1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
43 വര്‍ഷത്തിനുശേഷം ആദ്യം; പ്രധാനമന്ത്രി മോദി കുവൈത്തില്‍; സ്വീകരിച്ച് ഇന്ത്യന്‍ സമൂഹം
43 വര്‍ഷത്തിനുശേഷം ആദ്യം; പ്രധാനമന്ത്രി മോദി കുവൈത്തില്‍; സ്വീകരിച്ച് ഇന്ത്യന്‍ സമൂഹം
സ്വന്തം ലേഖകൻ: ചരിത്രസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലെത്തി. 43 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍ എത്തുന്നത്. ഇതിനുമുമ്പ് 1981-ല്‍ ഇന്ദിരാ ഗാന്ധിയാണ് കുവൈത്ത് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. രണ്ട് ദിവസമാണ് പ്രധാനമന്ത്രി കുവൈത്തിലുണ്ടാകുക. കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ക്ഷണപ്രകാരമാണ് മോദി കുവൈത്തിലെത്തിയത്. ഊഷ്മളമായ …
വിദേശികളായ രോഗികൾ അടയ്ക്കാനുള്ള 112 മില്യൻ പൗണ്ടിന്റെ ബിൽ കുടിശിക എഴുതി തള്ളി NHS
വിദേശികളായ രോഗികൾ അടയ്ക്കാനുള്ള 112 മില്യൻ പൗണ്ടിന്റെ ബിൽ കുടിശിക എഴുതി തള്ളി NHS
സ്വന്തം ലേഖകൻ: വിദേശികളായ രോഗികൾ അടയ്ക്കാനുള്ള 112 മില്യൻ പൗണ്ടിന്റെ ചികിത്സാ ബില്ല് എഴുതി തള്ളി ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രികൾ. 2018 മുതൽ 2023 വരെയുള്ള കാലയളവിൽ എൻഎച്ച്എസിന്റെ വിവിധ ട്രസ്റ്റുകളുടെ കീഴിൽ ചികിത്സ തേടിയവരുടെ ബില്ലാണ് എഴുതി തള്ളിയത്. പലവിധേനെയും ബില്ല് ഈടാക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്ന സാഹചര്യത്തിലാണ് ഇത്രയും വലിയ തുക വേണ്ടെന്നു …
അടുത്ത വർഷം മുതൽ പൊതുഗതാഗതം സൗജന്യമാക്കി സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡ്
അടുത്ത വർഷം മുതൽ പൊതുഗതാഗതം സൗജന്യമാക്കി സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡ്
സ്വന്തം ലേഖകൻ: ഗതാഗതക്കുരുക്കും കാലതാമസവും ലഘൂകരിക്കുന്നതിനായി സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡ് ജനങ്ങൾക്ക് പൊതുഗതാഗതം പൂർണമായും സൗജന്യമാക്കുന്നു. 2025 ജനുവരി 1 മുതലാണ് പ്രാബല്യം. പൊതുഗതാഗതം ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാറുകൾ റോഡിൽ നിന്ന് കുറയുമെന്നാണ് സെർബിയ കരുതുന്നത്. ബെൽഗ്രേഡിലെ എല്ലാ താമസക്കാർക്കും സൗജന്യ പൊതുഗതാഗതം 2025 ജനുവരി 1 മുതലാണ് വാഗ്ദാനം ചെയ്യുന്നത്. 1.7 ദശലക്ഷം …
ഇലക്ട്രിക് വാഹന ചാർജിങ്ങിന് ജനുവരി മുതൽ ഫീസ്; നി​ര​ക്ക്​ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ.​വി
ഇലക്ട്രിക് വാഹന ചാർജിങ്ങിന് ജനുവരി മുതൽ ഫീസ്; നി​ര​ക്ക്​ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ.​വി
