1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്; റദ്ദാക്കിയത് ഒരു ലക്ഷം അപ്പോയിന്റ്‌മെന്റുകളെന്ന് NHS
ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്; റദ്ദാക്കിയത് ഒരു ലക്ഷം അപ്പോയിന്റ്‌മെന്റുകളെന്ന് NHS
സ്വന്തം ലേഖകൻ: എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്കിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് എന്‍എച്ച്എസ് രംഗത്തെത്തി. ഈ മാസം 13ന് രാവിലെ ഏഴ് മുതല്‍ 18 രാവിലെ ഏഴ് വരെയാണ് അഞ്ച് ദിവസത്തെ പണിമുടക്ക് നടന്നത്. ഇതിനെ തുടര്‍ന്ന് 1,01,977 ഇന്‍പേഷ്യന്റ്, ഔട്ട് പേഷ്യന്റ് അപ്പോയിന്റ്മെന്റുകള്‍ റദ്ദാക്കേണ്ടി വന്നുവെന്നാണ് ഔദ്യോഗിക …
ഒത്തുതീർപ്പ്: യുകെയിൽ ഞായറാഴ്ച തുടങ്ങാനിരുന്ന ട്യൂബ് സമരങ്ങള്‍ പിന്‍വലിച്ച് ആര്‍എംടി
ഒത്തുതീർപ്പ്: യുകെയിൽ ഞായറാഴ്ച തുടങ്ങാനിരുന്ന ട്യൂബ് സമരങ്ങള്‍ പിന്‍വലിച്ച് ആര്‍എംടി
സ്വന്തം ലേഖകൻ: ഞായറാഴ്ച മുതല്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ ആരംഭിക്കാന്‍ ഇരുന്ന സമരങ്ങള്‍ പിന്‍വലിച്ച് യൂണിയനുകള്‍. റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍, അസ്ലെഫ് യൂണിയന്‍ തുടങ്ങിയവര്‍ നടപ്പാക്കാനിരുന്ന പണിമുടക്ക് ഒഴിവായെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ സ്ഥിരീകരിച്ചു. ജോലി വെട്ടിക്കുറയ്ക്കുന്നതും, പെന്‍ഷന്‍ മാറ്റങ്ങളും സംബന്ധിച്ച് ടിഎഫ്എല്‍ സുപ്രധാന ഇളവുകള്‍ അനുവദിച്ചതായി ആര്‍എംടി അവകാശപ്പെട്ടു. ഇതോടെ വരുമാനത്തില്‍ കൂടുതല്‍ …
നോട്ടിംഗ്ഹാമില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയ്ക്ക് അവസാന യാത്രാമൊഴി നൽകാൻ ആയിരങ്ങൾ
നോട്ടിംഗ്ഹാമില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയ്ക്ക് അവസാന യാത്രാമൊഴി നൽകാൻ ആയിരങ്ങൾ
സ്വന്തം ലേഖകൻ: നോട്ടിംഗ്ഹാമിലെ അക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയായ 19-കാരി ഗ്രേസ് ഒ’മാലി കുമാറിനു അന്ത്യയാത്ര. യൂണിവേഴ്‌സിറ്റി ഓഫ് നോട്ടിംഗ്ഹാമിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ഗ്രേസ് ഒ’മാലി. സംസ്‌കാര ചടങ്ങുകള്‍ ഇന്നലെയാണ് പൂര്‍ത്തിയായത്. സഹവിദ്യാര്‍ത്ഥി 19-കാരന്‍ ബാര്‍ണാബേ വെബ്ബറിനൊപ്പം രാത്രി വീട്ടിലേക്ക് നടക്കവെയാണ് ഇരുവരും കത്തിക്കുത്തിന് ഇരയായത്. ജൂണ്‍ 13-നാണ് ഇവരുടെ ജീവിതങ്ങള്‍ മാറ്റിമറിച്ച അക്രമങ്ങള്‍ അരങ്ങേറിയത്. …
വേനലവധിയും തിരക്കും; യുകെ യിൽ പാസ്‌പോര്‍ട്ട് ഇ-ഗേറ്റുകള്‍ 10 ഉം 11 ഉം വയസുള്ള കുട്ടികള്‍ക്കും ഉപയോഗിക്കാം
വേനലവധിയും തിരക്കും; യുകെ യിൽ പാസ്‌പോര്‍ട്ട് ഇ-ഗേറ്റുകള്‍ 10 ഉം 11 ഉം വയസുള്ള കുട്ടികള്‍ക്കും ഉപയോഗിക്കാം
