1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലക്ഷങ്ങള്‍ ചെലവാക്കി യുകെയിലെത്തിയ നഴ്‌സുമാർക്കും കെയറർമാർക്കും ജോലി പെയിന്റിങും പുല്ലുവെട്ടലും; ചതിക്കപ്പെട്ടത് നിരവധി പേർ
ലക്ഷങ്ങള്‍ ചെലവാക്കി യുകെയിലെത്തിയ നഴ്‌സുമാർക്കും കെയറർമാർക്കും ജോലി പെയിന്റിങും പുല്ലുവെട്ടലും; ചതിക്കപ്പെട്ടത് നിരവധി പേർ
സ്വന്തം ലേഖകൻ: റിക്രൂട്ടിങ്ങ് ഏജന്‍സികള്‍ക്ക് ലക്ഷങ്ങള്‍ കൊടുത്ത് യുകെയിലെത്തിയ നൂകണക്കിന് നഴ്‌സുമാരും കെയറര്‍മാരും, തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ജോലി ലേഭിക്കാതെ യുകെയില്‍ നകര യാതന അനുഭവിക്കുന്ന നിരവധി വാര്‍ത്തകളാണ് സമീപ കാലത്തായി പുറംലോകത്തെത്തിയത്. ഇത്തരത്തില്‍ ഏറ്റവും പുതിയ വാര്‍ത്ത വരുന്നത് കൊച്ചിയിലെ ഏജന്‍സികള്‍ വഴി വഞ്ചിക്കപ്പെട്ട നാനൂറോളം വരുന്ന നഴ്‌സുമാരുടെ അനുഭവമാണ്. യുകെയിലെത്തിയ ഈ നഴ്‌സുമാര്‍ …
യുഎഇയിൽ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കില്ല
യുഎഇയിൽ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കില്ല
സ്വന്തം ലേഖകൻ: ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്‌ഫോമായ അല്‍ഹുസ്ന്‍ ആപ്ലിക്കേഷനില്‍ കുട്ടികള്‍ക്കുള്ള നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പ്പുകളുടെ വിവരങ്ങള്‍ നല്‍കണമെന്ന് യുഎഇ അധികൃതര്‍. പരിഷ്‌കരിച്ച അല്‍ഹുസ്ന്‍ ആപ്പില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കില്ലെന്ന് യുഎഇ ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. ഹുസൈന്‍ അല്‍ റന്‍ദ് പറഞ്ഞു. യുഎഇയിലെ …
ദുബായിൽ നിന്ന് കേരളത്തി ലേക്ക് കപ്പൽ; 10000 രൂപയ്ക്ക് വൺവേ ടിക്കറ്റ്; ഒപ്പം 200 കി ലോ ലഗേജും നല്ല ഭക്ഷണവും
ദുബായിൽ നിന്ന് കേരളത്തി ലേക്ക് കപ്പൽ; 10000 രൂപയ്ക്ക് വൺവേ ടിക്കറ്റ്; ഒപ്പം 200 കി ലോ ലഗേജും നല്ല ഭക്ഷണവും
സ്വന്തം ലേഖകൻ: പതിനായിരം രൂപയ്ക്ക് വൺവേ ട‌ിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, മൂന്നു ദിവസം കൊണ്ട് നാടുപിടിക്കാം… ദുബായിൽ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രാ കപ്പൽ സർവീസ് യാഥാർഥ്യമായാൽ പ്രവാസികൾക്ക് കോളടിക്കും. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഡിസംബറില്‍ കപ്പൽ സർവീസ് ആരംഭിക്കും. ആദ്യം പരീക്ഷണ സർവീസാണ് നടത്തുക. ഇത് …
പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകി; കുടുംബത്തോട് മാപ്പ് പറഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ്
പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകി; കുടുംബത്തോട് മാപ്പ് പറഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ്
