്
തീവ്രവാദ ഭീഷണിയെന്ന് മുന്നറിയിപ്പ്; ഫ്രാൻസിലേക്ക് വരാൻ ടൂറിസ്റ്റുകൾ മടിക്കുന്നതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ: രാജ്യത്ത് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഫ്രാന്‍സിലെ വിനോദസഞ്ചാര വ്യവസായം ആശങ്കയിലാണ്. സന്ദർശകർ ഫ്രാൻസിലേക്ക് വരാൻ മടിക്കുന്നതിയിട്ടാണ് സൂചനകൾ പുറത്ത് വരുന്നത്. സർക്കാർ വിഷയത്തിൽ പ്രതികരിക്കാൻ മടിക്കുകയാണെന്ന ആരോപണവും ശക്തമാണ്. ശരത്കാല അവധിക്കാലത്തിന്റെ തുടക്കത്തില്‍ ആളുകൾ റിസർവ് ചെയ്ത ശേഷം റദ്ദാക്കുന്ന സംഭവങ്ങളിൽ പത്ത് ശതമാനം വര്‍ധനവുണ്ടെന്ന് ഗ്രേറ്റര്‍ പാരിസ് ഏരിയയിലെ …
ഗാസ ആക്രമണം ഹമാസിനെ തുടച്ചുനീക്കുംവരെ തുടരും; സൈനിക നടപടി കടുപ്പിച്ച് ഇസ്രയേല്‍
ഗാസ ആക്രമണം ഹമാസിനെ തുടച്ചുനീക്കുംവരെ തുടരും; സൈനിക നടപടി കടുപ്പിച്ച് ഇസ്രയേല്‍
സ്വന്തം ലേഖകൻ: ഗാസയ്‌ക്കെതിരെ ഇസ്രയേല്‍ സൈനിക നടപടികള്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തോളം തുടര്‍ന്നേക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. എന്നാല്‍, അവസാനം ഹമാസ് ഉണ്ടായിരിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഇസ്രയേല്‍ വ്യോമസേനയുടെ നടപടികള്‍ സംബന്ധിച്ച് വിലയിരുത്തിയ ശേഷമായിരുന്നു യോവ് ഗാലന്റിന്റെ പ്രതികരണം. ‘പ്രതിരോധസേനയ്ക്ക് യുദ്ധ തന്ത്രങ്ങളില്‍ ഒരു നിയന്ത്രണവും ഉണ്ടായിരിക്കില്ല. ഗാസയില്‍ നമ്മുടെ …
സൗദിയിൽ ഡ്രൈവര്‍ ജോലിക്കെത്തുന്നവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിം​ഗ് ലൈസന്‍സ് ഉപയോ​ഗിക്കാം
സൗദിയിൽ ഡ്രൈവര്‍ ജോലിക്കെത്തുന്നവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിം​ഗ് ലൈസന്‍സ് ഉപയോ​ഗിക്കാം
സ്വന്തം ലേഖകൻ: ഡ്രൈവര്‍മാരായി ജോലിക്ക് എത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിം​ഗ് ലൈസന്‍സ് താല്‍ക്കാലികമായി ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് സൗദി അറേബ്യ ട്രാഫിക് ഡയറക്ടറേറ്റ്. അംഗീകൃത കേന്ദ്രത്തില്‍ നിന്നുളള ഡ്രൈിവിംഗ് ലൈസന്‍സിന്റെ പരിഭാഷ ഡ്രൈവര്‍മാര്‍ കൈയ്യില്‍ കരുതണം. ഓരോ ലൈസന്‍സിന്റെയും മാനദണ്ഡമനുസരിച്ചായിരിക്കും അനുമതി നല്‍കുകയെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. വാഹനം ഓടിക്കുന്നതിന് അംഗീകൃത കേന്ദ്രത്തില്‍ …
അബുദാബിയിൽ ഫാമിലി ഫ്ലാറ്റുകൾക്കും വില്ലകൾക്കും വാടക കൂടുന്നു; പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി
അബുദാബിയിൽ ഫാമിലി ഫ്ലാറ്റുകൾക്കും വില്ലകൾക്കും വാടക കൂടുന്നു; പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: പ്രവാസി കുടുംബങ്ങളുടെ വരവ് കൂടിയതോടെ അബുദാബിയിൽ ഫാമിലി ഫ്ലാറ്റുകൾക്കും വില്ലകൾക്കും ഡിമാൻഡും വിലയും കൂടി. ശരാശരി 5% വരെയാണ് വില വർധിച്ചത്. നഗരത്തിൽ കുടുംബമായി താമസിക്കുന്ന ചില പ്രദേശങ്ങളിൽ വാർഷിക വാടകയിൽ 2000 മുതൽ 5000 ദിർഹം വരെയാണ് കൂട്ടിയത്. എന്നാൽ ഉൾപ്രദേശങ്ങളിൽ ഇത് 1000 മുതൽ 3000 ദിർഹം വരെയാണ്. കെട്ടിട …
സൗദിയിൽ വിദേശ സര്‍വകലാശാലകളുടെ ശാഖകള്‍ തുറക്കാന്‍ അനുമതി; പ്രവാസികൾക്ക് ഗുണം
