1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വൂൾവർഹാംപ്ടണിൽ നീണ്ടൂര്‍ സ്വദേശിയായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വൂൾവർഹാംപ്ടണിൽ നീണ്ടൂര്‍ സ്വദേശിയായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ: വൂള്‍വര്‍ഹാംപ്ടണില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറെ കാലമായി തനിച്ചു കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശിയായ ജെയ്‌സണ്‍ ജോസിനെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുകെ മലയാളികള്‍ വൈകിയാണ് വിവരമറിഞ്ഞത്. മരണ കാരണം ഉള്‍പ്പെടെ സ്ഥീകരിച്ചിട്ടില്ല. ക്‌നാനായ സമുദായ അംഗമായ ജൈസണ് യുകെയില്‍ ബന്ധുക്കളുണ്ടോ എന്ന കാര്യത്തില്‍ നീണ്ടൂര്‍ സ്വദേശികള്‍ അന്വേഷണത്തിലാണ്. …
2034 ലോകകപ്പ് ഫുട്ബോൾ സൗദിയിൽ; ആഘോഷങ്ങൾക്ക് തുടക്കമിട്ട് രാജ്യം; ആരാധകർക്ക് ആവേശം
2034 ലോകകപ്പ് ഫുട്ബോൾ സൗദിയിൽ; ആഘോഷങ്ങൾക്ക് തുടക്കമിട്ട് രാജ്യം; ആരാധകർക്ക് ആവേശം
സ്വന്തം ലേഖകൻ: 2034ലെ ലോകകപ്പിന് സൗദി ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ ഔദ്യോഗികമായി അറിയിച്ചതോടെ രാജ്യത്ത് ആഘോഷങ്ങളും തുടങ്ങി. പ്രഖ്യാപനം ഉണ്ടായ ഉടൻ തന്നെ റിയാദിൽ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ ആകാശത്ത് ഡ്രോൺ ഷോ അരങ്ങേറി. ബോളിവാർഡ്, അൽ ഫൈസലിയ ടവർ, മജ്‌ദൂൽ ടവർ, അൽ രാജ്ഹി ടവർ, മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട് ടവർ, ബഗ്ലഫ് …
വിലക്ക് നീക്കി; ഒമാനില്‍ ഇനി വാട്സാപ്പ് വഴി ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാം
വിലക്ക് നീക്കി; ഒമാനില്‍ ഇനി വാട്സാപ്പ് വഴി ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാം
സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. വാട്സാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് ഉള്‍പ്പെടെ ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാൻ അവസരം ഒരുങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്സാപ്പ് കോളുകള്‍ രാജ്യത്ത് ആക്ടിവേറ്റ് ചെയ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കിന്‍റെ (വിപിഎന്‍) സഹായമില്ലാതെ തന്നെ വാട്സാപ്പ് ഉപയോഗിച്ച് നേരിട്ട് കോളുകള്‍ ചെയ്യാനാണ് ഇതോടെ …
ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനി ൽ; ഖത്തർ ടൂറിസത്തിന് ഇനി പുതിയ വെബ് പോർട്ടൽ
ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനി ൽ; ഖത്തർ ടൂറിസത്തിന് ഇനി പുതിയ വെബ് പോർട്ടൽ
സ്വന്തം ലേഖകൻ: ഖത്തറിന്റെ ടൂറിസവുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങൾ ഇനി ഓൺലൈനിൽ ലഭ്യം. ഖത്തർ ടൂറിസം അധികൃതരാണ് പുതിയ ഇ–സേവനം തുടങ്ങിയത്. ബിസിനസുകാർ, ഹോട്ടലുകൾ, ഇവന്റ് ഓർഗനൈസർമാർ, വ്യക്തികൾ എന്നിവർക്കെല്ലാമായി 80–തിലധികം സേവനങ്ങളാണ് പോർട്ടലിൽ ലഭ്യമാക്കിയിരിക്കുന്നത്. https://eservices.visitqatar.qa/authentication/login എന്ന പുതിയ പോർട്ടലിലൂടെ ഉപയോക്താക്കൾക്ക് ലളിതവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ആതിഥേയ മേഖലയുടെ പ്രവർത്തന കാര്യക്ഷമത …
നിയന്ത്രണം ഫലം കണ്ടു; കുവൈത്തിൽ 9 മാസത്തിനിടെ ഫാമിലി വീസിറ്റ് വീസലംഘന ങ്ങൾ കുത്തനെ കുറഞ്ഞു
നിയന്ത്രണം ഫലം കണ്ടു; കുവൈത്തിൽ 9 മാസത്തിനിടെ ഫാമിലി വീസിറ്റ് വീസലംഘന ങ്ങൾ കുത്തനെ കുറഞ്ഞു
സ്വന്തം ലേഖകൻ: 2024 മാര്‍ച്ച് 8ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഫാമിലി വീസിറ്റ് വീസകള്‍ പുനസ്ഥാപിച്ച ശേഷം അതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. കൊവിഡ് കാലത്ത് നിര്‍ത്തിയ ഫാമിലി വീസിറ്റ് വീസ വീണ്ടും നടപ്പിലാക്കിയ ശേഷം ഒമ്പത് മാസം കടന്നുപോയെങ്കിലും ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഈ കുടുംബ സന്ദര്‍ശക …
യുഎഇയില്‍ പുതിയ നികുതി; അടുത്ത സാമ്പത്തിക വർഷം മുതല്‍ പ്രാബല്യത്തിൽ വന്നേക്കും
