1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പിഴ അടയ്ക്കാത്തവർക്ക് പുതിയ വർക്ക് പെർമിറ്റ് നൽകില്ല
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പിഴ അടയ്ക്കാത്തവർക്ക് പുതിയ വർക്ക് പെർമിറ്റ് നൽകില്ല
സ്വന്തം ലേഖകൻ: തൊഴിൽ നഷ്ട ഇൻഷൂറൻസ് എടുക്കാത്തതിനുള്ള പിഴ അടയ്ക്കാത്തവർക്ക് പുതിയ വർക്ക് പെർമിറ്റ് നൽകില്ലെന്ന് യുഎഇ. തൊഴിലാളിയുടെ ശമ്പളത്തിൽ നിന്നോ സേവനാനന്തര ആനുകൂല്യത്തിൽനിന്നോ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ ഒക്ടോബർ ഒന്നിനു മുൻപ് തൊഴിൽ നഷ്ട ഇൻഷൂറൻസ് എടുക്കണമെന്നാണ് നിയമം. 18 വയസ്സിനു മുകളിലുള്ള എല്ലാ ജോലിക്കാർക്കും …
ഒമാനിൽ ആ​പ്പി​ൾ പേ, ​സാം​സ​ങ് പേ ​സേ​വ​ന​ങ്ങ​ൾ ഉ​ട​ൻ ല​ഭ്യ​മാ​കും; കാ​ർ​ഡ് ടോ​ക്ക​ണൈ​സേ​ഷ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പുറത്ത്
ഒമാനിൽ ആ​പ്പി​ൾ പേ, ​സാം​സ​ങ് പേ ​സേ​വ​ന​ങ്ങ​ൾ ഉ​ട​ൻ ല​ഭ്യ​മാ​കും; കാ​ർ​ഡ് ടോ​ക്ക​ണൈ​സേ​ഷ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പുറത്ത്
സ്വന്തം ലേഖകൻ: നി​ല​വി​ലെ കാ​ർ​ഡ് അ​ധി​ഷ്‌​ഠി​ത പേ​മെ​ന്റ് രീ​തി​ക്ക് പ​ക​ര​മാ​യി കാ​ർ​ഡ് ടോ​ക്ക​ണൈ​സേ​ഷ​ൻ സേ​വ​നം (സി.​ടി.​എ​സ്) ന​ൽ​കു​ന്ന​തി​ന് ബാ​ങ്കു​ക​ൾ​ക്കും പേ​മെ​ന്റ് സേ​വ​ന​ദാ​താ​ക്ക​ൾ​ക്കും ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ബാ​ങ്കു​ക​ളു​ടെ​യും പേ​മെ​ന്റ് സേ​വ​ന​ദാ​താ​ക്ക​ളു​ടെ​യും സ​ന്ന​ദ്ധ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തീ​രു​മാ​നം ന​ട​പ്പാ​ക്കു​ക. ടോ​ക്ക​ണൈ​സേ​ഷ​ന്‍ എ​ന്ന​ത് യ​ഥാ​ര്‍ഥ കാ​ര്‍ഡ് വി​ശ​ദാം​ശ​ങ്ങ​ള്‍ക്കു​പ​ക​രം ടോ​ക്ക​ണു​ക​ള്‍ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന കോ​ഡു​ക​ളി​ല്‍ ഇ​ട​പാ​ടു​ക​ള്‍ സാ​ധ്യ​മാ​ക്കു​ന്ന മാ​ര്‍ഗ​മാ​ണ്. …
യുകെയിൽ കോവിഡ് ബൂസ്റ്റർ ഡോസുകൾ ഇന്നുമുതൽ; കോവിഡ്, ഫ്ലൂ വാക്‌സിനുകൾ ഒരുമിച്ച് എടുക്കാം
യുകെയിൽ കോവിഡ് ബൂസ്റ്റർ ഡോസുകൾ ഇന്നുമുതൽ; കോവിഡ്, ഫ്ലൂ വാക്‌സിനുകൾ ഒരുമിച്ച് എടുക്കാം
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദങ്ങൾ അതിവേഗം വ്യാപിക്കുന്നതിനാൽ, ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകുന്നു. ഓട്ടം കോവിഡ് ബൂസ്റ്റർ ഡോസുകൾ നേരത്തെ പ്രഖ്യാപിച്ചതിൽ നിന്നും ഒരുമാസം മുമ്പേയാക്കി തിങ്കളാഴ്ച മുതൽ കോവിഡ് വാക്സിനുകൾ നല്കിത്തുടങ്ങും. 65 വയസ്സിനു മുകളിലുള്ളവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റ് അസുഖങ്ങളുള്ളവർക്കും വാക്‌സിൻ ലഭിക്കുന്നതിൽ മുൻഗണന ലഭിക്കും. …
ആക്രമണകാരി; ഇരകൾ കുട്ടിക ൾ! യുകെയിൽ അമേരിക്കൻ ബുള്ളി നായകൾക്ക് വിരോധനം വന്നേക്കും