സൗദിയിൽ വിദേശ സര്‍വകലാശാലകളുടെ ശാഖകള്‍ തുറക്കാന്‍ അനുമതി; പ്രവാസികൾക്ക് ഗുണം
സ്വന്തം ലേഖകൻ: വമ്പന്‍ പരിഷ്‌കരണങ്ങളുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ മുന്നേറുന്ന സൗദി അറേബ്യ വിദ്യാഭ്യാസ വിപ്ലവത്തിന് പുതിയ പന്ഥാവ് തുറന്നു. രാജ്യത്ത് വിദേശ സര്‍വകലാശാലകളുടെ ബ്രാഞ്ചുകള്‍ തുറക്കാന്‍ അനുമതി. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ അനുഭവിച്ചുവന്നിരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നിന് പരിഹാരം കാണാനുള്ള മാര്‍ഗമാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ …
ലണ്ടനിലെ ബാർ ഫ്രീസറില്‍ 10 വർഷം മുൻപ് കാണാതായ ആളുടെ മൃതദേഹം; പ്രതിയെ തിരഞ്ഞ് പോലീസ്
ലണ്ടനിലെ ബാർ ഫ്രീസറില്‍ 10 വർഷം മുൻപ് കാണാതായ ആളുടെ മൃതദേഹം; പ്രതിയെ തിരഞ്ഞ് പോലീസ്
സ്വന്തം ലേഖകൻ: പത്ത് വർഷം മുൻപ് കാണാതായ ആളുടെ മൃതദേഹം ആളൊഴിഞ്ഞ പബ്ബിൽ ഫ്രീസറിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടുന്നതിന് പൊതുജനങ്ങളുടെ സഹായം തേടി ലണ്ടൻ പൊലീസ്. രണ്ട് വർഷം മുൻപ് ഒക്ടോബറിൽ വൈൻ ബാറായിരുന്ന ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ നിന്നാണ് റോയ് ബിഗിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് മെട്രോപൊളിറ്റൻ പൊലീസ് സർവീസ് പ്രസ്താവനയിൽ അറിയിച്ചു. പരിസരത്ത് …
ഇനിയും ഗാസ വിടാത്തവരെ തീവ്രവാദികളായി കണക്കാക്കും; അന്ത്യശാസനം നൽകി ഇസ്രായേൽ
ഇനിയും ഗാസ വിടാത്തവരെ തീവ്രവാദികളായി കണക്കാക്കും; അന്ത്യശാസനം നൽകി ഇസ്രായേൽ
സ്വന്തം ലേഖകൻ: വടക്കൻ ഗസ്സയിൽ അവശേഷിക്കുന്ന ജനങ്ങളോട് സ്ഥലംവിട്ടു പോകാൻ തുടർച്ചയായി ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം. ഫോൺ കാളിലൂടെയും മെസ്സേജിലൂടെയും ലഘുലേഖയിലൂടെയുമാണ് നിർദേശം നൽകിയിരിക്കുന്നത്. ഗസ്സയിൽ അവശേഷിക്കുന്നവരെ തീവ്രവാദികളായി കണക്കാക്കുമെന്നാണ് ഇസ്രായേലിന്‍റെ മുന്നറിയിപ്പ്. ‘ഗസ്സയിലെ താമസക്കാർക്കുള്ള അടിയന്തര മുന്നറിയിപ്പ്. വടക്കൻ ഗസ്സയിൽ തുടരുന്നത് നിങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. തെക്കൻ ഗസ്സയിലേക്ക് പോകാതെ വടക്കൻ ഗസ്സയിൽ …
വ്യ​ക്തി​ക​ൾ​ക്കും കോ​ർ​​പ​റേ​റ്റു​ക​ൾ​ക്കും പ്രീ​മി​യം കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കി ആ​ർ​ടിഎ; നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ
വ്യ​ക്തി​ക​ൾ​ക്കും കോ​ർ​​പ​റേ​റ്റു​ക​ൾ​ക്കും പ്രീ​മി​യം കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കി ആ​ർ​ടിഎ; നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ
സ്വന്തം ലേഖകൻ: വ്യക്തികൾക്കും കോർപറേറ്റുകൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ പ്രീമിയം കാർഡ് പുറത്തിറക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). നിരവധി ആനുകൂല്യങ്ങൾ ആണ് പ്രീമിയം കാർഡ് ഉപയോഗിക്കുന്നവർക്ക് ലഭിക്കുക. അർഹരായ ഉപയോക്താക്കൾക്ക് കാർഡുകൾ അയച്ചു നൽകും. ഇവരുടെ ഫോണിലേക്ക് കാർഡ് ലിങ്ക് അയച്ചുനൽകുകയാണ് ആർടിഎ ചെയ്യുന്നത്. ഈ ഡിജിറ്റൽ കാർഡ് കൈവശമുള്ളവർ ആർടിഎയുടെ സേവന ഔട്ട്‌ലെറ്റുകൾ …