സ്വന്തം ലേഖകൻ: വേനലവധിയും തിരക്കും കാരണമുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നത്തിന്റെ ഭാഗമായി യുകെ ബോര്‍ഡറിലെ പാസ്‌പോര്‍ട്ട് ഇ-ഗേറ്റുകള്‍ തിങ്കള്‍ മുതല്‍ പത്തും 11ഉം വയസുള്ള കുട്ടികള്‍ക്കും ഉപയോഗിക്കാം. ഇതുവഴി കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ യാത്രക്കാരെ പ്രൊസസ് ചെയ്യാന്‍ സാധിക്കും. ഇത് സംബന്ധിച്ച നിയമങ്ങളില്‍ ഗവണ്‍മെന്റ് മാറ്റങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. ഇത് വരെയുള്ള നിയമപ്രകാരം 12 വയസ്സും …
ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ: പാര്‍ട്ടി ചെയര്‍മാന്‍ രാജിവയ്ക്ക ണമെന്ന് ടോറി എംപിമാര്‍; സുനാകിനും വിമർശനം
ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ: പാര്‍ട്ടി ചെയര്‍മാന്‍ രാജിവയ്ക്ക ണമെന്ന് ടോറി എംപിമാര്‍; സുനാകിനും വിമർശനം
സ്വന്തം ലേഖകൻ: മൂന്ന് സീറ്റുകളിലേക്ക് നടന്ന ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ രണ്ടിടത്ത് തോല്‍വിയടഞ്ഞതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ കലഹം രൂക്ഷമായി. പാര്‍ട്ടിയുടെ സുരക്ഷിതമെന്ന് കരുതിയിരുന്ന രണ്ട് സീറ്റുകളിലാണ് ലേബറും, ലിബറല്‍ ഡെമോക്രാറ്റുകളും വിജയിച്ച് കയറിയത്. എന്നാല്‍ ഉക്‌സ്ബ്രിഡ്ജ് & സൗത്ത് റൂയിസ്ലിപ് മണ്ഡലത്തില്‍ പിടിച്ചുനിന്നതിന്റെ പേരിലാണ് അടുത്ത തെരഞ്ഞെടുപ്പില്‍ കീഴടങ്ങേണ്ടി വരില്ലെന്ന് പ്രധാനമന്ത്രി റിഷി സുനാക് ഓര്‍മ്മിപ്പിക്കുന്നത്. പാര്‍ട്ടി …
യുഎസ് നാവിക സേനയുടെ തലപ്പത്ത് ആദ്യ വനിത; ചരിത്രം കുറിച്ച് അഡ്മിറൽ ലിസ ഫ്രാങ്കെറ്റി
യുഎസ് നാവിക സേനയുടെ തലപ്പത്ത് ആദ്യ വനിത; ചരിത്രം കുറിച്ച് അഡ്മിറൽ ലിസ ഫ്രാങ്കെറ്റി
സ്വന്തം ലേഖകൻ: യുഎസ് നാവികസേനയുടെ തലപ്പത്ത് ആദ്യമായി വനിതയെ നിയമിച്ച് ചരിത്രം കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ. അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേന മേധാവിയായി നിയമിച്ചത്. ലിസയുടെ 38 വർഷത്തെ സ്തുത്യർഹമായ സേവനം കണക്കിലെടുത്താണ് പുതിയ ചുമതല നൽകുന്നതെന്ന് ബൈഡൻ പറഞ്ഞു. 38 വർഷം നമ്മുടെ രാജ്യത്തിനായി സ്തുത്യര്‍ഹമായ സേവനം നടത്തിയ വ്യക്തിയാണ് ലിസ …
കുടിയേറ്റ നിയമങ്ങളെ ദുരുപ യോഗം ചെയ്തു; യുകെയിൽ അഞ്ച് കോമണ്‍വെല്‍ത്ത് രാജ്യങ്ങൾക്ക് വീസ നിയന്ത്രണം
കുടിയേറ്റ നിയമങ്ങളെ ദുരുപ യോഗം ചെയ്തു; യുകെയിൽ അഞ്ച് കോമണ്‍വെല്‍ത്ത് രാജ്യങ്ങൾക്ക് വീസ നിയന്ത്രണം
