സ്വന്തം ലേഖകൻ: എയർ ഹോസ്റ്റസിനെ വെയ്റ്റർ എന്നുവിളിച്ചതിന് പിന്നാലെയുണ്ടായ വാക്കുത്തർക്കത്തെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു. അമേരിക്കൻ എയർലൈൻസ് വിമാനമാണ് ന്യൂയോർക്ക് സിറ്റിയിലെ ജെഎഫ്കൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഗയാനയിലെ ജോർജ് ടൗണിലേക്കുള്ള വിമാനമാണ് യാത്രക്കാരുമായി പറന്നുയർന്ന് രണ്ട് മണിക്കൂറിനകം ലാൻഡ് ചെയ്തത്. ജൂലൈ പതിനെട്ടിനാണ് വിമാനത്തിലെ ബിസിനസ് ക്ലാസിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു …
സ്വന്തം ലേഖകൻ: യുഎഇയില്‍ നടപ്പാക്കിയ സ്വദേശിവല്‍ക്കരണം ഫലംകാണുന്നതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം ട്വീറ്റ് ചെയ്തു. 2018നെ അപേക്ഷിച്ച് സ്വകാര്യ കമ്പനികളില്‍ ജോലിചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചെന്നും മന്ത്രാലയം അറിയിച്ചു. യുഎഇയുടെ സ്വകാര്യ മേഖലയില്‍ 80,000ത്തിലധികം ഇമാറാത്തികളാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. യുഎഇ തൊഴില്‍ വിപണിയുടെ പരിണാമത്തിന് സംഭാവന നല്‍കിയ ഗവണ്‍മെന്റിന്റെ …
സ്വന്തം ലേഖകൻ: സിക്ക് ലീവ് എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി ഒമാൻ. മിനിമം വേതന വിഷയം കൂടുതൽ കൂടിയാലോചനകൾക്കുശേഷം മാത്രമേ നടപ്പാക്കുകയുള്ളു. സിക്ക് ലീവിന്റെ രേഖകൾ സ്വകാര്യ ആശുപത്രിയിൽനിന്നുള്ളതാണെങ്കിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്നും രേഖകൾ വാങ്ങി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരവും നൽകണം എന്ന് തൊഴിൽ മന്ത്രാലയം അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ആണ് …
സ്വന്തം ലേഖകൻ: ലോകകപ്പിന് പിന്നാലെ ഖത്തറില്‍ എക്സ്പോയുടെ ആരവങ്ങള്‍ ഉയരുന്നു. എക്സ്പോയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകും ബയോഡൈവേഴ്സിറ്റി മ്യൂസിയം. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കായി കര്‍ഷക മാര്‍ക്കറ്റും ഒരുക്കും. ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന അന്താരാഷ്ട്ര ഹോര്‍ട്ടി കള്‍ച്ചറല്‍ എക്സ്പോയ്ക്കായി നഗരം അണിഞ്ഞൊരുങ്ങി തുടങ്ങുകയാണ്. മിഡീലീസ്റ്റില്‍ ആദ്യമായെത്തുന്ന എക്സ്പോയെ അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. എന്‍വിയോണ്‍മെന്റ് സെന്റര്‍ ആന്റ് ബയോഡൈവേഴ്സിറ്റി മ്യൂസിയം. ഫാമിലി …
സ്വന്തം ലേഖകൻ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി 2060 ആകുമ്പോഴേക്കും 40 ഡിഗ്രി ചൂടുള്ള വേനൽക്കാലം ബ്രിട്ടണിൽ സാധാരണമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. 1884നു ശേഷമുള്ള ഏറ്റവും വലിയ ചൂടുകാലമായിരുന്നു 2022ൽ ബ്രിട്ടണിൽ. കൊടും ചൂടിലും ഉഷ്ണക്കാറ്റിലും ബ്രിട്ടിഷുകാർ വട്ടംകറങ്ങിയ ആ ദിവസങ്ങൾ ഭാവിയിലെ സാധാരണ സംഭവമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണ്ടെത്തൽ. അതിനു മാറ്റമുണ്ടാകണമെങ്കിൽ കാർബൺ ബഹിർഗമനം …
