സ്വന്തം ലേഖകൻ: പണപ്പെരുപ്പത്തെ നേരിടാന്‍ വീണ്ടും പലിശ നിരക്ക് ഉയര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരുക്കം തുടങ്ങിയതോടെ വീട്ടുടമകളും വാടകക്കാരും കടുത്ത പ്രതിസന്ധിയിലേക്ക്. കൂടുതല്‍ മോര്‍ട്ട്‌ഗേജ് നിരക്ക് വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും വലിയ തിരിച്ചടിയാവുകയാണ്. ഏറ്റവും പുതിയ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം വേതനങ്ങള്‍ 6 ശതമാനം ഉയര്‍ന്നതായാണ് വ്യക്തമാകുന്നത്. ഇതിനിടയിലാണ് പലിശ നിരക്കുകളും വര്‍ദ്ധിക്കുന്നത്. …
സ്വന്തം ലേഖകൻ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് അവതാർ സിങ് ഖണ്ഡ ബ്രിട്ടണിൽ മരിച്ചു. ബർമിങ്ങമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രക്താർബുദം ബാധിച്ചാണ് മരണമെന്നും അതല്ല, ഭക്ഷ്യവിഷബാധമൂലമാണ് മരണമെന്നും റിപ്പോർട്ടുകളുണ്ട്. യഥാർഥ മരണ കാരണം വ്യക്തമല്ല. ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിന്റെ അടുത്ത അനുയായിയും ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ (കെഎൽഎഫ്) ബ്രട്ടണിലെ തലവനുമാണ് അവതാർ. ഏതാനും ദിവസങ്ങളായി ഇയാൾ …
സ്വന്തം ലേഖകൻ: നോട്ടിങ്ഹാമിൽ അക്രമിയുടെ കുത്തേറ്റ് ഇന്ത്യൻ വംശജയായ വിദ്യാർഥിനിയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ദേശീയ ഹോക്കി താരം കൂടിയായ ഗ്രെയ്‌സ് കുമാർ (19) ആണ് കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജ. നോട്ടിങ്ഹാം യൂനിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയായ ഗ്രെയ്സ് ചൊവ്വാഴ്ച രാവിലെ സുഹൃത്ത് ബെർണബി വെബ്ബറിനൊപ്പം താമസസ്ഥലത്തേക്ക് നടക്കവെയായിരുന്നു ആക്രമണം. കുത്തേറ്റ ഗ്രെയ്സ് ഓടി അടുത്തുള്ള …
സ്വന്തം ലേഖകൻ: അയര്‍ലൻഡിൽ ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള റിക്രൂട്മെന്റ് ക്യാംപെയ്ന് തുടക്കമിട്ട് ആരോഗ്യ വകുപ്പ് രംഗത്ത്. അയർലൻഡിൽ പൊതുജനാരോഗ്യ സേവനങ്ങൾ നൽകുന്ന ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) വഴിയാണ് റിക്രൂട്മെന്റ് ക്യാംപെയ്ൻ. ഇന്ത്യക്കാര്‍ അടക്കം വിദേശരാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്നവര്‍ക്കും ക്യാംപെയ്നിൽ പങ്കെടുക്കാമെന്ന് എച്ച്എസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലെന്ന് ഐറിഷ് ഹോസ്പിറ്റൽ കൺസൽറ്റന്റ്സ് അസോസിയേഷൻ നേരത്തെ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാരുടെ 72 മണിക്കൂർ പണിമുടക്ക് ഒന്നാം ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസം രാവിലെ 7 മണി മുതൽ ആരംഭിച്ച പണിമുടക്കിനെ തുടർന്നു എൻഎച്ച്എസ് ആശുപത്രികളും ആയിരക്കണക്കിന് രോഗികളും പ്രതിസന്ധിയിലായി മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച്ചകളും ശസ്ത്രക്രിയകളും റദ്ദാക്കേണ്ടി വന്നു. കഴിഞ്ഞ ഏപ്രിലിൽ നാല് ദിവസം നീണ്ടുനിന്ന പണിമുടക്കിൽ ഏകദേശം 1,96,000 രോഗികളുമായുള്ള …
