സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറിലെ സ്വദേശികളുടെയും താമസക്കാരുടേതുമായ നമ്പറുകളിലേക്ക് വന്ന വ്യാജ സന്ദേശങ്ങൾ പലരുടെയും ശ്രദ്ധയിലുണ്ടാവും. നിങ്ങളുടെ ഹെൽത്ത് കാർഡ് കാലാവധി കഴിഞ്ഞു, 24 മണിക്കൂറിനുള്ളിൽ പുതുക്കണമെന്നാവശ്യപ്പെട്ട് ‘ഹുകൂമി’യുടെ എന്ന പേരിലൊരു വെബ്സൈറ്റ് ലിങ്കുമായി ഹമദ് മെഡിക്കൽ കോർപറേഷനിൽ നിന്ന് എന്ന തെറ്റിദ്ധാരണയിലൊരു സന്ദേശം. എന്നാൽ, വ്യാജമായ ഇത്തരം സന്ദേശങ്ങളിൽ കുരുങ്ങരുതെന്ന് മുന്നറിയിപ്പ് …
സ്വന്തം ലേഖകൻ: ആദ്യഘട്ട പണിമുടക്കിന് ശേഷം ഒക്ടോബര്‍ 2, 3, 4 തീയതികളില്‍ സംയുക്ത പണിമുടക്കിനാണ് ജൂനിയർ ഡോക്ടർമാരും കണ്‍സള്‍ട്ടന്റുമാരും ഒരുങ്ങുന്നത്. ഇതേ സമയത്ത് മാഞ്ചസ്റ്ററില്‍ ഭരണകക്ഷിയായ ടോറി പാർട്ടിയുടെ സമ്മേളനം നടക്കുന്നുണ്ട്. ഇവിടെ റാലി സംഘടിപ്പിക്കാനാണ് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ യൂണിയന്റെ തീരുമാനം. ഡോക്ടര്‍മാര്‍ ടോറി സമ്മേളനത്തെ ലക്ഷ്യം വെയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ ശരിവെച്ച് ബിഎംഎ …
സ്വന്തം ലേഖകൻ: യുകെയില്‍ അപകടകാരിയായ പിരോള വേരിയന്റിനെതിരെയുള്ള മുന്‍കരുതലും പ്രതിരോധവും ദുര്‍ബലം. ഇതിന്റെ ഫലമായി രാജ്യത്തു കോവിഡ് ഭീഷണി വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്തെത്തി. നിലവില്‍ പടര്‍ന്ന് പിടിക്കുന്ന അപകടകാരിയായ കോവിഡ് 19 വേരിയന്റ് പിരോല രാജ്യത്തിന് അധികം വൈകാതെ തലവേദന സൃഷ്ടിക്കുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. ബിഎ.2.86 കൊറോണവൈറസ് വേരിയന്റ് അതിവേഗം പടരുന്നതിനെ തുടര്‍ന്ന് …
സ്വന്തം ലേഖകൻ: ലോക ദീർഘദൂര കുതിരയോട്ടത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഫ്‌ഇഐയുടെ 120 കിലോമീറ്റർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ നാലുഘട്ടങ്ങളും തരണം ചെയ്ത് ആദ്യമായി ഇന്ത്യ. ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റ് നഗരത്തിൽ നടന്ന പോരാട്ടത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ചത് 21 വയസുകാരിയായ മലയാളി വനിത നിദ അൻജും ചേലാട്ട്. കേരളത്തിൽ മലപ്പുറം തിരൂരിൽ ജനിച്ച നിദ അൻജും …
സ്വന്തം ലേഖകൻ: സൗദിയിലെ റിയാദ് കേന്ദ്രമായുള്ള ഫ്ലൈനാസ് വിമാനക്കമ്പനി കൂടുതൽ സർവീസുമായി എത്തുന്നു. കോഴിക്കോട് –റിയാദ് സെക്ടറിലാണ് കൂടുതൽ സർവീസുമായി എത്തുന്നത്. ആഴ്ചയിൽ നിലവിലുള്ള 4 സർവീസുകൾ 6 ആയി മാറും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടായിരിക്കുക. റിയാദിൽനിന്നും രാത്രി 12.40നു പുറപ്പെട്ട് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ രാവിലെ 8.20ന് എത്തും. കോഴിക്കോട്ടുനിന്ന് …
സ്വന്തം ലേഖകൻ: തൊഴില്‍ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷാഘടനയില്‍ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയംസമൂലമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ചില നിയമലംഘനങ്ങള്‍ക്കുള്ള പിഴ സ്ഥാപനങ്ങളുടെ വിഭാഗമനുസരിച്ച് 60 ശതമാനം മുതല്‍ 80 ശതമാനം വരെ കുറച്ചിട്ടുണ്ട്. ആകെ ജീവനക്കാരുടെ എണ്ണം അനുസരിച്ചാണ് ഇപ്പോള്‍ വിഭാഗങ്ങള്‍ നിര്‍ണയിക്കുന്നത്. അമ്പതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സൗദി തൊഴില്‍മന്ത്രാലയ വര്‍ഗീകരണമനുസരിച്ച് …
സ്വന്തം ലേഖകൻ: സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് വൻ ഓഫർ പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് സർവീസുള്ളത്. 169 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. മൂന്നു ദിവസത്തിനുള്ളിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക. ജിദ്ദ, ഹായിൽ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് 349 റിയാലും, ഖസീം,ദമ്മാം, മദീന എന്നിവിടങ്ങളിൽ നിന്ന് …
സ്വന്തം ലേഖകൻ: കേരളത്തിലേക്ക് വിമാന സർവീസ് വർധിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഒമാന്‍ വിമാന കമ്പനികള്‍. ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും ബജറ്റ് വിമാന കമ്പനിയായ സലാം എയറും ആണ് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. ഒക്ടോബര്‍ ആദ്യ ആഴ്ചയിൽ മസ്കറ്റ് – തിരുവനന്തപുരം റൂട്ടില്‍ ഒമാന്‍ എയര്‍ പ്രതിദിന സര്‍വീസ് നടത്തും. മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് …
സ്വന്തം ലേഖകൻ: സ്‌കൂള്‍ തുറക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഇംഗ്ലണ്ടില്‍ 104 സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന അധ്യാപകരെയും വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന പ്രത്യേകതരം കോണ്‍ക്രീറ്റ് (റീഇന്‍ഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ്) ബലക്ഷയമുള്ളതാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനം എടുത്തത്. ഈ സാഹചര്യത്തില്‍ നിര്‍ദേശം …
സ്വന്തം ലേഖകൻ: മക്കളെ കാണാന്‍ സന്ദര്‍ശക വീസയില്‍ യുകെയിലെത്തിയ മലയാളി ലെസ്റ്ററില്‍ അന്തരിച്ചു. ചെന്നെയില്‍ സ്ഥിരതാമസമാക്കിയ റിട്ട. സിവില്‍ സപ്‌ളൈസ് ജീവനക്കാരനായിരുന്ന രാമകൃഷ്ണ പണിക്കര്‍ (68) ആണ് അന്തരിച്ചത്. ലെസ്റ്ററില്‍ താമസിക്കുന്ന അനിത റാം പണിക്കര്‍, പീറ്റര്‍ബോറോയില്‍ താമസിക്കുന്ന കേശവി റാം പണിക്കര്‍ എന്നിവരെ സന്ദര്‍ശിക്കുന്നതിനായാണ് രാമകൃഷ്ണ പണിക്കര്‍ എത്തിയത്. 2022 ഏപ്രിലില്‍ യുകെയില്‍ എത്തിയതിന് …