സ്വന്തം ലേഖകൻ: ഗോ ഫസ്റ്റ് സർവിസുകൾ താൽക്കാലികമായി നിർത്തലാക്കിയതോടെ പ്രതിസന്ധിയിലായി നിരവധി പ്രവാസികൾ. സർവിസ് എന്ന് പുനരാരംഭിക്കുമെന്ന് ധാരണ ഇല്ലാത്തതും വിമാന കമ്പനിയുടെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടിയില്ലാത്തതുമാണ് നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവരെ വലക്കുന്നത്. റദ്ദാക്കിയ ടിക്കറ്റിന്റെ തുക തിരികെ നൽകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, സർവിസ് പുനരാരംഭിക്കുമ്പോൾ ആ തുക ഉപയോഗിച്ച് ടിക്കറ്റ് എടുക്കാമെന്നാണ് …
സ്വന്തം ലേഖകൻ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾ ബസ് ഫീസ് 35 % വരെ വർധിപ്പിച്ചതായി രക്ഷിതാക്കളുടെ പരാതി. അടുത്ത സ്കൂൾ വർഷം മുതലാണ് വർധന പ്രാബല്യത്തിൽ വരിക. വാർഷിക ഫീസിൽ 1000 ദിർഹത്തിന്റെ വരെ വർധനയുണ്ടായെന്ന് രക്ഷിതാക്കൾ പറയുന്നു. ബസ് ഫീസ് വർധിപ്പിച്ചാൽ പിന്നാലെ യൂണിഫോം, ഷൂ, പുസ്തകങ്ങൾ എന്നിവയുടെയും വില കൂടാറുണ്ടെന്നും രക്ഷിതാക്കൾ ആശങ്കപ്പെടുന്നു. …
സ്വന്തം ലേഖകൻ: എമിറേറ്റ്സ് ഐഡി പുതുക്കാൻ വൈകുന്ന ഓരോ ദിവസത്തിനും 20 ദിർഹം പിഴ. പുതിയ ഐഡി എടുക്കുന്നതു വൈകിയാലും പഴയതു പുതുക്കുന്നതു വൈകിയാലും ഓരോ ദിവസത്തിനും പിഴയുണ്ടാകും. കാലാവധി പൂർത്തിയായി 30 ദിവസം വരെ പുതുക്കാൻ സമയമുണ്ട്. അതു കഴിഞ്ഞുള്ള ദിവസങ്ങൾക്കാണ് പിഴയീടാക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് …
സ്വന്തം ലേഖകൻ: ജിദ്ദ കോഴിക്കാേട് വിമാന സർവീസുകൾ പ്രവാസികൾക്ക് തലവേദനയാകുന്നു. കൃത്യസമയം പാലിക്കാതെയുള്ള യാത്ര, സർവീസുകൾ ഒരു മുന്നറിയിപ്പും കൂടാതെ റദ്ദാക്കുക തുടങ്ങിയ പ്രശ്നങ്ങൾ വർധിച്ചു വരുന്നു എന്ന് പ്രവാസികൾ പരാതി പറയുന്നു. കഴിഞ്ഞ ദിവസം തന്നെ ജിദ്ദ- കോഴിക്കോട് സർവിസ് നടത്തുന്ന സ്‌പൈസ് ജെറ്റ് ചാർട്ടേഡ് വിമാന സർവിസുകൾ വെെകിയാണ് പുറപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ …
സ്വന്തം ലേഖകൻ: സൗദിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പരാതി പരിഹരിക്കാന്‍ വിമാനത്താവളങ്ങളില്‍ അതിവേഗ കോടതി ആരംഭിക്കുന്നു. വിനോദ സഞ്ചാരികളുടെയും സന്ദര്‍ശകരുടെയും പരാതികളിന്മേല്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ സൗകര്യങ്ങൾ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മുഴുസമയം കോടതി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. പബ്ലിക് പ്രോസിക്യൂഷന് കീഴില്‍ പ്രത്യേക വിഭാഗമായാണ് ഇവ പ്രവര്‍ത്തിക്കുക. …
സ്വന്തം ലേഖകൻ: ബ്രിട്ടനിലേക്കുള്ള വിദേശികളുടെ കുടിയേറ്റം എല്ലാ റെക്കാർഡുകളും ഭേദിച്ച് മുന്നേറുകയാണെന്ന് കണക്കുകൾ. ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റ കണക്കുപ്രകാരം 2022 ൽ മാത്രം 606,000 പേരാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. 2021 ൽ ഇത് 504,000 ആയിരുന്നു. റഷ്യൻ അധിനിവേശം നരിടുന്ന യുക്രെയിനിൽ നിന്നാണ് ഏറ്റവും അധികം ആളുകൾ ഇക്കാലയളവിൽ ബ്രിട്ടനിലേക്ക് എത്തിയത്. 114,000. ഹോങ്കോംങ്ങിൽ …
സ്വന്തം ലേഖകൻ: എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം എനര്‍ജി ചാര്‍ജിന്റെ പ്രൈസ് ക്യാപ് വെട്ടികുറച്ചു. ഇതോടെ ജൂലൈ മുതല്‍ ഗ്യാസിന്റെയും വൈദ്യുതിയുടെയും വില പരിധി 2,074 പൗണ്ടായി. ഇത് 27 മില്യണ്‍ കുടുംബങ്ങള്‍ക്കു ആശ്വാസമാകും. ആദ്യം നാലായിരവും കഴിഞ്ഞ 3 മാസങ്ങളിലായി 3,280 പൗണ്ടുമായിരുന്നു വില. അതില്‍ നിന്നാണ് കുത്തനെ ഇടിഞ്ഞു 2074 ആയി ചുരുങ്ങിയത്. എന്നാല്‍ …
സ്വന്തം ലേഖകൻ: കേംബ്രിജിലെ ഏഷ്യൻ വംശജനായ ആദ്യത്തെ ഡെപ്യൂട്ടി മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് ബ്രിട്ടനിലെത്തി ഉപരിപഠനത്തിനുശേഷം പൊതുരംഗത്ത് സജീവമായ ബൈജു തൊഴിലിടങ്ങളിൽ മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവർ നേരിടുന്ന വിവേചനങ്ങൾക്കെതിരേ നിയമ പോരാട്ടം നടത്തുന്ന വ്യക്തിയാണ്. 2013ൽ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽനിന്നും എൽഎൽബി ബിരുദം നേടി. …
സ്വന്തം ലേഖകൻ: യുഎഇയിൽ പകൽ മുഴുവൻ ആകാശം ഭാഗികമായോ പൂർണമായോ മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേഘങ്ങൾ തെക്കോട്ട് പ്രത്യക്ഷപ്പെടും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇടയ്‌ക്കിടെ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. രാജ്യത്ത് താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ താപനില 30 ഡിഗ്രി സെൽഷ്യസും ദുബായിൽ 29 ഡിഗ്രി …
സ്വന്തം ലേഖകൻ: കാനഡയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യ തീരുമാനിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നവംബറിൽ ബാങ്കോക്കിൽ ചേർന്ന ഏഷ്യ–പസിഫിക് ഇക്കോണമിക് കോ ഓപ്പറേഷൻ ഉച്ചകോടിക്കിടെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും നടത്തിയ ചർച്ചകളെ തുടർന്നാണ് തീരുമാനം. ഇതനുസരിച്ച് ഇരുരാജ്യങ്ങളിലും നയതന്ത്ര കാര്യാലയം തുറക്കാനും തീരുമാനിച്ചു. …