സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകേഭദമായ എരിസ് EG.5.1 എന്ന വേരിയന്റ് യുകെയിൽ അതിവേഗം വ്യാപിക്കുന്നു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) വെളിപ്പെടുത്തിയിരിക്കുന്നത് രാജ്യത്തെ ഏഴ് കോവിഡ് കേസുകളിൽ ഒന്ന് ഇപ്പോൾ എരിസ് വേരിയന്റാണെന്നാണ്. ഈ പുതിയ വകഭേദം യുകെയിൽ ഏറ്റവും വേഗത്തിൽ വ്യാപിക്കുന്ന രണ്ടാമത്തെ സ്‌ട്രെയിനായി മാറി. യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക …
സ്വന്തം ലേഖകൻ: ഇന്ത്യൻ ടൂർ ഗ്രൂപ്പുകൾക്കുള്ള ഷെങ്കന്‍ വീസ അപ്പോയിന്റ്മെന്റ് പതിവ് പോലെ തുടരുമെന്ന് ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എംബസി. ഈ വർഷം സെപ്റ്റംബർ അവസാനം വരെ ഏകദേശം 800 പ്രതിദിന അപ്പോയിന്റ്‌മെന്റുകൾ ഉണ്ട്. ഇതിൽ 22 ഗ്രൂപ്പുകളും ഉൾപ്പെടുന്നതായി എംബസി വ്യക്തമാക്കി. ആളുകൾ തമ്മിലുള്ള സമ്പർക്കമാണ് സ്വിസ്-ഇന്ത്യൻ ബന്ധത്തിന്റെ കാതൽ. ഈ വർഷം ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് …
സ്വന്തം ലേഖകൻ: നിലവിലുള്ള വീസയിൽ വ്യക്തി വിവരം, ജോലി, പാസ്പോർട്ട് വിവരം, ദേശീയത എന്നിവയിൽ ഓൺലൈനായി മാറ്റം വരുത്താം. മാറ്റം വരുത്തിക്കഴിഞ്ഞാൽ അതുവച്ച് എമിറേറ്റ്സ് ഐഡി പുതുക്കാനുള്ള അപേക്ഷ സൈറ്റിൽ വരും. ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) ആണ് ഈ സേവനം ഓൺലൈനിൽ നൽകുന്നത്. വെബ്സൈറ്റായ www.icp.gov.ae അല്ലെങ്കിൽ …
സ്വന്തം ലേഖകൻ: അതിശക്തമായ കാറ്റും ആലിപ്പഴം പെയ്ത്തുമായി ദുബായിൽ തകർപ്പൻ മഴ. ഹുങ്കാര ശബ്ദത്തോടെ വീശിയടിച്ച കാറ്റിൽ കടകളുടെ ബ്രാൻഡ് ബോർഡുകളും ഫ്ലാറ്റുകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഡിഷ് ആന്റിനകളും അടക്കം പറന്നു പോയി. മരങ്ങൾ കടപുഴകി. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത വിധമാണ് കാറ്റടിച്ചത്. കാറ്റിന്റെ ശക്തിയിൽ ഏതാനും മിനിറ്റു നേരം വെളുത്ത പുകയിൽകാഴ്ചയും മറഞ്ഞു. ജനലുകളും …
സ്വന്തം ലേഖകൻ: സൗദിയില്‍ വീട്ട് ജോലിക്കെത്തി ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍ ഗാര്‍ഹീക ജീവനക്കാര്‍ക്കെതിരെ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുസാനിദ് പ്ലാറ്റ്ഫോം. 2000 റിയാല്‍ പിഴയും സൗദിയിലേക്കുള്ള യാത്ര വിലക്കും ഏര്‍പ്പെടുത്തും. ഇത്തരം കരാര്‍ ലംഘനം നടത്തുന്ന തൊഴിലാളികളുടെ തിരിച്ച് പോക്കിനുള്ള ചിലവുകള്‍ തൊഴിലുടമ വഹിക്കേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലേക്ക് ജോലിക്കെത്തിയ ശേഷം ജോലി ചെയ്യാതെ സ്വദേശത്തേക്ക് …
