സ്വന്തം ലേഖകൻ: യുഎഇ യിൽ അരിവില വർധിക്കുമെന്ന ആശങ്കയിൽ മലയാളികൾ അരി കൂടുതൽ വാങ്ങി സൂക്ഷിച്ചുതുടങ്ങി. ഇന്ത്യയിൽനിന്ന് അരികയറ്റുമതി നിർത്തലാക്കിയതു കാരണം വിദേശ വിപണികളിൽ അരിവില വർധിക്കുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടൽ. എന്നാൽ യുഎഇ വിപണിയിൽ അരി കൂടുതൽ നീക്കിയിരിപ്പുണ്ടെന്നും വിലവർധിക്കുമെന്ന ആശങ്കവേണ്ടെന്നും അധികൃതർ അറിയിച്ചത് അൽപമെങ്കിലും ആശ്വാസമായി. തഞ്ചാവൂർ പൊന്നി, പാലക്കാടൻ മട്ട, കുറുവ എന്നിവയാണ് …
സ്വന്തം ലേഖകൻ: വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ പൊടി മൂടുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ട്രാഫിക് വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇക്കാര്യം റോയൽ ഒമാൻ പൊലീസ് നിർദേശിച്ചത്. നമ്പർ പ്ലേറ്റിലെ അക്ഷരങ്ങളും നമ്പറുകളും പൊടിയിൽ മുങ്ങി അവ്യക്തമാകുന്നത് നിയമലംഘനമാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പൊടിക്കാറ്റിലും മഴയിലെ ചളിയിൽ സഞ്ചരിക്കുന്നത് മൂലവും …
സ്വന്തം ലേഖകൻ: ശമ്പള കാര്യത്തില്‍ ഗവണ്‍മെന്റുമായി ഇടഞ്ഞുനിന്ന നാല് യൂണിയനുകളും 6.5% ശമ്പള വര്‍ദ്ധനവ് അംഗീകരിച്ചതിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിലെ അധ്യാപക സമരം അവസാനിച്ചു. യുകെയിലെ ഏറ്റവും വലിയ ടീച്ചിംഗ് യൂണിയനായ NEU-ലെ അംഗങ്ങള്‍ ശമ്പള ഓഫര്‍ സ്വീകരിക്കാന്‍ വലിയതോതില്‍ വോട്ട് ചെയ്തു. NASUWT, NAHT യൂണിയനുകളും തിങ്കളാഴ്ച കരാര്‍ അംഗീകരിച്ചു, ജൂലൈയില്‍ ASCL കരാര്‍ അംഗീകരിച്ചു. ഓഫര്‍ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ഹെൽത്ത് കെയർ ജീവനക്കാർ നേരിടുന്നത് ഭയാനകമായ ചൂഷണമാണെന്ന് സർക്കാർ ഉപദേശകനായ പ്രെഫ. ബ്രയാന്‍ ബെല്‍. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ ചെയര്‍മാനായി ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവര്‍മാന്‍ വീണ്ടും നിയമിച്ചയാളാണ് പ്രൊഫ. ബ്രയാന്‍ ബെല്‍. ഹെൽത്ത് കെയർ മേഖലയിലെ ജീവനക്കാർക്കെതിരെ നടക്കുന്ന തൊഴിൽ ചൂഷണത്തെ സര്‍ക്കാര്‍ നിശബ്ദമായി അംഗീകരിക്കുന്നത് ഭയാനകമാണെന്ന് ബ്രയാന്‍ ബെല്‍ …
സ്വന്തം ലേഖകൻ: അയർലൻഡിൽ കഴിഞ്ഞ ദിവസം അന്തരിച്ച ആദ്യകാല മലയാളികളിൽ ഒരാളായ സിസിലി സെബാസ്റ്റ്യന്റെ (71) പൊതുദർശനം ബുധനാഴ്ച നടക്കും. സംസ്കാരം പിന്നീട് കേരളത്തിലും. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ ഡബ്ലിനിലെ സെന്റ് വിന്‍സെന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് മരണമടഞ്ഞത്. ഇതേ ഹോസ്പിറ്റലിലെ മുന്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജരായിരുന്നു. ഏറെ നാളുകളായി അസുഖ ബാധിതയായിരുന്നു. …
