സ്വന്തം ലേഖകൻ: അര്‍ധവാര്‍ഷിക സ്വദേശിവല്‍ക്കരണ നിയമം പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ പിഴ ചുമത്തുമെന്ന് യുഎഇ ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ കമ്പനികള്‍ വൈദഗ്ധ്യമുള്ള റോളുകളില്‍ ജോലി ചെയ്യുന്ന എമിറാത്തികളുടെ എണ്ണം 1% വര്‍ധിപ്പിക്കണമെന്നാണ് അര്‍ധവാര്‍ഷിക സ്വദേശിവല്‍ക്കരണ നിയമം. സ്വദേശിവല്‍ക്കരണ തോത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: സൗദിയില്‍ നിന്നുംപ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഇത്തവണയും കുറവ് രേഖപ്പെടുത്തി. മെയ് മാസത്തില്‍ 1327 കോടി റിയാല്‍ വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി സാമ പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ പ്രവാസികള്‍ കുടുംബങ്ങളെ സൗദിയിലെത്തിച്ചത് പണമിടപാടില്‍ കുറവ് വരാന്‍ ഇടയാക്കി. തുടര്‍ച്ചയായ അഞ്ചാം മാസവും സൗദിയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ കുറവ് …
സ്വന്തം ലേഖകൻ: ഒമാൻ-യുഎഇ റെയിൽ ശൃംഖല അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് അൽ മവാലി പറഞ്ഞു. വിദേശ നിക്ഷേപ ഫോറത്തിന്റെ ഭാഗമായി ബ്ലൂംബെർഗ് ടെലിവിഷനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ശതകോടി ഡോളറിന്റെ പദ്ധതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. അഞ്ചു വർഷത്തിനുള്ളിൽ ഈ റെയിലുകളിൽ ട്രെയിനുകൾ ഓടുമെന്നും മന്ത്രി …
സ്വന്തം ലേഖകൻ: ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് വലിയ രീതിയിൽ വർധിച്ചത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അടൂർ പ്രകാശ് എംപി നൽകിയ കത്തിന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നൽകിയ മറുപടിയിൽ ആണ് ഇക്കാര്യം പറയുന്നത്. വിമാന ഇന്ധന വിലയിലെ വർധനയാണ് ഉയർന്ന നിരക്കിന് കാരണമായി …
സ്വന്തം ലേഖകൻ: രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോയ്ക്ക് (ദോഹ എക്‌സ്‌പോ-2023) ആതിഥേയത്വം വഹിക്കാൻ രാജ്യം പൂർണ സജ്ജം. എക്‌സ്‌പോ വേദിയിലേക്ക് സെപ്റ്റംബർ മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. ദോഹ കോർണിഷിലെ അൽ ബിദ പാർക്കാണ് എക്‌സ്‌പോ വേദി. ഇവിടുത്തെ നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി. ഉദ്ഘാടനത്തിന് ഒരു മാസം മുൻപേ സെപ്റ്റംബർ മുതൽ സന്ദർശകർക്ക് വേദിയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് …
സ്വന്തം ലേഖകൻ: യുകെയിലേക്കുള്ള കുടിയേറ്റം ആഹ്രഹിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളടക്കം വിദേശീയര്‍ക്കു തിരിച്ചടി നല്‍കാന്‍ ടോറി പാര്‍ട്ടിയിലെ പുതിയ ഗ്രൂപ്പായ ന്യൂ കണ്‍സര്‍വേറ്റീവ് ഗ്രൂപ്പ് എന്ന എംപിമാരുടെ സംഘം രംഗത്തെത്തി. ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തില്‍ ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഇവര്‍ സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചതാണ് ഇപ്പോള്‍ കുടിയേറ്റക്കാര്‍ക്കു കടുത്ത ആശങ്കയേകിയിരിക്കുന്നത്. ഇത് പ്രകാരം ബ്രിട്ടനിലെ കെയര്‍ഹോമുകളില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരെ …
സ്വന്തം ലേഖകൻ: ലോകത്തെ മികച്ച പൊതു ആരോഗ്യ സേവന കേന്ദ്രങ്ങളിൽ ഒന്നായ യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) 75ന്‍റെ നിറവിൽ. ഇതോട് അനുബന്ധിച്ച് യുകെയിലെ എൻഎച്ച്എസ് ആശുപത്രികൾ കേന്ദ്രീകരിച്ചു നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. പ്രതിദിനം ഒരു ദശലക്ഷത്തിലധികം ആളുകളെ ചികിത്സിക്കുന്ന എൻഎച്ച്എസ് 1948 ജൂലൈ അഞ്ചിനാണ് ആരംഭിച്ചത്. യുകെയിൽ എല്ലാവർക്കും സൗജന്യമായി ലഭ്യമായ ആദ്യത്തെ …
സ്വന്തം ലേഖകൻ: നാലു വർഷത്തിനിടയിലെ ഏറ്റവും മികച്ച സാമ്പത്തിക സ്ഥിതിയിൽ യുഎഇയും സൗദി അറേബ്യയും. രണ്ടിടങ്ങളിലും തൊഴിൽ വിപണിയിൽ ഏറ്റവും അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും എസ് ആന്റ് പി ഗ്ലോബൽ പർച്ചേസിങ് മാനേജേഴ്സ് സൂചികാ സർവേ റിപ്പോർട്ട് വെളിപ്പടുത്തി. എണ്ണ, എണ്ണയിതര മേഖലകളിലെ മുന്നേറ്റമാണ് ഇരു രാജ്യങ്ങൾക്കും തുണയായത്. കോവിഡാനന്തരം ഏറ്റവും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയാണ് …
സ്വന്തം ലേഖകൻ: രാജ്യത്തുടനീളം ഈയാഴ്ചയോടെ ചൂട് വീണ്ടും വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. താപനില വരുംദിവസങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യം ശക്തമായ ചൂട് കാലത്തേക്ക് പ്രവേശിക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മൂടല്‍മഞ്ഞ് നിലനില്‍ക്കുന്നതിനാല്‍ അന്തരീക്ഷ ഈർപ്പവും(ഹുമിഡിറ്റി) ശക്തമാണ്. രാജ്യത്തുടനീളം താപനിലയില്‍ വര്‍ധനവും കൂടുതല്‍ മൂടല്മഞ്ഞുമുണ്ടാകുമെന്നുമാണ് നാഷനല്‍ സെന്റര്‍ ഓഫ് …
സ്വന്തം ലേഖകൻ: ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള ട്രാഫിക് നിയമ പരിഷ്‌കാരങ്ങള്‍ക്ക് യുഎഇയില്‍ ഇന്ന് മുതല്‍ തുടക്കമാവും. ചുവപ്പ് സിഗ്നല്‍ ലൈറ്റ് മറികടക്കുന്നതും അശ്രദ്ധമായി വാഹനമോടിക്കുന്നതും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളില്‍പ്പെടും. 2023 ജൂലൈ 6 മുതല്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 50,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരുമെന്ന് നേരത്തേ …