സ്വന്തം ലേഖകൻ: ദുബായ്– തിരുവനന്തപുരം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്ന് പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പ്രതിസന്ധി നേരിട്ട് സംഭവത്തിൽ കുടുംബാംഗങ്ങൾക്കുണ്ടായ അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് വിമാന കമ്പനി രംഗത്ത്.‘‘ കുടുംബാംഗങ്ങൾക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യാ എക്സ്പ്രസ് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. മറ്റ് യാത്രക്കാരെ ഷാർജ-തിരുവനന്തപുരം വിമാനത്തിൽ കൊണ്ടുപോകുന്നതിന് ക്രമീകരണം ചെയ്തു. പക്ഷേ …
സൗദിയിൽ റെഡ് സീ വിമാനത്താവളം ഉടൻ തുറക്കും; അന്താരാഷ്ട്ര വിമാന സര്‍വീസ് 2024ല്‍
സൗദിയിൽ റെഡ് സീ വിമാനത്താവളം ഉടൻ തുറക്കും; അന്താരാഷ്ട്ര വിമാന സര്‍വീസ് 2024ല്‍
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ തബൂക്കില്‍ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം (ആര്‍എസ്‌ഐഎ) വരുന്ന മാസങ്ങളില്‍ പ്രവര്‍ത്തനസജ്ജമാവും. ഇവിടെ നിന്ന് സര്‍വീസ് നടത്തുന്ന ആദ്യ വിമാന കമ്പനിയാവാന്‍ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് കരാറിലെത്തി. ഈ വര്‍ഷം അവസാനത്തോടെ ആഭ്യന്തര സര്‍വീസും 2024ല്‍ അന്താരാഷ്ട്ര വിമാന സര്‍വീസും ആരംഭിക്കും. സൗദി അറേബ്യയുടെ റെഡ് സീ ഗ്ലോബല്‍ …
ഖത്തറിൽ തൊഴിൽ പെർമിറ്റ് തിരുത്താനും മാറ്റാനും ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം
ഖത്തറിൽ തൊഴിൽ പെർമിറ്റ് തിരുത്താനും മാറ്റാനും ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം
സ്വന്തം ലേഖകൻ: ജീവനക്കാർക്കായി തൊഴിൽ പെർമിറ്റ് പരിഷ്‌കരിക്കാനുള്ള നടപടികൾ തൊഴിലുടമയ്ക്ക് ഇനി ഓൺലൈനിൽ പൂർത്തിയാക്കാം. തൊഴിൽ മന്ത്രാലയമാണ് പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചത്. തൊഴിലുടമകൾക്ക് ജീവനക്കാർക്ക് വേണ്ടി തൊഴിൽ മാറ്റത്തിന് അപേക്ഷിക്കുക കൂടുതൽ എളുപ്പമാകും. ഇതിനായി മന്ത്രാലയം ഓഫിസുകളിലോ സേവന കേന്ദ്രങ്ങളിലോ കയറിയിറങ്ങേണ്ടതില്ല. അപേക്ഷയുടെ സ്‌റ്റാറ്റസ് അറിയാനും തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള കരാറുകളുടെ അറ്റസ്റ്റേഷൻ സംവിധാനത്തിന്റെ …
കാറിൽ അവശനിലയിൽ കണ്ടെത്തിയ യുകെ മലയാളി റെജി ജോൺ അന്തരിച്ചു
കാറിൽ അവശനിലയിൽ കണ്ടെത്തിയ യുകെ മലയാളി റെജി ജോൺ അന്തരിച്ചു
