സ്വന്തം ലേഖകൻ: യുഎഇയിൽ സ്കൂൾ തുറക്കുന്നതിനു മുൻപ് വിദ്യാർഥികൾ പകർച്ചപ്പനിക്കുള്ള ഫ്ലൂ വാക്സീൻ എടുക്കണമെന്ന് ആരോഗ്യവിദഗ്ധർ. 2 മാസത്തെ വേനൽ അവധിക്കുശേഷം സ്കൂളിൽ എത്തുന്ന വിദ്യാർഥികൾക്ക് രോഗ പ്രതിരോധത്തിനും ഗുരുതരമാകാതിരിക്കാനും ഫ്ലൂ വാക്സീൻ സഹായിക്കും. 28നാണ് സ്കൂൾ തുറക്കുന്നത്. പകർച്ചപ്പനിയുള്ള വിദ്യാർഥികൾ സ്കൂളിൽ എത്തിയാൽ രോഗം പടരാൻ സാധ്യതയുണ്ട്. രോഗമുള്ള വിദ്യാർഥികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന് അധികൃതർ …
സ്വന്തം ലേഖകൻ: വിമാനങ്ങൾ വൈകിയാലും റദ്ദാക്കിയാലും യാത്രക്കാർക്ക് നഷ്ടപരിഹാരം ഇരട്ടിയാക്കി സൗദി അറേബ്യ. ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനത്തിലെ യാത്രക്കാർക്ക് 750 റിയാൽ നഷ്ടപരിഹാരം നൽകണം. ലഗേജ് നഷ്ടമായാലും കേടു വരുത്തിയാലും ഒരു ലക്ഷം രൂപയിലേറെ നഷ്ടപരിപാരം കിട്ടും. പരിഷ്കരിച്ച നിയമം ഈ വർഷം നവംബർ 20ന് പ്രാബല്യത്തിലാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഖത്തരി വ്യവസായി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി വിലയക്ക് വാങ്ങുന്നു. വരുന്ന ഒക്ടോബര്‍ പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് ക്ലബ്ബിന്റെ ഉടമകളായ ഗ്ലേസര്‍ കുടുംബത്തിന് 7.6 ബില്യണ്‍ ഡോളര്‍ (6,29,15,46,00,000 രൂപ) ഷെയ്ഖ് ജാസിം നല്‍കുമെന്ന് ദി …
സ്വന്തം ലേഖകൻ: ഗൾഫിലെ പ്രവാസികൾക്ക് ഇത്തവണയും ഓണത്തിന് നാട്ടിലെത്തുക ദുഷ്കരമാകും. പല സെക്ടറുകളിലെയും വിമാനടിക്കറ്റുകൾ വിറ്റുതീർന്നു. ലഭ്യമായ ടിക്കറ്റുകൾക്കാകട്ടെ 200 ഇരട്ടിവരെയാണ് നിരക്ക് വർധന. യുഎഇയിൽ സ്കൂൾ അവധിക്കാലം അവസാനിച്ചതിനാൽ മടങ്ങാനിരിക്കുന്ന പ്രവാസികുടുംബങ്ങൾ ത്രിശങ്കുവിലാണ്. 7000 രൂപയിൽ താഴെ ലഭിച്ചിരുന്ന വിമാനടിക്കറ്റുകൾക്ക് 40,000 മുതൽ ഒന്നരലക്ഷം വരെയാണ് ഈടാക്കുന്നത്. കോഴിക്കോട് -ദുബായ് മേഖലയിൽ 64,000 രൂപവരെയാണ് …
സ്വന്തം ലേഖകൻ: ഇന്ത്യൻ ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി. വൈകിട്ട് 6.03നായിരുന്നു ലാൻഡിങ്. ഇതിനുമുൻപു ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യവുമായി. ചാന്ദ്രദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. …
