സ്വന്തം ലേഖകൻ: യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ലോകത്ത് എവിടെ നിന്നും പുതുക്കാൻ അവസരം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ഐസിപി) ഈ സൗകര്യം ഏർപ്പെടുത്തിയത്. മതിയായ രേഖകൾ സഹിതം സ്മാർട്ട് ആപ്പിലൂടെ വ്യക്തി തന്നെ അപേക്ഷിക്കണം എന്നതാണ് നിബന്ധന. യുഎഇക്കു പുറത്തുള്ള വ്യക്തിക്കുവേണ്ടി രാജ്യത്ത് മറ്റാരെങ്കിലും …
സ്വന്തം ലേഖകൻ: സൗദി വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പുതിയൊരു മുദ്ര സൗദി പതിപ്പിക്കുന്നു. ബഹിരാകാശത്തേയ്ക്ക് സൗദി എന്ന് അർഥമാക്കുന്ന മുദ്രയാണ് പതിപ്പിക്കുന്നത്. ഇതിന് വേണ്ടിയുള്ള മുദ്ര സൗദി പുറത്തിറക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) സൗദി ആണ് ഇതിന് ആവശ്യമായ മുൻ കരുതൽ സ്വീകരിച്ചത്. പിന്നീട് സൗദി സ്പേസ് കമ്മീഷനുമായി സഹകരിച്ചുകൊണ്ട് …
സ്വന്തം ലേഖകൻ: രാജ്യത്തെ പുതുതായി ആരംഭിച്ചത് ഉള്‍പ്പെടെയുള്ള സ്‌പോഷ്യല്‍ ഇക്കണോമിക് സോണുകള്‍ അഥവാ പ്രത്യേക സാമ്പത്തിക മേഖലകളില്‍ (സെസ്) മറ്റിടങ്ങളിലെന്ന പോലെ സൗദിവല്‍ക്കരണം നടപ്പിലാക്കല്‍ നിര്‍ബന്ധമില്ലെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ഈ മേഖലകളില്‍ നികുതി ഇളവ് ഉള്‍പ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങളും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളിലേക്ക് വിദേശ നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുക എന്ന …
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് ജൂൺ 15 മുതൽ മധ്യവേനലവധി. അവധി ആഘോഷത്തിനായി നാട്ടിലേക്ക് പോകാൻ തയാറെടുത്ത് പ്രവാസി കുടുംബങ്ങളും. ജൂൺ 15 മുതൽ ഓഗസ്റ്റ് 26 വരെയാണ് വേനലവധി. 27ന് ക്ലാസുകൾ പുനരാരംഭിക്കും. അതേസമയം, അധ്യാപകർ ജൂൺ 22 വരെ ജോലിക്കെത്തണം. ഓഗസ്റ്റ് രണ്ടാം വാരത്തിൽ തിരികെ ജോലിയിൽ പ്രവേശിക്കുകയും വേണം. എംഇഎസ് …
സ്വന്തം ലേഖകൻ: യുകെയില്‍ ജീവിതച്ചെലവുകള്‍ കുതിച്ചുയര്‍ന്ന് കുടുംബങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ക്ക് പ്രൈസ് ക്യാപ്പ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്വന്തം നിലയിലാണ് ഇത്തരം ക്യാപ്പുകള്‍ നടപ്പാക്കുക. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് റിപ്പോര്‍ട്ട്. പരസ്പരധാരണയോടെ ഇത്തരമൊരു കരാറില്‍ എത്തിയാല്‍ അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ ബ്രെഡ്, പാല്‍ പോലുള്ളവയുടെ നിരക്കുകള്‍ താഴ്ത്താന്‍ പ്രധാന റീട്ടെയിലര്‍മാര്‍ …
