1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബലിപെരുന്നാൾ: ദുബായിൽ നാലു ദിവസത്തെ പൊതു പാർക്കിങ് സൗജന്യമാക്കി RTA
ബലിപെരുന്നാൾ: ദുബായിൽ നാലു ദിവസത്തെ പൊതു പാർക്കിങ് സൗജന്യമാക്കി RTA
സ്വന്തം ലേഖകൻ: ബലിപെരുന്നാളിന് ദുബായിലെ പൊതു പാർക്കിങ് നാല് ദിവസം സൗജന്യമാണെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഈ മാസം 27 മുതൽ 30 വരെ മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെ പണമടച്ചുള്ള സോണുകളിൽ പാർക്കിങ് ഫീസ് ബാധകമല്ല. ജൂലൈ ഒന്ന് ശനിയാഴ്ച മുതൽ ഫീസ് ബാധകമാണ്. ഈദ് അൽ അദ്ഹ പ്രമാണിച്ച് …
പെരുന്നാൾ ദിവസങ്ങളിൽ ജോ ലി ചെയ്യുന്നവർക്ക് ഇരട്ടി ശമ്പ ളവും അവധിയും; യുഎഇയിലെ സ്വകാര്യ കമ്പനികൾ
പെരുന്നാൾ ദിവസങ്ങളിൽ ജോ ലി ചെയ്യുന്നവർക്ക് ഇരട്ടി ശമ്പ ളവും അവധിയും; യുഎഇയിലെ സ്വകാര്യ കമ്പനികൾ
സ്വന്തം ലേഖകൻ: പെരുന്നാൾ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇരട്ടി ശമ്പളവും പകരം അവധിയും വാഗ്ദാനം ചെയ്തു സ്വകാര്യ കമ്പനികൾ. അവധി നൽകാത്ത കമ്പനികൾ കൂടുതൽ വേതനവും പകരം അവധിയും നൽകണമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശം നൽകി. ചില കമ്പനികൾ പാരിതോഷികങ്ങളും തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അവധിയാഘോഷത്തിലേക്ക് രാജ്യം മാറി തുടങ്ങി. തിങ്കളാഴ്ച മാത്രമാണ് ഇനി …
യുഎഇയിൽ പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്ക് ജൂൺ 25 മുതൽ ഇൻഷൂറൻസ് നിർബന്ധം
യുഎഇയിൽ പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്ക് ജൂൺ 25 മുതൽ ഇൻഷൂറൻസ് നിർബന്ധം
സ്വന്തം ലേഖകൻ: യുഎഇ–സൗദി അതിർത്തിയായ ഗുവൈഫാത്ത് വഴി യുഎഇയിൽ പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്ക് നാളെ മുതൽ ഇൻഷൂറൻസ് നിർബന്ധം. നേരത്തെ ഇൻഷുറൻസ് എടുക്കാത്തവർ മടങ്ങിപ്പോകേണ്ടെന്നും യുഎഇയിൽ പ്രവേശിക്കുന്നതിനു മുൻപ് ഓൺലൈനിൽ എടുക്കാൻ സൗകര്യമുണ്ടെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് https://aber.shory.com വെബ്സൈറ്റിലൂടെയോ …
വേനലവധിക്ക് കുവൈത്തിലെ വിദ്യാര്‍ഥികള്‍ക്ക് സഹകരണ സ്റ്റോറുകളില്‍ ജോലി ചെയ്യാൻ അനുമതി
വേനലവധിക്ക് കുവൈത്തിലെ വിദ്യാര്‍ഥികള്‍ക്ക് സഹകരണ സ്റ്റോറുകളില്‍ ജോലി ചെയ്യാൻ അനുമതി
സ്വന്തം ലേഖകൻ: കുവൈത്തിലെ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വരുന്ന വേനലവധിക്കാലത്ത് രാജ്യത്തെ സഹകരണ സ്‌റ്റോറുകളില്‍ ഇടക്കാല ജോലികള്‍ ചെയ്യാന്‍ അനുമതി. യൂണിയന്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് അബ്ദുല്‍ വഹാബ് അല്‍ ഫാരിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശയ്ക്ക് സാമൂഹികകാര്യ മന്ത്രാലയം അനുമതി നല്‍കിയതായി അദ്ദേഹം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് വേനലവധി ലഭിക്കുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് …
അനധികൃത താമസക്കാരായ 1,30,000 പ്രവാസികളെ ഒഴിവാക്കാനുള്ള നടപടികളുമായി കുവൈത്ത്
അനധികൃത താമസക്കാരായ 1,30,000 പ്രവാസികളെ ഒഴിവാക്കാനുള്ള നടപടികളുമായി കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തില്‍ റെസിഡൻസി നിയമം ലംഘിച്ചവരെ പിടികൂടുന്നതിനായി പുതിയ കര്‍മപദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം. മറ്റ് മന്ത്രാലയങ്ങളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയാകും കമ്മിറ്റി രൂപീകരിക്കുകയെന്ന് പ്രാദേശിക മാധ്യമമായ അൽ-അൻബ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിലവില്‍ 130,000 താമസ നിയമലംഘകര്‍ വിവിധ മേഖലകളിലായി ഉണ്ടെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും ആഭ്യന്തര മന്ത്രാലയവും പുറത്തിറക്കിയ കണക്കുകളിലുള്ളത്. കണ്ടെത്തി …
യുകെയിൽ 20,000 ത്തോളം റെയില്‍ വര്‍ക്കര്‍മാര്‍ ജൂലൈയില്‍ മൂന്ന് ദിവസ സമരത്തിന് ഒരുങ്ങുന്നു
