1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ സർക്കാർ സേവന കേന്ദ്രങ്ങളിൽ ലഭിച്ചിരുന്ന 8 സേവനങ്ങൾ റദ്ദാക്കി; ഇനി ഏകജാലകം
ഖത്തറിൽ സർക്കാർ സേവന കേന്ദ്രങ്ങളിൽ ലഭിച്ചിരുന്ന 8 സേവനങ്ങൾ റദ്ദാക്കി; ഇനി ഏകജാലകം
സ്വന്തം ലേഖകൻ: സർക്കാർ സേവന കേന്ദ്രങ്ങളിൽ ലഭ്യമായിരുന്ന വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഒട്ടേറെ സേവനങ്ങൾ റദ്ദാക്കി. മന്ത്രാലയത്തിന്റെ ഏകജാലക സംവിധാനം മുഖേന റദ്ദാക്കിയ സേവനങ്ങൾ ലഭിക്കും. സർക്കാർ സേവന കേന്ദ്രങ്ങളിൽ ഇതുവരെ ലഭിച്ചിരുന്ന 8 സേവനങ്ങളാണ് റദ്ദാക്കിയത്. ഇവയെല്ലാം https://investor.sw.gov.qa/wps/portal/investors/home എന്ന ഏകജാലക പോർട്ടലിൽ ലഭിക്കും. മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് ഈ നടപടി. കൂടുതൽ വിവരങ്ങൾക്ക് …
യുകെയിൽ ഹൃദ്രോഗികള്‍ക്ക് ആശ്വാസമായി മാവാകാംപ്ടണ്‍ മരുന്ന് ഉപയോഗിക്കാന്‍ എന്‍എച്ച്എസ് അനുമതി
യുകെയിൽ ഹൃദ്രോഗികള്‍ക്ക് ആശ്വാസമായി മാവാകാംപ്ടണ്‍ മരുന്ന് ഉപയോഗിക്കാന്‍ എന്‍എച്ച്എസ് അനുമതി
സ്വന്തം ലേഖകൻ: കടുത്ത ഹൃദ്രോഗികള്‍ക്ക് ഉപയോഗിക്കാന്‍ പുതിയ മരുന്ന് വരുന്നു. ഗുരുതരമായ ഹൃദ്രോഗമുള്ളവര്‍ക്ക് ഫലപ്രദമായ മാവാകാംപ്ടണ്‍ എന്ന മരുന്ന് ഉപയോഗിക്കാന്‍ എന്‍എച്ച്എസിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സെലന്‍സ് (നൈസ്) അനുവാദം നല്‍കി. തുടര്‍ച്ചയായി ഹൃദ്രോഗം വേട്ടയാടുന്നവര്‍ക്കായി ഇത്തരത്തിലുള്ള ചികിത്സക്ക് ആദ്യമായാണ് അനുവാദം ലഭിച്ചിരിക്കുന്നതെന്ന പ്രത്യേകത ഇതിനുണ്ട്. ഹൃദ്രോഗം ബാധിച്ച് മരണത്തെ മുഖാമുഖം …
നോർക്ക യുകെ കരിയർ ഫെയർ: സീനിയര്‍ കെയർ സപ്പോര്‍ട്ട് വർക്കർമാർ ജൂൺ 19 ന് യുകെയിൽ എത്തും
നോർക്ക യുകെ കരിയർ ഫെയർ: സീനിയര്‍ കെയർ സപ്പോര്‍ട്ട് വർക്കർമാർ ജൂൺ 19 ന് യുകെയിൽ എത്തും
സ്വന്തം ലേഖകൻ: നോർക്ക യുകെ കരിയർ ഫെയറിന്റെ ആദ്യഘട്ട റിക്രൂട്ട്മെന്റിൽ തിരഞ്ഞെടുക്കപ്പെട്ട സീനിയര്‍ കെയർ സപ്പോര്‍ട്ട് വർക്കർമാർ ജൂൺ 19 ന് യുകെയിൽ എത്തും. ആദ്യ സംഘത്തിന് യുകെയിലെക്കുള്ള വിമാന ടിക്കറ്റുകൾ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ കൈമാറി. തൈയ്ക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിലാണ് ടിക്കറ്റുകൾ കൈമാറിയത്. കൊച്ചിയിൽ നിന്നും …
യുഎഇയില്‍ വലിയ പെരുന്നാളിന് ആറു ദിവസം അവധി കിട്ടിയേക്കും; നാട്ടിലേക്ക് തിരക്ക്
യുഎഇയില്‍ വലിയ പെരുന്നാളിന് ആറു ദിവസം അവധി കിട്ടിയേക്കും; നാട്ടിലേക്ക് തിരക്ക്
