1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ സൈബർ കുറ്റകൃ ത്യങ്ങളിൽ 88% വർധനവ്; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ഖത്തറിൽ സൈബർ കുറ്റകൃ ത്യങ്ങളിൽ 88% വർധനവ്; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഖത്തറിൽ സൈബർ കുറ്റകൃത്യങ്ങളിൽ 88% വർധനവ് ഉണ്ടായതായി കണക്കുകൾ. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണെന്നും, ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും പലരും ആശങ്ക പങ്കുവെക്കുന്നു. വിവിധ കമ്പനികളുടെയും മറ്റും പേരിൽ സന്ദേശം ലഭിക്കുകയും പണം കവരുകയും ചെയ്യുന്നതായി ‘ദോഹ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ഈയിടെ ഒരു തട്ടിപ്പിന് ഇരയായി 2700 …
ഖത്തറില്‍ ജനപ്രിയ മേഖലകളി ല്‍ താമസ കെട്ടിടങ്ങളുടെ വാടക നിരക്ക് കുത്തനെ കുറയുന്നതായി കണക്കുകൾ
ഖത്തറില്‍ ജനപ്രിയ മേഖലകളി ല്‍ താമസ കെട്ടിടങ്ങളുടെ വാടക നിരക്ക് കുത്തനെ കുറയുന്നതായി കണക്കുകൾ
സ്വന്തം ലേഖകൻ: ഖത്തറില്‍ ജനപ്രിയ മേഖലകളില്‍ താമസ കെട്ടിടങ്ങളുടെ വാടക കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഖത്തര്‍ ആതിഥ്യമരുളിയ 2022ലെ ഫിഫ ലോകകപ്പിന് ശേഷം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് പ്രതീക്ഷിച്ചതു പോലെ തന്നെ വളര്‍ച്ചാ സ്തംഭനാവസ്ഥ നേരിടുകയാണെന്നും നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ ‘ഡെസ്റ്റിനേഷന്‍ ഖത്തര്‍-2023’ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈറ്റ് ഫ്രാങ്ക് ലോകത്തെ പ്രമുഖ …
അനധികൃത കുടിയേറ്റക്കാര്‍ക്ക് സഹായം നൽകുന്ന അഭിഭാഷകർക്ക് പൂട്ടിടാൻ യുകെ; ഇനി കർശന നടപടി
അനധികൃത കുടിയേറ്റക്കാര്‍ക്ക് സഹായം നൽകുന്ന അഭിഭാഷകർക്ക് പൂട്ടിടാൻ യുകെ; ഇനി കർശന നടപടി
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാര്‍ക്ക് വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച് അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കാന്‍ സഹായം നല്‍കുന്ന അഭിഭാഷകർക്ക് എതിരായി കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് യുകെ. അനധികൃത കുടിയേറ്റക്കാരെ വ്യാജ വാദങ്ങള്‍ ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്ന അഭിഭാഷകര്‍ക്ക് ജീവപര്യന്തം ജയില്‍ശിക്ഷ നല്‍കാനാണ് നീക്കമെന്നാണ് പുറത്തു വരുന്ന സൂചന. നാടുകടത്തുന്നത് ഒഴിവാക്കാന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് വിദഗ്ദ ഉപദേശം നല്‍കുന്ന സോളിസിറ്റര്‍മാര്‍ക്കെതിരെ ക്രിമിനല്‍ …
യുകെയിൽ എ-ലെവല്‍ ഫല ങ്ങള്‍ അടുത്ത ആഴ്ച; യൂണിവേഴ്‌സിറ്റി പ്രവേശനം കടുപ്പമാകുമെന്ന് മുന്നറിയിപ്പ്
യുകെയിൽ എ-ലെവല്‍ ഫല ങ്ങള്‍ അടുത്ത ആഴ്ച; യൂണിവേഴ്‌സിറ്റി പ്രവേശനം കടുപ്പമാകുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: അടുത്ത ആഴ്ച എ-ലെവല്‍ ഫലങ്ങള്‍ പ്രസിദ്ധീകരികരിക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി പ്രവേശനം കടുത്തതാവുമെന്ന് മുന്നറിയിപ്പ്. അതുകൊണ്ടു എ-ലെവല്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ക്ക് പ്ലാന്‍ എ’യും, ബി’യും ഉണ്ടായിരിക്കണമെന്ന് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ സംഘമായ യുകാസിന്റെ ഉപദേശം വന്നിട്ടുണ്ട്. എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരുന്നതോടെ യൂണിവേഴ്‌സിറ്റി സീറ്റുകള്‍ കരസ്ഥമാക്കാന്‍ ഇന്നേവരെ കാണാത്ത തരത്തില്‍ പോരാട്ടം ആവശ്യമായി വരുമെന്നാണ് ഇതോടെ …
ലണ്ടനില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടാക്കൾ വിലസുന്നു; ഓരോ ആറു മിനിറ്റിലും ഒരു ഫോൺ മോഷ്ടിക്കപ്പെടുന്നു!
