1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മൈക്രോസോഫ്റ്റ് തകരാർ ഏറ്റവും ബാധിച്ചത് NHSനെ; പ്രവർത്തനം പുനഃസ്ഥാപിക്കാൻ വൈകും
മൈക്രോസോഫ്റ്റ് തകരാർ ഏറ്റവും ബാധിച്ചത് NHSനെ; പ്രവർത്തനം പുനഃസ്ഥാപിക്കാൻ വൈകും
സ്വന്തം ലേഖകൻ: ലോകത്തെയാകെ പിടിച്ചുലച്ച മൈക്രോസോഫിറ്റിന്‍റെ സെക്യൂരിറ്റി വീഴ്ചകൾ ബ്രിട്ടനിൽ ഏറ്റവും അധികം ബാധിച്ചത് എൻ.എച്ച്.എസിന്‍റെ പ്രവർത്തനങ്ങളെ. ജിപി സർജറികളുടെയും ഫാർമസികളുടെയും പ്രവർത്തനം അടുത്തയാഴ്ചയും സാധാരണനിലയിൽ ആയേക്കില്ലെന്ന മുന്നറിയിപ്പാണ് എൻ.എച്ച്.എസ് ഇംഗ്ലണ്ട് നൽകുന്നത്. സിസ്റ്റം തകരാർ പരിഹരിച്ചെങ്കിലും രണ്ടുദിവസം പൂർണമായും മുടങ്ങിപ്പോയ അപ്പോയ്ന്‍റ്മെന്റുകളും പ്രിസ്ക്രിപ്ഷൻ വിതരണവും പൂർത്തിയാക്കി സാധാരണ നില പുനഃസ്ഥാപിക്കാൻ ഏറെ സമയം വേണ്ടിവരുമെന്നാണ് …
യുഎഇയിൽ 95% പ്രവാസികളും സാമ്പത്തികമായി മുന്നേറിയതായി പുതിയ സര്‍വ്വേ
യുഎഇയിൽ 95% പ്രവാസികളും സാമ്പത്തികമായി മുന്നേറിയതായി പുതിയ സര്‍വ്വേ
സ്വന്തം ലേഖകൻ: യുഎഇയിൽ ഭൂരിഭാഗം പ്രവാസികളും ഈ വര്‍ഷം സാമ്പത്തികമായി ചെറിയ മുന്നേറ്റമെങ്കിലും ഉണ്ടാക്കിയിട്ടുള്ളതായി സര്‍വ്വേ പുറത്തുവന്നിരിക്കുകയാണ്. സര്‍വ്വേയിൽ പങ്കെടുത്ത 95 ശതമാനം പ്രവാസികളും മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സാധിച്ചതായി വ്യക്തമാക്കി. അന്താരാഷ്ട്ര ധനകാര്യ ഉപദേശക കമ്പനിയായ ഹോക്സ്റ്റൺ കാപിറ്റൽ മാനേജ്മെൻ്റ് നടത്തിയ 2024-ലെ വേള്‍ഡ് വൈഡ് വെൽത്ത് സര്‍വ്വേയിലാണ് പ്രവാസികളുടെ സാമ്പത്തിക …
പൈലറ്റിന്റെ ജോലിസമയം കഴിഞ്ഞു! ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനം വൈകിയത് മണിക്കൂറുകളോളം
പൈലറ്റിന്റെ ജോലിസമയം കഴിഞ്ഞു! ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനം വൈകിയത് മണിക്കൂറുകളോളം
സ്വന്തം ലേഖകൻ: ഷാർജയിലേക്ക് എയർ അറേബ്യ വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകിയതിനെത്തുടർന്നു കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ പുലർച്ചെ 4.10നുള്ള വിമാനം വൈകിട്ട് 7 മണിയോടെയാണു പുറപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വിമാനം പുറപ്പെടുംവരെ വിമാനത്താവളത്തിൽ തുടർന്നു. പുലർച്ചെ ഷാർജയിൽനിന്നെത്തിയ വിമാനം മോശം കാലാവസ്ഥയെത്തുടർന്നു കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടിരുന്നു. എട്ടരയോടെ കരിപ്പൂരിൽ തിരിച്ചെത്തിയെങ്കിലും …
ലൈസൻസില്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കരുത്; മുന്നറിയിപ്പുമായി ഒമാൻ
ലൈസൻസില്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കരുത്; മുന്നറിയിപ്പുമായി ഒമാൻ
സ്വന്തം ലേഖകൻ: ലൈസൻസില്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. ഇത്തരം ആളുകളെ ജോലിക്ക് വെക്കുന്നത് പിഴയും തടവ് ശിക്ഷ ലഭിക്കാനും കാരണമാകും. അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന ഊർജിതമായാണ് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നടന്ന് കൊണ്ടിരിക്കുന്നത്. ലൈസൻസില്ലാത്ത തൊഴിലാളികൾ, നുഴഞ്ഞുകയറ്റക്കാർ തുടങ്ങി അനധികൃത ആളുകളെ ജോലിക്കുവെക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 143 …
പഴയ കറന്‍സികള്‍ നിശ്ചിത സമയത്തിനകം മാറ്റിയെടുക്കണം; ഓർമിപ്പിച്ച് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്
പഴയ കറന്‍സികള്‍ നിശ്ചിത സമയത്തിനകം മാറ്റിയെടുക്കണം; ഓർമിപ്പിച്ച് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്
സ്വന്തം ലേഖകൻ: പഴയ കറന്‍സികള്‍ ഈ വര്‍ഷം തന്നെ മാറ്റിയെടുക്കണമെന്ന നിര്‍ദ്ദേശവുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സിബിഒ). 2020നു മുമ്പ് പുറത്തിറക്കിയ നോട്ടുകള്‍ മാറ്റിസ്ഥാപിക്കാന്‍ പൊതുജനങ്ങള്‍ക്ക് അഞ്ചു മാസത്തെ ഗ്രേസ് പിരീഡ് ബാക്കിയുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 2024 ഡിസംബര്‍ 31-നകം ഈ പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനു ശേഷം സമയം അനുവദിക്കില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. …
ലീഡ്സ് കലാപം: റോമാ വിഭാഗത്തിന്റെ ശിശു സംരക്ഷണം ചർച്ചാവിഷയം; ചൈൽഡ് കെയറിൽ മാറ്റം?
