സ്വന്തം ലേഖകൻ: റിയാദിൽനിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനമില്ലാത്തത് യാത്രക്കാരുടെ ദുരിതമേറ്റുന്നു. ഇതുകാരണം നിരവധി പ്രവാസികളായ രോഗികളാണ് ദുരിതം പേറി യാത്രചെയ്യുന്നത്. തിരുവനന്തപുരത്തേക്ക് റിയാദിൽനിന്ന് ഒരു വിമാനക്കമ്പനിയുടെയും വിമാനങ്ങൾ നേരിട്ടില്ല എന്നത് പ്രവാസികളെ വലക്കുന്നുണ്ട്. ജോലിക്കിടയിലും അല്ലാതെയും പെട്ടെന്ന് സംഭവിക്കുന്ന അപകടങ്ങളിൽ പരിക്കേൽക്കുന്ന പ്രവാസികളായ രോഗികളെ തുടർചികിത്സക്കായി നാട്ടിലേക്ക് അയക്കാൻ ഇതുകാരണം സാമൂഹിക പ്രവർത്തകർ വലയുന്നതായി പരാതിയുണ്ട്. …
സ്വന്തം ലേഖകൻ: ഗൾഫ് മേഖലയിൽ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങൾ കൊണ്ടുവരുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് സൗദി അറേബ്യ. ഇപ്പോഴിതാ ലോകത്ത് തന്നെ പ്രവാസികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന രാജ്യമായി സൗദി മാറിയിരിക്കുകയാണ്. കൺസൾട്ടൻസി ഇ.സി.എ ഇന്റർനാഷണലിന്റെ പുതിയ പഠന റിപ്പോർട്ടിലാണ് സൗദിയുടെ ഈ നേട്ടത്തെക്കുറിച്ച് പറയുന്നത്. സൗദി അറേബ്യയിലെ മിഡിൽ മാനേജർ തസ്തികയിൽ ജോലി ചെയ്യുന്നവർ …
സ്വന്തം ലേഖകൻ: ചികിത്സയുടെ മികവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുജനാഭിപ്രായം തേടി ഹമദ് മെഡിക്കൽ കോർപറേഷൻ. രോഗികളുടെ സംതൃപ്തിക്ക് മുൻഗണന നൽകുന്നതിനും ആരോഗ്യ സംരക്ഷണനിലവാരം ഉയർത്തുന്നതിനുമായാണ് ഹമദ് മെഡിക്കൽ കോർപറേഷൻ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം ആരായുന്നത്. നിലവിലെ രോഗികളും നേരത്തെ ചികിത്സതേടിയവരും അവരുടെ കുടുംബങ്ങളും ഉൾപ്പെടുന്ന സമൂഹത്തിലെ അംഗങ്ങൾക്ക് അവരുടെ ആരോഗ്യപരിചരണ അനുഭവങ്ങളെക്കുറിച്ച് ഫീഡ് ബാക്ക് നൽകുന്നതിനാണ് എച്ച്.എം.സി …
സ്വന്തം ലേഖകൻ: പഴയ വാഹനങ്ങളുമായി ലണ്ടൻ നഗരത്തിൽ എത്തിയാൽ പണിപാളും. നഗരം മുഴുവൻ അൾട്രാ എമിഷൻ സോണാക്കി മാറ്റാനുള്ള മേയർ സാദിഖ് ഖാന്റെ തീരുമാനത്തിന് ഹൈക്കോടതി അനുമതി നൽകി. ഓഗസ്റ്റ് 29 മുതലാകും ലണ്ടൻ നഗരത്തിലെ 32 ബറോകളും അൾട്രാ എമിഷൻ സോണായി മാറുക. അതിനുശേഷം, കൂടുതൽ വായു മലിനീകരണത്തിന് വഴിവയ്ക്കുന്ന പഴയ വാഹനങ്ങളുമായി എത്തുന്നവർ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരുൾപ്പെടെയുള്ള എച്ച്1ബി തൊഴിൽവീസ അപേക്ഷകരുടെ ക്വോട്ട തികയ്ക്കാനുള്ള നറുക്കെടുപ്പ് ഈ വർഷം നടത്തുമെന്ന് യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) അറിയിച്ചു. മാനദണ്ഡങ്ങളെല്ലാം പാലിച്ച്, ഇലക്ട്രോണിക് റജിസ്ട്രേഷനായി നേരത്തേ സമർപ്പിച്ചിരുന്നവയിൽ നിന്നാണു നറുക്കെടുപ്പ്. 