സ്വന്തം ലേഖകൻ: ലോകത്തിലെ തന്നെ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടന്റെ സ്ഥാനം പിന്നോട്ടടിച്ചു. നാലില്‍ നിന്ന് 28ലേയ്ക്ക് ആണ് വീഴ്ച. 2021 -ല്‍ നാലാം സ്ഥാനത്തായിരുന്നു ബ്രിട്ടന്‍. തൊഴിലില്ലായ്മ കണക്കുകള്‍, പണപ്പെരുപ്പം, ബാങ്ക് വായ്പാ നിരക്കുകള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് 160 രാജ്യങ്ങള്‍ അടങ്ങുന്ന പട്ടിക ഹാന്‍കെ പുറത്ത് വിട്ടത്. യുകെയില്‍ 16 …
സ്വന്തം ലേഖകൻ: പതിനായിരം പൗണ്ട് പ്രത്യേക ധനസഹായത്തോടെ ബ്രിട്ടനിലേക്ക് കണക്ക്, സയൻസ് അധ്യാപകരെ എത്തിക്കാനുള്ള പദ്ധതിയിൽ ഇന്ത്യക്കാർക്കു മുന്തിയ പരിഗണന നൽകും. ഇന്ത്യയ്ക്കു പുറമേ നൈജീരിയ, ഘാന, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളിൽ നിന്നും നൂറുകണക്കിന് അധ്യാപകരെ നിയമിക്കുമെന്ന് ‘ദ് ടൈംസ്’ ദിനപത്രം റിപ്പോർട്ട് ചെയ്തു. പുനരധിവാസച്ചെലവുകൾ വഹിച്ച് ബ്രിട്ടനിലേക്ക് അധ്യാപകരെ എത്തിക്കാനുള്ള ഇന്റർനാഷനൽ …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ കേംബ്രിജിലുള്ള ആദം ബ്രൂക്സ് ആശുപത്രിയിലെ നഴ്സ് പ്രതിഭ കേശവൻ അന്തരിച്ചു. കുമരകം സ്വദേശിനിയായ പ്രതിഭയെ താമസിക്കുന്ന വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടു വർഷം മുൻപ് ബ്രിട്ടനിലെത്തിയ പ്രതിഭ കുടുംബത്തെ കൂടെ കൂട്ടാനായി ഇന്ന് നാട്ടിലേക്ക് യാത്രതിരിക്കാനിരിക്കെയാണ് ആകസ്മിക മരണം. നാട്ടിലേക്ക് പോകാനിരുന്ന പ്രതിഭയെ യാത്രയുടെ ഒരുക്കങ്ങൾ അറിയാനായി ബ്രിട്ടനിൽ …
സ്വന്തം ലേഖകൻ: തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന് ജയം. സര്‍ക്കാരിന്റെ അനഡോലു ഏജന്‍സിയുടെ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം എര്‍ദോഗന് 52.1 ശതമാനം വോട്ടുകള്‍ ലഭിച്ചു. അതേസമയം ഔദ്യോഗിക സുപ്രീം തിരഞ്ഞെടുപ്പ് കൗണ്‍സില്‍ ഇതുവരെ ഫലം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി റജബ് തയ്യിബ് എര്‍ദോഗാന്‍ ആണ് തുര്‍ക്കി പ്രസിഡന്റ്. മെയ് …
സ്വന്തം ലേഖകൻ: ശമ്പളം ഉറപ്പാക്കുന്ന വേതന സുരക്ഷാ പദ്ധതിയിൽ (ഡബ്ല്യുപിഎസ്) രാജ്യത്തെ 98% ജീവനക്കാരും റജിസ്റ്റർ ചെയ്തതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. സ്വകാര്യ മേഖലയിലുള്ളവർക്കു തൊഴിൽ കരാർ പ്രകാരമുള്ള വേതനം കുടിശികയാകാതെ ലഭ്യമാക്കുന്നതാണ് 2009ൽ ഡബ്ല്യുപിഎസ് നിലവിൽ വന്നത്. ഡബ്ല്യുപിഎസ് പദ്ധതിയിൽ അംഗങ്ങളായ കമ്പനികളുടെ എണ്ണത്തിൽ 3.34% വർധന. വേതനം നൽകുന്നതിൽ വീഴ്ച വരുത്തുന്നത് …