സ്വന്തം ലേഖകൻ: രാജ്യത്തെ ഫെഡറൽ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് യുഎഇ ഭരണകൂടം നാല് പുതിയ വർക്ക് പെർമിറ്റുകൾ കൂടി പ്രഖ്യാപിച്ചു. മുഴുസമയ തൊഴിൽ, പാർട്ട് ടൈം തൊഴിൽ, താൽക്കാലിക തൊഴിൽ, ഫ്ലക്സിബിൾ തൊഴിൽ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി നടത്തുന്ന നിയമനവുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങളാണ് മാനവവിഭവ ശേഷി എമിററ്റൈസേഷൻ വിഭാഗം പ്രഖ്യാപിച്ചത്. ഫെഡറൽ സ്ഥാപനങ്ങൾ ഇതിൽ …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ദുബായും അബുദാബിയും. മെർസർ സർവേ പ്രകാരം ദുബായ് 18–ാം സ്ഥാനത്തും അബുദാബി 43–ാം സ്ഥാനത്തുമാണ്. മുൻ വർഷങ്ങളിൽ യഥാക്രമം 31, 61 സ്ഥാനങ്ങളിലായിരുന്നു. പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ടെൽ അവീവ് ആണ് മധ്യപൂർവദേശത്തെ ഏറ്റവും ചെലവേറിയ നഗരം. 5 ഭൂഖണ്ഡങ്ങളിലെ 227 നഗരങ്ങളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. …
സ്വന്തം ലേഖകൻ: ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് ബ്രിട്ടീഷ് ഗവൺമെന്‍റ് വൃത്തങ്ങൾ അറിയിച്ചു.ജി.സി.സി പൗരൻമാർ ഇ-വീസക്ക് അപേക്ഷ നൽകുകയും 10 സ്റ്റെർലിങ് പൗണ്ട് കൂടെ ഫീസായി അടക്കുകയും ചെയ്താൽ മതി. കുറഞ്ഞ ചെലവിൽ ബ്രിട്ടൻ സന്ദർശിക്കാൻ അവസരമൊരുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ജി.സി.സി പൗരൻമാർക്ക് കൂടാതെ ജോർദാൻ പൗരന്മാർക്കും ഇതുപയോഗപ്പെടുത്താൻ സാധിക്കും. യുകെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷനാണ് അവധി സംബന്ധിച്ച തീരുമാനം എടുത്തത്. അറഫാ ദിനമായ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ച വരെയായിരിക്കും അവധി. കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമാണ് അവധി ദിനങ്ങള്‍ ബാധകമാവുന്നത്. അവധിക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി തിങ്കളാഴ്ച …
സ്വന്തം ലേഖകൻ: യുകെയുടെ ആഭ്യന്തര തൊഴില്‍ വിപണിയില്‍ ഒഴിവുള്ള തസ്തികകളിലേക്ക് കുടിയേറ്റം ഉപയോഗിച്ച് ജോലിക്കാരെ കണ്ടെത്തുന്നത് രാജ്യത്തെ പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ഡെപ്യൂട്ടി ഹെഡ് ഗീതാ ഗോപിനാഥ് . രാജ്യത്തിന്റെ നിയമപരമായ കുടിയേറ്റം വളരെ ഉയര്‍ന്ന നിലയിലാണെന്ന് പ്രധാനമന്ത്രി സമ്മതിക്കുമ്പോഴാണ് യുകെയുടെ സമ്പദ് മേഖലയ്ക്ക് ഇത് അനിവാര്യമാണെന്ന് ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നത്. പണപ്പെരുപ്പം …
