സ്വന്തം ലേഖകൻ: ഗോ ഫസ്റ്റ് എയറിന്റെ സ്പെഷൽ ഓഡിറ്റ് റിപ്പോർട്ട് വിശകലനം നടത്തിയ ശേഷം സർവിസ് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ഇത് നിലവിൽ യാത്ര ദുരിതം ഏറെ സഹിക്കുന്ന മസ്കത്ത്-കണ്ണൂർ സെക്ടറിലെ യാത്രക്കാർക്ക് പ്രതീക്ഷ നൽകുന്നു. കണ്ണൂർ-മസ്കത്ത് റൂട്ടിലായിരുന്നു ഗോ ഫസ്റ്റ് ഏറ്റവും കൂടുതൽ സർവിസുകൾ നടത്തിയിരുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും വിമാനമുണ്ടായിരുന്നതും ഏറെ സൗകര്യമുള്ള …
സ്വന്തം ലേഖകൻ:ഖത്തറിലെ ആരോഗ്യമേഖലയിലെ സേവനങ്ങൾ ഏറ്റവും ലളിതമാക്കുന്ന ആപ്ലിക്കേഷൻ, ഹോട്ട് ലൈൻ സേവനങ്ങൾ പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ഓർമിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലെ സേവനങ്ങൾ ഉപയോഗിക്കാനുള്ള മൊബൈൽ ആപ്ലിക്കേഷനായ ‘നർആകും’ 107 എന്ന ഹോട്ട് ലൈന്‍ നമ്പറും ഉപയോഗപ്പെടുത്തുന്നത് സജീവമാക്കാൻ നിർദേശിച്ച് പ്രാഥമികാരോഗ്യ കോർപറേഷൻ പ്രചാരണത്തിന് തുടക്കംകുറിച്ചു. ‘ഞങ്ങളുടെ സേവനങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാം’ എന്ന പേരിലാണ് …
സ്വന്തം ലേഖകൻ: പ്രവാസി ക്ഷേമബോര്‍ഡിന് സ്വന്തമായി വരുമാനം കണ്ടെത്താന്‍ പ്രവാസി ലോട്ടറി പോലുള്ളവ പരിഗണനയിലെന്ന് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ കെവി അബ്ദുല്‍ ഖാദര്‍. സര്‍ക്കാര്‍ അനുവദിക്കുന്ന ബജറ്റ് വിഹിതം മാത്രമാണ് ഇപ്പോള്‍ വരുമാനം. ഇത് വര്‍ധിപ്പിക്കാന്‍ പ്രവാസി ലോട്ടറി പോലുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ മുന്നില്‍ വച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ പണപ്പെരുപ്പം നിയന്ത്രിക്കാനാവാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇതോടെ കുടുംബങ്ങളുടെ ബജറ്റില്‍ 2300 പൗണ്ടിന്റെ ആഘാതം വരുമെന്നു റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഭക്ഷണം ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള എല്ലാ വസ്തുക്കളുടെയും വിലകള്‍ ഉയര്‍ന്നതോടെ അടുത്ത 10 മാസത്തേക്ക് കൂടി ജീവിതച്ചെലവുകള്‍ മൂലം ജനം ഞെരുക്കത്തിലാകുമെന്ന് അക്കൗണ്ടന്റുമാരായ ഗ്രാന്റ് തോണ്‍ടണ്‍ പറഞ്ഞു. അടുത്ത വര്‍ഷം …
സ്വന്തം ലേഖകൻ: നോട്ടിംഗ്ഹാമില്‍ നിരവധി നവജാത ശിശുക്കളുടെയും, അമ്മമാരുടെയും മരണത്തില്‍ കലാശിച്ച സംഭവവികാസങ്ങള്‍ എന്‍എച്ച്എസിലെ ഏറ്റവും വലിയ മറ്റേണിറ്റി ദുരന്തമാണെന്ന് റിപ്പോര്‍ട്ട്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ 1700-ലേറെ കേസുകളാണ് പരിശോധിക്കുന്നത്. അന്വേഷണത്തില്‍ കുറഞ്ഞത് 201 കുഞ്ഞുങ്ങളും അമ്മമാരും മെച്ചപ്പെട്ട പരിചരണം ലഭിച്ചിരുന്നെങ്കില്‍ അതിജീവിക്കാമായിരുന്നുവെന്ന് കണ്ടെത്തി. ട്രസ്റ്റ് നടത്തുന്ന ക്വീന്‍സ് മെഡിക്കല്‍ സെന്ററിലെയും സിറ്റി …