സ്വന്തം ലേഖകൻ: യുകെയിൽ മലയാളി കുടുംബത്തിലെ വീട്ടമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശിയായ ഗിൽജിത് തോമസിന്റെ ഭാര്യയും ഗോവ സ്വദേശിനിയുമായ അക്ഷധ ശിരോദ്കർ (38) ആണ് മരിച്ചത്. അപസ്മാരത്തിനു ചികിത്സ തേടിയിരുന്ന അക്ഷധയെ തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ മുറിവേറ്റ് രക്തം വാർന്നു …
സ്വന്തം ലേഖകൻ: കേരളത്തനിമയുടെ തിളക്കത്തിൽ കനേഡിയൻ ‘പാർലമെന്റിലെ ഓണം’ ഇത്തവണയും ആഘോഷിക്കും. സെപ്റ്റംബർ 20 ബുധനാഴ്ചയാണ് പാർലമെന്റിലെ രണ്ടാമത്തെ ഓണത്തിന് അരങ്ങൊരുങ്ങുക. ഇന്തോ- കനേഡിയൻ കൗൺസിൽ ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആഘോഷത്തിന് ആതിഥ്യമരുളുന്നത് പാർലമെന്റംഗം മൈക്കൽ ബാരറ്റാണ്. പാർലമെന്റിനോട് ചേർന്നുള്ള സർ ജോൺ എ മക്ഡോണൾഡ് ബിൽഡിങ്ങിൽ വൈകിട്ട് അഞ്ചരയ്ക്കാണ് പരിപാടി. …
സ്വന്തം ലേഖകൻ: യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട വിദ്യാർഥികൾക്ക് 5 വർഷത്തെ പ്രവേശന നിരോധനവും വീസ പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. മൂന്ന് ദിവസം മുമ്പ്, വീസയുമായി ബന്ധപ്പെട്ട് ഇരുപത്തിയൊന്ന് വിദ്യാർഥികളെ നാടുകടത്തി. ഈ വിദ്യാർഥികളിൽ പലരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ആവശ്യമായ എല്ലാ വീസ നടപടിക്രമങ്ങളും പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി യുഎസിൽ എത്തിയതായിരുന്നു ഇവർ. ഇമിഗ്രേഷൻ ഓഫിസർമാർ …
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികൾക്കായി സൗദി അറേബ്യ അനുവദിക്കുന്ന ഒരു വർഷത്തെ മൾട്ടിപ്ൾ എൻട്രി ടൂറിസം വിസയിൽ രാജ്യത്തെത്തി തങ്ങാനാവുക പരമാവധി 90 ദിവസം മാത്രം. കുടുംബ സന്ദർശന വിസ, ബിസിനസ് വിസ, സൗദി സ്വദേശികൾക്ക് അവരുടെ സുഹൃത്തുക്കളെ കൊണ്ടുവരാൻ അനുവദിക്കുന്ന വ്യക്തിഗത വിസ എന്നിവയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് വർഷം മുഴുവൻ താമസിക്കാൻ അനുവാദമുണ്ടായിരിക്കെയാണ് ടൂറിസം …
സ്വന്തം ലേഖകൻ: സ്‌കൂൾ വിദ്യാർഥികൾക്കുള്ള പിന്തുണ ശക്തിപ്പെടുത്താൻ 2023-24 അധ്യയന വർഷം പുതിയ സംവിധാനം നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം. തീരുമാനമെടുക്കൽ പ്രക്രിയകളിൽ സ്‌കൂൾ പ്രിൻസിപ്പൽമാരെ ശാക്തീകരിക്കാനും സ്‌കൂൾ അന്തരീക്ഷം കൂടുതൽ ആകർഷകമാക്കാനുമാണ് പുതിയ സംവിധാനത്തിലൂടെ പദ്ധതിയിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ബുഥെയ്‌ന ബിൻത് അലി അൽ ജാബർ അൽ നുഐമി വ്യക്തമാക്കി. വാർഷിക വിദ്യാഭ്യാസ ഫോറം ഉദ്ഘാടനം …