സ്വന്തം ലേഖകൻ: യുകെയിൽ പണപ്പെരുപ്പം കുറയുന്നെങ്കിലും ജീവിതച്ചെലവ് പ്രതിസന്ധിയുടെ നിഴലിൽ കുടുംബങ്ങൾ തുടരുമെന്ന് മുന്നറിയിപ്പ്. സമീപകാല ജീവിതച്ചെലവ് പ്രതിസന്ധി, കുതിച്ചുയരുന്ന ഭക്ഷണ-ഊർജ്ജ വിലകൾ നേരിടുന്ന നിരവധി കുടുംബങ്ങളെ ദുരിതത്തിലേക്ക് നയിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. കൂടാതെ, വർദ്ധിച്ചുവരുന്ന സാധന വിലയെ നേരിടാൻ ഉന്നമിട്ട ഉയർന്ന പലിശനിരക്ക് നിരവധി മോർട്ട്ഗേജ് ഹോൾഡർമാർക്കും വാടകക്കാർക്കും തലവേദന സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ …
സ്വന്തം ലേഖകൻ: തുടര്‍ച്ചയായ 15-ാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കൂട്ടുമെന്ന ആശങ്ക മാറി. 2021ന് ശേഷം ആദ്യമായി പലിശ നിരക്കുകള്‍ തല്‍സ്ഥിതിയില്‍ തുടരും. അതായത് അടിസ്ഥാന നിരക്ക് 5.25 ശതമാനത്തില്‍ തുടരും. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം അടിസ്ഥാന നിരക്കുകള്‍ കൂട്ടണ്ട എന്ന് തീരുമാനിച്ചത് മോര്‍ട്ട്‌ഗേജ് ലെന്‍ഡേഴ്‌സ് നിരക്ക് കുറയ്ക്കാനും …
സ്വന്തം ലേഖകൻ: വീസ സേവനം നിർത്തിയതടക്കം കാനഡയ്‌ക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ഇന്ത്യ കൈക്കൊണ്ടതോടെ ആ രാജ്യവുമായുള്ള നയതന്ത്ര പ്രതിസന്ധി കൂടുതൽ രൂക്ഷമായി. കാനഡ പൗരന്മാർക്ക് വീസ നൽകുന്ന സേവനങ്ങൾ വ്യാഴാഴ്ച കാനഡയിലെ സെന്ററുകളിൽ നിർത്തിവച്ചതാണ് പരസ്പരമുള്ള ഏറ്റുമുട്ടലിലെ ഇന്ത്യയുടെ ഏറ്റവും പുതിയ നടപടി. ഇതുമൂലം ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുന്ന കനേഡിയൻമാർക്ക് പുറമേ കാനഡ പൗരത്വം …
സ്വന്തം ലേഖകൻ: എക്‌സിറ്റ് വീസ ലഭിച്ച ശേഷം വിവിധ കാരണങ്ങളാല്‍ യഥാസമയം നാട്ടിലേക്ക് മടങ്ങാതെ സൗദി അറേബ്യയില്‍ തങ്ങിയവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ സുവര്‍ണാവസരം. എക്‌സിറ്റ് കാലാവധി തീര്‍ന്നവര്‍ക്ക് കാലയളവ് നോക്കാതെ 1,000 റിയാല്‍ പിഴയടച്ച് എക്‌സിറ്റ് നല്‍കിത്തുടങ്ങി. ഇഖാമ ഇല്ലാതെ രാജ്യത്ത് കഴിഞ്ഞതിന്റെ ഭീമമായ തുക ഉള്‍പ്പെടെ ഒഴിവാക്കിയാണ് എക്‌സിറ്റ് നല്‍കുന്നത്. അപേക്ഷ സമര്‍പ്പിച്ച പരമാവധി …
സ്വന്തം ലേഖകൻ: വെള്ളത്തിനടിയില്‍ 5.5 കോടി ദിര്‍ഹം (ഏകദേശം 125 കോടിരൂപ) ചെലവില്‍ ദുബായ് വാട്ടര്‍ കനാലില്‍ അണ്ടര്‍വാട്ടര്‍ ഫ്‌ലോട്ടിങ് മോസ്‌ക് നിര്‍മിക്കാനൊരുങ്ങി ദുബായ്. അടുത്തവര്‍ഷം പള്ളി സന്ദര്‍ശകര്‍ക്കായി തുറക്കുമെന്ന് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് (ഐ.സി.എ.ഡി.) അധികൃതര്‍ അറിയിച്ചു. ഐ.സി.എ.ഡി.യുടെ മതപരമായ വിനോദസഞ്ചാര പദ്ധതികള്‍ വിശദീകരിക്കുന്നതിനിടെയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. രൂപരേഖപ്രകാരം …
