സ്വന്തം ലേഖകൻ: യുഎഇ പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷം കവിഞ്ഞു. ജൂൺ മുപ്പതിനകം എല്ലാ തൊഴിലാളികളും പദ്ധതിയുടെ ഭാഗമായിരിക്കണം. രജിസ്റ്റർ ചെയ്തില്ലെങ്കിൽ ജൂലൈ ഒന്നു മുതൽ നടപടി സ്വീകരിക്കും. ജോലി നഷ്ടപ്പെടുന്ന സാധാരണ തൊഴിലാളികൾക്ക് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ …
സ്വന്തം ലേഖകൻ: യുകെയിൽ വേനല്‍ കടുത്തതോടെ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാകുന്നു. ഇതിനെ തുടര്‍ന്ന് സസെക്‌സിലും കെന്റിലും ഇന്ന് മുതല്‍ ഹോസ് പൈപ്പ് ഉപയോഗം നിരോധിക്കുമെന്ന് സൗത്ത് ഈസ്റ്റ് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ആളുകള്‍ കൂടുതലായി വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് ജലക്ഷാമത്തിന്റെ കാരണങ്ങളിലൊന്നായി സൗത്ത് ഈസ്റ്റ് വാട്ടര്‍ അതോറിറ്റി ആരോപിക്കുന്നു. സസെക്‌സിലും കെന്റിലുമായി രണ്ട് മില്യനിലധികം ആളുകൾക്ക് …
സ്വന്തം ലേഖകൻ: യുകെ മലയാളി സമൂഹത്തിന് ഞെട്ടലായി ലണ്ടനില്‍ മലയാളി യുവാവിന്റെ അപ്രതീക്ഷിത വിയോഗം. ലണ്ടനിലെ എപ്‌സ്മില്‍ താമസിക്കുന്ന കൃഷ്ണന്‍ വത്സന്റെ മകന്‍ വിജേഷിനെ (31)യാണ് ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെ പിതാവായ കൃഷ്ണന്‍ തന്നെ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെ മകന്റെ മരണ വിവരം പ്രിയപെട്ടവരെ അറിയിച്ചത്. വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്ന …
സ്വന്തം ലേഖകൻ: ജൂലൈ ഒന്നുമുതല്‍ ബാങ്ക് ഉപഭോക്താക്കളുടെ ഇസി കാര്‍ഡ് നിര്‍ത്തലാക്കും. ബാങ്കുകള്‍ മെയ്സ്ട്രോ ഡെബിറ്റ് കാര്‍ഡുകളിലേക്ക് മാറുന്നതിനാല്‍ നിലവില്‍ ഉപയോഗത്തിലിരിക്കുന്ന ഇസി കാര്‍ഡുകള്‍ നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോള്‍ ഉപയോഗത്തിലാക്കിയിരിക്കുന്ന ഇസി കാര്‍ഡാണ് ഭാവിയില്‍ കാലഹരണപ്പെടുന്നത്. പേയ്മെന്റിന്റെ ഗ്യാരന്റി എന്ന നിലയില്‍ ബാങ്കുകള്‍ സാധാരണ ചെക്കുകള്‍ക്ക് പുറമേ ചെക്ക് കാര്‍ഡുകള്‍ നല്‍കിയ 1968 …
സ്വന്തം ലേഖകൻ: യുഎഇയിലെ ജീവനക്കാര്‍ക്ക് തങ്ങളുടെ പ്രതിമാസ വരുമാനം വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ ഉതകുന്നതാണ് അടുത്തിടെയായി നിലവില്‍ വന്ന പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനുള്ള സംവിധാനം. നിലവില്‍ ഒരു സ്ഥാപനത്തില്‍ ചെയ്യുന്ന ജോലിക്ക് പറമെയാണ് പാര്‍ട്ട് ടൈം ജോലി ചെയ്യാനുള്ള അനുവാദമുള്ളത്. ഇങ്ങനെയുള്ള പാര്‍ട്ട് ടൈം ജോലി വഴി പ്രതിമാസം 10,000 ദിര്‍ഹം മുതല്‍ സമ്പാദിക്കാന്‍ …