സ്വന്തം ലേഖകൻ: സൗദിയിൽ ഗാർഹികതൊഴിലാളികളുടെ അവകാശ സംരക്ഷണവും തൊഴിൽ മേഖലയുമായും ബന്ധപ്പെട്ട് കാതലായ മാറ്റങ്ങൾ വരുത്താനൊരുങ്ങി മാനവ വിഭവശേഷി സമൂഹിക വികസന മന്ത്രാലയം. വീട്ടുജോലിക്കാരോട് മോശമായി പെരുമാറുന്ന തൊഴിലുടമക്ക് 2000 റിയാൽ പിഴ ഒടുക്കേണ്ടിവരും. കൂടാതെ ഒരു വർഷത്തെ റിക്രൂട്ട്മെൻ്റ് വിലക്കും തൊഴിലുടമ നേരിടേണ്ടി വരുന്നതടക്കമുള്ള മാറ്റങ്ങളാണ് പുതിയ നിയമം നടപ്പിലാക്കുന്നതോടെ പ്രാബല്യത്തിലാവുക. പുതിയ നിയമത്തിൽ …
സ്വന്തം ലേഖകൻ: സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ച പുതിയ തൊഴിൽ നിയമം തൊഴിലാളികള്‍ക്ക് തൊഴില്‍ കരാര്‍ നല്‍കണമെന്ന് കണിശമായി നിര്‍ദേശിക്കുന്നതോടൊപ്പം കരാറില്‍ അനിവാര്യമായി ഉണ്ടാകേണ്ട വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. വിദേശ തൊഴിലാളികളുടെ മിനിമം വേതനം പുതിയ നിയമത്തിൽ പരാമര്‍ശിച്ചിട്ടില്ലെങ്കിലും പ്രസ്തുത വിഷയത്തില്‍ സന്ദര്‍ഭോചിതമായ നിയമ നിര്‍മാണത്തിന് തൊഴില്‍ മന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുന്നത് കാണാം. തൊഴില്‍സമയത്തില്‍ …
സ്വന്തം ലേഖകൻ: ഓഗസ്റ്റിലെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. ഇന്നു മുതൽ പ്രീമിയം പെട്രോളിന് 5 ദിർഹം കുറയും. ഖത്തർ എനർജിയാണ് ഇന്ധന വില പ്രഖ്യാപിച്ചത്. പുതുക്കിയ വില അനുസരിച്ച് പ്രീമിയം പെട്രോൾ ലീറ്ററിന് 1.90 റിയാൽ ആണ് നിരക്ക്. കഴിഞ്ഞ മാസം 1.95 റിയാൽ ആയിരുന്നതാണ് 5 ദിർഹം കുറച്ച് 1.90 ആക്കിയത്. അതേസമയം …
സ്വന്തം ലേഖകൻ: ബഹ്റൈൻ-ഡൽഹി സർവിസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ബഹ്റൈനിൽനിന്ന് തിങ്കളാഴ്ചകളിൽ ഡൽഹിക്ക് സർവിസ് നടത്തുന്ന AI939/940 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഈ മാസം ഏഴു മുതൽ ഒക്ടോബർ 24 വരെ റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കിയ ഫ്ലൈറ്റുകൾക്ക് പകരം, അധിക ചാർജ് കൂടാതെ ലഭ്യമായ ഏറ്റവും അടുത്തുള്ള ഇതര ഫ്ലൈറ്റുകളിൽ ടിക്കറ്റെടുക്കാം. ഇതര …
സ്വന്തം ലേഖകൻ: യുകെയില്‍ കെയര്‍ മേഖലയില്‍ ജീവനക്കാരുടെ ക്ഷാമം അതി രൂക്ഷമാണെന്നു റിപ്പോര്‍ട്ടുകള്‍ . കോവിഡിന് ശേഷം നിരവധിപ്പേര്‍ ജോലി വിട്ടുപോയത് നികത്തപ്പെട്ടില്ല. ജീവനക്കാരുടെ കുറവ് മൂലം പല സ്ഥാപനങ്ങളും സ്തംഭനാവസ്ഥയിലാണ്. ജീവനക്കാരുടെ ക്ഷാമം മൂലം പ്രായമായ വൃദ്ധ ജനങ്ങള്‍ കെയര്‍ സപ്പോര്‍ട്ടിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി സ്ഥിതിയാണ്. ആവശ്യമായ കെയര്‍ സപ്പോര്‍ട്ട് ലഭിക്കാത്തതിന്റെ പേരില്‍ പ്രായമായ …