സ്വന്തം ലേഖകൻ: ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയർലൈൻസ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുതിയ വിമാനങ്ങൾ വാങ്ങുമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എയര്‍ബസ് എ-350, ബോയിംഗ് 777എക്‌സ് എന്നീ ഗണത്തില്‍പെട്ട പുതിയ വിമാനങ്ങള്‍ ആണ് എമിറേറ്റ്‌സ് വാങ്ങുന്നത്. ഇതിന്റെ ഭാഗമായി എയർലൈൻ ആഗോളതലത്തിൽ ജോലിക്കായി ഒരു റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചു. കൊവിഡ് -19 പടർന്നു പിടിച്ചതിന് …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ഹോർട്ടി കൾച്ചറൽ എക്സിബിഷന് വേദിയുണരാൻ പത്തു ദിവസം മാത്രം ശേഷിക്കെ ലോകമെങ്ങുമുള്ള സന്ദർശകർക്കായി പ്രത്യേക യാത്ര പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ് ഹോളിഡേസ്. എക്സ്പോയിലേക്കുള്ള സൗജന്യ പ്രവേശനമുൾപ്പെടെ ൈഫ്ലറ്റ്-ഹോട്ടൽ പാക്കേജുകളാണ് അവതരിപ്പിച്ചത്. ഏറ്റവും മികച്ച വിലയിലുള്ള പാക്കേജുകളിൽ ‘എക്സ്പോ ദോഹ 2023’നെ യാത്രക്കാരുടെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാക്കി മാറ്റുകയാണെന്ന് ഖത്തർ എയർവേസ് …
സ്വന്തം ലേഖകൻ: സ്വകാര്യമേഖലയില്‍ സ്വദേശി വത്കരണത്തിന് വ്യക്തമായ തന്ത്രം ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രി അലി ബിന്‍ സാമിക് അല്‍ മര്‍റി. ഒമാനില്‍ ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍ നൈപുണ്യമുള്ള സ്വദേശികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം. യോഗത്തില്‍ , ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത സംരംഭങ്ങള്‍ …
സ്വന്തം ലേഖകൻ: ജോലിയും ശമ്പള വ്യവസ്ഥകളും സംബന്ധിച്ച ദീര്‍ഘകാല തര്‍ക്കത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ലണ്ടന്‍ ട്യൂബ് സ്റ്റേഷന്‍ ജീവനക്കാര്‍ അടുത്ത മാസം പണിമുടക്കും. ഒക്ടോബര്‍ 4, 6 തീയതികളില്‍ RMT അംഗങ്ങളുടെ പണിമുടക്കുകള്‍ നടക്കുമെന്ന് യൂണിയന്‍ അറിയിച്ചു. നൂറുകണക്കിന് തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുമെന്ന് യൂണിയന്‍ പറയുന്ന ജോലി വെട്ടിക്കുറച്ചതിനെച്ചൊല്ലിയുള്ള ഒരു തര്‍ക്കത്തില്‍ ആര്‍എംടി ഇതിനോടകം ഉടപെട്ടിട്ടുണ്ട്. …
സ്വന്തം ലേഖകൻ: യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി ഗ്ലോസ്റ്റര്‍ഷെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ഗവേണിങ് ബോഡിയില്‍ സ്റ്റാഫ് ഗവര്‍ണറായി മലയാളി നഴ്‌സ് ബില്‍ജി ലോറന്‍സ് പെല്ലിശ്ശേരിയെ തെരഞ്ഞെടുത്തു. വോട്ടിങ്ങിലൂടെ മികച്ച വിജയം സ്വന്തമാക്കിയാണ് തൊടുപുഴ സ്വദേശി ബില്‍ജി ലോറന്‍സ് പല്ലിശ്ശേരി ഈ സ്ഥാനത്തിന് അര്‍ഹയായിരിക്കുന്നത്. ആദ്യമായാണ് ഗ്ലോസ്റ്റര്‍ഷെയര്‍ ട്രസ്റ്റിന്റെ ഗവേണിങ് ബോഡിയിലേക്ക് ഒരു മലയാളി നഴ്‌സ് …