സ്വന്തം ലേഖകൻ: വിമാന യാത്രക്കാരുടെ ബാഗേജുകള്‍ക്ക് നിശ്ചയിച്ച അളവ് പരിധി കൃത്യമായി നടപ്പിലാക്കാന്‍ ഗള്‍ഫ് എയര്‍ അധികൃതര്‍. നേരത്തെ ദമാം വിമാനത്താവളത്തില്‍ മാത്രം ഏര്‍പ്പെടുത്തിയ കാര്‍ട്ടണ്‍ വലിപ്പ പരിധി സൗദിയിലെ മറ്റു വിമാനത്താവളങ്ങളിലും ബാധകമാക്കിയതായി കമ്പനി അറിയിച്ചു. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വലിപ്പത്തിലുള്ള ബാഗേജുകളുമായി എത്തുന്നവരെ വിമാനാത്താവളങ്ങളില്‍ വെച്ച് അവ മാറ്റി പാക്ക് ചെയ്യിക്കുന്ന സ്ഥിതിയുണ്ട്. സൗദിയിലെ …
സ്വന്തം ലേഖകൻ: രാജ്യത്ത് ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കാനുള്ള തീരുമാനവുമായി ബഹ്‌റൈൻ ട്രാഫിക് വിഭാഗം. രാജ്യത്ത് ഗതാഗത നിയമലംഘനം നടത്തി പിടിയിലാകുന്ന പ്രവാസികളായ ഡ്രൈവർമാർ നാടുകടത്തൽ അടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ട്രാഫിക് വിഭാഗം അഡ്വ. ജനറൽ അറിയിച്ചു. നിയമലംഘനത്തിന്റെ പേരിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരെ പിഴ അടച്ച് രക്ഷപ്പെടാൻ അനുവദിക്കുന്നതിന് പകരം …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുകയെന്നത്. യൂണിവേഴ്സിറ്റി ബിരുദം, കുറഞ്ഞത് 600 കുവൈത്ത് ദിനാര്‍ പ്രതിമാസ ശമ്പളം, കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കുവൈത്തില്‍ താമസിക്കുന്നവരായിരിക്കല്‍ ഉള്‍പ്പെടെയുള്ള നിയമങ്ങളുടെ പട്ടിക പാലിച്ചാല്‍ മാത്രമേ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കൂ. അടുത്ത കാലത്തായി പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതില്‍ കടുത്ത …
സ്വന്തം ലേഖകൻ: മലയാളി നഴ്സുമാരെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനായി യു കെയില്‍ പുതിയ സംഘടന. അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്‌സസ് (എ എസ് കെഇ എന്‍ ) എന്ന പേരില്‍ ആണ് ഒരു പുതിയ ഗ്രൂപ്പ് ജൂണില്‍ ആരംഭിക്കുന്നത്. നഴ്സുമാരെ പ്രമോഷനുകള്‍ക്കായി അപേക്ഷിക്കുന്നതിനും, കേരളത്തില്‍ നിന്നും പുതുതായി വരുന്നവര്‍ക്ക് മെന്ററിംഗും മറ്റ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും, …
സ്വന്തം ലേഖകൻ: മുസ്ലിംകള്‍ അല്ലാത്തവരുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പ്രത്യേക കരട് ഫെഡറല്‍ നിയമത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) അംഗീകാരം നല്‍കി. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് കരട് നിയമം ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഫ്രീ സോണ്‍ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നവ ഉള്‍പ്പെടെ രാജ്യവ്യാപകമായി അത്തരം എല്ലാ സ്ഥലങ്ങള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. അബുദാബിയിലെ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വീസയും ഫാമിലി റസിഡന്റ് വീസയും സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്പോർട്ടുകൾ സമർപ്പിക്കാൻ ഇന്ത്യയിലെ സൗദി റോയൽ എംബസി അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് സർക്കുലർ അയച്ചു. സ്റ്റാമ്പിങ്ങിന് വി.എഫ്.എസ് കേന്ദ്രം വഴി അപേക്ഷകരുടെ വിരലടയാളം നിർബന്ധമാണെന്ന നിർദേശത്തെ തുടർന്ന് വീസ പതിക്കാൻ താൽക്കാലിക തടസ്സം നേരിട്ടിരുന്നു. എന്നാൽ, തൊഴിൽ വീസക്ക് ബലിപെരുന്നാൾ …
സ്വന്തം ലേഖകൻ: വേനൽ മാസങ്ങളിൽ വൈദ്യുതി,വെള്ള നിരക്കുകൾ 15 ശതമാനം കുറക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദ്ദേശം. ഈ വർഷം മേയ് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കുറഞ്ഞ വരുമാനക്കാർക്കാണ് നിരക്കിളവിന്റെ ആനുകൂല്യം പൂർണമായി കിട്ടുക. ബുധനാഴ്ച സുൽത്താന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രി സഭ യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനമുണ്ടായത്. …
സ്വന്തം ലേഖകൻ: കോർപറേറ്റ് കമ്പനി ജീവനക്കാർക്കായി വാർഷിക യാത്രാ പാസ് ലഭ്യമാക്കി ഖത്തർ റെയിൽ. കമ്പനി ജീവനക്കാർക്ക് ദോഹ മെട്രോ, ലുസെയ്ൽ ട്രാം സംവിധാനങ്ങളിൽ പരിധിയില്ലാത്ത യാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നിരവധി ആനുകൂല്യങ്ങളോടെയുള്ള ഖത്തർ റെയിലിന്റെ കോർപറേറ്റ് വാർഷിക പാസ് പ്രോഗ്രാം. നൂറിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കാണ് ഖത്തർ റെയിൽ കോർപറേറ്റ് വാർഷിക യാത്രാ പാസ് …
സ്വന്തം ലേഖകൻ: തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേനൽക്കാല സംരക്ഷണം നൽകുന്നതിനുള്ള ഉച്ചവിശ്രമ വ്യവസ്ഥ ഇന്നു മുതൽ പ്രാബല്യത്തിൽ. ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ എല്ലാത്തരം പുറം തൊഴിലുകൾക്കും രാവിലെ 10.00 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ വിലക്കേർപ്പെടുത്തുന്നതാണ് നിയമം. തൊഴിലാളികൾക്ക് സൂര്യപ്രകാശം നേരിട്ട് ഏൽക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. വ്യവസ്ഥകൾ …
സ്വന്തം ലേഖകൻ: പ്രായപൂർത്തിയാകാത്ത കുട്ടികളെ വാഹനം ഓടിക്കാൻ രക്ഷിതാക്കൾ അനുവദിക്കരുതെന്ന് നിർദേശം. പ്രായപൂർത്തിയാകാത്ത കുട്ടികൾ തെറ്റായ തരത്തിലാണ് വാഹനം ഓടിക്കുന്നത്. പതിമൂന്നും പതിന്നാലും വയസ്സുള്ള കുട്ടികൾക്ക് ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധമില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജുവനൈൽ പൊലീസിലെ ബോധവൽക്കരണ-വിദ്യാഭ്യാസ വകുപ്പ് ഓഫിസർ മിതെബ് അലി അൽ ഖഹ്താനി വ്യക്തമാക്കി. ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധമില്ലാതെ ചെറുപ്രായത്തിലുള്ള കുട്ടികൾ വാഹനം …