ലണ്ടനില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടാക്കൾ വിലസുന്നു; ഓരോ ആറു മിനിറ്റിലും ഒരു ഫോൺ മോഷ്ടിക്കപ്പെടുന്നു!
സ്വന്തം ലേഖകൻ: ലണ്ടനില്‍ മൊബൈല്‍ ഫോണ്‍ മോഷണം പെരുകുന്നു. കഴിഞ്ഞ വര്‍ഷം തലസ്ഥാന നഗരിയില്‍ ഓരോ ആറു മിനിറ്റിലും ഒരു മൊബൈല്‍ മോഷ്ടിക്കപ്പെട്ടതായി പോലീസ് ഡാറ്റ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് മോഷണം കുറയ്ക്കാന്‍ ഫോണ്‍ സ്ഥാപനങ്ങള്‍ക്കായി കോളുകള്‍ വിളിക്കുന്നു. 2022-ല്‍ 90,864 ഫോണുകള്‍ അഥവാ ഒരു ദിവസം 250 ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതായി മെറ്റ് പോലീസ് പറയുന്നു. ലണ്ടന്‍ …
കടൽ കടന്നെത്തുന്ന അനധികൃത അഭയാർഥികൾക്ക് താത്ക്കാലിക ബാർജുകളിൽ താമസവുമായി യുകെ
കടൽ കടന്നെത്തുന്ന അനധികൃത അഭയാർഥികൾക്ക് താത്ക്കാലിക ബാർജുകളിൽ താമസവുമായി യുകെ
സ്വന്തം ലേഖകൻ: അനധികൃതമായി കടൽകടന്ന് അഭയാർഥികളായി ബ്രിട്ടനിലെത്തുന്നവർക്ക് കടലിൽത്തന്നെ വാസസ്ഥലം ഒരുക്കുകയാണ് ബ്രിട്ടൻ. ആഡംബര ഹോട്ടലും കൗൺസിൽ ഭവനങ്ങളും പ്രതീക്ഷിച്ചെത്തുന്നവരെ കടലിൽ നങ്കൂരമിട്ട ബാർജുകളിലെ താൽകാലിക വാസസ്ഥലങ്ങളിലേക്കാകും ഇനി മുതൽ മാറ്റുക. ഡോർസെറ്റിലെ ബിബി സ്റ്റോക്ക്ഹോം എന്ന ബാർജിലേക്ക് ഇതിനോടകം തന്നെ നിരവധി പേരെ മാറ്റിക്കഴിഞ്ഞു. ഇങ്ങനെ പോകാൻ വിസമ്മതിക്കുന്നവർക്ക് ഇനി സർക്കാർ സഹായങ്ങൾ ഒന്നും …
യുഎസിൽ നിർമാണ തൊഴിലാളികളുടെ വേതന നിലവാരം മെച്ചപ്പെടുത്താൻ ഫെഡറൽ ധനസഹായം
യുഎസിൽ നിർമാണ തൊഴിലാളികളുടെ വേതന നിലവാരം മെച്ചപ്പെടുത്താൻ ഫെഡറൽ ധനസഹായം
സ്വന്തം ലേഖകൻ: ഫെഡറൽ കൺസ്ട്രക്ഷൻ പ്രൊജക്ടുകളിൽ യൂണിയൻ തൊഴിലാളികളുടെ വേതന നിലവാരം ഉയർത്തുമെന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഫെഡറൽ ധനസഹായത്തോടെ ജോലി ചെയ്യുന്ന നിർമാണ തൊഴിലാളികളുടെ വേതന നിലവാരം ഉയർത്തുന്നതിനുള്ള അഡ്മിനിസ്ട്രേഷന്റെ പുതിയ തീരുമാനത്തെ പിന്തുണച്ചു പ്രസംഗിക്കുകയായിരുന്നു വൈസ് പ്രസിഡന്റ് കമല ഹാരിസ്. പരിശീലന, വിദ്യാഭ്യാസ വകുപ്പായ ഫിനിഷിങ് ട്രേഡ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിച്ച ഹാരിസ്, …
സൈനികമേധാവിയെ പിരിച്ചുവിട്ട് കിം; നോർത്ത് കൊറിയയിൽ യുദ്ധത്തിനുള്ള മുന്നൊരുക്കം?