സ്വന്തം ലേഖകൻ: നാറ്റോയിലെ ഉടൻ അംഗത്വം സാധ്യമല്ലെന്ന സൂചനകൾ ശക്തമായതോടെ കൂടുതൽ ചർച്ചകൾ നടത്തി പ്രതിസന്ധി പരിഹരിക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നീക്കം തുടങ്ങി. യുക്രെയ്ന് അംഗത്വം നല്‍കാന്‍ നാറ്റോ സഖ്യം തയാറാണെന്നു പ്രഖ്യാപിച്ചെങ്കിലും ഉപാധികളുണ്ടെന്നു വ്യക്തമാക്കി. ഇതോടെ അംഗത്വം നീണ്ടു പോകുമെന്ന് സൂചന വന്നത്. റഷ്യയുമായി യുദ്ധത്തിലായതിനാൽ രാജ്യാന്തര സഹായം കൂടുതൽ ശക്തമാക്കുന്നതിന് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ നിന്ന് ഇരുന്നൂറ് കോടി ഡോളർ സാമ്പത്തിക സഹായം ലഭിച്ചതായി പാക് ധനമന്ത്രി ഇഷാഖ് ദാർ. സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്താന് അന്താരാഷ്ട്ര നാണയ നിധിയുടെ സഹായത്തിന് ശരാശരി സാമ്പത്തിക ഭദ്രത ആവശ്യമായിരുന്നു. സൗദി സഹായം ലഭ്യമായതോടെ പാകിസ്താന് ഐഎംഎഫിന്റെ സഹായത്തിന് വഴിയൊരുങ്ങുകയാണ്. 3 ബില്യൺ ഡോളർ സഹായത്തിനാണ് ഐഎംഎഫിൽ പാകിസ്താൻ സമീപിച്ചിരുന്നത്. …
സ്വന്തം ലേഖകൻ: വീസ അപേക്ഷകളുമായി ബന്ധപ്പെട്ട നടപടികള്‍ ചെയ്യുന്ന വിഎഫ്എസ് ഗ്ലോബലിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ‘ഏജന്റുമാര്‍’ക്കെതിരേ യുഎഇ നിവാസികള്‍ക്ക് മുന്നറിയിപ്പ്. അപേക്ഷകര്‍ക്ക് വീസയുമായി ബന്ധപ്പെട്ട ഉപദേശങ്ങളോ സേവനങ്ങളോ നല്‍കുന്നതിന് ഒരു ഏജന്റുമാരെയും നിയമിച്ചിട്ടില്ലെന്ന് വിഎഫ്എസ് ഗ്ലോബല്‍ അറിയിച്ചു. ട്രാവല്‍ കമ്പനികള്‍ക്കും ടൈപ്പിംഗ് ഓഫീസുകള്‍ക്കും ഫ്‌ളൈറ്റ് ബുക്കിംഗ്, ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്കും നല്‍കുന്ന ഫീസുകള്‍ക്ക് കമ്പനി ഉത്തരവാദിയായിരിക്കില്ലെന്ന് വിഎഫ്എസ് …
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം വിപുലീകരിച്ചു. അടുത്ത വർഷം മുതൽ 20ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കും സ്വദേശിവൽക്കരണം നിർബന്ധമാക്കി. 20–49 ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ കുറഞ്ഞത് ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന. റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണ മേഖല, ആരോഗ്യസംരക്ഷണം തുടങ്ങി 14 മേഖലയിലെ കമ്പനികൾക്ക് നിയമം ബാധകമാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം …
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൗ മാസം 15ന് യുഎഇ സന്ദർശിക്കുമെന്ന് റിപോർട്ട്. നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് നിർണായക സന്ദർശനം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയും നടത്തും. ഫ്രാൻസിൽ നിന്ന് തിരിച്ചുവരും വഴിയാണ് മോദി യുഎഇയിലിറങ്ങുക. ജൂലൈ 13ന് ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി ബാസ്റ്റിൽ ഡേ …