ആക്രമണകാരി; ഇരകൾ കുട്ടിക ൾ! യുകെയിൽ അമേരിക്കൻ ബുള്ളി നായകൾക്ക് വിരോധനം വന്നേക്കും
സ്വന്തം ലേഖകൻ: ബിര്‍മിംഗ്ഹാമില്‍ നായയുടെ ആക്രമണത്തില്‍ 11 വയസുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ബോര്‍ഡ്സ്ലി ഗ്രീനില്‍ നായയുമായി ഉടമസ്ഥന്‍ നടക്കുന്നതിനിടയില്‍ പിടിവിട്ട് ഓടിയെത്തി കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് പറഞ്ഞു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേര്‍ക്ക് കടിയേറ്റത്. തോളിലും കൈകളിലുമാണ് മുറിവേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് കരുതാത്ത …
ബ്രിട്ടീഷ് പാർലിമെൻ്റിൽ ചൈനീ സ് ചാരമാർ? ഗവേഷകന്‍ അടക്കം രണ്ടു പേര്‍ അറസ്റ്റില്‍; സുനാകിന് മേൽ സമ്മർദ്ദം
ബ്രിട്ടീഷ് പാർലിമെൻ്റിൽ ചൈനീ സ് ചാരമാർ? ഗവേഷകന്‍ അടക്കം രണ്ടു പേര്‍ അറസ്റ്റില്‍; സുനാകിന് മേൽ സമ്മർദ്ദം
സ്വന്തം ലേഖകൻ: ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഗവേഷകനെ ഒഫീഷ്യല്‍ സീക്രെറ്റ്‌സ് ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്തു. മാര്‍ച്ചില്‍ ഇരുപതും മുപ്പതും വയസ്സുള്ള രണ്ടുപേര്‍ ഈ നിയമപ്രകാരം അറസ്റ്റിലായതായി പോലീസ് സ്ഥിരീകരിച്ചു. പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് ഇതില്‍ ഒരാള്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇടപെടുന്ന ഒരു പാര്‍ലമെന്ററി ഗവേഷകനാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇയാള്‍ക്ക് …
ഫ്രാൻസിലെ വിദ്യാലയങ്ങളിൽ പരമ്പരാഗത മുസ്​ലിം വേഷങ്ങ ൾക്കുള്ള നിരോധനത്തിന് കോടതിയുടെ അംഗീകാരം
ഫ്രാൻസിലെ വിദ്യാലയങ്ങളിൽ പരമ്പരാഗത മുസ്​ലിം വേഷങ്ങ ൾക്കുള്ള നിരോധനത്തിന് കോടതിയുടെ അംഗീകാരം
സ്വന്തം ലേഖകൻ: വിദ്യാലയങ്ങളിൽ പരമ്പരാഗത മുസ്​ലിം വേഷങ്ങൾ നിരോധിച്ച ഫ്രഞ്ച് സർക്കാർ നടപടിക്ക് ഫ്രാൻസിലെ പരമോന്നത കോടതിയായ സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകി. വിദ്യാഭ്യാസത്തിലെ മതനിരപേക്ഷ നിയമങ്ങളെ, ചില വസ്ത്രധാരണ രീതികൾ ലംഘിക്കുന്നതായി കണക്കാക്കിയാണ് ഫ്രഞ്ച് സർക്കാർ നിരോധനം കൊണ്ടുവന്നത്. ശിരോവസ്ത്രം സ്‌കൂളുകളിൽ നിരോധിച്ചതിന് പുറമെ, ശരീരം മുഴുവൻ മറയ്ക്കുന്ന പരമ്പരാഗത മുസ്​ലിം വേഷങ്ങളായ അബയ, …
യുഎഇയിൽ വിദേശപഠനത്തോ ടൊപ്പം ജോലിയും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; ജാഗ്രത വേണമെന്ന് വിദഗ്ദർ
യുഎഇയിൽ വിദേശപഠനത്തോ ടൊപ്പം ജോലിയും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; ജാഗ്രത വേണമെന്ന് വിദഗ്ദർ
