സ്വന്തം ലേഖകൻ: ഹിജ്റ പുതുവത്സര അവധി ദിനങ്ങളിൽ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. ഇൗ മാസം 20 മുതൽ ഷാർജയില്‍ പാർക്കിങ് ഫീസ് നൽകേണ്ടതില്ല. എന്നാൽ, നീല നിറത്തിൽ പാർക്കിങ് രേഖപ്പെടുത്തിയ സ്ഥലങ്ങളിലും 7 ദിവസത്തെ പണമടച്ചുള്ള പാർക്കിങ് സോണുകളിലും അവധി ദിനത്തിലും ഫീസ് അടയ്ക്കുന്നത് തുടരും. ഷാർജ സർക്കാർ കഴിഞ്ഞ വ്യാഴാഴ്ചയാണ് …
സ്വന്തം ലേഖകൻ: ചൈനീസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള നിരന്തരമായ അശുഭാപ്തിവിശ്വാസം കാരണം ചൈനീസ് കറന്‍സിയായ യുവാന്‍ വീണ്ടും ഇടിഞ്ഞു. തുടര്‍ച്ചയായ നാലാം ദിവസവും ഇടിവിലേക്ക് നീങ്ങി ഡോളറിനെതിരെ 7.2140 ആയി കുറഞ്ഞു. ചൈനയുടെ വളര്‍ച്ചാ വീക്ഷണത്തെക്കുറിച്ചുള്ള ആശങ്കയില്‍ യുവാന്റെ ഇടിവ് സമ്മര്‍ദ്ദത്തിലാക്കിയതോടെ ഇന്ത്യന്‍ രൂപയ്ക്കും ഇന്ന് ഇടിവുണ്ടായി. ഇന്ത്യന്‍ രൂപ ഇന്ന് രാവിലെ 9.40ന് യുഎസ് ഡോളറിനെതിരെ 82.09 …
സ്വന്തം ലേഖകൻ: യുഎഇ പ്രവാസി ജീവനക്കാരില്‍ മൂന്നിലൊന്നിലധികം പേരും (37 ശതമാനം) രാജ്യത്ത് വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. രണ്ടായിരത്തിലധികം പ്രവാസികളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തി നാഷണല്‍ ബോണ്ട്‌സ് ആണ് സര്‍വേ നടത്തിയത്. ഗോള്‍ഡന്‍ വീസയും റിട്ടയര്‍മെന്റ് വീസ ഓപ്ഷനുകളും കാരണം രാജ്യത്ത് കൂടുതല്‍ പേര്‍ വിരമിക്കുന്നുണ്ടെന്ന് നാഷണല്‍ ബോണ്ട് സിഇഒ മുഹമ്മദ് ഖാസിം അല്‍ അലി …
സ്വന്തം ലേഖകൻ: യുകെയിലേക്ക് വിദേശ വിദ്യാര്‍ത്ഥികളുടെ വരുന്നതിനെ ദോഷകരമായി ബാധിക്കുന്ന ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍ സംബന്ധിച്ച് വിശദവിവരങ്ങള്‍ ഹോം ഓഫീസ് പ്രസിദ്ധീകരിച്ചു. സാധാരണയായി പാര്‍ലമെന്റിന് മുന്നില്‍ സമര്‍പ്പിച്ച് 21 ദിവസം കാത്തിരുന്ന ശേഷമാണ് നയങ്ങള്‍ പ്രാബല്യത്തില്‍ വരിക. എന്നാല്‍ ഇക്കുറി ഇമിഗ്രേഷന്‍ നയമാറ്റങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. സ്റ്റുഡന്റ് റൂട്ടും, ഇതുമായി ബന്ധപ്പെട്ട വര്‍ക്ക് റൂട്ടിലും വരുന്ന …
സ്വന്തം ലേഖകൻ: യുകെയിൽ വർധിച്ച ഇമിഗ്രേഷൻ ഫീസുകൾ വർധിപ്പിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിയ കുടിയേറ്റക്കാരിൽ നിന്നാണ് പ്രതിഷേധം വ്യാപകമായത്. തങ്ങളിൽ ഒരാളെന്ന് കരുതി ഋഷി സുനകിന്റെ പ്രധാനമന്ത്രി പദവിയിലേക്കുള്ള കടന്നു വരവിനെ സ്വാഗതം ചെയ്തവർ ഇപ്പോൾ സുനകിനെ പഴിക്കുകയാണ്. ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങൾ …
