സ്വന്തം ലേഖകൻ: ലേബര്‍ സര്‍ക്കാരിന്റെ പുതിയ റെന്റ് റിഫോം നിയമം അടുത്ത വേനല്‍ക്കാലത്ത് പ്രാബല്യത്തില്‍ വരുന്നതോടെ വാടകക്കാര്‍ക്ക് മൂന്ന് മാസം വരെ വാടക നല്‍കാതെ വാടകവീട്ടില്‍ താമസിക്കാന്‍ കഴിയും. നിലവില്‍ തുടര്‍ച്ചയായി രണ്ട് മാസത്തിലധികം വാടക കുടിശ്ശിക വരുത്തിയാല്‍ വീട്ടുടമക്ക് വാടകക്കാരെ ഒഴിപ്പിക്കാന്‍ കഴിയും. എന്നാല്‍ പുതിയ നിയമമനുസരിച്ച്, തുടര്‍ച്ചയായി മൂന്ന് മാസത്തിലധികം കുടിശ്ശിക വരുത്തിയാല്‍ …
സ്വന്തം ലേഖകൻ: പുതിയ കുടിയേറ്റ നിയമങ്ങള്‍ ബ്രിട്ടനിലെ ആരോഗ്യ മേഖലയെ വലയ്ക്കുന്നു. ബ്രിട്ടനിലേക്കുള്ള കെയറര്‍ വീസ അപേക്ഷകളില്‍ വന്‍ കുറവ് വരുന്നത് ആരോഗ്യ മേഖലയ്ക്ക് ബാധ്യതയാവുകയാണ്. ഇതിനെ സാധൂകരിക്കുന്ന പുതിയ കണക്കുകള്‍ പുറത്തു വന്നു. ഇക്കഴിഞ്ഞ ഏപ്രിലിനും ആഗസ്റ്റിനും ഇടയിലായി ബ്രിട്ടനിലെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസയ്ക്കായി ലഭിച്ചത് വെറും 13,100 അപേക്ഷകള്‍ മാത്രമാണ് എന്ന് …
സ്വന്തം ലേഖകൻ: ജർമനിയിലെ പ്രമുഖ വാഹന നിർമാതാക്കളായ വോക്സ്വാഗൻ കമ്പനി തങ്ങളുടെ ‘തൊഴിലുറപ്പ് പദ്ധതി’ റദ്ദാക്കാൻ തീരുമാനിച്ചു. ഇത് ജർമനിയിലെ മാത്രമല്ല, ഫോക്സ്‌വാഗനിൽ ജോലി ചെയ്യുന്ന ലോകമെമ്പാടുമുള്ള തൊഴിലാളികളെ ബാധിക്കും. മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നത്. 1994 മുതൽ നിലനിന്നിരുന്ന തൊഴിലുറപ്പ് ഈ വര്‍ഷാവസാനം റദ്ദാക്കും. ഈ തീരുമാനം കമ്പനിക്ക് പുതിയ സാങ്കേതികവിദ്യകളിലും …
സ്വന്തം ലേഖകൻ: രാജ്യത്തെ എല്ലാ പൗരന്മാരും പ്രവാസികളും സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എടുക്കാന്‍ മുന്നോട്ടുവരണമെന്ന ആഹ്വാനവുമായി സൗദി ആരോഗ്യ മന്ത്രാലയം. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ആപ്പായ സിഹത്തീ ആപ്ലിക്കേഷനിലെ ‘സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍’ സേവനത്തിലൂടെ വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റിനായി ബുക്ക് ചെയ്യാം. വൈറസിന്റെ തുടര്‍ച്ചയായ മാറ്റം കാരണം വര്‍ഷം തോറും വാക്‌സിന്‍ ഡോസ് എടുക്കുകയെന്നത് പ്രധാനമാണെന്ന് മന്ത്രാലയം …
സ്വന്തം ലേഖകൻ: ‘എല്ലാവർക്കും ആരോഗ്യം’ എന്ന മുദ്രാവാക്യവുമായി ഖത്തറിന്റെ പുതിയ ആരോഗ്യ പദ്ധതി അവതരിപ്പ് പൊതുജനാരോഗ്യ മന്ത്രാലയം. ദോഹയിൽ നടന്ന ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി 2024-2030 വർഷത്തേക്കുള്ള രാജ്യത്തിന്റെ ആരോഗ്യ സ്ട്രാറ്റജി അവതരിപ്പിച്ചു. ചടങ്ങിൽ ആരോഗ്യമന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി ഉൾപ്പെടെ ഉന്നതർ പങ്കെടുത്തു. …