2024 സാമ്പത്തിക വർഷത്തിലേക്ക് അപേക്ഷിച്ചവരുടെ ആദ്യഘട്ട സിലക്‌ഷൻ മാർച്ചിൽ പൂർത്തിയായിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയാണ് അപേക്ഷയിലെ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ പുനർ കയറ്റുമതി 4 മാസത്തേക്കു നിരോധിച്ചതായി വാണിജ്യ മന്ത്രാലയം. പ്രാദേശിക വിപണിയിൽ അരി ലഭ്യത ഉറപ്പാക്കാനാണ് നടപടി. ഈ മാസം 20നു ശേഷം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരിയുടെ പുനർ കയറ്റുമതിയാണ് നിരോധിച്ചത്. കുത്തരി അടക്കം എല്ലാ അരികളും നിരോധനത്തിൽ ഉൾപ്പെടും. അരി കയറ്റുമതി …
സ്വന്തം ലേഖകൻ: വിദേശ യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളും കൈവശമുള്ള കറൻസിയുടെ കാര്യങ്ങൾ വ്യക്തമായി കസ്റ്റംസിനോട് വെളിപ്പെടുത്തണം. കൂടാതെ യാത്ര ചെയ്യാൻ ഉദ്യേശിക്കുന്ന രാജ്യത്തെ കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് യാത്രക്കാർക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം എന്ന് അധികൃതർ അറിയിച്ചു. 60000 ദിർഹത്തിൽ അധികം പണം കൈവശമുണ്ടെങ്കിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ഈ വിവരം കസ്റ്റംസിനെ അറിയിക്കണം. വിലപിടിപ്പുള്ള …
സ്വന്തം ലേഖകൻ: ആറ് ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന 2,117 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ജിസിസി റെയില്‍വേ പദ്ധതിക്ക് വീണ്ടും ആക്കംകൂടുന്നു. സാമ്പത്തിക പ്രയാസങ്ങള്‍, കോവിഡ് കാല പ്രതിസന്ധികള്‍, 2014ലെ എണ്ണ വിലയിടിവ്, ഖത്തറിനെതിരേ ജൂണ്‍ 2017 മുതല്‍ ജനുവരി 2021 വരെ ഏതാനും രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം, നയതന്ത്ര …
സ്വന്തം ലേഖകൻ: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂല്യവർധിത നികുതി (വാറ്റ്) ഇനത്തിൽ ചുമത്തിയ പിഴകള്‍ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവുകാലാവധി വീണ്ടും ദീർഘിപ്പിച്ചു. സകാത് ആൻഡ് ടാക്സ് അതോറിറ്റി അനുവദിച്ച കാലാവധിയാണ് നീട്ടിയത്. മേയ് 31ന് അവസാനിച്ച കാലാവധിയാണ് ഏഴു മാസത്തേക്കുകൂടി നീട്ടി ഡിസംബര്‍ 31 വരെയാക്കി പുതുക്കിയത്. അനുവദിച്ച സാവകാശം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്താന്‍ …
സ്വന്തം ലേഖകൻ: ദുബായിയുടെ മാതൃകയില്‍ ടൂറിസം, എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ വിപ്ലകരമായ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്ന സൗദി അറേബ്യ നിര്‍ദിഷ്ട റിയാദ് എക്‌സ്‌പോ-2030 വേദിയുടെ ചിത്രം അനാവരണം ചെയ്തു. വേള്‍ഡ് ഫെയറിന് വിജയകരമായി ആതിഥ്യമരുളാനുള്ള സജ്ജീകരണങ്ങള്‍ വളരെ നേരത്തേ തന്നെ ആരംഭിക്കുകയാണ് സൗദി. എക്‌സ്‌പോ 2030 ന്റെ ആതിഥേയരെ നവംബറിലാണ് തീരുമാനിക്കുക. ബുസാന്‍, ദക്ഷിണ കൊറിയ, റോം, ഉക്രെയ്‌നിലെ …