സ്വന്തം ലേഖകൻ: വിദേശപഠനത്തോടൊപ്പം ജോലിയും വാഗ്ദാനം ചെയ്തുള്ള തൊഴിൽത്തട്ടിപ്പിന് ഇരയാകരുതെന്ന് യുഎഇ യിലെ വിവിധ റിക്രൂട്ടിങ് ഏജന്റുമാർ മുന്നറിയിപ്പ് നൽകി. യുഎഇ യിൽനിന്ന് മറ്റ് വിദേശരാജ്യങ്ങളിലേക്ക് ജോലിതേടിയും പഠനത്തിനായും പോകുന്ന പ്രവാസി വിദ്യാർഥികളുടെ എണ്ണം വർധിച്ച സാഹചര്യത്ത‌ി‌ലാണ് മുന്നറിയിപ്പ്. യുഎഇയുടെ അംഗീകാരമില്ലാത്ത വിവിധ റിക്രൂട്ടിങ് ഏജൻസികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം. ഈജിപ്ത്, കാനഡ, ബ്രിട്ടൻ, ഓസ്‌ട്രേലിയ, …
സൗദിയിൽ വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റം ഹുറൂബ് ആയവർക്ക് സാധിക്കില്ല
സൗദിയിൽ വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റം ഹുറൂബ് ആയവർക്ക് സാധിക്കില്ല
സ്വന്തം ലേഖകൻ: സൗദിയിൽ ഹുറൂബ് കേസിലകപ്പെട്ട ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള വീട്ടു ജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റാൻ സാധിക്കില്ലെന്ന് മുസാനിദ് പ്ലാറ്റ് ഫോം. അപേക്ഷ നൽകി പരമാവധി 23 ദിവസത്തിനകം സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാകും. എന്നാൽ ഇതിന് തൊഴിലുടമകളും തൊഴിലാളികളും ഓൺലൈൻ കരാർ അംഗീകരിക്കണമെന്നും മുസാനിദ് അറിയിച്ചു. അബ്ഷിർ പ്ലാറ്റ് ഫോമിലെ സേവനത്തിന് പുറമെ കഴിഞ്ഞ മാസം മുതൽ …
ദേശീയ ദിനം ആചരിക്കാൻ ഒരുങ്ങി സൗദി; സെപ്റ്റംബര്‍ 23ന് പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി
ദേശീയ ദിനം ആചരിക്കാൻ ഒരുങ്ങി സൗദി; സെപ്റ്റംബര്‍ 23ന്  പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി
സ്വന്തം ലേഖകൻ: 93-ാമത് ദേശീയ ദിനം ആചരിക്കാനൊരുങ്ങി സൗദി അറേബ്യ. സെപ്റ്റംബര്‍ 23 ശനിയാഴ്ചയാണ് സൗദി ദേശീയ ദിനമായി ആചരിക്കുന്നത്. അന്നേദിവസം രാജ്യത്തെ സ്വകാര്യ മേഖലകള്‍ക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതുമേഖലകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴില്‍ നിയമാവലിയിലെ ആര്‍ട്ടിക്കിള്‍ 24ന് രണ്ടാം ഖണ്ഡികയിലുളള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മന്ത്രാലയം നിര്‍ദേശം …
കോവിഡ്: യുകെയിലെ കെയർ ഹോം നിവാസികൾക്കും വീടുകളിൽ കഴിയുന്നവർക്കും തിങ്കളാഴ്ച മുതൽ വാക്സിൻ
കോവിഡ്: യുകെയിലെ കെയർ ഹോം നിവാസികൾക്കും വീടുകളിൽ കഴിയുന്നവർക്കും തിങ്കളാഴ്ച മുതൽ വാക്സിൻ
സ്വന്തം ലേഖകൻ: പുതിയ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ യുകെയിലെ കെയർ ഹോം നിവാസികൾക്കും വീടുകളിൽ കഴിയുന്നവർക്കും തിങ്കളാഴ്ച മുതൽ വാക്സിൻ. 65 വയസ്സിനു മുകളിലുള്ളവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റ് അസുഖങ്ങളുള്ളവർക്കും വാക്‌സിൻ ലഭിക്കുന്നതിൽ മുൻഗണന ലഭിക്കും. ഏറ്റവും പുതിയ കോവിഡ്-19 വകഭേദമായ BA.2.86 അഥവാ പിറോള വകഭേദം യുകെയിൽ വ്യാപിക്കുന്നതായി നിരീക്ഷണ ഡാറ്റ സൂചിപ്പിക്കുന്നു. …