സ്വന്തം ലേഖകൻ: ജപ്പാനിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ റഷ്യക്കെതിരായ ഉപരോധങ്ങൾ ശക്തമാക്കാൻ നേതാക്കളുടെ തീരുമാനം. യുക്രെന് എതിരെ യുദ്ധം തുടരുന്ന റഷ്യക്കെതിരെ ഒന്നിച്ചു നിൽക്കാനാണു തീരുമാനം. ഇതുസംബന്ധിച്ച് ജി 7 രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. യുക്രെനിൽ നിന്നും സേനയെ റഷ്യ പിൻവലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കീവിന് ആവശ്യമായ സാമ്പത്തികവും സൈനികവും നയപരവുമായ …
സ്വന്തം ലേഖകൻ: അറബ് പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ സൗദി അറേബ്യ തീവ്ര പ്രയത്‌നങ്ങള്‍ നടത്തുന്നതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. 32-ാമത് അറബ് ഉച്ചകോടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കിരീടാവകാശി. അറബ് രാജ്യങ്ങളെ സംഘര്‍ഷങ്ങളുടെ മേഖലയാക്കി മാറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനം, നന്മ, സഹകരണം, നിര്‍മാണം എന്നിവയ്ക്കായി അറബ് രാജ്യങ്ങള്‍ മുന്നോട്ടുപോവുകയാണെന്ന് …
സ്വന്തം ലേഖകൻ: ഖത്തറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ) കഴിഞ്ഞ വർഷം വൻ വർധനയെന്ന് റിപ്പോർട്ട്. 135 പുതിയ പദ്ധതികളിലൂടെ സൃഷ്ടിച്ചത് 13,972 തൊഴിലവസരങ്ങൾ. 2022 ലെ മൂലധന ചെലവ് 2,978 കോടി ഡോളർ എത്തിയതായും ഇൻവസ്റ്റ്‌മെന്റ് പ്രമോഷൻ ഏജൻസി ഖത്തറിന്റെ (ഐപിഎ ഖത്തർ) വാർഷിക റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്റെ ദൃഢമായ സാമ്പത്തിക വളർച്ചയും ആകർഷകമായ …
സ്വന്തം ലേഖകൻ: സ്വര്‍ണം വിദേശത്ത് കൊണ്ടുപോകുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്. ഗോള്‍ഡ് ബാറും സ്വര്‍ണ നാണയങ്ങളും കൊണ്ടുവരുന്നതിനാണ് നിയന്ത്രണം. യാത്ര എളുപ്പമാക്കാനാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കുവൈത്ത് യാത്രയ്ക്ക് മുമ്പേ എയർ കാർഗോ കസ്റ്റംസ് വകുപ്പിൽ നിന്ന് ആവശ്യമായ രേഖകള്‍ വാങ്ങണമെന്ന് അധികൃതര്‍ പറയുന്നു. കുവൈത്തില്‍ നിന്നും ഗോള്‍ഡ് ബാറുമായോ, സ്വര്‍ണ നാണയങ്ങളുമായി പുറത്തേക്ക് യാത്ര …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും നിയന്ത്രണം കൊണ്ടുവരണമെന്ന മുറവിളി ശക്തമായിരിക്കുകയാണ്. യുകെയിലേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പല മന്ത്രിമാരും എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്. നെറ്റ് മൈഗ്രേഷന്‍ കുതിച്ചുയരുന്നത് പ്രധാനമന്ത്രി റിഷി സുനാകിന് കടുത്ത സമ്മര്‍ദം സൃഷ്ടിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ഹോം സെക്രട്ടറി …
