സ്വന്തം ലേഖകൻ: എന്‍എച്ച്എസില്‍ ജോലിക്കെത്തുന്ന നഴ്‌സുമാരടക്കമുള്ളവരുടെ വീസ ഫീസ് വര്‍ധിപ്പിച്ച ഹോം ഓഫീസ് നടപടിയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഹോം സെക്രട്ടറി സുവെല്ലാ ബ്രേവര്‍മാന് കത്തയച്ച് റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് (ആര്‍സിഎന്‍) ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് കുള്ളന്‍. വീസ ഫീസ് വര്‍ധനവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മലയാളികളടക്കമുള്ള ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് പ്രതീക്ഷയേകുന്ന നീക്കമാണ് ഇത്. ഇപ്പോള്‍ …
സ്വന്തം ലേഖകൻ: മുതിര്‍ന്നവര്‍ക്ക് ഒപ്പമല്ലാതെ വിമാന യാത്രചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഈടാക്കുന്ന സേവനത്തിനുള്ള ചാര്‍ജുകള്‍ ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ടിക്കറ്റ് നിരക്കിന് പുറമെ നല്‍കുന്ന മൈനര്‍ സര്‍വീസ് ചാര്‍ജുകള്‍ 5,000 രൂപയില്‍ നിന്ന് (ഏകദേശം 221 ദിര്‍ഹം) 10,000 രൂപയായി (ഏകദേശം 442 ദിര്‍ഹം) വര്‍ധിപ്പിച്ചു. യുഎഇ പ്രവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് …
സ്വന്തം ലേഖകൻ: വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതൽ വരുന്ന മാസങ്ങളിൽ വൈദ്യുതി ബില്ലിന് സബ്സിഡി വർധിപ്പിക്കാൻ ഒമാൻ തീരുമാനിച്ചു. ഒമാൻ പബ്ലിക് സർവിസ് റഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് വൈദ്യുതി ബില്ലിന് സബ്സിഡി വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭ നൽകിയ നിർദേശമനുസരിച്ചാണ് അധികൃതർ ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയത്. ഇപ്പോൾ നൽകുന്ന 15 ശതമാനത്തിൽനിന്ന് …
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കലും അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് എംബസി സേവനങ്ങളും ലഭ്യമാക്കുന്നതിന് ഖത്തറിലെ അല്‍ഖോറില്‍ ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ക്യാമ്പ് ആരംഭിക്കും. ദോഹ എംബസിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിബിഎഫുമായി (ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം) സഹകരിച്ചാണ് സ്‌പെഷ്യല്‍ കോണ്‍സുലാര്‍ …
സ്വന്തം ലേഖകൻ: മരുന്നുകൾക്ക് തോന്നിയത് പോലെ വിലയീടാക്കാൻ സാധിക്കില്ലെന്ന് ബഹ്റെെൻ. ഫാർമസ്യൂട്ടിക്കൽ ഏജന്‍റുമാരുടെ ലാഭം നിർണയിക്കുന്നത് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്. മരുന്ന് എജന്‍റുകളുടെ പൂഴ്ത്തിവെപ്പ് മരുന്നുകളുടെ വില ഉയർത്താനിടയാക്കും. പാർലമെന്‍റ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയതിനുള്ള മറുപടിയായാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. വില ഉയരുമെന്ന് പ്രതീക്ഷിച്ച് ഏജന്‍റുമാർക്കും ഫാർമസികൾക്കും ഒരു കാര്യവുമില്ല.നേരത്തെ …
സ്വന്തം ലേഖകൻ: വീസയില്ലാതെ കുവെെറ്റ് പൗരൻമാർക്ക് 50 രാജ്യങ്ങളിൽ സഞ്ചരിക്കാം. വിദേശകാര്യ മന്ത്രി ശൈഖ് സലിം അസ്സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അസംബ്ലിയില്‍ പാര്‍ലമെന്റ് അംഗം ഒസാമ അൽ സെയ്ദിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കയിലേക്കും ഏഷ്യയിലെ ഏഴു രാജ്യങ്ങളിലേക്കും വീസയില്ലാതെ കുവെെറ്റ് പൗരൻമാർക്ക് സഞ്ചരിക്കാം. കൂടാതെ യൂറോപ്പിലെ പത്തു …
സ്വന്തം ലേഖകൻ: ഹമാസിന്റെ ഇസ്രായേല്‍ ആക്രമണം ആഘോഷിക്കാന്‍ ആളുകള്‍ പ്രത്യക്ഷപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ലണ്ടനിലുടനീളം പോലീസ് പട്രോളിംഗ് വര്‍ദ്ധിപ്പിച്ചതായി മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍-ഗാസ സംഘര്‍ഷവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ചിലത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതായി തങ്ങളെ അറിയിച്ചതായി ഒരു പ്രസ്താവനയില്‍ സേന പറഞ്ഞു. ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം അനുഭവപ്പെടുകയോ അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുകയോ ചെയ്യുന്ന …
സ്വന്തം ലേഖകൻ: തിങ്കളാഴ്ച ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ നടന്ന ഖാലിസ്ഥാനി പ്രതിഷേധത്തിനിടെ ഇന്ത്യന്‍ പതാക സംരക്ഷിക്കാന്‍ ശ്രമിച്ച് ഇന്ത്യാക്കാരുടെ ആത്മാഭിമാനമുയര്‍ത്തി ഇന്ത്യന്‍ വിദ്യാര്‍ത്ഥി സത്യം സുരാന. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ വിദ്യാര്‍ത്ഥിയാണ് സത്യം. ഇന്ത്യന്‍ പതാകയെ ഇത്തരത്തില്‍ അപമാനിക്കുന്നത് മുന്‍പൊരിക്കലും താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. സത്യം പറഞ്ഞു: ‘ഇന്ത്യന്‍ പതാക …
സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെയും കണ്‍സള്‍ട്ടന്റുമാരുടെയും സംയുക്ത സമരം മൂലം ഇത് വരെ റീഷെഡ്യൂള്‍ ചെയ്യപ്പെട്ടത് 1,133,093 അപ്പോയിന്റ്‌മെന്റുകള്‍; ഈ വാരത്തില്‍ മാത്രം 118,026 അപ്പോയിന്റ്‌മെന്റുകള്‍ റീഷെഡ്യൂള്‍ ചെയ്തു. സമരത്തെ തുടര്‍ന്ന ഹെല്‍ത്ത് സര്‍വീസിലുണ്ടായ ആഘാതവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത് വന്നു. ഡോക്ടര്‍മാര്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് സമരം തുടങ്ങുകയും വ്യാഴാഴ്ച …
സ്വന്തം ലേഖകൻ: യുഎസ്-മെക്സിക്കോ അതിർത്തി കടക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം സമീപകാലത്ത് കുതിച്ചുയരുകയാണ്. ഇത് പ്രസിഡന്റ് ജോ ബൈഡനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നതായാണ് യുഎസിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളായ സംസ്ഥാന, പ്രാദേശിക ഡെമോക്രാറ്റിക് നേതാക്കൾ ബൈഡൻ കുടിയേറ്റം കൈകാര്യം ചെയ്യുന്നതിനെ രൂക്ഷമായി വിമർശിക്കുന്നു. ബൈഡൻ്റെ 2024-ലെ …