സ്വന്തം ലേഖകൻ: നിര്‍മാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഗണിച്ചു വിദേശ വിദഗ്ധ തൊഴിലാളികളെ തേടി യുകെ. കല്‍പ്പണിക്കാര്‍, മരപ്പണിക്കാര്‍, റൂഫേഴ്സ്, തേപ്പുകാര്‍ ഉള്‍പ്പെടെയുള്ളവരെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ പെടുത്തി. ഇതോടെ വീസാ ഇളവുകളുടെ സഹായത്തോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ ജോലിക്കാര്‍ക്ക് ബ്രിട്ടനിലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് അനായാസം എത്താന്‍ സാധിക്കും. വിദേശത്ത് നിന്നും ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ …
സ്വന്തം ലേഖകൻ: നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) ഉയര്‍ത്തുന്ന ഭീഷണികളുമായി ബന്ധപ്പെട്ട് ആദ്യ ഔപചാരിക ചര്‍ച്ചക്കൊരുങ്ങി ഐക്യരാഷ്ട്രസഭ രക്ഷാ സമിതി. ന്യൂയോര്‍ക്കില്‍ വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി നേതൃത്വം നല്‍കും.സഭയുടെ ഈ മാസത്തെ അധ്യക്ഷസ്ഥാനം ബ്രിട്ടനാണ്. നിര്‍മിതബുദ്ധി ആഗോള സുരക്ഷയെയും സമാധാനത്തേയും എങ്ങനെ ബാധിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് അന്തര്‍ദേശീയ ചര്‍ച്ചയ്ക്കും …
സ്വന്തം ലേഖകൻ: തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാത്തവരുടെ പിഴ തൊഴിലുടമ ഏറ്റെടുക്കേണ്ടതില്ലെന്നു സ്വദേശിവൽക്കരണ മന്ത്രാലയം. ഇൻഷുറൻസിന്റെ പൂർണ ഉത്തരവാദിത്തം വ്യക്തിക്കുള്ളതാണ്. എല്ലാ സ്വകാര്യ, സർക്കാർ ജീവനക്കാരും ഇൻഷുറൻസ് എടുക്കാൻ ബാധ്യസ്ഥരുമാണ്. പദ്ധതിയിൽ ചേരാത്തവർക്ക് ഒക്ടോബർ 1നു ശേഷം 400 ദിർഹം പിഴയീടാക്കും. ഇൻഷുറൻസ് എടുക്കണമെന്ന നിർദേശം തൊഴിലാളി പാലിക്കാത്തതിനു തൊഴിൽ സ്ഥാപനങ്ങളോ സ്പോൺസറോ ഉത്തരവാദികളല്ല. …
സ്വന്തം ലേഖകൻ: മിക്ക പ്രവാസികളും സ്വന്തംനാട്ടിലെ വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലോ പങ്കെടുക്കുന്നതിന് അവരുടെ വാര്‍ഷിക അവധി വളരെ മുമ്പേ ആസൂത്രണം ചെയ്യുന്നവരാണ്. അമിത വിമാന യാത്രാക്കൂലി നല്‍കേണ്ടിവരുന്നത് ഒരു പരിധിവരെ ഒഴിവാക്കാന്‍ അവധിദിനങ്ങള്‍ നേരത്തേ അറിയുന്നതിലൂടെ സാധിക്കുന്നു. യുഎഇയില്‍ കഴിയുന്ന യൂറോപ്പുകാരും ഒരു വര്‍ഷം മുമ്പേ തണുപ്പുള്ള കാലാവസ്ഥയിലേക്ക് തങ്ങളുടെ അവധിക്കാലം ആസൂത്രണം ചെയ്യാറുണ്ട്. വീസ …
സ്വന്തം ലേഖകൻ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ചര്‍ച്ച നടത്തി. ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ കിഷിദയെ മുഹമ്മദ് രാജകുമാരന്‍ സ്വീകരിച്ചു. പ്രോട്ടോകാള്‍ പ്രകാരമുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങുകളും ജാപ്പനീസ് പ്രധാനമന്ത്രിക്കായി ഒരുക്കിയിരുന്നു. ഉഭയകക്ഷി ബന്ധങ്ങള്‍, സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാംസ്‌കാരിക മേഖലകളിലെ സഹകരണം, സൗദി-ജാപ്പനീസ് വിഷന്‍ …