സ്വന്തം ലേഖകൻ: സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന ചാ​ർ​ജി​ങ്​ ശൃം​ഖ​ല​യാ​യ യു.​എ.​ഇ.​വി ചാ​ർ​ജി​ങ്​ ഫീ​സ്​ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി മു​ത​ൽ നി​ര​ക്കു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഡി.​സി ചാ​ർ​ജി​ങ്​ സേ​വ​ന​ങ്ങ​ൾ​ക്ക്​ മ​ണി​ക്കൂ​റി​ന്​ 1.20 ദി​ർ​ഹ​മും എ.​സി ചാ​ർ​ജി​ങ്ങി​ന്​ 0.70 ദി​ർ​ഹ​മു​മാ​ണ്​ ഫീ​സ്. ഒ​പ്പം വാ​റ്റ്​ നി​കു​തി​യും അ​ട​ക്ക​ണം. അ​തോ​ടൊ​പ്പം ഇ.​വി വാ​ഹ​ന …
ദുബായ് മെട്രോ കൂടുതല്‍ പ്രദേശങ്ങളിലേക്ക് നീട്ടുന്നു; 30 കിലോമീറ്റര്‍ ബ്ലൂ ലൈന്‍ നിര്‍മാണം ഉടന്‍
ദുബായ് മെട്രോ കൂടുതല്‍ പ്രദേശങ്ങളിലേക്ക് നീട്ടുന്നു; 30 കിലോമീറ്റര്‍ ബ്ലൂ ലൈന്‍ നിര്‍മാണം ഉടന്‍
സ്വന്തം ലേഖകൻ: ദുബായ് മെട്രോ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നു. മെട്രോയുടെ പുതിയ ബ്ലൂ ലൈന്‍ പാത 2029 സെപ്റ്റംബര്‍ 9 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആര്‍ടിഎ വ്യാഴാഴ്ച അറിയിച്ചു. 30 കിലോമീറ്റര്‍ പദ്ധതി 14 സ്റ്റേഷനുകളിലൂടെ എമിറേറ്റിലെ പ്രധാന പ്രദേശങ്ങളെ തന്ത്രപരമായി ബന്ധിപ്പിക്കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ 2025 ഏപ്രിലില്‍ ആരംഭിക്കും. വിവിധ ഘട്ടങ്ങളിലായാണ് നിര്‍മാണം …
എൻജിനിയറിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പുതിയ ശമ്പള സ്‌കെയിലുമായി സൗദി
എൻജിനിയറിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പുതിയ ശമ്പള സ്‌കെയിലുമായി സൗദി
സ്വന്തം ലേഖകൻ: എൻജിനിയറിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പുതിയ ശമ്പള സ്‌കെയിൽ അംഗീകരിച്ച് സൗദി ഡിസംബർ 31 മുതലായിരിക്കും പുതിയ തീരുമാനം നടപ്പിലാക്കുക. സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. മേഖലയെ പ്രചോദിപ്പിക്കുന്നതിന്റെയും ആകർഷകമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരെയും, സൗദി അല്ലെങ്കിൽ അംഗീകൃത സർവകലാശാലകളിൽ നിന്ന് എൻജിനിയറിങ് ബിരുദം നേടിയവരെയും ലക്ഷ്യമിട്ടാണ് പുതിയ സ്‌കെയിൽ. …
അബുദാബിയിൽ മരിക്കുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് എമിറേറ്റ് ഏറ്റെടുക്കും
അബുദാബിയിൽ മരിക്കുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് എമിറേറ്റ് ഏറ്റെടുക്കും