സൈനികമേധാവിയെ പിരിച്ചുവിട്ട് കിം; നോർത്ത് കൊറിയയിൽ യുദ്ധത്തിനുള്ള മുന്നൊരുക്കം?
സ്വന്തം ലേഖകൻ: സൈനിക മേധാവിയെ പിരിച്ചുവിട്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. യുദ്ധത്തിനുള്ള തയ്യാറെടുപ്പിന് മുന്നോടിയായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ റിയോങ് ഗില്ലാണ് പുതിയ സൈനിക മേധാവി. സെന്‍ട്രല്‍ കമ്മിഷന്റെ യോഗത്തിലാണ് വിഷയത്തിൽ കിം ജോങ് ഉൻ തീരുമാനമെടുത്തതെന്ന് കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. ആയുധനിര്‍മാണം, സൈനിക വിന്യാസം എന്നിവ വർധിപ്പിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം. …
യുഎഇയിൽ സ്വകാര്യമേഖലയിലെ വ്യാജ സ്വദേശിവൽക്കരണം; 23.2 കോടി ദിർഹം തിരിച്ചു പിടിച്ചു
യുഎഇയിൽ സ്വകാര്യമേഖലയിലെ വ്യാജ സ്വദേശിവൽക്കരണം; 23.2 കോടി ദിർഹം തിരിച്ചു പിടിച്ചു
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ വ്യാജ സ്വദേശിവൽക്കരണ ജോലികളിലൂടെ നാഫിസിന്റെ സാമ്പത്തിക സഹായം നേടിയ സ്വദേശികളിൽ നിന്ന് 23.2 കോടി ദിർഹം തിരിച്ചു പിടിച്ചതായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സ്വദേശിവൽക്കരണ ലക്ഷ്യം നേടുന്നതിനായി സ്വകാര്യ കമ്പനികൾ വ്യാജ നിയമനം നടത്തുന്നതായും, ഇത്തരം നിയമനങ്ങൾക്ക് കൂട്ടു നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. …
യുകെയില്‍ കെട്ടിട വാടക കുതിക്കുന്നു; വർധന 10.3%; ജൂലൈയില്‍ മാത്രം ശരാശരി വാടക 1243 പൗണ്ടായി ഉയർന്നു
യുകെയില്‍ കെട്ടിട വാടക കുതിക്കുന്നു; വർധന 10.3%; ജൂലൈയില്‍ മാത്രം ശരാശരി വാടക 1243 പൗണ്ടായി ഉയർന്നു
സ്വന്തം ലേഖകൻ: യുകെയില്‍ ശരാശരി വാടകയില്‍ 10.3 ശതമാനം വര്‍ധനവുണ്ടായെന്നും ശരാശരി വാടകയില്‍ ജുലൈയില്‍ 1243 പൗണ്ടെന്ന റെക്കോര്‍ഡിലെത്തിയെന്നും ലെറ്റിംഗ് റഫറന്‍സിംഗ് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫേമായ ഹോംലെറ്റ് റെന്റല്‍ ഇന്‍ഡെക്‌സില്‍ നിന്നുള്ള ഡാറ്റ. ഇത് പ്രകാരം 15.8 ശതമാനം വാര്‍ഷിക വാടക വര്‍ധനവ് രേഖപ്പെടുത്തിയ സ്‌കോട്ട്‌ലന്‍ഡാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. 12.9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ ലണ്ടനാണ് …