സ്വന്തം ലേഖകൻ: സ്വദേശിവല്‍ക്കരണ നടപടികളും സ്വകാര്യ മേഖലയില്‍ സൗദി വനിതാവല്‍ക്കരണവും നടപ്പാക്കിയതോടെ സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2022 അവസാനത്തോടെ 4.8 ശതമാനമായി കുറഞ്ഞതായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജി20 രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വേഗത്തില്‍ …
സ്വന്തം ലേഖകൻ: നാളെ മുതൽ വാദി അൽ ബനാത്തിൽ പുതിയ പാസ്‌പോർട്ട് ഓഫിസ് പ്രവർത്തനം തുടങ്ങും. അൽ ഗരാഫയിലെ പഴയ കെട്ടിടത്തിൽ നിന്നാണ് പ്രവർത്തനം മാറ്റിയത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി കഴിഞ്ഞ ദിവസം പുതിയ പാസ്‌പോർട്ട് ഓഫിസ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ഞായർ മുതൽ വ്യാഴം വരെ …
സ്വന്തം ലേഖകൻ: ടെലിഫോൺ കുടിശ്ശിക ബാക്കിയുള്ള പ്രവാസികൾക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യ ദിനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പതിനായിരം കുവൈത്ത് ദിനാർ പിരിച്ചെടുത്തതായി വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻറെ സഹകരണത്തോടെ എയർപ്പോർട്ടിൽ സജ്ജീകരിച്ച പ്രത്യേക കൗണ്ടർ വഴിയാണ് ഇത്രയും തുക പിരിച്ചെടുത്തത്. സർക്കാർ സേവനങ്ങളിലെ കുടിശ്ശികയും പിഴയും ഈടാക്കുന്നതിൻറെ ഭാഗമായി നേരത്തെ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ കോണ്‍ക്രീറ്റ് സുരക്ഷ ഭീഷണിയുള്ള സ്‌കൂളുകള്‍ അടച്ചിടേണ്ട സ്ഥിതി ആശങ്ക സൃഷ്ടിക്കെ സമാനമായ വെല്ലുവിളി യൂണിവേഴ്സിറ്റികളെയും ബാധിക്കുന്നു. ലക്ചന്‍ തിയറ്ററുകള്‍, സയന്‍സ് ലബോറട്ടറികള്‍, വിദ്യാര്‍ത്ഥി യൂണിയനുകള്‍ എന്നിവ യുകെ യൂണിവേഴ്സിറ്റി കെട്ടിടങ്ങളില്‍ കോണ്‍ക്രീറ്റ് തകര്‍ന്നതിനാല്‍ അടച്ചിരിക്കുന്നു എന്ന് 13 യൂണിവേഴ്സിറ്റികള്‍ ബിബിസി ന്യൂസിനോട് പറഞ്ഞു, തങ്ങള്‍ റൈന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോണ്‍ക്രീറ്റ് (റാക്ക്) …
സ്വന്തം ലേഖകൻ: ജി-20 ഉച്ചകോടിക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് ഇന്ത്യയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായശേഷമുള്ള സുനാകിന്റെ ചരിത്രപരമായ ഈ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന്റെ ഓര്‍മപ്പെടുത്തലാണെന്നും അത്രയേറെ പ്രാധാന്യമുള്ളതാണെന്നുമാണ് ഡൗണിംഗ് സ്ട്രീറ്റ് വിശേഷിപ്പിച്ചിരിക്കുന്നത്. സുനാകിനൊപ്പം ഭാര്യ അക്ഷത മൂര്‍ത്തിയും ഇന്ത്യയിലേക്ക് പോയിട്ടുണ്ട്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളായ അക്ഷത ഇന്ത്യയിലാണ് ജനിച്ച് …
സ്വന്തം ലേഖകൻ: ഏറ്റവും കൂടുതൽ വിദേശ വിദ്യാർഥികൾ പഠിക്കുന്ന രാജ്യങ്ങളിലൊന്നായ കാനഡ ഈ വർഷം സ്വാഗതം ചെയ്യുന്നത് ഏകദേശം 9 ലക്ഷം വിദേശ വിദ്യാർഥികളെ. ഒരു ദശാബ്ദം മുൻപു കാനഡയിൽ പഠിക്കാനെത്തിയ വിദേശ വിദ്യാർഥികളുടെ എണ്ണത്തിന്റെ ഏകദേശം മൂന്നിരട്ടിയാണിത്. കാനഡയിലെ വ്യവസായമേഖല അതിവേഗം വളരുകയും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന കാലമായതുകൊണ്ടു തന്നെ വിദേശ …
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനുകൾക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ. ചില അധ്യാപകര്‍ നടത്തുന്ന അനിയന്ത്രിതമായ സ്വകാര്യ ട്യൂഷൻ സ്‌കൂളിന്റെ വിദ്യാഭ്യാസ നിലവാരത്തെ ദോഷകരമായി ബാധിക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു. ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ അധ്യാപകർക്ക് സ്വകാര്യ ട്യൂഷൻ നൽകുന്നതിന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന്റെ കർശന വിലക്കുണ്ട്. കെ ജി മുതൽ …
സ്വന്തം ലേഖകൻ: ഖത്തറിൽ താമസ വീസയുള്ളവർക്ക് യുഎഇയിലേക്ക് ഇനി വീസ ആവശ്യമില്ല. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ പാസ്‌പോർട്ടോ ഐഡികാർഡോ ഉപയോഗിച്ച് യുഎഇയിൽ പ്രവേശിക്കാമെന്നും, വീസയോ സ്പോൺസർഷിപ്പോ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ലോകത്തെ 82 രാജ്യങ്ങളിലുള്ളവർക്ക് യുഎഇയിൽ ഓൺ അറൈവൽ വീസ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അൽബേനിയ, അൻഡോറ, അർജന്റീന, ഓസ്ട്രിയ, ഓസ്ട്രേലിയ, …
സ്വന്തം ലേഖകൻ: എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യവിദഗ്ധർ. ഇവ അനാരോഗ്യത്തിന് കാരണമാകുമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) മുന്നറിയിപ്പ്. എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. എനർജി ഡ്രിങ്കുകളുടെ 5 പ്രധാന ദൂഷ്യവശങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണ ക്യാംപെയ്‌നിൽ അധികൃതർ വിശദമാക്കിയിട്ടുണ്ട്. എനർജി ഡ്രിങ്കുകൾ കുട്ടികളിലും കൗമാരക്കാരിലും ഹൃദ്രോഗസാധ്യത …
സ്വന്തം ലേഖകൻ: കോടതി നടപടികളുടെ ഭാഗമായി പിഴ അടക്കാന്‍ ബാക്കിയുള്ള പ്രവാസികള്‍ക്ക് യാത്ര നിയന്ത്രണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതോടെ നീതിന്യായ മന്ത്രാലയത്തില്‍ പിഴ അടക്കുവാന്‍ ബാക്കിയുള്ള പ്രവാസികള്‍ യാത്രക്ക് മുമ്പായി പിഴ ഒടുക്കിയില്ലെങ്കില്‍ യാത്ര തടസ്സപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ടെലിഫോൺ, വൈദ്യുതി-ജല കുടിശ്ശിക ബാക്കിയുള്ളവര്‍ക്കും ഗതാഗത പിഴ ഉള്ളവര്‍ക്കും ആഭ്യന്തര മന്ത്രാലയം …