1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്ഗാനിസ്താനിലെ ഭൂചലനം: മരണസംഖ്യ രണ്ടായിരം കടന്നു; 9000 ല്‍ അധികംപേര്‍ക്ക് പരിക്ക്
അഫ്ഗാനിസ്താനിലെ ഭൂചലനം: മരണസംഖ്യ രണ്ടായിരം കടന്നു; 9000 ല്‍ അധികംപേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനപരമ്പരയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം കുതിച്ചുയരുന്നു. ഇതിനകം 2,053 പേര്‍ മരിച്ചതായും 9,240 പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ ഭരണകൂടം അറിയിച്ചു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ശനിയാഴ്ച, പ്രാദേശികസമയം ആറരയോടെയാണ് പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആദ്യത്തെ ഭൂചലനത്തിനു ശേഷം എട്ട് തുടര്‍ചലനങ്ങളുമുണ്ടായി. 1,329 …
സൗദിയിൽ 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ ജോലിക്ക് എടുത്താൽ 20,000 റിയാല്‍ പിഴ
സൗദിയിൽ 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ ജോലിക്ക് എടുത്താൽ 20,000 റിയാല്‍ പിഴ
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ വീട്ടുവേലക്കാരികള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കി. 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ വെച്ചാല്‍ തൊഴിലുടമയ്ക്ക് 20,000 റിയാല്‍ പിഴചുമത്തുമെന്ന് ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറാ പത്രത്തില്‍ പരസ്യപ്പെടുത്തിയ നിയമത്തില്‍ പറയുന്നു. ജോലിസമയം, വിശ്രമ സമയം എന്നിവ വേര്‍തിരിച്ച് നിശ്ചയിക്കുകയും ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുമ്പോള്‍ …
പെട്രോൾ കാർ നിലപാട്, പുകവ ലി നിരോധനം, അതിവേഗ റെയിൽ പദ്ധതി പിന്മാറ്റം: സുനാക് പഴയ സുനാക് അല്ല
പെട്രോൾ കാർ നിലപാട്, പുകവ ലി നിരോധനം, അതിവേഗ റെയിൽ പദ്ധതി പിന്മാറ്റം: സുനാക് പഴയ സുനാക് അല്ല
സ്വന്തം ലേഖകൻ: അധികാരമേറ്റശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് വിവാദമാകുന്ന പ്രഖ്യാപനങ്ങളുമായി രംഗത്ത് വരാൻ തുടങ്ങിയിട്ട് അധികനാളായിട്ടില്ല. സമീപകാലത്ത് ഋഷി സുനക്ക് നടത്തിയ പെട്രോൾ കാർ നിരോധനവും സർക്കാരിന്റെ ഹരിത പദ്ധതികളിൽ നിന്നുള്ള പിന്മാറ്റവുമൊക്കെ പ്രതിപക്ഷ കക്ഷികളിൽ നിന്ന് മാത്രമല്ല സ്വന്തം പാർട്ടിക്കാരിൽ നിന്നുപോലും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോൾ വിവാദമായേക്കാവുന്ന പുതിയ രണ്ട് പ്രഖ്യാപനങ്ങൾ …
ലേബർ പാർട്ടിയ്ക്ക് പുത്തൻ ഊർജ്ജം പകർന്ന് സ്‌കോട്ട്‌ലൻഡിലെ ഉപതെരഞ്ഞെടുപ്പ് വിജയം
ലേബർ പാർട്ടിയ്ക്ക് പുത്തൻ ഊർജ്ജം പകർന്ന് സ്‌കോട്ട്‌ലൻഡിലെ ഉപതെരഞ്ഞെടുപ്പ് വിജയം
