1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അരവിന്ദ് കൊലക്കേസ്: പ്രതി സൽമാൻ സലിമിനെ 2024 ജൂലൈ വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
അരവിന്ദ് കൊലക്കേസ്: പ്രതി സൽമാൻ സലിമിനെ 2024 ജൂലൈ വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
സ്വന്തം ലേഖകൻ: ലണ്ടനിലെ പെക്കാമിൽ സഹവാസിയായ മലയാളി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി വർക്കല ഇടച്ചിറ സ്വദേശി സൽമാൻ സലിമിന് ജാമ്യമില്ല. കഴിഞ്ഞദിവസം ലണ്ടനിലെ ഓൾഡ് ബെയ്ലി സെൻട്രൽ ക്രിമിനൽ കോർട്ടിൽ ഹാജരാക്കിയ പ്രതിയെ വിചാരണ തീരും വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവായി. പ്രതിക്കൊപ്പം പൊലീസ് കൊണ്ടുപോയ മറ്റു മലയാളി യുവാക്കളുടെ …
പലിശനിരക്ക് വർധിപ്പിച്ച് യൂറോപ്യന്‍ സെന്‍ട്രൽ ബാങ്ക്; പിന്നാലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും? തിരിച്ചടവ് കൂടും
പലിശനിരക്ക് വർധിപ്പിച്ച് യൂറോപ്യന്‍ സെന്‍ട്രൽ ബാങ്ക്; പിന്നാലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും? തിരിച്ചടവ് കൂടും
സ്വന്തം ലേഖകൻ: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രധാന പലിശ നിരക്ക് 0.25 ശതമാനം വര്‍ധിച്ചു. പണപെരുപ്പം നേരിടുന്നതിനാണ് പലിശനിരക്ക് ഉയർത്തിയതെന്ന് പ്രസിഡന്റ് ലഗാര്‍ഡെ അറിയിച്ചു. ഇതോടെ ഇസിബി പ്രധാന പലിശ നിരക്ക് നാല് ശതമാനമായി. ഇടത്തരം കാലയളവില്‍ പണപ്പെരുപ്പം രണ്ട് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. പണപെരുപ്പം വന്‍തോതില്‍ ഉയരുമെന്നായിരുന്നു കഴിഞ്ഞ വർഷം കരുതിയിരുന്നത്. അതേസമയം നിലവിൽ …
ഇത്തിഹാദിന്റെ ഹോം ചെക്ക് ഇൻ അബുദാബിയിലും; മൊറാഫിക് ആപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാം
ഇത്തിഹാദിന്റെ ഹോം ചെക്ക് ഇൻ അബുദാബിയിലും; മൊറാഫിക് ആപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാം
സ്വന്തം ലേഖകൻ: ഇത്തിഹാദ് വിമാനത്തിലെ യാത്രക്കാരുടെ ബാഗേജുകൾ വീടുകളിൽ എത്തി ശേഖരിക്കുന്ന ഹോം ചെക്ക് ഇൻ സൗകര്യം അബുദാബിയിൽ ആരംഭിച്ചു. യാത്രയ്ക്ക് 5–24 മണിക്കൂറിനിടയ്ക്ക് ലഭിക്കുന്ന ഈ സേവനത്തിനു മൊറാഫിക് ആപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്യണം. ഹോം ചെക്ക് ഇൻ വഴി 2 ബാഗുകൾ സ്വീകരിക്കുന്നതിനു 185 ദിർഹമാണ് നിരക്ക്. 3–4 ബാഗുകൾക്ക് 220, …
യുഎഇയിൽ സ്വദേശിവൽക്കരണ നിയമം അട്ടിമറിച്ചാൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്
യുഎഇയിൽ സ്വദേശിവൽക്കരണ നിയമം അട്ടിമറിച്ചാൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വദേശിവൽക്കരണ നിയമത്തിൽ കൃത്രിമം കാട്ടുന്ന സ്വകാര്യ കമ്പനികൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജീവനക്കാരുടെ എണ്ണം 50ൽ താഴെയായി കുറയ്ക്കാൻ ചിലരുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കി ഒരേ സ്പോൺസറുടെ മറ്റൊരു കമ്പനിയിലേക്കു മാറ്റുകയും ചെയ്തതു കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ശക്തമായ മുന്നറിയിപ്പു നൽകിയത്. മന്ത്രാലയ ഉദ്യോഗസ്ഥർ കമ്പനിയിൽ നേരിട്ടെത്തി …
ദുബായ് വിമാനത്താവളത്തിൽ അവധിക്കാല തിരക്ക്; യാത്രക്കാർ നാല് മണിക്കൂർ മുമ്പ് എത്തണം
ദുബായ് വിമാനത്താവളത്തിൽ അവധിക്കാല തിരക്ക്; യാത്രക്കാർ നാല് മണിക്കൂർ മുമ്പ് എത്തണം
സ്വന്തം ലേഖകൻ: യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനാൽ നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് ദുബായ് എയർപോർട്ടിന്റെ നിർദേശം. നേരത്തേ ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി തിരക്ക് കുറക്കാൻ സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. 2019 ന് ശേഷം വിമാനത്താവളങ്ങളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സമയമാണ് ഈവർഷത്തെ ബലി പെരുന്നാൾ അവധിക്കാലം. അടുത്തദിവസങ്ങളിൽ വൻ തിരക്കാണ് യു …
