സ്വന്തം ലേഖകൻ: ഡിജിറ്റല്‍ പണ ഇടപാടുകള്‍, വിദ്യാർഥി കേന്ദ്രീകൃത വിദ്യാഭ്യാസ പദ്ധതി, റിയല്‍ എസ്റ്റേറ്റ് സ്ട്രാറ്റജി ഉള്‍പ്പടെ അഞ്ചിന പദ്ധതികള്‍ക്കാണ് ദുബായുടെ വികസന കുതിപ്പിന് ആക്കം പകരാന്‍ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നല്‍കിയത്. …
സ്വന്തം ലേഖകൻ: സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഏകീകരിക്കുന്ന നടപടികൾക്ക് തുടക്കമായി. നിക്ഷേപകർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടപ്പിലാക്കുമെന്ന് നിക്ഷേപ മന്ത്രാലയവും, വാണിജ്യ മന്ത്രാലയവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവാണ് നടപ്പിലായി തുടങ്ങിയത്. ഇനി മുതൽ രാജ്യത്തെവിടെയും വ്യപാര വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ഏക രജിസ്ട്രേഷൻ മതിയാകും. ഏകീകൃത സി.ആർ നമ്പറിൽ രാജ്യത്തെ മുഴുവൻ പ്രൊവിൻസുകളിലും …
സ്വന്തം ലേഖകൻ: അഞ്ച്, പത്ത് വർഷത്തേക്ക് ദീർഘകാല വിസ ലഭിച്ചവർക്ക് പുതിയ രൂപത്തിലുള്ള റെസിഡന്റ് കാർഡ് ലഭിച്ചു തുടങ്ങി. ഇൻവെസ്റ്റർ കാർഡ് എന്ന പേരിൽ ഗോൾഡൻ നിറത്തിലുള്ളതാണ് പുതിയ റെസിഡന്റ് കാർഡ്. പുതുതായി ദീർഘകാല വിസ അനുവദിക്കുന്നവർക്കെല്ലാം ഗോൾഡൻ കളറിലുള്ള റെസിഡന്റ് കാർഡാണ് നൽകുന്നത്. 2022ലാണ് ഒമാനിൽ ദീർഘകാല വിസ അനുവദിച്ചു തുടങ്ങിയത്. ആ സമയത്ത് …
സ്വന്തം ലേഖകൻ: പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) നടപടികള്‍ ശക്തമാക്കിയതോടെ സമീപ നാളുകളിലായി ആയിരക്കണക്കിന് വിദേശികളുടെ താമസരേഖകള്‍ അസാധുവായിട്ടുണ്ട്. സിവില്‍ ഐഡിയിലെ മേല്‍വിലാസത്തില്‍ നിന്ന് മാറുകയോ (പഴയ ബില്‍ഡിങ് ഉടമ പുതിയ താമസ കരാര്‍ നല്‍കുമ്പോള്‍ പഴയത് അസാധുവാകും. പഴയ താമസക്കാര്‍ പുതിയ മേല്‍വലാസത്തില്‍ ഐഡി എടുക്കാത്തവർ), കെട്ടിടം പൊളിച്ചിട്ടും തമാസക്കാര്‍ മേല്‍വിലാസം …
സ്വന്തം ലേഖകൻ: ഇസ്രയേല്‍ ലെബനനിലെ ആക്രമണം കടുപ്പിക്കുകയും, ആസന്നമായ ഇറാന്‍ – ഇസ്രയേല്‍ യുദ്ധ പ്രതീതിയും യൂറോപ്പ് – ഗള്‍ഫ് വിമാന സര്‍വീസുകളെ താറുമാറാക്കി. റഷ്യന്‍ – യുക്രൈന്‍ യുദ്ധം മൂലമുള്ള തിരിച്ചടിയ്ക്കു പിന്നാലെയാണ്മേ പശ്ചിമേഷ്യയിലെ സംഘര്‍ഷം. ഇതോടെ യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്കുള്ള യാത്ര കൂടുതല്‍ ക്ലേശകരമാവുകയാണ്. നിരവധി വിമാനങ്ങള്‍ റദ്ദാക്കാകുകയോ വഴിതിരിച്ചു വിടുകയോ ചെയ്യുന്നു. …
സ്വന്തം ലേഖകൻ: സമീപ വർഷങ്ങളിൽ എത്തിയ യുഎസ് കുടിയേറ്റക്കാർക്ക് താൽക്കാലിക മാനുഷിക പ്രവേശന പരിപാടി ബൈഡൻ ഭരണകൂടം പുതുക്കില്ലെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള 530,000 കുടിയേറ്റക്കാർ 2022 ഒക്ടോബർ മുതൽ വിമാനമാർഗം യുഎസിൽ പ്രവേശിച്ചു. ‘പരോൾ’ പ്രോഗ്രാമിന് കീഴിൽ രണ്ട് വർഷത്തെ ഗ്രാന്റുകൾ …
സ്വന്തം ലേഖകൻ: സന്ദർശക വീസ നിയമം ലംഘിച്ചവർക്ക് തൊഴിൽ പെർമിറ്റ് ലഭിച്ചാൽ രാജ്യത്തു തങ്ങാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി). വീസ കാലാവധി തീർന്നശേഷമുള്ള ദിവസങ്ങൾക്കുള്ള ഓവർസ്റ്റേ പിഴ പൊതുമാപ്പിൽ ഇളവു ചെയ്യും. ഓഗസ്റ്റ് 31വരെയുള്ള വീസ നിയമലംഘനങ്ങൾക്കാണ് ഇളവ്. പുതിയ സ്പോൺസറെ കണ്ടെത്തി വർക്ക് പെർമിറ്റ് …
സ്വന്തം ലേഖകൻ: ദുബായ് മെട്രോയിലോ ട്രാമിലോ യാത്ര ചെയ്യുമ്പോള്‍ മടക്കാവുന്ന ഇ-സ്‌കൂട്ടര്‍ ഇനി മുതല്‍ കൂടെ കൊണ്ടുപോകാം. ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായ നിരോധനം നീക്കിക്കൊണ്ട് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ക്കുള്ള നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുതുക്കിയതോടെയാണിത്. യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനമാണിത്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ യുവതീ യുവാക്കള്‍ക്കിടയില്‍ വിദേശികളെ ജീവിത പങ്കാളികളാക്കുന്നതിനുള്ള പ്രവണത വലിയ തോതില്‍ വര്‍ധിച്ചു വരുന്നതായി കണക്കുകള്‍. 64.8 ശതമാനം സൗദികളും രാജ്യത്തിന് പുറത്തുള്ള പങ്കാളികളെ വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ളവരാണെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തി. ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂണിവേഴ്സിറ്റിയിലെ …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്പോർട്ട് സേവനങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ തടസ്സപ്പെടുമെന്ന് എംബസി അറിയിച്ചു. പാസ്പോർട്ട് സേവാപോർട്ടലിൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് തടസ്സം. ഈ കാലയളവിൽ കുവൈത്തിലെ എംബസിയിലും ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ തത്കാൽ, പി.സി.സി ഉൾപ്പെടെയുള്ള പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകില്ല. കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലീബ്, ജഹ്റ എന്നിവിടങ്ങളിലും ഈ …