സ്വന്തം ലേഖകൻ: യുകെയിലെ പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി സ്കോട്ടിഷ് ജില്ലയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ശക്തമായ വിജയം നേടി. അത് അടുത്ത വർഷം നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയുടെ ജനപ്രീതി കുതിച്ചുയരുന്നതിന്റെ സൂചകമായാണ് നിരീക്ഷകർ ഈ വിജയത്തെ വിലയിരുത്തുന്നത്. സ്കോട്ടിഷ് നാഷണൽ പാർട്ടിയിൽ നിന്ന് ഗ്ലാസ്ഗോയ്ക്ക് സമീപമുള്ള റുഥർഗ്ലെൻ, ഹാമിൽട്ടൺ വെസ്റ്റ് പാർലമെന്ററി സീറ്റ് ലേബർ …
ഇസ്രയേലും ഹമാസും തുറന്ന യുദ്ധത്തിലേക്ക്? ഇസ്രായേലി ലുള്ള ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം
ഇസ്രയേലും ഹമാസും തുറന്ന യുദ്ധത്തിലേക്ക്? ഇസ്രായേലി ലുള്ള ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം
സ്വന്തം ലേഖകൻ: ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. ഹമാസ് രാജ്യത്തേക്ക് 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടതിന് ശേഷം ഇസ്രായേൽ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് …
യുഎഇയിൽ ദേശീയ സമ്പാദ്യ പദ്ധതിയായ നാഷനൽ ബോണ്ട് സേവിങ് പ്ലാൻ പ്രഖ്യാപിച്ചു; പ്രതിമാസ അടവുകൾ അറിയാം
യുഎഇയിൽ ദേശീയ സമ്പാദ്യ പദ്ധതിയായ നാഷനൽ ബോണ്ട് സേവിങ് പ്ലാൻ പ്രഖ്യാപിച്ചു; പ്രതിമാസ അടവുകൾ അറിയാം
സ്വന്തം ലേഖകൻ: യുഎഇയിൽ കോടീശ്വരന്മാരാകാൻ ഇതാ അപൂർവാവസരം. അടുത്തിടെ ദേശീയ സമ്പാദ്യ പദ്ധതിയായ നാഷനൽ ബോണ്ട് പ്രഖ്യാപിച്ച സേവിങ് പ്ലാൻ മൂന്ന് വർഷത്തിനുള്ളിൽ വരിക്കാരെ കോടീശ്വരന്മാരാക്കാൻ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. പ്ലാനിലേക്കുള്ള പ്രതിമാസ അടവുകളും കമ്പനി വാഗ്ദാനം ചെയ്യുന്ന ലാഭവും ഉപയോഗിച്ച് താമസക്കാരെ 10 ലക്ഷം ദിർഹ(2 കോടിയിലേറെ രൂപ) ത്തിലെത്തിക്കാൻ പദ്ധതി അനുവദിക്കുമെന്ന് നാഷണൽ …
യുഎഇയില്‍ ഇന്ത്യയുടെ റുപേ കാര്‍ഡ് പ്രാബല്യത്തില്‍; ഇരു രാജ്യങ്ങളും പങ്കാളിത്ത കരാറില്‍ ഒപ്പിട്ടു
യുഎഇയില്‍ ഇന്ത്യയുടെ റുപേ കാര്‍ഡ് പ്രാബല്യത്തില്‍; ഇരു രാജ്യങ്ങളും പങ്കാളിത്ത കരാറില്‍ ഒപ്പിട്ടു
സ്വന്തം ലേഖകൻ: ഇന്ത്യയുടെ റുപേ കാര്‍ഡ് ഉപയോഗിച്ച് ഇനി യുഎഇയിലും സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അവസരം. ആഭ്യന്തര കാര്‍ഡ് സ്‌കീം (റുപേ) യുഎഇയില്‍ നടപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും പങ്കാളിത്ത കരാര്‍ ഒപ്പുവച്ചു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ഉടമസ്ഥതയിലുള്ള എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് ലിമിറ്റഡും (എന്‍ഐപിഎല്‍) യുഎഇയിലെ അല്‍ ഇത്തിഹാദ് പേയ്‌മെന്റ്‌സും (എഇപി) …