സ്വന്തം ലേഖകൻ: പ്രവാസികൾക്കിനി ബഹ്റൈനിൽനിന്ന് പുറത്തുപോകണമെങ്കിൽ സർക്കാറിലേക്ക് അടക്കാനുള്ള എല്ലാ ബില്ലുകളും തുകയും അടക്കേണ്ടിവരും. ഈ നിർദേശം സാമ്പത്തിക, ധന സന്തുലന കാര്യങ്ങൾക്കായുള്ള കാബിനറ്റിന്റെ മന്ത്രിതല സമിതി അംഗീകരിച്ചതായി മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മിനിസ്ട്രി മുനിസിപ്പൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ കാപിറ്റൽ ട്രസ്റ്റി ബോർഡിനെ അറിയിച്ചു. …
സ്വന്തം ലേഖകൻ: എൻജിനീയറിങ് ബിരുദധാരികളായ പ്രവാസികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അവയ്ക്ക് അംഗീകാരം നല്‍കുന്നതിനുള്ള സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കുവൈത്ത് ലേബര്‍ അതോറിറ്റി തീരുമാനം എടുത്തതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് എൻജിനീയറിങ് അസോസിയേഷനുമായി 2018ല്‍ ഒപ്പുവെച്ച ധാരണാപത്രം കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി അല്‍ …
സ്വന്തം ലേഖകൻ: ന്യൂനപക്ഷ വംശജരില്‍ പെട്ട മറ്റു പലരെയും പോലെ പര്‍വേസ് അക്തറും തന്റെ മിഡില്‍സ്ബറോയിലെ കട സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിരുന്നു. തന്റെ മോബൈല്‍ റിപ്പയര്‍ ഷോപ്പിനൊപ്പം തന്റെ വീടിനേയും സംരക്ഷിക്കാന്‍ ഇയാള്‍ കമ്പിവേലി കെട്ടിയുയര്‍ത്തിയിട്ടുമുണ്ട്. എന്നിട്ടും, കഴിഞ്ഞ മാസത്തെ കലാപത്തിനിടയില്‍ ഒരു സംഘം ഇയാളുടെ വീട്ടിലെത്തി. ചുറ്റിക കൊണ്ട് ജനലുകളെല്ലാം ഇവര്‍ തകര്‍ത്തു. …
സ്വന്തം ലേഖകൻ: എമിറേറ്റിന്റെ വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിന് സഹായകമാവുന്ന വിധത്തില്‍ ഏകീകൃതവും കൃത്യവുമായ ജനസംഖ്യാ രജിസ്ട്രി സ്ഥാപിക്കാന്‍ തീരുമാനം. ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2024ലെ എക്സിക്യുട്ടീവ് കൗണ്‍സില്‍ 50-ാം നമ്പര്‍ പ്രമേയമായാണ് യൂനിഫൈഡ് പോപ്പുലേഷന്‍ …
സ്വന്തം ലേഖകൻ: കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ (ഐ ഡിക്ലയർ) സംവിധാനം ഏർപ്പെടുത്തിയതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 45 മിനിറ്റിന് പകരം നടപടിക്രമങ്ങൾ 4 മിനിറ്റിനകം പൂർത്തിയാക്കാം. വിമാനം ഇറങ്ങുന്നതിനു മുൻപുതന്നെ നിയമവിധേയമായി കൊണ്ടുവരുന്ന വസ്തുക്കൾ, പണം എന്നിവയെക്കുറിച്ച് ഓൺലൈനിലൂടെ വിവരം നൽകാവുന്ന സംവിധാനമാണ് ഐ ഡിക്ലയർ. വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള നടപടിക്രമങ്ങൾ ഗണ്യമായി കുറയ്ക്കാനും സമയം …