സ്വന്തം ലേഖകൻ: രണ്ട് സുപ്രധാന യൂണിയനുകള്‍ ഹോളിവുഡില്‍ പണിമുടക്കിയിരിക്കുകയാണ്. സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ്-അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് എന്നീ രണ്ട് സംഘടകളാണ് പണിമുടക്കുന്നത്. പ്രമുഖ സ്റ്റുഡിയോകള്‍ ഇവരുമായി കരാറിലെത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇതോടെ ഹോളിവുഡിലെ വമ്പന്‍ താരങ്ങളും എഴുത്തുകാരും ഈ ആഴ്ച്ച മുതല്‍ പണിമുടക്കും. എഴുത്തുകാരനും, അഭിനേതാക്കളും ഇല്ലെങ്കില്‍ സിനിമ …
സ്വന്തം ലേഖകൻ: ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യുടെ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള കരാറിൽ വിദ്യാഭ്യാസ മന്ത്രാലയവും അബുദാബിയിലെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (എഡിഇകെ) ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പുവെച്ചത്. “ഐഐടികൾ ആഗോളതലത്തിലേക്ക് പോകുന്നു” എന്ന ക്യാമ്പയ്‌നിന്റെ ഭാഗമാണ് ധാരണാപത്രം. ഓഫ്‌ഷോർ കാമ്പസ് സ്ഥാപിക്കുന്നതായി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ഐഐടിയാണിത്. കഴിഞ്ഞയാഴ്ച …
സ്വന്തം ലേഖകൻ: യുകെയില്‍ നിലവിലെ സാഹചര്യത്തില്‍ ജനങ്ങളില്‍ ഏതാണ്ട് മൂന്നിലൊന്ന് പേരും തിരിച്ചടവിന് പാടുപെടുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് നടത്തിയ പുതിയ ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. തങ്ങള്‍ തിരിച്ചടവിന് പാടുപെടുന്നുവെന്നാണ് ഒഎന്‍എസിന്റെ ഒപ്പീനിയന്‍സ് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ സര്‍വേയില്‍ പങ്കെടുത്ത റെന്റര്‍മാരില്‍ 43 ശതമാനം പേരും മോര്‍ട്ട്‌ഗേജ് ഹോള്‍ഡര്‍മാരില്‍ 28 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്. ചില പ്രത്യേക …
സ്വന്തം ലേഖകൻ: കാറിന്റെ ഡിക്കിയില്‍ കുത്തിത്തിരുകി ഏഴ് ഇന്ത്യന്‍ കുടിയേറ്റക്കാരെ യുകെയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് ബ്രിട്ടീഷുകാര്‍ക്ക് ജയില്‍ശിക്ഷ. കേസില്‍ ആറ് വര്‍ഷത്തിലേറെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. രണ്ട് കാറുകളിലായാണ് ഏഴ് പേരെ കുത്തിക്കയറ്റി മനുഷ്യകടത്ത് നടത്താന്‍ ശ്രമം നടത്തിയത്. 2018 ജൂലൈ 8-നാണ് ഡോവറിലെ യുകെ ബോര്‍ഡറില്‍ വെച്ച് ഹൗണ്‍സ്ലോയില്‍ നിന്നുള്ള 48-കാരന്‍ പല്‍വീന്ദര്‍ …
സ്വന്തം ലേഖകൻ: സ്വദേശിവൽക്കരണം തുടരുമെന്ന് സൂചിപ്പിച്ച് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. രാജ്യത്തിന്റെ പുരോഗതിക്കും സാമ്പത്തിക അഭിവൃദ്ധിക്കും സ്വദേശിവൽക്കരണം ശക്തി പകരുമെന്നു മന്ത്രാലയം പ്രസ്താവിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ സ്വദേശിവൽകരണമാണ് നടക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 79,000 സ്വദേശികൾ സ്വകാര്യ കമ്പനികളിൽ ജോലി നേടി. സർക്കാർ ജോലി മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന സ്വദേശികൾക്ക് ഈ ചുവടുമാറ്റം അവസരങ്ങളുടെ …