സ്വന്തം ലേഖകൻ: ജോലിസ്ഥലത്തിനു സമീപത്തെ പാർക്കിങ്‌ സ്ഥലത്ത് കാറിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ യുകെ മലയാളി അന്തരിച്ചു. ഹേവാർഡ്സ് ഹീത്ത് എൻഎച്ച്എസ് ഹോസ്പിറ്റൽ ജീവനക്കാരനായ റെജി ജോൺ (53) ആണ് മരിച്ചത്. പത്തനംതിട്ട കോന്നി കിഴവള്ളൂർ വലിയപറമ്പില്‍ കുടുംബാംഗമാണ്. വീട്ടിൽനിന്നു ജോലിക്ക് ഇറങ്ങിയ റെജിയെ ചൊവ്വാഴ്ച രാവിലെ ഫോണിൽ വിളിച്ചിട്ടു കിട്ടിയിരുന്നില്ല. തുടർന്നു നടന്ന അന്വേഷണത്തിലാണ് …
രേഖകളില്ലാത്ത കുടിയേറ്റക്കാ രുടെ മക്കള്‍ക്ക് യുഎസ് പൗരത്വം അവകാശമല്ല; നയം വ്യക്തമാക്കി വിവേക് രാമസ്വാമി
രേഖകളില്ലാത്ത കുടിയേറ്റക്കാ രുടെ മക്കള്‍ക്ക് യുഎസ് പൗരത്വം അവകാശമല്ല; നയം വ്യക്തമാക്കി വിവേക് രാമസ്വാമി
സ്വന്തം ലേഖകൻ: യുഎസില്‍ ജനിച്ചതു കൊണ്ടുമാത്രം ഒരാള്‍ യുഎസ് പൗരത്വം നേടാന്‍ അര്‍ഹത നേടുമോ എന്ന തർക്കം അടുത്ത വര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും കരുത്താര്‍ജിക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വിവേക് രാമസ്വാമി ഇതുമായി ബന്ധപ്പെട്ട് പരസ്യമായി രംഗത്തു വരികയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ മക്കളെ …
മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള തുക വാങ്ങി; കോഴിക്കോട്-ജിദ്ദ സ്പൈസ് ജെറ്റ് വിമാനത്തില്‍ 2 വയസായ കുഞ്ഞിന് സീറ്റില്ല
മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള തുക വാങ്ങി; കോഴിക്കോട്-ജിദ്ദ സ്പൈസ് ജെറ്റ് വിമാനത്തില്‍ 2 വയസായ കുഞ്ഞിന് സീറ്റില്ല
സ്വന്തം ലേഖകൻ: മുതിര്‍ന്ന യാത്രക്കാര്‍ക്ക് ഈടാക്കുന്ന തുക വാങ്ങിക്കുകയും ബോര്‍ഡിങ്‌ പാസില്‍ സീറ്റ് നമ്പര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടും മലയാളി കുടുംബത്തിലെ കുട്ടിക്ക് വിമാനത്തില്‍ സീറ്റ് നല്‍കിയില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്‌പൈസ് ജെറ്റിന്റെ എസ്.ജി 35 വിമാനത്തിലാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഉംറ വീസയില്‍ ഉമ്മയോടൊപ്പം യാത്ര …
സൗദിയിൽ ദന്താശുപത്രികളിൽ സൗദിവത്ക്കരണം 35%; നിയമം അടുത്ത വർഷം മാർച്ച് 10 മുതൽ പ്രാബല്യത്തിൽ
സൗദിയിൽ ദന്താശുപത്രികളിൽ സൗദിവത്ക്കരണം 35%; നിയമം അടുത്ത വർഷം മാർച്ച് 10 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: സൗദിയിൽ ദന്താശുപത്രികളിൽ സൗദിവൽക്കരണം 35 ശതമാനമായി ഉയർത്തുന്നു. ആരോഗ്യ മന്ത്രാലയവുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. അടുത്ത വർഷം 2024 മാർച്ച് 10 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ഡെന്റൽ മെഡിസിൻ പ്രഫഷൻ (ദന്ത ഡോക്ടർമാർ) മേഖലയിൽ സ്വദേശിവത്കരണം 35 ശതമാനമായി ഉയർത്താൻ തീരുമാനിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. …