സ്വന്തം ലേഖകൻ: യുഎഇയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക് കുതിച്ചുയർന്നു. ബലിപെരുന്നാൾ അവധിയും വേനൽക്കാലയാത്രയുമാണ് യാത്രാക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയത്. ഈ മാസം 23-ന് തുടങ്ങിയ തിരക്ക് അടുത്തമാസം ആദ്യവാരംവരെ തുടരുമെന്നാണ് കരുതുന്നത്. ഇക്കാലയളവിൽ യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിലൂടെ ഏകദേശം 50 ലക്ഷം യാത്രക്കാർവരെ കടന്നുപോകും. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 9,00,000 യാത്രക്കാർ കടന്നുപോകുമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. …
സ്വന്തം ലേഖകൻ: ബലിപെരുന്നാളിനോടനുബന്ധിച്ച് ആറ് ദിവസങ്ങളിൽ രാജ്യമെമ്പാടും വൻആഘോഷപരിപാടികളാണ് സജ്ജീകരിച്ചിരിക്കുന്നത്. വെടിക്കെട്ട്, സംഗീത ക്കച്ചേരികൾ, തത്സമയ പ്രകടനങ്ങൾ, ഷോപ്പിങ് വിസ്മയങ്ങൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ഓരോ എമിറേറ്റും തയ്യാറാക്കിയിട്ടുണ്ട്. രാവും പകലും ആഘോഷങ്ങൾകൊണ്ടു നിറയ്ക്കാനാണ് പൊതുജനങ്ങളുടെയും ഉദ്ദേശ്യം. ഈ മാസം 27 മുതൽ ജൂലായ് ഒന്ന് വരെയുള്ള അഞ്ചു ദിവസങ്ങളിൽ രാത്രി ഒമ്പത് മണിക്ക് …
സ്വന്തം ലേഖകൻ: നാളെ മുതൽ പെരുന്നാൾ അവധി തുടങ്ങുന്നതോടെ വരും ദിനങ്ങളിൽ രാജ്യത്തെ ബീച്ചുകളിൽ തിരക്കേറും. ഇതിനായി രാജ്യത്തെ ബീച്ചുകൾ തയാറായിക്കഴിഞ്ഞു. കുടുംബങ്ങൾക്കും ബാച്ച്‌ലേഴ്‌സിനും അടക്കം എല്ലാവർക്കും പ്രവേശനമുള്ള ഒട്ടേറെ ബീച്ചുകളുണ്ട്. വനിതകൾക്ക് മാത്രമായും പ്രത്യേകം ബീച്ച് ഉണ്ട്. അടുത്തിടെയാണ് നഗരസഭ മന്ത്രാലയം 15 ബീച്ചുകളുടെ നവീകരണം പൂർത്തിയാക്കിയത്. മികച്ച അനുഭവവും ആസ്വാദനവും ഉറപ്പാക്കുന്ന തരത്തിലുള്ള …
സ്വന്തം ലേഖകൻ: എന്‍എച്ച്എസില്‍ ജൂനിയര്‍ ഡോക്ടര്‍മാർ വീണ്ടും പണിമുടക്കിലേക്ക്. അടുത്ത മാസം തുടര്‍ച്ചയായി അഞ്ച് ദിവസങ്ങളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) അറിയിച്ചിട്ടുള്ളത്. ജൂലൈ 13ന് രാവിലെ ഏഴ് മുതല്‍ ജൂലൈ 18 രാവിലെ ഏഴ് വരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നാണ് അറിയിപ്പ്. പണിമുടക്ക് മൂലം ബ്രിട്ടനിലെ ആരോഗ്യ …
സ്വന്തം ലേഖകൻ: എച്ച്-1 ബി വീസ പുതുക്കുന്നതിനായി ഇന്ത്യക്കാരായ ആളുകൾക്ക് യുഎസിൽ നിന്ന് പോകേണ്ടിവരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ അറിയിച്ചു. അമേരിക്കൻ സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തണം. അത് ഇതു വരെ യാഥാർത്ഥ്യമായിട്ടില്ല. ഇത്തരം …