സ്വന്തം ലേഖകൻ: യുകെയിലെ കുടിയേറ്റ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നതിനാൽ ഡൊമിനിക്ക, ഹോണ്ടുറാസ്, നമീബിയ, ടിമോര്‍-ലെസ്റ്റെ, വനൗത് തുടങ്ങിയ അഞ്ച് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വ‌ീസ നല്‍കുന്നതില്‍ നിയന്ത്രണം. കുടിയേറ്റം, അതിര്‍ത്തി സുരക്ഷാ കാരണങ്ങള്‍ എന്നിവ കണക്കിലെടുത്ത് ഇവിടങ്ങളിൽ നിന്നുള്ള സന്ദര്‍ശകരുടെ വീസയും നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളുമായുള്ള യുകെയുടെ ബന്ധം വഷളായതായി കരുതേണ്ടതില്ലായെന്ന് ഹോം …
ഉപതിരഞ്ഞെടുപ്പിൽ കഷ്ടിച്ച് രക്ഷപ്പെട്ട് ടോറികളും റിഷി സുനാകും; ലേബർ പാർട്ടിയ്ക്ക് നേട്ടം
ഉപതിരഞ്ഞെടുപ്പിൽ കഷ്ടിച്ച് രക്ഷപ്പെട്ട് ടോറികളും റിഷി സുനാകും; ലേബർ പാർട്ടിയ്ക്ക് നേട്ടം
സ്വന്തം ലേഖകൻ: യുകെയിൽ പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടിക്ക് ഉപതിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റുകൾ നഷ്ടമായി. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അക്സ്ബ്രിഡ്ജ് സീറ്റ് മാത്രമാണ് ടോറികൾക്ക് നിലനിർത്താൻ കഴിഞ്ഞത്. അക്സ്ബ്രിഡ്ജില്‍ ലേബർ പാർട്ടി വോട്ട് നിലയിൽ മുൻപ് ഉള്ളതിനേക്കാൾ കാര്യമായ മുന്നേറ്റം നടത്തിയെങ്കിലും 495 വോട്ടുകളുടെ കുറഞ്ഞ ഭൂരിപക്ഷത്തിൽ കൺസർവേറ്റീവ് …
യുകെയിൽ വൻ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് സ്ഥാപിക്കാൻ ടാറ്റ; ചെലവ് 42,000 കോടി
യുകെയിൽ വൻ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് സ്ഥാപിക്കാൻ ടാറ്റ; ചെലവ് 42,000 കോടി
സ്വന്തം ലേഖകൻ: യുകെയിൽ 400 കോടി പൗണ്ട് (ഏകദേശം 42,000 കോടി രൂപ) ചെലവില്‍ ബാറ്ററിനിര്‍മാണകേന്ദ്രം തുടങ്ങാന്‍ ടാറ്റ സണ്‍സ് പദ്ധതി. വൈദ്യുതവാഹനങ്ങളിലും വിവിധ ഊര്‍ജമേഖലകളിലും ഉപയോഗിക്കാവുന്ന ബാറ്ററിസെല്ലുകളും ബാറ്ററി പായ്ക്കുമാണ് ഇവിടെനിര്‍മിക്കുക. യൂറോപ്പിലെ ഏറ്റവുംവലിയ ബാറ്ററി നിര്‍മാണശാലയാകും ഇതെന്നും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. വര്‍ഷം 40 ജിഗാവാട്ട് സെല്ലുകള്‍ നിര്‍മിക്കാനുള്ള …
യുഎഇയിൽ കൊടും ചൂടും ഈർപ്പവും രൂക്ഷം; ഉച്ചവിശ്രമം 4 വരെ വേണമെന്ന് തൊഴിലാളികൾ
യുഎഇയിൽ കൊടും ചൂടും ഈർപ്പവും രൂക്ഷം; ഉച്ചവിശ്രമം 4 വരെ വേണമെന്ന് തൊഴിലാളികൾ
സ്വന്തം ലേഖകൻ: ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഉച്ചവിശ്രമം 4 വരെയാക്കണമെന്നു തൊഴിലാളികൾ. തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് 3 മണിക്കുള്ള ചൂടും താങ്ങാനാവുന്നില്ല. വരും ദിവസങ്ങളിൽ ചൂടു കൂടുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കനത്ത ചൂടിൽ വിശ്രമം ലഭിക്കുന്നതു പുറംജോലിക്കാർക്ക് വലിയ ആശ്വാസമാണ്. എന്നാൽ ഈ വർഷം ഉഷ്ണവും അന്തരീക്ഷ ഈർപ്പവും കൂടുതലായത് ബുദ്ധിമുട്ട് ഇരട്ടിയാക്കി. ഈ …