സ്വന്തം ലേഖകൻ: കുവൈത്തിൽ വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ തടയാൻ കർശന ട്രാഫിക് നിയമം വരുന്നു. ഉയർന്ന പിഴ, വാഹനം പിടിച്ചെടുക്കൽ, ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദ് ചെയ്യൽ എന്നിവയിലൂടെ ട്രാഫിക് അപകടങ്ങൾ തടയാനാണ് പുതിയ നിയമനിർമ്മാണം. നിലവിലുള്ള നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ചുവന്ന സിഗ്നൽ ലംഘിക്കുന്നതിന് പിഴ 50 ദിനാറിൽ …
സ്വന്തം ലേഖകൻ: കുവൈത്തിലെ പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് (വിരലടയാളം) റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 30നും പ്രവാസികൾക്ക് ഡിസംബർ 30 വരെയും നീട്ടി. ഈ തീയതിക്ക് ശേഷം ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവരുടെ ഇടപാടുകൾ തടസപ്പെടുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ മുന്നറിയിപ്പ് നൽകി. …
സ്വന്തം ലേഖകൻ: പൊതു ധനത്തിലെ 22 ബില്യണ്‍ പൗണ്ടിന്റെ കമ്മി നികത്താന്‍ പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയ ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വരും നാളുകളില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന സൂചനയും നല്‍കി. താന്‍ ഭയന്നതിലും മോശമായ സാമ്പത്തിക സ്ഥിതി അവശേഷിപ്പിച്ചു കൊണ്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞതെന്ന്, ജനപ്രതിനിധി സഭയില്‍ നടത്തിയ ഒരു സുപ്രധാന പ്രസ്താവനയില്‍ …
സ്വന്തം ലേഖകൻ: ക്രമക്കേടുകള്‍ക്കും പിടിപ്പുകേടുകള്‍ക്കും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന എന്‍ എം സിയില്‍ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വ്യക്തിഗത കേസുകളിലെ അന്വേഷണം വൈകുന്നത് കാരണം ചുരുങ്ങിയത് 16 നഴ്സുമാരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. ദി ഇന്‍ഡിപെന്‍ഡന്റ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തു കൊണ്ടു വന്നിരിക്കുന്നത്. വംശീയ വിവേചനം ഉള്‍പ്പടെയുള്ള …
സ്വന്തം ലേഖകൻ: യുഎസിൽ പൗരത്വം നേടാനായ് കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. യോഗ്യരായ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിൻ കീഴിൽ വെറും മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് പൗരത്വം ലഭിക്കുമെന്ന് ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡേഴ്‌സ് (എഎപിഐ) വിക്ടറി ഫണ്ട് ചെയർമാനും സ്ഥാപകനുമായ ശേഖർ നരസിംഹൻ പറഞ്ഞു. ഗ്രീൻ കാർഡ് ഉടമകൾക്ക് പൗരത്വം നേടാനും …
സ്വന്തം ലേഖകൻ: വയനാടിനെയോർത്ത് തേങ്ങുകയാണ് ഗൾഫിലെ മലയാളി പ്രവാസികൾ. യുഎഇ, സൗദി, ഖത്തര്‍, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലെല്ലാം ഒട്ടേറെ വയനാട്ടുകാർ ജോലി ചെയ്യുന്നു. ഇവരെല്ലാം സംഭവമറിഞ്ഞതുമുതൽ പ്രാർഥനയിലാണ്, ഉറ്റവർക്കും നാട്ടുകാർക്കും വേണ്ടി. ഇവരിൽ പലരുടെയും കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പ്രകൃതിദുരന്തം ബാധിച്ചിട്ടുണ്ട്. ഉരുൾപൊട്ടിയെന്ന വാർത്ത എത്തിയതോടെ പലരും രാത്രി മുഴുവൻ നാട്ടിലെ അറിയാവുന്ന നമ്പരുകളിലൊക്കെ വിളിച്ചു. …
സ്വന്തം ലേഖകൻ: സൗദിയിൽ ബൈക്ക് റൈഡർമാരുടെ നിയമലംഘനങ്ങൾക്കുള്ള പിഴകൾ വ്യക്തമാക്കി സൗദി. മദ്യപിച്ച് ബൈക്ക് ഓടിച്ചാൽ 10,000 റിയാൽ വരെയും ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്താൽ 2,000 റിയാല്‍ വരെയും പിഴ ഈടാക്കുമെന്ന് സൗദി അറേബ്യയുടെ പൊതു സുരക്ഷാ വിഭാഗം മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. റൈഡർമാർക്ക് മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടങ്ങൾ …
സ്വന്തം ലേഖകൻ: ഇന്ത്യൻ സെക്ടറിലേക്ക് പുതിയ രണ്ട് സർവിസുകളുമായി ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ. മസകത്തിൽനിന്ന് ബംഗളൂരു, മുംബൈ സർവിസുകളാണ് പ്രഖ്യാപിച്ചത്. മുംബൈയിലേക്ക് സെപ്റ്റംബര്‍ രണ്ട് മുതലും ബംഗളൂരുവിലേക്ക് ആറിനുമാണ് സർവിസുകൾ ആരംഭിക്കുക. മുംബൈയിലേക്ക് ആഴ്ചയില്‍ നാല് സര്‍വിസുകളും ബംഗളൂരിവിലേക്ക് രണ്ട് സർവിസുകളുമാണ് ഉണ്ടാകുക. ഇന്ത്യന്‍ സെക്ടറുകളിലെ തന്നെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണ് …
സ്വന്തം ലേഖകൻ: രണ്ടുമാസത്തെ വേനലവധിക്കു ശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ക്ലാസുകള്‍ പുനഃരാരംഭിക്കുന്നു. മസ്‌കത്ത്, ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ ഉള്‍പ്പെടെ വിവിധ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. മറ്റു സ്‌കൂളുകള്‍ അടുത്ത ദിവസങ്ങളിലും തുറക്കും. വിദ്യയുടെ ലോകത്തേക്ക് കടന്ന് വരുന്നു കുരുന്നുകളെ വരവേല്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ ലഭിക്കുന്ന രണ്ട് …
സ്വന്തം ലേഖകൻ: യുകെയിൽ നഴ്‌സുമാർ, അധ്യാപകർ, സായുധ സേന, പൊലീസ്, ജയിൽ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് ആവശ്യപ്പെട്ടിരുന്ന ശമ്പള വർധന നടപ്പാക്കുമെന്ന് ചാൻസിലർ റെയ്ച്ചൽ റീവ്സ് അറിയിച്ചു. കൂടാതെ, ജൂനിയർ ഡോക്ടർമാർക്ക് രണ്ട് വർഷത്തിനുള്ളിൽ 22% വരെ ശമ്പള വർധന ലഭിക്കുന്ന പുതിയ പദ്ധതിയും മുന്നോട്ടു ചാൻസിലർ വച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ നഴ്‌സിങ്, …