സ്വന്തം ലേഖകൻ: “മയാമിൽ കാണിച്ചുതരാം!” ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം കലാപത്തിനാണോ? തിരഞ്ഞെടുപ്പ് ഫലം അട്ടമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ക്യാപ്പിറ്റളില്‍ നടത്തിയ കലാപം ലോകം മറന്നിട്ടില്ല. ഇനി ട്രംപിനെ കോടതിയില്‍ കയറ്റി ജയിലിലടയ്ക്കാം എന്ന് കരുതിയാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക യുഎസ് ഭരണകൂടത്തിനുണ്ട്. വാരാന്ത്യത്തില്‍ ജിഒപി സംസ്ഥാന കണ്‍വന്‍ഷനുകളില്‍ നടന്ന രണ്ട് പ്രസംഗങ്ങളില്‍ …
സ്വന്തം ലേഖകൻ: കാനഡയിൽ നാടുകടത്തൽ ഭീഷണി നേരിടുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസം. വ്യാജ രേഖ ഉപയോഗിച്ചുള്ള വീസ തട്ടിപ്പിൽ പങ്കില്ലെന്ന് കണ്ടെത്തുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികളെ നാടുകടത്തില്ലെന്ന് ഇമിഗ്രേഷൻ മന്ത്രി സിയാൻ ഫ്രേസർ അറിയിച്ചു. പഠിക്കാനുള്ള ഉദ്ദേശത്തോടെ, വ്യാജ രേഖകളെ കുറിച്ച് ധാരണയില്ലാതെ കാനഡയിലെത്തിയ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ‘താൽക്കാലിക താമസാനുമതി’ നൽകാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് …
സ്വന്തം ലേഖകൻ: നോട്ടിങാം നഗരത്തിന്റെ മൂന്നു ഭാഗത്തായുണ്ടായ ആക്രമണപരമ്പരകളിൽ മൂന്നു പേർ കൊല്ലപ്പെട്ടു എന്നും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു എന്നുമുള്ളതായിരുന്നു ആ വാർത്ത. 19 വയസുമാത്രം പ്രായമുള്ള രണ്ട് വിദ്യാർഥികളും മധ്യവയസ്കനായ ഒരാളുമാണ് ഇന്നലെയുണ്ടായ കഠാരയാക്രമണത്തിൽ കൊല്ലപ്പെട്ടത്. വഴിയാത്രക്കാരായ മറ്റു മൂന്നുപേർക്കു നേരേ വാനിടിച്ചു കയറ്റിയായിരുന്നു അടുത്ത ആക്രമണം. മൂന്നു സംഭവങ്ങൾക്കു പിന്നിലും ഒരാൾ തന്നെയാണെന്ന …
സ്വന്തം ലേഖകൻ: ശമ്പള വർധന ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് ഇന്ന് മുതൽ. പണിമുടക്കിനെ തുടർന്നു എൻഎച്ച്എസ് സേവങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും. ശമ്പള വർധന സംബന്ധിച്ച് മേയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനാലാണ് വീണ്ടും 72 മണിക്കൂർ പണിമുടക്കിലേക്ക് ജൂനിയർ ഡോക്ടർമാർ നീങ്ങിയത്. ബുധനാഴ്ച രാവിലെ 7 മുതൽ ജൂൺ 17 ശനിയാഴ്ച രാവിലെ …
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ അർധവാർഷിക സ്വദേശിവൽക്കരണ (നാഫിസ്) സമയപരിധി ജൂൺ 30ൽനിന്ന് ജൂലൈ 7 വരെ നീട്ടി. മാസാവസാനം ബലിപെരുന്നാൾ അവധി ദിനങ്ങൾ വന്നതിനാലാണ് ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്. പുതുക്കിയ തീയതി അനുസരിച്ച് അർധവാർഷിക സ്വദേശിവൽക്കരണ അനുപാതമായ ഒരു ശതമാനം ജൂലൈ 7നകം പൂർത്തിയാക്കണം. സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് ജൂലൈ 8ന് ആളൊന്നിന് (ഒരു …