സ്വന്തം ലേഖകൻ: സൗദിയിൽ ടാക്സികളിൽ മീറ്റർ പ്രവർത്തിപ്പിക്കാതിരുന്നാൽ യാത്രക്കാർ പണം നൽകേണ്ടതില്ലെന്ന് പരിഷ്കരിച്ച നിയമാവലി. ഇത്തരം യാത്രകൾ സൗജന്യയാത്രയായി കണക്കാക്കും. വനിതകൾ ഓടിക്കുന്ന ഫാമിലി ടാക്സികളിൽ യാത്രക്കാർക്കൊപ്പം പ്രായപൂർത്തിയായ ഒരു സ്ത്രീയെങ്കിലും നിർബന്ധമാണ്. നിയമാവലികൾ പാലിക്കാത്ത ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കുന്നതുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. യാത്രക്കാർ കാറിനുള്ളിൽ പുകവലിക്കുക, ഭക്ഷണം കഴിക്കുക, സീറ്റ് ബെൽറ്റ് …
സ്വന്തം ലേഖകൻ: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റിന് വലിയ വർധന. വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടിയാണ് കൂടിയിരിക്കുന്നത്. മുംബൈയിൽ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് ദുബായിലേക്ക് കിട്ടും. എന്നാൽ കേരളത്തിൽ നിന്നും അങ്ങനെ അല്ല. ദുബായിലേക്ക് പോകണമെങ്കിൽ 78,000 രൂപ വരെയാണ് ഈടാക്കുന്നത്. കേരളത്തിൽ നിന്നും സ്ക്കൂൾ അവധി കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നവർ …
സ്വന്തം ലേഖകൻ: യുകെയില്‍ വിദ്യാർഥി വീസയിലെത്തി കാലാവധി കഴിഞ്ഞിട്ടും തുടരുന്ന മലയാളി വിദ്യാർഥികളടക്കമുള്ളവർ ഏകദേശം 83,600 ൽപ്പരം വരുമെന്ന് റിപ്പോർട്ട്. ഇത്തരത്തിൽ അനധികൃതമായി തുടരുന്നവരുടെ ജീവിതം നരക തുല്യമാണെന്നും സൂചനകൾ ഉണ്ട്. ഇവർ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, താമസസൗകര്യങ്ങള്‍ തുടങ്ങിയവക്ക് പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വിദ്യാര്‍ഥി വീസയില്‍ യുകെയിലേക്ക് കുടിയേറിയ ഇവരില്‍ നിരവധി പേര്‍ യൂണിവേഴ്‌സിറ്റി …
സ്വന്തം ലേഖകൻ: ഏരിസ്’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോവിഡിന്‍റെ ഇജി 5.1 വകഭേദം യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവങ്ങളില്‍ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. മുന്‍ റിപ്പോര്‍ട്ടില്‍ 4403 സ്രവങ്ങളില്‍ 3.7 ശതമാനത്തില്‍ മാത്രമേ കോവിഡിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നുള്ളൂ. യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് …
സ്വന്തം ലേഖകൻ: കോവിഡിനെ തുടർന്ന് നിർത്തിവെച്ച ദുബായ്- ഷാർജ ഫെറി സർവീസ് ഇന്ന് പുനരാരംഭിച്ചു. 15 ദിർഹം നിരക്കിൽ ദുബായിക്കും ഷാർജക്കുമിടയിൽ ഫെറിയിൽ യാത്ര ചെയ്യാം. ദുബായിലെ അൽ ഗുബൈബ സ്റ്റേഷനും ഷാർജയിലെ അക്വേറിയം സ്റ്റേഷനുമിടക്കാണ് ഫെറി സർവീസ് പുനരാരംഭിച്ചത്. 35 മിനിറ്റുകൊണ്ട് ദുബായിൽ നിന്ന് ഷാർജയിലെത്താം. തിങ്കൾ മുതൽ വ്യാഴം വരെ പ്രവൃത്തി ദിവസങ്ങളിൽ …