ബലി പെരുന്നാള്‍: ഒമാനില്‍ അഞ്ച് ദിവസം പൊതു അവധി; ശമ്പളം നേരത്തെ നൽകാൻ ഉത്തരവ്
ബലി പെരുന്നാള്‍: ഒമാനില്‍ അഞ്ച് ദിവസം പൊതു അവധി; ശമ്പളം നേരത്തെ നൽകാൻ ഉത്തരവ്
സ്വന്തം ലേഖകൻ: ഒമാനില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാസം 27 മുതല്‍ ജൂലൈ ഒന്ന് വരെ പൊതു അവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പടെയാണിത്. അഞ്ച് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. ജൂലൈ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിനം പുനരാരംഭിക്കും. ബലിപെരുന്നാൾ പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനകാര്‍ക്കുള്ള ശമ്പളം ഈ മാസം …
പെക്കാമിൽ അരവിന്ദിനെ കുത്തിക്കൊന്ന സൽമാൻ സലി ഇന്ന് കോടതിയിൽ; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം
പെക്കാമിൽ അരവിന്ദിനെ കുത്തിക്കൊന്ന സൽമാൻ സലി ഇന്ന് കോടതിയിൽ; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം
സ്വന്തം ലേഖകൻ: ലണ്ടനിലെ പെക്കാമിൽ മലയാളി യുവാവ് അരവിന്ദിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി വർക്കല സ്വദേശി സൽമാൻ സലിമിനെ ഇന്ന് ലണ്ടനിലെ കോടതിയിൽ ഹാജരാക്കും. പ്രതിക്കൊപ്പം പൊലീസ് കൊണ്ടുപോയ മറ്റു മലയാളി യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയശേഷം വിട്ടയച്ചു. ഇവരുടെ സാക്ഷിമൊഴികൾ കേസിൽ നിർണായകമാകും. ഇന്നലെ ഉച്ചകഴിഞ്ഞ് അരവിന്ദ് ശശികുമാറിന്റെ മൃതദേഹം ഗ്രീനിച്ച് ആശുപത്രിയിൽനിന്നും ലണ്ടനിലെ …
ചാൾസ് രാജാവിന്റെ ജന്മദിനത്തില്‍ ആദരിക്കപ്പെടുന്നവരില്‍ മലയാളികളായ മുഹമ്മദ് ബഷീറും ജോയ്സി ജോണും
ചാൾസ് രാജാവിന്റെ ജന്മദിനത്തില്‍ ആദരിക്കപ്പെടുന്നവരില്‍ മലയാളികളായ മുഹമ്മദ് ബഷീറും ജോയ്സി ജോണും
സ്വന്തം ലേഖകൻ: ചാള്‍സ് രാജാവായതിന് ശേഷമുള്ള ആദ്യ ജന്മദിനത്തില്‍ ആദരിക്കപ്പെടുന്നവരില്‍ നാല്‍പതിലധികം ഇന്ത്യന്‍ വംശജര്‍. അതില്‍ മലയാളികളും ഉള്‍പ്പെടുന്നു . സിവില്‍ (സ്ട്രക്ചറല്‍ ) എഞ്ചിനീയറിംഗ് മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ (സി ബി ഇ) അവാര്‍ഡ് നേടിയ പ്രൊഫസര്‍ പി എ മുഹമ്മദ് ബഷീര്‍ ആണ് അവരിലൊരാള്‍. ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ …
ഭക്ഷണ സാധനങ്ങളുടെ വില കുറച്ച് യുകെ സൂപ്പർ മാർക്കറ്റുകൾ; വിലക്കയറ്റത്തിന് അൽപ്പം ആശ്വാസം
ഭക്ഷണ സാധനങ്ങളുടെ വില കുറച്ച് യുകെ സൂപ്പർ മാർക്കറ്റുകൾ; വിലക്കയറ്റത്തിന് അൽപ്പം ആശ്വാസം
സ്വന്തം ലേഖകൻ: വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ബ്രിട്ടിഷുകാർക്ക് തെല്ല് ആശ്വാസമായി ഭക്ഷ്യോൽപന്നങ്ങളുടെ വില കുറയ്ക്കാൻ സൂപ്പർ മാർക്കറ്റുകളുടെ തീരുമാനം. പ്രധാനപ്പെട്ട ഭക്ഷ്യോൽപന്നങ്ങൾക്കെല്ലാം തന്നെ അഞ്ചു മുതൽ 25 ശതമാനം വരെ വില കുറയ്ക്കാനാണ് പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലകളുടെ തീരുമാനം. ടെസ്കോ, സെയിൻസ്ബറീസ്, ആൾഡി എന്നീ സൂപ്പർ മാർക്കറ്റ് ശൃംഖലകളാണ് ആദ്യം വിലക്കുറവ് പ്രഖ്യാപിച്ചത്. ഇവരെ …
സൗദിയിൽ സെക്കൻഡ് ഹാൻഡ് വാഹന വിൽപനക്കും മൂല്യവർധിത നികുതി ഏർപ്പെടുത്തി
സൗദിയിൽ സെക്കൻഡ് ഹാൻഡ് വാഹന വിൽപനക്കും മൂല്യവർധിത നികുതി ഏർപ്പെടുത്തി
സ്വന്തം ലേഖകൻ: സൗദിയിലെ വാഹന വിപണികളിൽ മുഖ്യ പങ്ക് വഹിക്കുന്ന സെകനന്റ് വാഹന വിൽപനക്കും മൂല്യവർധിത നികുതി ഏർപ്പെടുത്തി. സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് ആതോറിറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ജൂലൈ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. സെകനന്റ് വാഹനങ്ങളുടെ വിൽപ്പന-വാങ്ങലുകൾ നടത്തുന്ന ഷോറൂമുകൾക്കും സ്ഥാപനങ്ങൾക്കും ഏജൻസികൾക്കുമാണ് നിയമം ബാധകമാകുക. ഉപഭോക്താവിൽ നിന്നും …