സൗദിയിൽ പരിഷ്‌കരിച്ച ഗാര്‍ഹിക തൊഴില്‍ നിയമം; തൊഴിലാളിക്കും കരാര്‍ അവസാനിപ്പിക്കാം
സൗദിയിൽ പരിഷ്‌കരിച്ച ഗാര്‍ഹിക തൊഴില്‍ നിയമം; തൊഴിലാളിക്കും കരാര്‍ അവസാനിപ്പിക്കാം
സ്വന്തം ലേഖകൻ: സൗദിയില്‍ പരിഷ്‌കരിച്ച ഗാര്‍ഹിക തൊഴില്‍ നിയമമനുസരിച്ച് തൊഴിലാളിക്കും തൊഴിലുടമക്കും ചിലഘട്ടങ്ങളില്‍ ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. സൗദി മാനവവിഭവശേഷി മന്ത്രാലയം അടുത്തിടെ അംഗീകരിച്ച ഗാര്‍ഹിക തൊഴില്‍ ചട്ടങ്ങള്‍ പ്രകാരം അഞ്ച് സഹാചര്യങ്ങളില്‍ തൊഴിലാളിക്ക് കരാര്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. കരാര്‍ അനുസരിച്ചുള്ള ബാധ്യതകള്‍ തൊഴിലുടമ നിര്‍വ്വഹിക്കാതിരിക്കുക, തൊഴിലുടമയില്‍ …
ജിദ്ദയില്‍ 20 വാട്ടര്‍ ടാക്‌സി സ്റ്റേഷനുകള്‍ വരുന്നു; 29,000 പേര്‍ക്ക് പ്രതിദിനം യാത്ര ചെയ്യാം
ജിദ്ദയില്‍ 20 വാട്ടര്‍ ടാക്‌സി സ്റ്റേഷനുകള്‍ വരുന്നു; 29,000 പേര്‍ക്ക് പ്രതിദിനം യാത്ര ചെയ്യാം
സ്വന്തം ലേഖകൻ: അതിമനോഹരമായ ഒബ്ഹുര്‍ കടല്‍ത്തീരത്തെ ജിദ്ദയിലെ തിരക്കേറിയ വടക്കന്‍, മധ്യ ജില്ലകളുമായി ബന്ധിപ്പിച്ച് അത്യാധുനിക കടല്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കുന്നു. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനും നിരത്തുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വേണ്ടിയാണിത്. പ്രതിദിനം 29,000 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിധത്തില്‍ കടല്‍ യാത്രാ സര്‍വീസുകള്‍ ആരംഭിക്കാന്‍ ജിദ്ദ പ്രവിശ്യ ഭരണകൂടമാണ് നടപടികള്‍ ആരംഭിച്ചത്. ഇതിനായി മേഖലയില്‍ 20 …
2 ബെഡ്റൂം ഫ്ലാറ്റിൽ 20 പേർ! യുകെയിലെ ഭവനപ്രതിസന്ധിയുടെ പേടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ
2 ബെഡ്റൂം ഫ്ലാറ്റിൽ 20 പേർ! യുകെയിലെ ഭവനപ്രതിസന്ധിയുടെ പേടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ
സ്വന്തം ലേഖകൻ: യുകെയിലേക്ക് പഠനത്തിനായി ചേക്കേറുന്ന വിദേശരാജ്യക്കാരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. വിദ്യാർഥികളുടെ എണ്ണം പെരുകുന്നതനുസരിച്ച് രാജ്യത്ത് ഭവനപ്രതിസന്ധിയും രൂക്ഷമാകുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു 2 BHK ഫ്ലാറ്റിൽ 20 പേർക്കൊപ്പം ശ്വാസംമുട്ടി താമസിക്കേണ്ടി വന്ന ദുരവസ്ഥ ബംഗ്ലാദേശിൽ നിന്ന് ലണ്ടനിലെത്തിയ നസ്മുഷ് ഷഹാദത്ത് എന്ന വിദ്യാർത്ഥി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നിയമപഠനത്തിനായാണ് നസ്മുഷ് ലണ്ടനിലെ സർവകലാശാലയിൽ …