സ്വന്തം ലേഖകൻ: സ്ഥാപനങ്ങളിലും വീടുകളിലും സ്മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിലും സ്മോക് ഡിറ്റക്ടറുകൾ ഉൾപ്പെടെയുള്ള സുരക്ഷ ഉപകരണങ്ങൾക്ക് വലിയ പ്രാധാന്യവും പങ്കുമുണ്ട്. സ്മോക് ഡിറ്റക്ടർ ഘടിപ്പിച്ച കെട്ടിടത്തിൽ തീയുടെ സാന്നിധ്യം നേരത്തെ അറിയാനാകും. പുകയുടെ സ്ഥാനം കണ്ടെത്തുന്നത് എളുപ്പമാക്കുകയും തീ പെട്ടെന്ന് ചെറുക്കാനും സഹായിക്കുന്നു. ഉറങ്ങുന്നയാളെ ഉണർത്തുന്ന …
സ്വന്തം ലേഖകൻ: സൗദി അൽ അഹ്സയിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം പത്തായി. അപകടത്തിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെടുന്നു. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് താമസിക്കുന്ന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാൻ ആണ് മരിച്ചത്. അല്‍ അഹ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിൽ ആണ് തീപിടുത്തം ഉണ്ടായത്. 10 പേരാണ് അപകടത്തിൽ വെന്തുമരിച്ചത്. ഇന്നലെ …
സ്വന്തം ലേഖകൻ: തിരഞ്ഞെടുക്കപ്പെട്ട പാഠ്യവിഷയങ്ങളിലെ അധ്യാപക തസ്തികകളില്‍ പകുതി സൗദി പൗരന്‍മാര്‍ക്കായി നീക്കിവയ്ക്കാത്ത സ്വകാര്യ സ്‌കൂളുകള്‍ക്കെതിരേ നടപടി വരുന്നു. അടുത്ത അധ്യയനം വര്‍ഷം മുതല്‍ വീസ അനുവദിക്കുന്നതും നിലവിള്ളവരുടെ ഇഖാമ പുതുക്കുന്നതും നിര്‍ത്തിവയ്ക്കും. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങളെല്ലാം നിര്‍ത്തിവയ്ക്കും. സ്വകാര്യ മേഖലയിലെ സെക്കന്‍ഡറി, ഇന്റര്‍മീഡിയറ്റ്, എലിമെന്ററി സ്‌കൂകളുകള്‍ക്ക് നിയമം ബാധകമാണ്. അറബി, …
സ്വന്തം ലേഖകൻ: വാറ്റിന് പകരം കുവൈത്തില്‍ എക്സൈസ് നികുതി നടപ്പിലാക്കുവാന്‍ നീക്കം. പാര്‍ലമെന്റിന്റെ വരും സമ്മേളനത്തില്‍ എക്സൈസ് നികുതിയുമായി ബന്ധപ്പെട്ട ബില്ലുകള്‍ പരിഗണനക്ക് വന്നേക്കുമെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു. പുതിയ നീക്കം പ്രവാസികള്‍ക്ക് തിരിച്ചടിയായേക്കും. രാജ്യത്ത് എക്സൈസ് നികുതി നടപ്പിലാക്കുവാന്‍ ധനകാര്യ മന്ത്രാലയം ഒരുങ്ങുന്നു. നേരത്തെ മൂല്യവർദ്ധിത നികുതി നടപ്പിലാക്കുവാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും …
സ്വന്തം ലേഖകൻ: അധ്യാപകര്‍, പോലീസ്, ഡോക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ രാജ്യത്തെ ഒരു മില്ല്യണ്‍ വരുന്ന പബ്ലിക് സെക്ടര്‍ ജോലിക്കാര്‍ക്ക് 5% മുതല്‍ 7% വരെ ശമ്പളവര്‍ദ്ധന ഓഫര്‍. പദ്ധതി പ്രകാരം ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള പോലീസ്, പ്രിസണ്‍ ഓഫീസര്‍മാര്‍ക്ക് 7% ശമ്പളവര്‍ദ്ധനവും, ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 6.5%, വെയില്‍സില്‍ 6% എന്നിങ്ങനെ വര്‍ദ്ധനവുകളും ലഭിക്കും. നാല് എഡ്യുക്കേഷന്‍ …