സ്വന്തം ലേഖകൻ: അബുദാബിയിൽ മരിക്കുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് സർക്കാർ ഏറ്റെടുക്കും. സ്വദേശികൾക്കായി ഈ വർഷം ജനുവരിയിൽ നടപ്പാക്കിയ സനദ്കോം എന്ന പദ്ധതിയാണ് പ്രവാസികൾക്കുകൂടി അബുദാബി സർക്കാർ ലഭ്യമാക്കുന്നത്. ആംബുലൻസ്, എംബാമിങ്, മരണസർട്ടിഫിക്കറ്റ് എന്നിവ മുതൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള മുഴുവൻ ചെലവുകളും വഹിക്കുമെന്ന് അധികൃതർ അറിയിച്ചു. അബുദാബിയിൽ താമസവീസയുള്ള പ്രവാസികൾക്കാണ് ഈ ആനുകൂല്യം …
പ്രധാനമന്ത്രി മോദിയുടെ കു വൈത്ത് സന്ദർശനം അവസര ങ്ങളുടെ പുതിയ ജാലകങ്ങൾ തുറക്കുമെന്ന് പ്രതീക്ഷ
പ്രധാനമന്ത്രി മോദിയുടെ കു വൈത്ത് സന്ദർശനം അവസര ങ്ങളുടെ പുതിയ ജാലകങ്ങൾ തുറക്കുമെന്ന് പ്രതീക്ഷ
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 21, 22 തീയതികളില്‍ കുവൈത്ത് സന്ദര്‍ശിക്കുന്നു. കഴിഞ്ഞ 43 വര്‍ഷത്തിനിടയില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ കുവൈത്ത് സന്ദര്‍ശനമാണിത്. കുവൈത്തില്‍ ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. അവരുടെ മൊത്തം ജനസംഖ്യയുടെ 21 ശതമാനവും അതിന്റെ തൊഴില്‍ശക്തിയുടെ 30 ശതമാനവുമടങ്ങുന്ന ഏറ്റവും വലിയ പ്രവാസി ഗ്രൂപ്പാണ് ഇന്ത്യക്കാർ. ഇന്ത്യയിലേക്കുള്ള എണ്ണ …
യുകെയിൽ വർധന ഇനി കുടിവെള്ളത്തിനും! വീടുകളുടെ വാട്ടര്‍ ബില്ലുകള്‍ 20% ഉയർത്താന്‍ നീക്കം
യുകെയിൽ വർധന ഇനി കുടിവെള്ളത്തിനും! വീടുകളുടെ വാട്ടര്‍ ബില്ലുകള്‍ 20% ഉയർത്താന്‍ നീക്കം
സ്വന്തം ലേഖകൻ: യുകെയിൽ കുടിവെള്ളത്തിനും വില വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നു. ചുരുങ്ങിയത് 20% ബില്‍ തുക വര്‍ധിപ്പിക്കാന്‍ വാട്ടര്‍ കമ്പനികള്‍ക്ക് റെഗുലേറ്റര്‍ അനുമതി നല്‍കുമെന്നാണ് കരുതുന്നത്. മലിനീകരണവും, ക്ഷാമവും പ്രതിസന്ധിയായി ഉയരുന്നതിനിടെ ഇതിനെ കൈകാര്യം ചെയ്യാനാണ് ഓഫ്‌വാട്ട് ബില്ലുകള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കാന്‍ ഒരുങ്ങുന്നത്. ഇത് പ്രകാരം 20 ശതമാനം വരെ ബില്ലുകള്‍ കൂടാന്‍ …
യുഎസിൽ എച്ച്1ബി വീസ ചട്ടങ്ങളിൽ വൻ മാറ്റങ്ങൾ; വിദഗ്ധ തൊഴിൽ മേഖലകളിൽ നിയമനം എളുപ്പം
യുഎസിൽ എച്ച്1ബി വീസ ചട്ടങ്ങളിൽ വൻ മാറ്റങ്ങൾ; വിദഗ്ധ തൊഴിൽ മേഖലകളിൽ നിയമനം എളുപ്പം
സ്വന്തം ലേഖകൻ: യുഎസിൽ വിദഗ്ധ തൊഴിൽ മേഖലകളിലെ വിദേശ ജോലിക്കാരുടെ നിയമനം എളുപ്പമാക്കാൻ എച്ച്1ബി വീസയ്ക്കു പുതിയ നിയമങ്ങളുമായി ബൈഡൻ ഭരണകൂടം ഉത്തരവിറക്കി. എഫ്1 വിദ്യാർഥിവീസയിലുള്ളവർക്ക് എച്ച്1ബി വീസയിലേക്കുള്ള മാറ്റവും എളുപ്പമാക്കി. വീസാച്ചട്ടങ്ങളിൽ കടുത്ത നിലപാടുള്ള ഡോണൾഡ് ട്രംപ് അധികാരമേൽക്കാൻ ഒരു മാസം മാത്രം ശേഷിക്കെയാണു ബൈഡൻ സർക്കാരിന്റെ നടപടി. ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി …