സ്വന്തം ലേഖകൻ: കുടിയേറ്റ പ്രതിസന്ധിയിൽ ഉലയുകയാണ് യൂറോപ്പ്. അഭയം തേടിയ ആയിരക്കണക്കിന് ആളുകളാണ് ഇറ്റലിയിലേക്ക് എത്തുന്നത്. ഇറ്റലിയുമായുള്ള അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശിച്ചതിന് പിന്നാലെ യൂറോപ്പിന്റെ അഭയാർത്ഥി ക്യാമ്പായി ഇവിടെ മാറ്റാൻ ഞാൻ അനുവദിക്കില്ല എന്ന് ഇറ്റലിയുടെ തീവ്ര വലതുപക്ഷ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. തെക്കൻ ഇറ്റലിയിലെ മെഡിറ്ററേനിയൻ കടലിനടുത്തുള്ള ഒരു ചെറിയ ദ്വീപാണ് …
സ്വന്തം ലേഖകൻ: ദുബായിൽ ആർ.ടി,എ സേവനങ്ങൾക്കായി കൂടുതൽ സ്മാർട്ട് കിയോസ്‌കുകൾ സ്ഥാപിച്ചു. റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ 28 സേവനങ്ങളാണ് സ്മാർട്ട് കിസോയ്‌സുകൾ ലഭ്യമാക്കുക. ദുബായ് നഗരത്തിലെ 21 സ്ഥലങ്ങളിലാണ് 32 സ്മാർട്ട് കിയോസ്‌കുകൾ സ്ഥാപിച്ചിരിക്കുന്നത്. ലൈസൻസിങ്, ഡ്രൈവിങ്, പാർക്കിങ്, നോൽകാർഡ് തുടങ്ങിയ 28 സേവനങ്ങളാണ് സ്മാർട്ട് കിയോസ്‌കുകൾ വഴി ലഭ്യമാക്കുക. 24 മണിക്കൂറും സ്മാർട്ട് കിയോസ്‌കുകൾ …
സ്വന്തം ലേഖകൻ: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ത്തുന്നു. വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിങ് സൗകര്യവും നീക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കമ്പനി വ്യക്തമാക്കി. നേരത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നു ബിഎഡ് പഠനം കഴിഞ്ഞെത്തിയ ബഹ്‌റൈനിലെ പല അധ്യാപകരും സർട്ടിഫിക്കറ്റ് പരിശോധനയിൽ അയോഗ്യരായി. ബിരുദവും, ബിരുദാനന്തര ബിരുദവും തുടർന്ന് ബിഎഡ് കോഴ്‌സും പൂർത്തിയാക്കിയ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റുകൾ മന്ത്രാലയത്തിന്റെ പരിശോധനയിൽ അയോഗ്യമാണെന്ന് കണ്ടെത്തിയതാണ് അധ്യാപകര്‍ക്ക് തിരിച്ചടയാക്കിയത്. ഇന്ത്യയിലെ പല സർവകലാശാലകളിൽ നിന്നു ബിഎഡ് കോഴ്‌സുകൾ പൂർത്തിയാക്കി ബഹ്‌റൈനിലെ സ്‌കൂളുകളിൽ വർഷങ്ങൾക്ക് മുൻപ് …
സ്വന്തം ലേഖകൻ: ജി-20 ഉച്ചകോടിക്കിടെ ലോകശ്രദ്ധയിലേക്ക് ഉയര്‍ന്ന നിര്‍ദ്ദിഷ്ട ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് ഇടനാഴി സാമ്പത്തിക-വാണിജ്യ-വികസന രംഗങ്ങളില്‍ വിപ്ലകരമായ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അമേരിക്കയിലെ പ്രമുഖ മാധ്യമമായ ഫോക്‌സ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സൗദി അറേബ്യയുടെ കഴിഞ്ഞ ദശകങ്ങളിലെ മുന്നേറ്റങ്ങളെക്കുറിച്ചും ഭാവിപരിപാടികളെ കുറിച്ചും അന്താരാഷ്ട്ര വിഷയങ്ങളില്‍ രാജ്യത്തിന്റെ നിലപാടുകളെക്കുറിച്ചും അദ്ദേഹം …
സ്വന്തം ലേഖകൻ: യുകെ നടപ്പിലാക്കാനൊരുങ്ങിയ നിര്‍ണായക ഗ്രീന്‍പോളിസികള്‍ വൈകിപ്പിക്കാന്‍ റിഷി സുനാക് സര്‍ക്കാര്‍. സര്‍ക്കാരിന്റെ സുപ്രധാനമായ നയം മാറ്റത്തിന്റെ ഭാഗമായിട്ടാണീ നീക്കം. പുതിയ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പനകള്‍ നിരോധിക്കുന്നത് വൈകിപ്പിക്കലും ഗ്യാസ് ബോയിലറുകള്‍ നിര്‍ബന്ധമാക്കുന്നത് വൈകിപ്പിക്കുന്നതും ഇവയില്‍ ചിലതാണെന്നാണ് ഉറവിടങ്ങള്‍ ബിബിസിയോട് വെളിപ്പെടുത്തി. അടുത്തുതന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ സുനാക് നടത്തുമെന്നാണ് സൂചന. 2050 ഓടെ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയകളിലും കേരളത്തിലെ പ്രമുഖ മലയാളം പത്രത്തിലും നിറഞ്ഞു നില്‍ക്കുകയാണ് യുകെയില്‍ ജോലിക്കെത്തി, ഓഫര്‍ ചെയ്ത ജോലിയോ ശമ്പളമോ ലഭിക്കാതെ; ഭക്ഷണം പോലും കഴിക്കാന്‍ പണമില്ലാതെ നരകിക്കുന്ന 400 ഓളം മലയാളി യുവാക്കളുടെ ദുരിത വാര്‍ത്ത. കെയറര്‍ വീസയ്ക്കായി 14 ലക്ഷത്തോളം രൂപ നല്‍കി, വഞ്ചിതനായ മലയാളി മെയില്‍ …
സ്വന്തം ലേഖകൻ: തൊഴിൽനഷ്ട ഇൻഷുറൻസിൽ റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ 10 ദിവസം മാത്രം. ഒക്ടോബർ ഒന്നിനു മുൻപ് ഇൻഷുറൻസ് എടുത്ത് പരിരക്ഷ ഉറപ്പാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘകർക്ക് 400 ദിർഹം (9061 രൂപ) പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.തൊഴിൽ വിപണി കരുത്തുറ്റതാക്കാനും ജോലി നഷ്ടപ്പെട്ട കാലയളവിലും കുടുംബവുമൊത്ത് മാന്യമായി ജീവിക്കാമുള്ള വരുമാനത്തിനും വേണ്ടിയാണ് …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ സീനിയർ ഡോക്‌ടർമാരും ജൂനിയർ ഡോക്ടർമാരും ഒരുമിച്ച് ബുധനാഴ്‌ച എൻഎച്ച്എസിന്റെ ചരിത്രത്തിലെ ആദ്യത്തെ സംയുക്ത സമരം നടത്തുന്നു. സീനിയർ ഡോക്ടർമാരായ കൺസൾട്ടന്റുകൾ തിങ്കളാഴ്‌ച മുതൽ സമരം ആരംഭിച്ചിരുന്നു. രണ്ടുദിവസത്തെ സമരം ബുധനാഴ്ച്ച രാത്രിയാണ് അവസാനിക്കുക. ഇന്ന് രാവിലെ ഏഴുമുതൽ ജൂനിയർ ഡോക്ടർമാരും മൂന്നുദിവസത്തെ സമരം തുടങ്ങുന്നതോടെയാണ് ഇരുകൂട്ടരുടേയും സംയുക്ത സമരം എൻഎച്ച്എസിന്റെ ചരിത്രത്തിൽ …
സ്വന്തം ലേഖകൻ: അത്യന്താധുനിക സംവിധാനങ്ങളുമായി ഞെട്ടിച്ച് ദുബായ് വീണ്ടും. പാസ്പോർട്ടില്ലാതെ യാത്രചെയ്യാൻ സൗകര്യമൊരുക്കിയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം ഇപ്രാവശ്യം ശ്രദ്ധേയമാകുന്നത്. ടെർമിനൽ മൂന്ന് ഉപയോഗിക്കുന്ന എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്കാണ് ആദ്യഘട്ടത്തിൽ സൗകര്യം ലഭ്യമാവുക. വർഷാവസാനത്തോടെ സ്മാർട്ട് ഗേറ്റ് സംവിധാനം വഴി ഇത് നടപ്പാക്കാനാണ് തീരുമാനം. പാസ്പോർട്ടിന് പകരം ബയോമെട്രിക്‌സും ഫേസ് റെകഗ്‌നിഷനും മാനദണ്ഡമാക്കിയാണ് പുതിയ സംവിധാനം …