1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അക്കൗണ്ടിലൂടെ പരിധിയിൽ കവിഞ്ഞ പണമിടപാട്; മലയാ ളിയുടെ ഇഖാമ പുതുക്കൽ അപേക്ഷ തള്ളി ജവാസത്ത്
അക്കൗണ്ടിലൂടെ പരിധിയിൽ കവിഞ്ഞ പണമിടപാട്; മലയാ ളിയുടെ ഇഖാമ പുതുക്കൽ  അപേക്ഷ തള്ളി ജവാസത്ത്
സ്വന്തം ലേഖകൻ: 28 വർഷമായി സൗദിയിൽ പ്രവാസിയായ തൃശൂർ സ്വദേശിക്കാണ് ഇഖാമ പുതുക്കാൻ പോയപ്പോൾ നിയമക്കുരുക്കിൽപ്പെട്ടത്. കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് തൃശൂർ സ്വദേശി ജോഷി കുമാർ. എല്ലാ പ്രവാസികളും ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. മനോരമയാണ് വാർത്ത് റിപ്പോർട്ട് ചെയ്യുന്നത്. ആവശ്യമായ വിവരങ്ങൾ നൽകി കമ്പനി ഓൺലൈനിൽ …
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാര്‍ക്ക് വഴികാട്ടാന്‍ ഡിജിറ്റല്‍ കിയോസ്കുകള്‍
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാര്‍ക്ക് വഴികാട്ടാന്‍ ഡിജിറ്റല്‍ കിയോസ്കുകള്‍
സ്വന്തം ലേഖകൻ: യാത്രക്കാര്‍ക്ക് സേവനമൊരുക്കുന്നതിനായി ഡിജിറ്റല്‍ കിയോസ്കുകള്‍ സ്ഥാപിച്ച് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. കസ്റ്റമര്‍ സര്‍വീസിലേക്ക് ലൈവ് വീഡിയോ കോള്‍ സംവിധാനം ഉള്‍പ്പെടെ കിയോസ്കുകളില്‍ ലഭ്യമാണ്. ഇരുപത് ഭാഷകളില്‍ യാത്രക്കാര്‍ക്ക് ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ഗള്‍ഫ് മേഖലയിലെ സുപ്രധാന വിമാനത്താവളങ്ങളിലൊന്നാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. യൂറോപ്പിലേക്കും അമേരിക്കയിലേക്കും അടക്കമുള്ള യാത്രയ്ക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ …
ബഹ്‌റൈനിൽ ഫ്‌ളാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കും വാടക കുറച്ച് കെട്ടിട ഉടമകൾ; പ്രവാസികൾക്ക് ആശ്വാസം
ബഹ്‌റൈനിൽ ഫ്‌ളാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കും വാടക കുറച്ച് കെട്ടിട ഉടമകൾ; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ ഫ്‌ളാറ്റുകൾ, അപ്പാർട്ട്മെന്റുകൾ മറ്റു താമസ സ്‌ഥലങ്ങൾ തുടങ്ങിയവയുടെ വാടക നിരക്കുകൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞതായി റിയൽ എസ്റ്റേറ്റ് കമ്പനി പ്രതിനിധികളും ഏജന്റുമാരും പറഞ്ഞു. വിവിധ കെട്ടിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ള ‘ഫോർ റെന്റ്’ ബോർഡുകളും വിരൽ ചൂണ്ടുന്നത് നിരക്കിലെ താഴ്ച തന്നെ. കുടുംബ സമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ കുറവ് വന്നതും …
കുവൈത്തിൽ വീസ പുതുക്കുന്നതിനുള്ള ഫീസ്‌ കുത്തനെ വർധിപ്പിക്കാന്‍ നീക്കം; മൂന്നിരട്ടി വർധന?
കുവൈത്തിൽ വീസ പുതുക്കുന്നതിനുള്ള ഫീസ്‌ കുത്തനെ വർധിപ്പിക്കാന്‍ നീക്കം; മൂന്നിരട്ടി വർധന?