സ്വന്തം ലേഖകൻ: കേരള സർക്കാരും കാനഡയിലെ ന്യുഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ സർക്കാരും ഒപ്പുവച്ച കരാർ പ്രകാരം ഈ മേഖലയിലെ രജിസ്റ്റേർഡ് നഴ്സുമാരുടെ ഒഴിവുകൾ നികത്താൻ ഒരുങ്ങി നോർക്ക റൂട്ട്സ്. ബിഎസ്‌സി നഴ്സിംഗ് ബിരുദവും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും ഉള്ള രജിസ്റ്റേർഡ് നഴ്‌സ്മാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോറിലേക്ക് മികച്ച നഴ്സിംഗ് തൊഴിലവസരം ലഭിക്കും. …
സ്വന്തം ലേഖകൻ: വിദേശ യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളും കൈവശമുള്ള കറൻസി കസ്റ്റംസിനോട് വെളിപ്പെടുത്തണം. യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് യാത്രക്കാർക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. 60000 ദിർഹത്തിൽ അധികം പണം കൈവശമുണ്ടെങ്കിൽ കസ്റ്റംസിനെ അറിയിക്കണം. വിലപിടിപ്പുള്ള ആഭരണങ്ങൾ, മറ്റ് ആഡംബര വസ്തുക്കൾ എന്നിവയെക്കുറിച്ചും കസ്റ്റംസിൽ അറിയിക്കണം. ഓരോ രാജ്യത്തെയും കസ്റ്റംസിന്റെ വെബ്സൈറ്റ് വഴിയോ കോൺസുലേറ്റുകൾ, …
സ്വന്തം ലേഖകൻ: വിദഗ്ധ തൊഴിലാളി റിക്രൂട്ട്മെൻറിന് ആവശ്യമായ നൈപുണ്യ പരീക്ഷ കൂടുതൽ തസ്തികകളിൽ നടപ്പാക്കി സൗദി. ഇതിന് കേരളത്തിലും പരീക്ഷാകേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്. അങ്കമാലിയിലെ ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പരീക്ഷാകേന്ദ്രം. ഇലക്ട്രീഷ്യൻ, പ്ലംബിങ് , ഓട്ടോമേറ്റീവ് ഇലക്ട്രീഷ്യൻ, ഹീറ്റിങ് വെൻറിലേഷൻ ആൻഡ് എസി, വെൽഡിങ് എന്നീ ട്രേഡുകളിലെ 29 തൊഴിൽ വീസകൾക്കായിരുന്നു ജൂൺ ഒന്നു …
സ്വന്തം ലേഖകൻ: ഖിവയിൽ ക്രെഡിറ്റ് കാർഡുകളിലൂടെയും മാഡ ഡെബിറ്റ് കാർഡുകളിലൂടെയും വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് അടക്കുന്നതിനുള്ള പുതിയ സേവനം ആരംഭിച്ചു. ഏകീകൃത സേവന പ്ലാറ്റ്‌ഫോമായ തൊഴിലുടമകളുടെ ഖിവ ഡിജിറ്റൽ വാലറ്റിൽ നിന്ന് തുക അടക്കാനുള്ള സൗകര്യമാണ് ഇപ്പോൾ സൗദി ഒരുക്കിയിരിക്കുന്നത്. സൗദി മാനവ വിഭവശേഷി -സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ ആണ് ഖിവയിൽ …
സ്വന്തം ലേഖകൻ: ഒമാനില്‍ പഠിക്കുന്ന ഇന്ത്യക്കാരായ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് രണ്ട് സ്കോളര്‍ഷിപ്പുമായി ഒമാന്‍ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷന്‍ മന്ത്രാലയം. 2023-2024 അധ്യയന വര്‍ഷം എന്‍ജിനീയറിങ്, ബിസിനസ് സ്റ്റഡീസ് വിഭാഗങ്ങളിലായാണ് സ്കോളര്‍ഷിപ് നൽകുക. യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയന്‍സ് കോളജിലാണ് അഡ്മിഷന് ലഭിക്കുക. കള്‍ചറല്‍ ആൻഡ് സയന്റിഫിക് കോഓപറേഷന്‍ പദ്ധതിയുടെ ഭാഗമായാണ് സ്കോളര്‍ഷിപ്പുകൾ …