യുഎഇയില്‍ പുതിയ നികുതി; അടുത്ത സാമ്പത്തിക വർഷം മുതല്‍ പ്രാബല്യത്തിൽ വന്നേക്കും
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പുതിയ നികുതി ബാധകമാക്കാന്‍ ഒരുങ്ങി യുഎഇ. കമ്പനിയുടെ ലാഭത്തിന്‍റെ 15 ശതമാനം നികുതിയായി അടയ്ക്കണമെന്ന നിർദ്ദേശം അടുത്ത സാമ്പത്തിക വർഷം മുതല്‍ പ്രാബല്യത്തിലായേക്കും. ഡൊമസ്റ്റിക് മിനിമം ടോപ്പ്-അപ്പ് ടാക്സ് (DMTT) 2025 ജനുവരി 1 ന് ശേഷം ആരംഭിക്കുന്ന സാമ്പത്തിക വർഷത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രാലയം അറിയിച്ചു. …
എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 2.8% മാത്രം ശമ്പളവര്‍ധന; വീണ്ടും സമരകാഹളം
എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 2.8% മാത്രം ശമ്പളവര്‍ധന; വീണ്ടും സമരകാഹളം
സ്വന്തം ലേഖകൻ: പൊതുമേഖലാ ജീവനക്കാര്‍ക്ക് നാമമാത്രമായ വേതന വര്‍ധനയുമായി ലേബര്‍ മന്ത്രിസഭ. എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മറ്റു പൊതുമേഖലാ ജീവനക്കാര്‍ക്കും 2.8% ശമ്പളവര്‍ധന മാത്രം ആണ് മുന്നോട്ടുവച്ചിരിക്കുന്നത്. പല പേ റിവ്യൂ ബോഡികള്‍ക്കായി ഗവണ്‍മെന്റ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലാണ് 2025/26 വര്‍ഷത്തേക്ക് പൊതുമേഖലാ ജീവനക്കാര്‍ക്ക് 2.8 ശതമാനം ശമ്പളവര്‍ധന മതിയെന്ന് മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചത്. ഇത് എന്‍എച്ച്എസിലും, സ്‌കൂളുകളിലും …
യുകെയിൽ ബിആർപി കാർഡുകൾ ഓൺലൈനാക്കാൻ 3 മാസം കൂടി സമയം; ഇ-വീസയില്‍ ആശയക്കുഴപ്പം തുടരുന്നു
യുകെയിൽ ബിആർപി കാർഡുകൾ ഓൺലൈനാക്കാൻ 3 മാസം കൂടി സമയം; ഇ-വീസയില്‍ ആശയക്കുഴപ്പം തുടരുന്നു
സ്വന്തം ലേഖകൻ: ബ്രിട്ടനിലുള്ള വിദേശികളുടെ ബയോമെട്രിക് റസിഡന്റ് പെർമിറ്റുകൾ അഥവാ ബിആർപി കാർഡുകൾ ഓൺലൈൻ ഫോർമാറ്റിലേക്ക് മാറ്റാനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടി. ഡിസംബർ 31നകം എല്ലാ ബിആർപി കാർഡുകളും ഇയു സെറ്റിൽമെന്റ് വീസ സ്കീമും (ഇയുഎസ്എസ്) ബയോമെട്രിക് റസിഡൻസ് കാർഡുകളും (ബിആർസി) യുകെ വീസ അക്കൗണ്ടുകൾ വഴി ഓൺലൈൻ ഫോർമാറ്റിലേക്ക് മാറ്റണമെന്നായിരുന്നു ഹോം …
അ​വ​ധി​ക്കാ​ല നി​രക്കുമായി വി​മാ​ന ക​മ്പ​നി​ക​ൾ; UAE – കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ടിക്കറ്റ് നിരക്ക് 890 ദി​ർ​ഹം
അ​വ​ധി​ക്കാ​ല നി​രക്കുമായി വി​മാ​ന ക​മ്പ​നി​ക​ൾ; UAE – കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ടിക്കറ്റ് നിരക്ക് 890 ദി​ർ​ഹം
സ്വന്തം ലേഖകൻ: ശൈ​ത്യ​കാ​ല അ​വ​ധി​യും ക്രി​സ്മ​സും മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന വി​മാ​ന യാ​ത്രാ​നി​ര​ക്ക് കു​റ​ച്ച​ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ലെ നി​ര​ക്കി​നേ​ക്കാ​ൾ മൂ​ന്നും നാ​ലും ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച നി​ര​ക്കാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ കു​റ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചി​യി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും 1300 ദി​ർ​ഹ​മി​ന്​ മു​ക​ളി​ൽ ആ​യി​രു​ന്നു കു​റ​ഞ്ഞ നി​ര​ക്ക്. എ​ന്നാ​ൽ, തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഇ​പ്പോ​ൾ 760 ദി​ർ​ഹം …
ഖത്തര്‍ ദേശീയ ദിനം; 10 ദിവസം നീളുന്ന ആഘോഷങ്ങള്‍ക്ക് ദര്‍ബ് അല്‍ സായിയില്‍ തുടക്കം
ഖത്തര്‍ ദേശീയ ദിനം; 10 ദിവസം നീളുന്ന ആഘോഷങ്ങള്‍ക്ക് ദര്‍ബ് അല്‍ സായിയില്‍ തുടക്കം
സ്വന്തം ലേഖകൻ: ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളിലേക്ക് രാജ്യം ഉണര്‍ന്നു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികള്‍ക്ക് പ്രധാന വേദിയായ ഉം സലാലിലെ ദര്‍ബ് അല്‍ സായിയില്‍ തുടക്കമായി. ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം. 10 ദിവസം നീളുന്ന ആഘോഷത്തിനാണ് തുടക്കമായത്. ഇന്നലെ ദര്‍ബ് അല്‍ സായിയിലെ പ്രധാന സ്‌ക്വയറില്‍ രാജ്യത്തിന്‌റെ ദേശീയ പതാകയായ …