സ്വന്തം ലേഖകൻ: കുവൈത്തില്‍ അടുത്ത വര്‍ഷം മുതല്‍ വീസകള്‍ പുതുക്കുന്നതിനുള്ള ഫീസ്‌ കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ തുകയുടെ മൂന്നിരട്ടി ഫീസ്‌ വര്‍ദ്ധിപ്പിക്കുവാനാണ് ആലോചന. ഇഖാമ ഫീസ്‌ വര്‍ദ്ധന സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ്‌ തലാലിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ …
കോൺക്രീറ്റ് ബലക്ഷയം: യുകെയിൽ സ്‌കൂളുകള്‍ 2024 വരെ അടച്ചിടേണ്ടി വന്നേക്കും! ജനരോഷം ശക്തമാകുന്നു
കോൺക്രീറ്റ് ബലക്ഷയം: യുകെയിൽ സ്‌കൂളുകള്‍ 2024 വരെ അടച്ചിടേണ്ടി വന്നേക്കും! ജനരോഷം ശക്തമാകുന്നു
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ കോണ്‍ക്രീറ്റ് സുരക്ഷ ഭീഷണിയുള്ള സ്‌കൂളുകള്‍ 2024 വരെ അടച്ചിടുമെന്നു റിപ്പോര്‍ട്ട്. ആര്‍എഎസി കോണ്‍ക്രീറ്റ് സുരക്ഷ മൂലം ക്ലാസ്മുറികള്‍ തകര്‍ന്നുവീഴുമെന്ന അവസ്ഥയില്‍ വിദ്യാര്‍ത്ഥികളെ പുറത്തിരുത്തി പഠിപ്പിക്കാനാണ് സ്‌കൂളുകള്‍ തയ്യാറെടുക്കുന്നത്. ഇതിന് സാധിക്കാത്ത സ്‌കൂളുകളാകട്ടെ ഓണ്‍ലൈന്‍ മോഡിലേക്ക് മാറുകയും, വിദ്യാര്‍ത്ഥികള്‍ 2024 വരെയെങ്കിലും വീടുകളില്‍ കുടുങ്ങുകയും ചെയ്യും. കോണ്‍ക്രീറ്റ് സുരക്ഷിതമാക്കാന്‍ കാലതാമസം നേരിട്ടാല്‍ തടസ്സങ്ങള്‍ …
യുകെയിൽ എനർജി പ്രൈസ് ക്യാപ്പുകള്‍ വീണ്ടും? വാര്‍ഷിക എനര്‍ജി ബില്ലുകള്‍ അടുത്ത വര്‍ഷം 2000 പൗണ്ട് കടന്നേക്കും
യുകെയിൽ എനർജി പ്രൈസ് ക്യാപ്പുകള്‍ വീണ്ടും? വാര്‍ഷിക എനര്‍ജി ബില്ലുകള്‍ അടുത്ത വര്‍ഷം 2000 പൗണ്ട് കടന്നേക്കും
സ്വന്തം ലേഖകൻ: യുകെയില്‍ അടുത്ത വര്‍ഷത്തോടെ വാര്‍ഷിക എനര്‍ജി ബില്ലുകള്‍ വീണ്ടും 2000 പൗണ്ടിന് മുകളിലേക്ക് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്. ചെലവേറിയ വിന്റര്‍ കടന്നുപോകുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി ഈ ബില്‍ വര്‍ദ്ധന മാറും. ജനുവരി 1 മുതല്‍ റെഗുലേറ്റര്‍ ഓഫ്‌ജെം നിശ്ചയിച്ചിട്ടുള്ള പ്രൈസ് ക്യാപ് മൂലം ശരാശരി ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ പ്രതിവര്‍ഷം 2083 …
കാനഡയിൽ വിദ്യാർഥി വീസ നിയന്ത്രണം വരുന്നു; ഒപ്പം വീട്ടുവാടകയിലും വിലയിലും കൈപൊള്ളുന്ന വർധന
കാനഡയിൽ വിദ്യാർഥി വീസ നിയന്ത്രണം വരുന്നു; ഒപ്പം വീട്ടുവാടകയിലും വിലയിലും കൈപൊള്ളുന്ന വർധന
സ്വന്തം ലേഖകൻ: കടുത്ത ഭവന പ്രതിസന്ധിയെത്തുടർന്ന് കാനഡ വിദേശ വിദ്യാർഥി വീസയിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ആവശ്യക്കാരേറിയതിനെ തുടർന്ന് കാനഡയിൽ വീടുകളുടെ വിലയിലും വാടകയിലും മൂന്നിരട്ടിയിലേറെയാണ് വർധന. ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വിദേശത്തുനിന്നുള്ള വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുന്ന കാര്യം ആലോചിക്കുന്നതായി ഹൗസിങ് മന്ത്രി ഷോൺ ഫ്രേസർ അറിയിച്ചു. എന്നാൽ, സർവകലാശാലകളും ക്യൂബക് പ്രവിശ്യയും ഈ നീക്കത്തിനെതിരെ …
യുഎസിൽ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നത് 10.7 ലക്ഷം ഇന്ത്യക്കാർ; അപേക്ഷകൾ തീർപ്പാക്കാൻ 134 വർഷം!