സ്വന്തം ലേഖകൻ: യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിൽ ഹെൽത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് (എച്ച്സിഎ) കൂടുതല്‍ ശമ്പളം നൽകണമെന്ന ആവശ്യം ഉയരുന്നു. ഇതിനായി പ്രമുഖ തൊഴിലാളി സംഘടനകളിൽ ഒന്നായ യൂണിസന്‍ 70 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ പ്രചാരണം ആരംഭിച്ചു. ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തേക്കാൾ ഏറെ ജോലി ചെയ്യുന്നവരാണ് എച്ച്സിഎമാർ എന്ന് അവബോധം ഉണ്ടാകുകയാണ് യൂണിസൻ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം. ഏറെ …
സ്വന്തം ലേഖകൻ: കുടുംബാംഗത്തിന്റെയോ സുഹൃത്തുക്കളുടെയോ സ്പോൺസർഷിപ്പിൽ സന്ദർശക വിസയെടുത്ത് യുഎഇയിൽ എത്തിയവർക്ക് 90 ദിവസം വരെ വിസ നീട്ടാം. ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന കുടുംബ സന്ദർശക വിസയിലെത്തിയവർക്കാണ് ഈ ആനുകൂല്യം. ഇവർക്ക് രാജ്യംവിടാതെ യുഎഇയിൽനിന്നുതന്നെ വിസ പുതുക്കാൻ കഴിയും. നിശ്ചിത വരുമാനമുള്ളവർക്ക് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സന്ദർശക വിസയിലെത്തിക്കാമെന്ന് യുഎഇ അറിയിച്ചിരുന്നു. ഇവർക്കാണ് 90 ദിവസം വരെ …
സ്വന്തം ലേഖകൻ: സഹകരണത്തിന്റെ പുതിയ വഴികള്‍ തേടി സൗദിയും ഒമാനും. ടൂറിസം മേഖലയില്‍ കൂടുതല്‍ സഹകരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംയുക്ത ടൂറിസം വീസയ്ക്ക് തുടക്കം കുറിക്കുകയാണ് ഇരു രാജ്യങ്ങളും. ഈ വീസ ഉപയോഗിച്ച് ഇരു രാജ്യങ്ങളിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. രണ്ട് രാജ്യങ്ങളും ചേര്‍ന്ന് സംയുക്ത ടൂറിസം സീസണ്‍ കലണ്ടറും പുറത്തിറക്കും. കൂടുതല്‍ വിനോദ സഞ്ചാരികളെ …
സ്വന്തം ലേഖകൻ: ആകാശപ്പറക്കലിലെ ആഡംബരമായ ഫസ്റ്റ് ക്ലാസുകൾ വെട്ടാനൊരുങ്ങി ഖത്തർ എയർവേസ്. തങ്ങളുടെ പുതിയ ദീർഘദൂര വിമാനങ്ങളിൽനിന്ന് ഫസ്റ്റ് ക്ലാസ് കാബിനുകൾ ഒഴിവാക്കുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ അഭിമുഖത്തിൽ വ്യക്തമാക്കി. ഫസ്റ്റ് ക്ലാസുകളിലേതുപോലെ തന്നെ എല്ലാവിധ സൗകര്യങ്ങളും നൽകുന്ന ബിസിനസ് ക്ലാസിലേക്ക് യാത്രക്കാർ കൂടുതലും താൽപര്യം പ്രകടിപ്പിക്കുന്നതിനാൽ ഭാവി എയർക്രാഫ്റ്റുകളിൽ …
സ്വന്തം ലേഖകൻ: തിരക്കൊഴിവാക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് യാത്രക്കാർ അൽപം നേരത്തെ എത്തണമെന്നും ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് പകരം ഇ-ഗേറ്റുകൾ ഉപയോഗിക്കണമെന്നും നിർദേശം. മധ്യവേനൽ അവധി തുടങ്ങാൻ ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ അവധിയാഘോഷത്തിന് പോകുന്ന യാത്രക്കാരുടെ തിരക്കു കൂടും. തിരക്കൊഴിവാക്കാൻ യാത്രക്കാർ സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ വിമാനത്താവള പാസ്‌പോർട് വകുപ്പ് മേധാവി ലെഫ.കേണൽ അബ്ദുല്ല …