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ഈദുല്‍ അദ്ഹാ അഥവാ വലിയെ പെരുന്നാളിന് യുഎഇ നിവാസികള്‍ക്ക് ആറു ദിവസത്തെ അവധി ലഭിക്കും. ഈ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അവധിയായിരിക്കും ഇത്. ഈദ് അവധിയും തൊട്ടുപിറകെ സ്‌കൂള്‍ വേനല്‍ അവധിയും കൂടി വന്നതോടെ നാടുകളിലേക്കും മറ്റ് വിനോദ കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും പ്രവാസികളും. അതുകൊണ്ടു തന്നെ …
അപകട സ്ഥലങ്ങളിൽ വാഹന ത്തിൽ നിന്ന് തല പുറത്തേക്കി ട്ടാലും കൂട്ടംകൂടി നിന്നാലും പിഴ: യുഎഇ പോലീസ്
അപകട സ്ഥലങ്ങളിൽ വാഹന ത്തിൽ നിന്ന് തല പുറത്തേക്കി ട്ടാലും കൂട്ടംകൂടി നിന്നാലും പിഴ: യുഎഇ പോലീസ്
സ്വന്തം ലേഖകൻ: അപകടസ്ഥലങ്ങളില്‍ കൂട്ടംകൂടി നിൽക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. രക്ഷാപ്രവർത്തനം തടസപ്പെടുത്തവിധം കൂട്ടം കൂടിയാൽ 1000 ദിര്‍ഹമാണ് പിഴ ചുമത്തുക. അപകടമേഖലയില്‍ കാഴ്ചകാണാനും വീഡിയോ പകര്‍ത്താനുമായി ആളുകള്‍ കൂടി നില്‍ക്കുന്നത് സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ എത്തുന്നതിനും രക്ഷാപ്രവര്‍ത്തനം തടയുന്നതിനുമൊക്കെ കാരണമാവുന്നുണ്ടെന്ന് അബുദാബി പൊലീസ് ചൂണ്ടിക്കാട്ടി. അപകടദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഇടുന്നവര്‍ക്കെതിരേ …
ചിറകുവിരിച്ച് റിയാദ് എയറിൻ്റെ ആദ്യ വിമാനം; ചിത്രങ്ങളും വീഡിയോയും പുറത്ത്; ആദ്യ സര്‍വീസ് 2025ഓടെ
ചിറകുവിരിച്ച് റിയാദ് എയറിൻ്റെ ആദ്യ വിമാനം; ചിത്രങ്ങളും വീഡിയോയും പുറത്ത്; ആദ്യ സര്‍വീസ് 2025ഓടെ
സ്വന്തം ലേഖകൻ: സൗദിയുടെ സ്വപ്‌ന പദ്ധതികളിലൊന്നായ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ വിമാനം ആദ്യ പറക്കല്‍ നടത്തി. റിയാദ് എയര്‍ ലോഗോ പതിച്ച നാല നിറത്തിലുള്ള വിമാനം വിദേശ എയര്‍പോര്‍ട്ടില്‍ വെച്ച് പറന്നുയരുന്നതിന്റെ മനോഹര ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. റിയാദ് എയര്‍ ലോഗോ പതിച്ച ബോയിംഗ് ഡ്രീംലൈനര്‍ 787 …
സൗദി വിമാനത്താവളങ്ങളിൽ ബാഗേജ് പരിശോധനക്ക് ഇനി സ്മാർട്ട് ടേബിളുകൾ; കസ്റ്റംസ് ഡാറ്റബേസുമായി ബന്ധിപ്പിക്കും
സൗദി വിമാനത്താവളങ്ങളിൽ ബാഗേജ് പരിശോധനക്ക് ഇനി സ്മാർട്ട് ടേബിളുകൾ; കസ്റ്റംസ് ഡാറ്റബേസുമായി ബന്ധിപ്പിക്കും