സ്വന്തം ലേഖകൻ: സിഖ് ടാക്സി ഡ്രൈവറുടെ മകളായി ന്യൂയോർക്കിൽ പഠിച്ചുവളർന്ന പ്രതിമ ഭുല്ലർ മാൾഡൊനാഡോ ഇനി പൊലീസ് ക്യാപ്റ്റൻ. ന്യൂയോർക്ക് പൊലീസ് വകുപ്പിൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ്. 33,787 ജീവനക്കാരുളള ന്യൂയോർക്ക് പൊലീസിൽ ഏഷ്യക്കാർ 10.5%. സിഖ് വംശജർ ഏറെയുള്ള ക്വീൻസിലെ സൗത്ത് റിച്ച്മണ്ട് ഹില്ലിലാണു നിയമനം. പഞ്ചാബിൽനിന്ന് ഒൻപതാം വയസ്സിൽ അച്ഛനമ്മമാർക്കൊപ്പം …
സ്വന്തം ലേഖകൻ: മൂന്ന് പുതിയ ട്രാഫിക് ഫൈനുകള്‍ യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമലംഘനങ്ങള്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴ ലഭിക്കുന്ന തരത്തിലാണ് പുതിയ ഫെെനുകൾ. അടിയന്തിര സാഹചര്യങ്ങൾ, കാലാവസ്ഥ പ്രതികൂലമാവുന്ന സാഹചര്യങ്ങൾ, എന്നീ സമയങ്ങളിൽ ഡ്രൈവര്‍മാര്‍ അധികൃതർ പുറപ്പെടുവിക്കുന്ന നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യം വെക്കുന്നത്. മഴയുള്ള സമയത്ത് അധികൃതർ പറയുന്ന നിർദ്ദേശം …
സ്വന്തം ലേഖകൻ: വികസന ട്രാക്കിൽ അതിവേഗം കുതിക്കുന്ന ഇത്തിഹാദ് റെയിൽ ആഡംബര ട്രെയിൻ സർവീസിനൊരുങ്ങുന്നു. രാജ്യത്തിന്റെ പൈതൃക, സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാകും സർവീസ്. ഫെബ്രുവരിയിൽ യുഎഇയിലുടനീളം ചരക്കുഗതാഗതം ട്രാക്കിലാക്കിയ ഇത്തിഹാദ് റെയിൽ അടുത്ത വർഷം യാത്രാ ട്രെയിൻ ആരംഭിക്കാനിരിക്കെയാണ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് സർവീസ് പ്രഖ്യാപിച്ചത്. ഇറ്റാലിയൻ കമ്പനി ആഴ്‌സനലും ഇത്തിഹാദ് റെയിലും കരാർ കരാറിൽ ഒപ്പിട്ടു. …
സ്വന്തം ലേഖകൻ: വർഷങ്ങൾക്ക് ശേഷം അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദ് ജിദ്ദയിലെത്തി. 2011ൽ അറബ് ലീഗിലെ അംഗത്വം സസ്പെൻഡ് ചെയ്തതിന് ശേഷം സിറിയ ആദ്യമായി പങ്കെടുക്കുന്ന ഉച്ചകോടിയാണിത്. ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അസദിനെ മക്ക ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ സ്വീകരിച്ചു. അറബ് സഖ്യത്തിനു …
സ്വന്തം ലേഖകൻ: സൗദിയില്‍ തൊഴിലുടമകളുടെ പക്കല്‍ നിന്ന് ഒളിച്ചോടിപ്പോവുന്ന ജീവനക്കാരുടെ പേരില്‍ എടുത്തിട്ടുള്ള ഹുറൂബ് കേസുകള്‍ റദ്ദാക്കാന്‍ തീരുമാനം എടുത്തതായി വ്യാജ പ്രചാരണം. രാജ്യത്ത് ഹൗസ് ഡ്രൈവര്‍മാരുടെയും വീട്ടുവേലക്കാരുടെയും പേരിലടക്കം തൊഴിലുടമകള്‍ റജിസ്റ്റര്‍ ചെയ്ത ഹുറൂബ് കേസുകള്‍ റദ്ദാക്കിയെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗമായ ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. …