സ്വന്തം ലേഖകൻ: ഷാർജയില്‍ പുതിയ വാടക നിയമം പ്രാബല്യത്തിലായിരിക്കുകയാണ്. ഭൂവുടമയ്ക്കും (റിയല്‍ എസ്റ്റേറ്റ് ഉടമ) വാടകക്കാരനും ഉപകാരപ്രദമാകുന്നതാണ് പുതിയ നിയമങ്ങള്‍. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തി പുതിയ നിയമം പ്രഖ്യാപിച്ചത്. താമസ, വാണിജ്യ, ഇന്‍ഡസ്ട്രിയല്‍ മേഖലകള്‍ക്കെല്ലാം നിയമം ബാധകമാണ്. അതേസമയം ഫ്രീസോണിലുളളവയ്ക്കും കൃഷിയിടങ്ങള്‍ക്കും …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ-ഇന്ത്യ സെക്ടറിൽ വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പരിധി പ്രവാസികളുടെ വൻ പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിച്ചു. ഇന്ന് അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം. നേരത്തെ 20 കിലോയാക്കിയാണ് കുറച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ബാഗേജ് …
സ്വന്തം ലേഖകൻ: യുഎഇ റസിഡന്‍സി നിയമ ലംഘകര്‍ക്ക് നിലവിലുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകളുമായി യുഎഇ. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരുടെ പാസ്പോര്‍ട്ടിന്‍റെ ശേഷിക്കുന്ന കാലാവധി ഒരു മാസം മതിയെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധി വേണമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അത് ഒരു മാസമായി കുറച്ചതായാണ് പുതിയ പ്രഖ്യാപനം. ഫെഡറല്‍ …
സ്വന്തം ലേഖകൻ: സീസൺ കഴിഞ്ഞതോടെ കേരള സെക്ടറിൽ മികച്ച നിരക്കുമായി വിമാനകമ്പനികൾ. തിരക്ക് കുറഞ്ഞതോടെ ഒമാൻ എയർ അടക്കം എല്ലാ വിമാനങ്ങളിലും ഇപ്പോൾ നിരക്കിളവുകളുണ്ട്. മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് 38 റിയാലാണ് ഇപ്പോൾ ഒമാൻ എയർ ഈടാക്കുന്നത്. ഈ നിരക്ക് എപ്പോൾ വരെ ഉണ്ടാവുമെന്ന് വ്യക്തമല്ല. മസ്കത്തിൽനിന്ന് 34 റിയാലുമായി എയർ ഇന്ത്യ എക്സ്പ്രസും രംഗത്തുണ്ട്. കണ്ണൂർ …
സ്വന്തം ലേഖകൻ: സിക്ക് ലീവ് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി റപ്പോർട്ട്. അർഹരായ വ്യക്തികൾക്ക് മാത്രമേ സിക്ക് ലീവ് ലഭിക്കുകയുള്ളൂ എന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്. എല്ലാ സിക്ക് ലീവ് പെർമിഷനുകളും സൂക്ഷ്മമായി നിരീക്ഷിക്കാനും അതിന്റെ സ്വഭാവം വിലയിരുത്താനും ലീവ് അംഗീകരിച്ചതിന്റെ കാരണങ്ങൾ പരിശോധിക്കാനും മറ്റു വിശദാംശങ്ങൾ അവലോകനം ചെയ്യാനും …
സ്വന്തം ലേഖകൻ: ആശുപത്രി സേവനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി ഉണ്ടാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ഓപ്പറേഷന്‍ തീയേറ്ററുകള്‍ ഫോര്‍മുല 1 പിറ്റ്‌സ്റ്റോപ്പുകള്‍ പോലെ പ്രവര്‍ത്തിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സ്വപ്‌നം കാണുന്നത്. രോഗികളെ കാണുന്നത് വേഗത്തിലാക്കി തൊഴില്‍ രംഗത്തേക്ക് ജനങ്ങളെ മടക്കിയെത്തിക്കുന്നതിനാണ് ഓപ്പറേഷന്‍ തീയേറ്ററുകള്‍ സുസജ്ജമാക്കുമെന്ന് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നത്. ഇതിനായി ആശുപത്രികളിലേക്ക് ഉന്നത ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കുമെന്ന് …
സ്വന്തം ലേഖകൻ: നികുതികളുടെയും ജനഹിതകരമല്ലാത്ത തീരുമാനങ്ങളുടെയും ഒരു വര്‍ഷമായിരിക്കും വരാന്‍ പോകുന്നതെന്ന സൂചനകളാണ് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ നല്‍കിയത്. ലിവര്‍പൂളില്‍ നടക്കുന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തിലാണ് അണികളോട് ക്ഷമയോടെ കാത്തിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. തന്റെ ബ്രിട്ടന്‍ പുനര്‍നിര്‍മ്മാണ പദ്ധതി പൂര്‍ത്തിയാകുവാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും, കഷ്ടതകളും ക്ലേശങ്ങളും എല്ലാവരും പങ്കുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. …
സ്വന്തം ലേഖകൻ: യുകെയിലെ ബ്രിസ്റ്റോളിൽ കുടുംബമായി താമസിച്ചിരുന്ന മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കോട്ടയം ജില്ലയിലെ സംക്രാന്തി സ്വദേശി ടി. എസ്. സതീശൻ (64) ആണ് വിടപറഞ്ഞത്. സെപ്റ്റംബർ 21 ന് നെഞ്ചു വേദനയെ തുടർന്ന് ബ്രിസ്റ്റോൾ സൗത്ത് മേഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചിക്കത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.17 നാണ് മരിച്ചത്. 20 …
സ്വന്തം ലേഖകൻ: യുഎഇയിൽ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവർക്ക് ഗവൺമെന്റ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഔട്ട്പാസ് ലഭിക്കുന്നവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിക്കും. യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് പാസ്‌പോർട്ട് കാലാവധിയുടെ കാര്യത്തിലും ഇളവ് നൽകും. പൊതുമാപ്പിൽ ഔട്ട്പാസ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു നിയമം. എന്നാൽ, പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഒക്ടോബർ 31 വരെ …
സ്വന്തം ലേഖകൻ: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിൾ പേ ഡിജിറ്റൽ പേമെൻറ് സേവനം ഒമാനിൽ ആരംഭിച്ചു. ബാങ്ക് മസ്കത്ത്, സൊഹാർ ഇന്റർനാഷനൽ, സൊഹാർ ഇസ്ലാമിക്, ബാങ്ക് ദോഫാർ, എൻ.ബി.ഒ, ദോഫാർ ഇസ്ലാമിക്, അൽ മുസ്ൻ എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി പ്രമുഖ ബാങ്കുകൾ ആപ്പിൾ പേയെ അവരുടെ സേവനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെലികോം ദാതാക്കളായ വോഡഫോണും ആപ്പിൾ പേ …