സ്വന്തം ലേഖകൻ: എമിറേറ്റിൽ ബസുകളെ കുറിച്ച് യാത്രക്കാർക്ക് തത്സമയ വിവരം നൽകാൻ പുതിയ പദ്ധതി. ഇതുവഴി ഓരോ സ്റ്റോപ്പിലും ബസ് എത്തുന്ന സമയം യാത്രക്കാർക്ക് ലഭ്യമാകും. ഇതിനായി ദുബൈ ആർ.ടി.എ അമേരിക്കയിലെ സ്വിഫ്റ്റ്ലി എന്ന കമ്പനിയുമായി കരാർ ഒപ്പിട്ടു. വിവിധ മൊബൈൽ ആപ്പുകൾ വഴി ദുബൈയിൽ സർവിസ് നടത്തുന്ന പൊതു ബസുകളുടെ വിവരം തത്സമയം യാത്രക്കാരിലെത്തിക്കാനാണ് …
സ്വന്തം ലേഖകൻ: അബുദാബിയിൽ ആരോഗ്യ ഇൻഷുറൻസ് നിരക്ക് വർധിപ്പിച്ചത് പ്രവാസി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ജീവനക്കാർക്കും ആശ്രിതർക്കും കമ്പനി ഉടമ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നാണ് നിയമമെങ്കിലും നിരക്കു വർധിപ്പിച്ചതോടെ ചില കമ്പനികൾ ആശ്രിതരുടെ തുക നൽകില്ലെന്ന് അറിയിച്ചതാണ് തിരിച്ചടിയായത്. ഒന്നുകിൽ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുകയോ അല്ലെങ്കിൽ സ്വന്തം നിലയിൽ ഇൻഷുറൻസ് എടുക്കുകയോ വേണമെന്നാണ് കമ്പനികൾ ജീവനക്കാർക്ക് നൽകിയ …
സ്വന്തം ലേഖകൻ: വീട്ടുജോലിക്കാർ ഉൾപ്പെടെ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്കു ജനുവരി ഒന്നുമുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. അതിനകം ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കാത്ത തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് ജനുവരി ഒന്നുമുതൽ പുതിയ വീസ എടുക്കാനും നിലവിലുള്ളവ പുതുക്കാനും സാധിക്കില്ല. നിലവിൽ അബുദാബി, ദുബായ് എമിറേറ്റുകളിലെ വീസക്കാർക്കു മാത്രമാണ് നിർബന്ധിത …
സ്വന്തം ലേഖകൻ: ഭക്ഷ്യമേഖലയില്‍ UAE 2030-നകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കാര്‍ഷികമേഖലയില്‍ താത്പര്യമുള്ള പ്രവാസികള്‍ക്കും ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. UAE യുടെ ആഭ്യന്തര ഉത്പ്പാദന വളര്‍ച്ചയില്‍ (ജി.ഡി.പി.) ഭക്ഷ്യമേഖലയുടെ സംഭാവന 10 ബില്യണ്‍ ഡോളര്‍ വര്‍ധിപ്പിക്കാനാണ് ഈ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു. UAE ഫുഡ് ആന്‍ഡ് …
സ്വന്തം ലേഖകൻ: ലങ്കാഷയറിലെ ബാംബര്‍ ബ്രിഡ്ജില്‍ മലയാളിയായ ഗര്‍ഭിണിയെ സീബ്രാ ക്രോസില്‍ വെച്ച് കാര്‍ ഇടിച്ചുതെറിപ്പിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. കഴിഞ്ഞഞായറാഴ്ച രാത്രി 8 മണിയോടെയാണ് വയനാട് സ്വദേശിനിയായ 30-കാരി രഞ്ജു ജോസഫിനെ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. അപകടം ഉണ്ടാക്കിയ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പാരാമെഡിക്കുകള്‍ അതിവേഗത്തില്‍ രഞ്ജുവിനെ ആശുപത്രിയിലെത്തിക്കുകയും, …
