സ്വന്തം ലേഖകൻ: അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനായി ലണ്ടനിലെ ഒരു പ്രമുഖ ആശുപത്രിയിലെ നഴ്സുമാര്‍ ബോഡി ക്യാമറ ധരിക്കാന്‍ തുടങ്ങി. അക്രമാസക്തവും പ്രകോപനപരവുമായ സമീപനം രോഗികളില്‍ നിന്നും ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്നത് വര്‍ദ്ധിച്ചു വരുന്നതായി റോയല്‍ ഫ്രീ ലണ്ടന്‍ എന്‍ എച്ച് എസ് ട്രസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് തൊഴിലിടത്ത് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശരീരത്തില്‍ ധരിക്കാവുന്ന ക്യാമറകള്‍ നല്‍കിയതെന്ന് …
സ്വന്തം ലേഖകൻ: എയർ ഇന്ത്യയും ജർമൻ എയർലൈൻ ഗ്രൂപ്പായ ലുഫ്താൻസയും തമ്മിലുള്ള കോഡ്ഷെയറിങ് സഹകരണം വിപുലപ്പെടുത്തുന്നു. ഇതിന്റെ ഗുണഫലം കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 15 വിമാനത്താവളങ്ങൾക്ക് ലഭിക്കും. യൂറോപ്പ് കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുമെന്നതാണ് നേട്ടം. നേരിട്ട് സർവീസ് നടത്താൻ സാധിക്കാത്ത വിമാനത്താവളങ്ങളിലേക്കു ഒന്നിലേറെ വിമാനക്കമ്പനികൾ സഹകരിച്ചു ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് കോഡ് ഷെയറിങ്. ലുഫ്താൻസ …
സ്വന്തം ലേഖകൻ: ഫെബ്രുവരി 28 വരെയുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം തിരക്കേറിയ ദിനങ്ങളായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു മുന്നോടിയായി യാത്രക്കാര്‍ക്ക് ചില നിര്‍ദേശങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ് അധികൃതര്‍. തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഫെബ്രുവരി 20നും 28നും ഇടയില്‍ 2.5 ദശലക്ഷത്തിലധികം സന്ദര്‍ശകരെ …
സ്വന്തം ലേഖകൻ: സിവിൽ, കമേഴ്സ്യൽ കേസുകളിലെ ബാധ്യതയുടെ പേരിലുള്ള ജയിൽവാസം ദുബായിക്കു പിന്നാലെ ഷാർജയും ഒഴിവാക്കി. നിലവിൽ 3 വർഷം വരെ തടവ് ലഭിച്ചിരുന്നതാണ് പുതിയ നിയമത്തിലൂടെ ഇല്ലാതായത്. അതിനാൽ, പണമടയ്ക്കാനില്ലാത്തവർക്ക് ഇനി ഒരുദിവസം പോലും ജയിലിൽ കിടക്കേണ്ടിവരില്ല. എന്നാൽ, ബാധ്യത തീരുംവരെ യാത്രാവിലക്ക് (രാജ്യം വിട്ടുപോകാനാകില്ല) തുടരും. അതേസമയം, പണമോ മതിയായ ആസ്തിയോ ഉണ്ടായിട്ടും …
സ്വന്തം ലേഖകൻ: സൗദിയുടെ ദേശീയ കറൻസിയായ റിയാലിന്റെ ഐഡന്റിറ്റി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ചരിത്രപരമായ ഒരു ചുവടുവെപ്പായി സൗദി ഭരണാധികാരിയും മക്ക മദീന തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് വ്യാഴാഴ്ച സൗദി റിയാലിന്റെ ചിഹ്നത്തിന് അംഗീകാരം നൽകി. സൗദി അറേബ്യയുടെ സാമ്പത്തിക യാത്രയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചതായി സൗദി …
സ്വന്തം ലേഖകൻ: വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രവാസികളുടെ നിയമനം നിർത്തലാക്കിയത്. മന്ത്രാലയത്തിന് കീഴിലെ എല്ലാ വകുപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം പ്രവാസികളിൽ സ്വദേശി വനിതകളുടെ മക്കളായിട്ടുള്ളവരെ …
സ്വന്തം ലേഖകൻ: അമേരിക്കയുമായി വ്യാപാര കരാറിന് ശ്രമം തുടങ്ങി ഇന്ത്യ. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന തരത്തിലുള്ള നികുതി ഇളവുകളുള്‍പ്പെടുന്ന കരാറിനാണ് ഇന്ത്യ ശ്രമിക്കുന്നത്. നികുതിയുടെ കാര്യത്തില്‍ എന്തൊക്കെ സമീപനങ്ങള്‍ സ്വീകരിക്കണമെന്ന കാര്യത്തിലുള്ള ചര്‍ച്ചകളാണ് വിവിധ മന്ത്രാലയങ്ങള്‍ ഇപ്പോള്‍ നടക്കുന്നത്. യു.എസ്. ഉത്പന്നങ്ങള്‍ക്ക് മറ്റു രാജ്യങ്ങള്‍ ചുമത്തുന്ന നികുതിക്ക് തുല്യമായ നികുതി അവരുടെ ഉത്പന്നങ്ങള്‍ക്ക് യു.എസിലും ചുമത്തുമെന്നാണ് …
സ്വന്തം ലേഖകൻ: യുകെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി പണപ്പെരുപ്പം പത്ത് മാസത്തിനിടെ ഉയര്‍ന്ന നിലയിലേക്ക് എത്തി. ജനുവരി വരെയുള്ള 12 മാസങ്ങള്‍ക്കിടെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 3 ശതമാനത്തിലാണ് എത്തിനില്‍ക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കാക്കുന്നു. ഡിസംബറില്‍ നിന്നും 0.5 ശതമാനം പോയിന്റ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉത്പന്നങ്ങളും, സേവനങ്ങളും ലഭ്യമാക്കുന്നതിലെ വിലയാണ് പണപ്പെരുപ്പ നിരക്കായി പരിഗണിക്കുന്നത്. …
സ്വന്തം ലേഖകൻ: ഫ്ലോറിഡയിലെ ലോക്സഹാച്ചി ആസ്ഥാനമായുള്ള എച്ച്‌സിഎ ഫ്ലോറിഡ പാംസ് വെസ്റ്റ് ആശുപത്രിയിലെ മലയാളി നഴ്‌സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. സംഭവത്തിൽ സ്റ്റീഫൻ സ്കാൻറ്റിൽബറി എന്നയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. മലയാളി നഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി 18ന് ഫ്ലോറിഡയിലെ ആശുപത്രിയിൽ പ്രതിയെ പരിചരിക്കുന്നതിനിടെ ഇയാൾ കിടക്കയ്ക്ക് മുകളിൽ ചാടി നഴ്‌സിനെ ആക്രമിക്കുകയായിരുന്നു. …
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള നിക്ഷേപകര്‍, സംരംഭകര്‍, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍, ബിസിനസ് ഫിനാന്‍ഷ്യര്‍മാര്‍ എന്നിവരെ രാജ്യത്തേക്ക് മാടിവിളിച്ച് യുഎഇ. രാജ്യത്ത് വന്ന് ബിസിനസ് ആരംഭിക്കാനും ബിസിനസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും അവസരമൊരുക്കിക്കൊണ്ട് പുതിയ വീസിറ്റ് വീസയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). ബിസിനസ് ഓപ്പർച്യൂണിറ്റീസ് വീസ എന്നാണ് …