സ്വന്തം ലേഖകൻ: 2025 ജനുവരി 1 മുതൽ മൊബൈൽ ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഇപകരണങ്ങൾക്കും ചാർജിംഗ് പോർട്ടായി യുഎസ്ബി ടൈപ്പ്-സി മാത്രമാക്കാൻ തീരുമാനവുമായി സൗദി. നിലവാരമുള്ള ചാർജിംഗും ഡാറ്റാ ട്രാൻസ്ഫർ സാങ്കേതികവിദ്യ ഉറപ്പാക്കുന്നതിനും ഇലക്ട്രോണിക് മാലിന്യങ്ങൾ നിയന്ത്രിച്ചുകൊണ്ട് പാരിസ്ഥിതിക സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനുമുള്ള വിപുലമായ സംരംഭത്തിന്റെ ഭാഗമായാണ് ഈ നീക്കം സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി …
സ്വന്തം ലേഖകൻ: വേനലവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കേരളത്തില്‍ നിന്നും ഖത്തറിലേക്ക് രണ്ട് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഈ മാസം 27ന് കോഴിക്കോട് നിന്നും രാവിലെ ഒമ്പതരയ്ക്കാണ് ഒരു സര്‍വീസ്. അന്നു തന്നെ ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 12.10ന് കോഴിക്കോട്ടേക്കും പ്രത്യേക സര്‍വീസുണ്ടാകും. 29 ന് കൊച്ചിയില്‍ …
സ്വന്തം ലേഖകൻ: യാത്രക്കാരെ വലച്ച് വീണ്ടും എയര്‍ ഇന്ത്യ എക്സ്പ്രസ് അനിശ്ചിതമായി വൈകുന്നു. ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 12.25ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനം ഇനിയും പുറപ്പെട്ടില്ല. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. നൂറ്റി എണ്‍പതോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ വിമാനത്തില്‍ കയറ്റിയ ശേഷം യന്ത്രത്തകരാറിനെ തുടര്‍ന്ന് അവസാന നിമിഷം യാത്ര അടിയന്തരമായി റദ്ദാക്കി. രണ്ട് മണിക്കൂറോളം നിര്‍ത്തിയിട്ട …
സ്വന്തം ലേഖകൻ: കുടിയേറ്റം രാഷ്ട്രീയ വിവാദമായി മാറിയതോടെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. നെറ്റ് ഇമിഗ്രിഷേന്‍ 2019 ന് മുന്‍പുള്ള നിരക്കിലേക്ക് കൊണ്ടു വരുമെന്ന വാക്ക് പാലിക്കുക കൂടി ലക്ഷ്യമുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ കര്‍ശനമായ നിരമങ്ങളുമായി കുടിയേറ്റം നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. സ്റ്റുഡന്റ് വീസയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുകയാണ് സര്‍ക്കാര്‍. …
സ്വന്തം ലേഖകൻ: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി കുഞ്ഞു മാലാഖ വിടവാങ്ങി. കെന്റിലെ സസെക്‌സില്‍ താമസിക്കുന്ന ബിബിന്‍- അനു ദമ്പതികളുടെ മകള്‍ സെറ മരിയ ബിബിന്‍ (9) ആണ് നാട്ടില്‍ വച്ച് വിടവാങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു ഈ പെണ്‍കുട്ടി. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള എല്ലാ പരിശ്രമങ്ങളും പ്രാര്‍ത്ഥനകളും വിഫലമാക്കിയാണ് ഞായറാഴ്ച സെറ മരിയയുടെ മരണവാര്‍ത്ത …
സ്വന്തം ലേഖകൻ: വൈക്കം വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങി മുങ്ങി മരിച്ച മൂന്നു പേരിൽ ഉൾപ്പെട്ട ജിസ്‌മോൾ ജോബി(15) യുടെ വേർപാടിൽ ദുഃഖിതരായി യുകെ മലയാളികളും. യുകെയിലെ കവന്ററിയിൽ കുടുംബമായി താമസിച്ചിരുന്ന എറണാകുളം അരയൻകാവ് സ്വദേശി ജോബി മുണ്ടക്കൽ മത്തായി, സൗമ്യ ജോബി ദമ്പതികളുടെ മൂത്ത മകളാണ് ജിസ്‌മോൾ. ജിസ്‌മോളിന്റെ മാതൃ സഹോദരൻ …
സ്വന്തം ലേഖകൻ: ഒമാനില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് മേഖലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള ശമ്പള പാക്കേജുകളെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളില്‍ ഒമാന്‍ 27–ാം സ്ഥാനത്താണ്. അറബ് മേഖലയില്‍ അഞ്ചാം സ്ഥാനവും ഒമാനുണ്ട്. നുംബ്യോ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് സൂചിക തയാറാക്കിയത്. വിവിധ രാജ്യങ്ങളിലെ ശരാശരി പ്രതിമാസ വേതനം റിപ്പോര്‍ട്ട് താരതമ്യം …
സ്വന്തം ലേഖകൻ: കുട്ടികൾക്കരികിൽ ഇലക്ട്രിക് ഉപകരണം വയ്ക്കരുതെന്ന് സൗദി സിവിൽ ഡിഫൻസ്. പ്രായം കുറഞ്ഞ കുട്ടികൾക്ക് കൈയെത്തും ദൂരത്ത് ഷോക്കടിക്കാൻ സാധ്യതയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ വയ്ക്കുന്നത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നതായും അവ കുട്ടികൾ തൊടാതിരിക്കാൻ പാകത്തിൽ ഉയരങ്ങളിൽ സ്ഥാപിക്കണമെന്നും മുന്നറിയിപ്പിൽ പറഞ്ഞു. ചുമരുകളിലെ ഇലക്ട്രിക് പോർട്ടുകളിൽ കുട്ടികൾ വിരൽ കയറ്റുകയോ മറ്റു വസ്തുക്കൾ ഉള്ളിലേയ്ക്ക് പ്രവേശിപ്പിക്കുകയോ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് വിരുന്നെത്തുന്ന കാക്കകൾ പിന്നീട് മടങ്ങാത്തതിനെ തുടർന്ന് നിയന്ത്രണ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് സൗദി പരിസ്ഥിതി വകുപ്പ്. തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ജിസാനിലും ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങുന്നില്ലെന്നാണ് കണ്ടെത്തൽ. കാക്കളുടെ എണ്ണം പെരുകുകയും ശല്യം വർധിക്കുകയും ചെയ്തതോടെയാണ് നിയന്ത്രണ നടപടികളുമായി അധികൃതർ രംഗത്തെത്തുന്നത്. ഇന്ത്യൻ …
സ്വന്തം ലേഖകൻ: ഇന്ത്യൻ രൂപയുടെ വിലയിടിവ് ശക്തമായതോടെ ഒമാനി റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും 215 രൂപയിലേക്ക് എത്തി. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതോടെയാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്. ഒരു ഒമാനി റിയാലിന് 214.85 രൂപ എന്ന നിരക്കാണ് വെള്ളിയാഴ്ച ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയത്. നിലവിലെ വിനിമയ നിരക്ക് ഈ വർഷം …