യുഎസിൽ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നത് 10.7 ലക്ഷം ഇന്ത്യക്കാർ; അപേക്ഷകൾ തീർപ്പാക്കാൻ 134 വർഷം!
സ്വന്തം ലേഖകൻ: യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിച്ച് കാത്തിരിക്കുന്നത് 10.7 ലക്ഷം ഇന്ത്യക്കാരെന്ന് പഠനം. ഇബി–2, ഇബി–3 വിഭാഗത്തിലെ ഈ അപേക്ഷകൾ തീർപ്പാക്കാനായി 134 വർഷം വേണ്ടി വരുമെന്നാണ് യുഎസിലെ കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇമിഗ്രേഷൻ സ്റ്റഡീസ് അസോഷ്യേറ്റ് ഡയറക്ടർ ഡേവിഡ് ജെ. ബിയെർ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. എച്ച്1ബി വീസയിലെത്തിയവർ ഏറിയ പങ്കും ഇബി–2, …
യുഎഇയില്‍ ഒരു വര്‍ഷം ജോലിചെയ്താല്‍ വിരമിക്കല്‍ ആനുകൂല്യം; പുതിയ നിക്ഷേപ പദ്ധതിയുമായി മന്ത്രാലയം
യുഎഇയില്‍ ഒരു വര്‍ഷം ജോലിചെയ്താല്‍ വിരമിക്കല്‍ ആനുകൂല്യം; പുതിയ നിക്ഷേപ പദ്ധതിയുമായി മന്ത്രാലയം
സ്വന്തം ലേഖകൻ: പ്രവാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയിലും ഫ്രീ സോണുകളിലും ജോലിചെയ്യുന്നവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള പുതിയ പദ്ധതി യുഎഇ മന്ത്രിസഭ പ്രഖ്യാപിച്ചു. നിലവിലുള്ള സേവനാനന്തര ആനുകൂല്യത്തിന് ബദലും ഐച്ഛികവുമാണിത്. പദ്ധതിയില്‍ ചേരണമെന്ന് നിര്‍ബന്ധമില്ല. താല്‍പര്യമുള്ള തൊഴിലുടമകള്‍ക്ക് അവരുടെ തൊഴിലാളികളെ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാം. നിലവിലെ ഫണ്ട് സംരക്ഷിച്ചുകൊണ്ടു തന്നെ കൂടുതല്‍ സാമ്പത്തിക നേട്ടത്തിന് …
ഖത്തറിൽ ജപ്തി ചെയ്ത വാഹ നം പിഴയടച്ച് ഒരു മാസത്തിനകം തിരിച്ചെടുക്കണം; ഇല്ലെങ്കിൽ ലേലം ചെയ്യും
ഖത്തറിൽ ജപ്തി ചെയ്ത വാഹ നം പിഴയടച്ച് ഒരു മാസത്തിനകം തിരിച്ചെടുക്കണം; ഇല്ലെങ്കിൽ ലേലം ചെയ്യും
സ്വന്തം ലേഖകൻ: മൂന്നു മാസത്തിലധികമായി ഗതാഗത വകുപ്പ് ജപ്തി ചെയ്ത വാഹനങ്ങൾ 30 ദിവസത്തിനുള്ളിൽ പിഴ അടച്ച് ഉടമകൾക്ക് തിരിച്ചെടുക്കാൻ അവസരം. ഇതിനായി ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ 52 ലെ ഗതാഗത അന്വേഷണ വകുപ്പിനെയാണ് വാഹന ഉടമകൾ സമീപിക്കേണ്ടത്. സെപ്റ്റംബർ 4 മുതൽ 30 ദിവസത്തിനുള്ളിൽ പിഴത്തുകയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനം തിരിച്ചെടുക്കാം. …