യുകെയിൽ 20,000 ത്തോളം റെയില്‍ വര്‍ക്കര്‍മാര്‍ ജൂലൈയില്‍ മൂന്ന് ദിവസ സമരത്തിന് ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: യുകെയിലെ ആയിരക്കണക്കിന് റെയില്‍ വര്‍ക്കര്‍മാര്‍ വീണ്ടും സമരത്തിന്. നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, മാരിടൈം, ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്‍എംടി) വര്‍ക്കര്‍മാരാണ് ജൂലൈയില്‍ മൂന്ന് ദിവസത്തെ സമരത്തിനൊരുങ്ങുന്നത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തങ്ങളുടെ സേവന-വേതന വ്യവസ്ഥകളില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്നാണിവര്‍ വീണ്ടുമൊരു പണിമുടക്കിനിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 14 റെയില്‍ കമ്പനികളിലെ ആര്‍എംടി അംഗങ്ങള്‍ ജൂലൈ 20, 22, …
മില്‍ട്ടന്‍കെയ്‌സില്‍ മുൻ നഴ്സായിരുന്ന മലയാളി വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു
മില്‍ട്ടന്‍കെയ്‌സില്‍ മുൻ നഴ്സായിരുന്ന മലയാളി വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു
സ്വന്തം ലേഖകൻ: മിൽട്ടൺ കീൻസിൽ മലയാളി വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ഏലിയാമ്മ ഇട്ടിയാണ് (69) മരിച്ചത്. നോർത്താംപ്റ്റണിൽ നഴ്സായി ജോലി നോക്കിയിരുന്ന ഏലിയാമ്മ റിട്ടയർമെന്റിനുശഷം മിൽട്ടൺ കീൻസിൽ മകൻ കെവിനൊപ്പമായിരുന്നു താമസം. നോർത്താംപ്റ്റൺ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് പള്ളി അംഗമായിരുന്നു. സംസ്കാരം പിന്നീട്. അതിനിടെ നാട്ടില്‍ അവധിക്ക് വന്ന യുകെ മലയാളി യുവാവ് …
ഇന്ത്യ-യുഎസ് അച്ചുതണ്ട് ശ ക്തമാക്കി മോദിയുടെ സന്ദർശനം; വിരുന്നൊരുക്കി ബൈഡനും കുടുംബവും
ഇന്ത്യ-യുഎസ് അച്ചുതണ്ട് ശ ക്തമാക്കി മോദിയുടെ സന്ദർശനം; വിരുന്നൊരുക്കി ബൈഡനും കുടുംബവും
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിൽ രാജ്യത്തിന് ലഭിച്ചത് വൻ നേട്ടങ്ങൾ. ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്രബന്ധം സുദൃഢമാക്കുന്ന, രാജ്യം കാത്തിരുന്ന കരാറുകളും പ്രഖ്യാപനങ്ങളുമായിരുന്നു വ്യാഴാഴ്ച ഉണ്ടായത്. യുഎസ് കമ്പനിയായ ജനറൽ ഇലക്‌ട്രിക്കൽസും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക് ലിമിറ്റഡും (എച്ച്.എ.എൽ.) സംയുക്തമായി ഇന്ത്യയിൽ യുദ്ധവിമാന എൻജിൻ നിർമിക്കാൻ കരാറായി. യുദ്ധവിമാന എൻജിനുകളുടെ നിർമാണ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറുന്ന നിർണായക …
സക്കര്‍ബര്‍ഗിനെ കേജ് ഫൈറ്റിന് പരസ്യമായി വെല്ലുവിളിച്ച് ഇലോൺ മസ്ക്; ആഘോഷമാക്കി ആരാധകർ
സക്കര്‍ബര്‍ഗിനെ കേജ് ഫൈറ്റിന് പരസ്യമായി വെല്ലുവിളിച്ച് ഇലോൺ മസ്ക്; ആഘോഷമാക്കി ആരാധകർ
സ്വന്തം ലേഖകൻ: വ്യാവസായിക രംഗത്തെ വലിയ എതിരാളികളാണ് സ്‌പേസ് എക്‌സ്, ട്വിറ്റര്‍ കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കും, മെറ്റ പ്ലാറ്റ്‌ഫോംസിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും. വിവിധ മേഖലകളില്‍ അഭിപ്രായ വ്യത്യാസങ്ങളുള്ളവര്‍. ഇടക്കിടെ ഓണ്‍ലൈന്‍ വഴി വാക് പോര് നടത്തുന്നവര്‍. എന്നാല്‍ ഇപ്പോഴിതാ ഇരുവരും തമ്മില്‍ പുതിയൊരു വാക്‌പോരാട്ടം നടക്കുകയാണ്. ഇത്തവണ പരസ്യമായ വെല്ലുവിളികളാണെന്ന് മാത്രം. ഇലോണ്‍ …
യുഎഇയില്‍ തീപിടിത്ത കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി സിവില്‍ ഡിഫന്‍സ്
യുഎഇയില്‍ തീപിടിത്ത കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി സിവില്‍ ഡിഫന്‍സ്
സ്വന്തം ലേഖകൻ: യുഎഇയില്‍ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കെട്ടിട തീപിടിത്തങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍. രാജ്യത്ത് ശക്തമായ ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അശ്രദ്ധ പാടില്ലെന്നും തീപിടിത്ത സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തി അവ പരിഹരിക്കണമെന്നും അധികൃതര്‍ ആഹ്വാനം ചെയ്തു. ഈ വര്‍ഷം ഇതുവരെ നൂറുകണക്കിന് തീപ്പിടിത്ത സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2022ല്‍ …