സ്വന്തം ലേഖകൻ: ലൈംഗിക ആരോപണത്തെ തുടർന്ന് കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംപി രാജിവച്ചു. സോമർസെറ്റിലെ സോമർട്ടൺ ആൻഡ് ഫ്രോം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡേവിഡ് വാർബർട്ടണനാണ് രാജിവച്ചത്. എട്ട് ദിവസത്തിനുള്ളിൽ നാല് എംപിമാരാണ് യുകെയിൽ രാജിവച്ചത്. ഇതിൽ ആദ്യത്തെയാൾ പാർട്ടിഗേറ്റ് വിവാദത്തെ തുടർന്നു രാജിവച്ച മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനാണ്. ബോറിസിന്റെ രാജിയെ തുടർന്നു …
സ്വന്തം ലേഖകൻ: മദ്യലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് തടവുശിക്ഷ. ഇന്ത്യന്‍ വംശജനായ പ്രീത് വികാലിനെ(20യാണ് ആറുവര്‍ഷവും ഒമ്പതുമാസവും തടവിന് ശിക്ഷിച്ചത്. 2022 ജൂണില്‍ കാര്‍ഡിഫിലായിരുന്നു കേസിനാസ്പദമായ സംഭവം. നിശാക്ലബ്ബില്‍വെച്ച് കണ്ടുമുട്ടിയ മദ്യലഹരിയിലായിരുന്ന യുവതിയെ തന്റെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പ്രീതിനെതിരേയുള്ള കേസ്. അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ 20-കാരന്‍ റോഡിലൂടെ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് …
സ്വന്തം ലേഖകൻ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിൽ സെക്കൻഡറി സ്കൂൾ ആക്രമിച്ച ഐഎസ് ബന്ധമുള്ള ഭീകരർ 38 വിദ്യാർഥികൾ അടക്കം 41 പേരെ കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കോംഗോ അതിർത്തിയോടു ചേർന്ന എംപോങ്‌വേ പട്ടണത്തിലെ സ്കൂൾ ആക്രമിച്ച ഭീകരർ, കുട്ടികൾ ഉറങ്ങുന്ന ഡോർമിറ്ററിക്കു തീവച്ചു. സ്കൂളിന്റെ ഗാർഡിനെയും 2 നാട്ടുകാരെയും വെട്ടിയും വെടിവച്ചും കൊന്നു. …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം ദുബായിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മലയാളി യുവ വനിതാ എൻജിനീയറുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു ആണ് കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് ഷേക്കേറ്റ് മരിച്ചത്. 35 വയസായിരുന്നു. ദുബായ് അൽ തവാറിലെ താമസ സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. …
സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശി, വിദേശി ജീവനക്കാർക്ക് 9 ഇനം ലീവുകൾക്ക് അർഹതയുണ്ടെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തമാക്കി. 6 മാസത്തെ സർവീസ് പൂർത്തിയാക്കുന്നവർ വാർഷിക അവധിക്ക് അർഹരാണ്. ദേശീയ സേവനത്തിന് സ്വദേശികൾക്ക് ശമ്പളത്തോടു കൂടിയ ദീർഘകാല അവധി നൽകണം. 2 വർഷം പൂർത്തിയാക്കിയവർക്ക് ആവശ്യമെങ്കിൽ വർഷത്തിൽ 10 ദിവസത്തെ പഠന/പരീക്ഷാ അവധി …
സ്വന്തം ലേഖകൻ: മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. യുഎസ്, ക്യൂബ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഹവാനയില്‍ നിന്ന് രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി എത്തിയത്. നാളെ(ജൂൺ 19) ദുബായില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഇന്‍ഫിനിറ്റി സെന്‍റര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് ദുബായ് ബിസിനസ് ബേയിലെ താജ് …
സ്വന്തം ലേഖകൻ: ചെറിയ രീതിയിലുള്ള അപകടങ്ങളില്‍ പെടുന്ന വാഹനങ്ങളുടെ റിപ്പയറിംഗ് സൗജന്യമായി ചെയ്യാന്‍ അവസരമൊരുക്കി ദുബായ് പോലിസിന്റെ പദ്ധതി. ഓണ്‍ ദി ഗോ എന്നാണ് പദ്ധതിയുടെ പേര്. ദുബായില്‍ ചെറിയ രീതിയിലുള്ള അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍ ഒരു ഇന്ധന സ്റ്റേഷനില്‍ നിന്ന് ആക്‌സിഡന്റ് റിപ്പോര്‍ട്ട് ലഭ്യമാക്കിയതിന് ശേഷമാണ് റിപ്പയിറിംഗിനായി എത്തിക്കേണ്ടത്. അപകടം വരുത്തിവച്ച വാഹനം നിര്‍ത്താതെ …
സ്വന്തം ലേഖകൻ:രാജ്യത്തു കുതിച്ചുകയറുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വലിയ ആഘാതം സമ്മാനിക്കുമെന്ന് വിദഗ്ധര്‍. വര്‍ഷത്തിന്റെ അവസാനത്തോടെ വരുമാനത്തിന്റെ പകുതിയിലേറെ ഭാഗവും മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വിഴുങ്ങുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ വന്‍തോതില്‍ തിരിച്ചടവുകള്‍ കുതിച്ചുയരുന്ന അവസ്ഥയാണ് ഭവനഉടമകള്‍ നേരിടുന്നത്. ഇത് അനുഭവിക്കാത്തവര്‍ക്ക് നിലവിലുള്ള ഡീലുകള്‍ അവസാനിക്കുന്നതോടെ വരും മാസങ്ങളില്‍ ഈ ഷോക്ക് ഏറ്റുവാങ്ങേണ്ടി വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: ലണ്ടനിൽ മലയാളി യുവാവ് മറ്റൊരു മലയാളി യുവാവിന്റെ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശിയായ അരവിന്ദ് ശശികുമാറാണ് (37) കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം അതിരുവിട്ട് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. തർക്കത്തിന്റെ കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ (SE5) …
സ്വന്തം ലേഖകൻ: സിമി നേതാവും 2003ല്‍ മുംബൈ മുളുണ്ടില്‍ ലോക്കല്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ ആലുവ കപ്രശേരി ചാണേപ്പറമ്പില്‍ മുഹമ്മദ് ബഷീറിനെ (സി.എ.എം. ബഷീര്‍) ഇന്റര്‍പോള്‍ പിടികൂടി. കാനഡയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച കാര്യം വിമാനത്താവളത്തിലെ സുരക്ഷാ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പരിശോധനയ്ക്ക് …