സ്വന്തം ലേഖകൻ: സൗദിയിലെ നാലു വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ബാഗേജ് പരിശോധനക്ക് സ്മാര്‍ട്ട് ടേബിളുകള്‍ ഏര്‍പ്പെടുത്തുന്നു. മദീന, അല്‍ഖസീം, ജിസാന്‍, ദമ്മാം എയര്‍പോര്‍ട്ടുകളിലാണ് സ്മാര്‍ട്ട് പരിശോധനാ ടേബിളുകള്‍ സ്ഥാപിക്കുക. കസ്റ്റംസ് ഡാറ്റബേസുമായി ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട് ടേബിള്‍ യാത്രക്കാരന്റെ മുന്‍കാല യാത്രാ ചരിത്രവും നിയമലംഘനങ്ങളും കാണിക്കും. രാജ്യത്തെ നാലു പ്രവിശ്യകളിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ബാഗേജ് പരിശോധനക്ക് സ്മാര്‍ട്ട് ടേബിളുകള്‍ …
റിയാദിലെ ഇറാന്‍ എംബസി ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നു; ഏഴു വര്‍ഷത്തിന് ശേഷം
റിയാദിലെ ഇറാന്‍ എംബസി ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നു; ഏഴു വര്‍ഷത്തിന് ശേഷം
സ്വന്തം ലേഖകൻ: ഇറാനും സൗദിയും തമ്മിലുള്ള നയന്ത്രബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ നയതന്ത്ര ദൗത്യങ്ങള്‍ വീണ്ടും തുറക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ പുനഃസ്ഥാപിക്കുന്നത്. അതേസമയം, പുതിയ അംബാസഡര്‍ ഇനായത്തിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം …
യുകെയില്‍ പഠനം പൂര്‍ത്തിയാ ക്കിയ ഡോക്ടര്‍മാര്‍ കൂട്ടത്തോ ടെ രാജ്യം വിടുന്നു! നികത്താൻ ആയിരക്കണക്കിന് ഒഴിവുകൾ
യുകെയില്‍ പഠനം പൂര്‍ത്തിയാ ക്കിയ ഡോക്ടര്‍മാര്‍ കൂട്ടത്തോ ടെ രാജ്യം വിടുന്നു! നികത്താൻ ആയിരക്കണക്കിന് ഒഴിവുകൾ
സ്വന്തം ലേഖകൻ: യുകെയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ രാജ്യം വിടുന്നു. യുകെയില്‍ പരിശീലനം സിദ്ധിച്ച 13,000-ലേറെ ഡോക്ടര്‍മാര്‍ നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്നതായി കണക്കുകള്‍ പറയുന്നു. ഈ പ്രവണത കൂടി വരുകയാണ്. ഒരു വശത്തു ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍ . അതിനായി പഠന കാലയളവ് കുറയ്ക്കാന്‍ പോലും നീക്കം നടക്കുന്നതിനിടെയാണ് …
ജര്‍മനിയില്‍ വിദഗ്ധ തൊഴിലാളികളുടെ കുറവുള്ള മേഖലകൾ കൂടുന്നു; കടുത്ത പ്രതിസന്ധി
ജര്‍മനിയില്‍ വിദഗ്ധ തൊഴിലാളികളുടെ കുറവുള്ള മേഖലകൾ കൂടുന്നു; കടുത്ത പ്രതിസന്ധി
സ്വന്തം ലേഖകൻ: ജര്‍മനിയില്‍ വിദഗ്ധ തൊഴിലാളികളുടെ കുറവ് ബാധിച്ച തൊഴിലുകളുടെ എണ്ണം 2023ല്‍ വീണ്ടും ഗണ്യമായി ഉയര്‍ന്നു. ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി നടത്തിയ വിശകലനമാണ് ഇത് വെളിപ്പെടുത്തുന്നത്. വിദഗ്ധ തൊഴിലാളികളുടെ കുറവ് ഏതൊക്കെ തൊഴിലുകളെയാണ് ബാധിക്കുന്നതെന്ന് ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി പരിശോധിച്ചു. ഏജന്‍സിയുടെ വിശകലനം അനുസരിച്ച്, എല്ലാ ആറാമത്തെ തൊഴിലിലും വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ട്. ഇതനുസരിച്ച്, …