സ്വന്തം ലേഖകൻ: യുകെയിലെ നഴ്സിങ് മേഖലയിലെ ജീവനക്കാർ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ജീവനക്കാരുടെ പ്രമുഖ യൂണിയനുകളിൽ ഒന്നായ റോയൽ കോളജ് ഓഫ് നഴ്സിങിൽ ഒക്ടോബർ 14 മുതൽ നവംബർ 11 വരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് നഴ്സുമാർ, ഹെൽത്ത് കെയർ അസിസ്റ്റന്‍റുമാർ ഉൾപ്പെടുള്ള സപ്പോർട്ട് വർക്കർമാർ എന്നിവർ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നത്. പതിവില്ലാത്ത വിധം മലയാളികൾ ഏറ്റവും കൂടുതൽ …
സ്വന്തം ലേഖകൻ: സൗദിയിലെ പ്രൈമറി, മിഡിൽ തല സ്കൂളുകളിൽ കൃത്രിമശീതള പാനീയങ്ങളും, എനർജിപാനീയങ്ങളും വിദ്യാർഥികൾക്ക് നൽകുന്നത് നിരോധിച്ചു. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ സംരക്ഷണത്തിനായ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പോഷകാഹാര മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഭക്ഷണപാനീയങ്ങളടക്കമുള്ളവയിൽ നിരവധി നിയന്ത്രണങ്ങളും നിരോധനവും ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രൈമറി വിദ്യാർഥികൾക്ക് ഒരു സ്കൂൾ ദിവസം 1500 കലോറിയിൽ കൂടാത്ത ഭക്ഷണവും നൽകണമെന്നും മിഡിൽ, സെക്കൻഡറി …
സ്വന്തം ലേഖകൻ: ഹജ്ജ് – ഉംറ സേവനങ്ങള്‍ക്കുള്ള താത്ക്കാലിക തൊഴില്‍ വീസകളും താത്ക്കാലിക ജോലികളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ക്ക് സൗദി മന്ത്രിസഭാ കൗണ്‍സിലിന്റെ അംഗീകാരം. ഇത് രാജ്യത്ത് കൂടുതല്‍ ആകര്‍ഷകമായ തൊഴില്‍ വിപണി പ്രദാനം ചെയ്യുന്നതിന് സംഭാവന നല്‍കുമെന്ന് മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയ്ക്ക് അവരുടെ ആവശ്യങ്ങള്‍ക്കും …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമാകാൻ ഒരുങ്ങുന്ന ജിദ്ദ ടവറിന്റെ നിർമാണം പുനരാരംഭിക്കാൻ കരാറായി. ജിദ്ദ എകണോമിക് കമ്പനിയും ബിൻലാദൻ ഗ്രൂപ്പുമാണ് കരാറിൽ ഒപ്പിട്ടത്. ഒരു കിലോമീറ്റർ ഉയരത്തിൽ നിർമിക്കുന്ന കെട്ടിടം മൂന്നര വർഷം കൊണ്ടാണ് പൂർത്തിയാക്കുക. 2013 എപ്രിൽ ഒന്നിനാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ലക്ഷ്യം വെച്ച് ജിദ്ദ ടവർ …
സ്വന്തം ലേഖകൻ: ഉന്നത വിദ്യാഭ്യസ മേഖലയിൽ സഹകരണം കൂടുതൽ ശക്തമാക്കി ഇന്ത്യയും ഒമാനും. ഇതിന്റെ ഭാഗമായി സംയുക്ത ഡിഗ്രി പ്രോഗ്രാം തുടങ്ങാൻ തീരുമാനിച്ചു. സുഹാർ യൂനിവേഴ്സിറ്റിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) റോഹ്തക്കും ആണ് സംയുക്ത ഡിഗ്രി പ്രോഗ്രാം തുടങ്ങാൻ ധാരണയിലെത്തിയത്. ഇതുസംബന്ധിച്ച കരാർ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, സുഹാർ സർവകലാശാലയുമായി ഒപ്പുവെച്ചു. …