ലീഡ്സ് കലാപം: റോമാ വിഭാഗത്തിന്റെ ശിശു സംരക്ഷണം ചർച്ചാവിഷയം; ചൈൽഡ് കെയറിൽ മാറ്റം?
സ്വന്തം ലേഖകൻ: വ്യാഴാഴ്ച രാത്രി ലീഡ്‌സിലുണ്ടായ കലാപത്തിന് കാരണമായ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കേസുകളില്‍ പുനര്‍വിചിന്തനത്തിന് ഒരുങ്ങുകയാണ് ലീഡ്‌സ് സിറ്റി കൗണ്‍സില്‍. കലാപകാരികള്‍ ഒരു പോലീസ് വാഹനം തകര്‍ക്കുകയും ഒരു ഡബിള്‍ ഡെക്കര്‍ ബസ്സിന് തീയിടുകയും ചെയ്തിരുന്നു. അതിനു പുറമെ നഗരത്തിലെ ഹെയര്‍ഹില്‍സ് പ്രദേശത്ത് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. റോമാ വിഭാഗത്തില്‍ പെടുന്ന കുട്ടികളെ കെയറിലേക്ക് …
വിദേശ വിദ്യാർഥികൾക്ക് താമസ വീസ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടുത്തി കാനഡ
വിദേശ വിദ്യാർഥികൾക്ക് താമസ വീസ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടുത്തി കാനഡ
സ്വന്തം ലേഖകൻ: വിദേശ വിദ്യാർഥികൾക്ക് ദീർഘകാല താമസത്തിനുള്ള വീസകൾ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടിത്തി കാനഡ. രാജ്യത്ത് ജനസംഖ്യയിലെ വർധനയെത്തുടർന്ന് കുടിയേറ്റം നിയന്ത്രിക്കുന്നതിനായാണ് ഈ നീക്കം. പഠന വീസ കാനഡയിൽ ദീർഘകാല താമസത്തിനുള്ള ഒരു വാഗ്ദാനമല്ലെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. വിദേശ വിദ്യാർഥികൾ പഠനത്തിന് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. …
ദുബായ് യാത്രക്കാർക്ക് മുൻകൂട്ടി സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാം
ദുബായ് യാത്രക്കാർക്ക് മുൻകൂട്ടി സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാം
സ്വന്തം ലേഖകൻ: വിമാന യാത്രക്കാർക്ക് അവരുടെ യാത്രക്ക് മുമ്പ് തന്നെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സേവന-സൗകര്യം ജിഡിആർഎഫ്എ ദുബായ് അവതരിപ്പിച്ചു. “Inquiry for Smart Gate Registration എന്ന പേരിലുള്ള ഈ സേവനം ജിഡിആർഎഫ്എ വെബ്സൈറ്റിൽ ലഭ്യമാണ്. ഈ സേവനം ഉപയോഗിച്ച് യാത്രക്കാർക്ക് അവരുടെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് എളുപ്പത്തിൽ പരിശോധിക്കാനും …
കുവൈത്തിൽ അന്തരീക്ഷ താപനില തീപിടിത്തിന് കാരണമാകാം; അഗ്നിശമന മാർഗനിർദേശങ്ങൾ
കുവൈത്തിൽ അന്തരീക്ഷ താപനില തീപിടിത്തിന് കാരണമാകാം; അഗ്നിശമന മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: കെട്ടിടങ്ങളിലും വാഹനങ്ങളിലും തീപിടിത്തം ഉണ്ടാകുന്നത് തടയാൻ അഗ്നിശമന മാർഗനിർദേശങ്ങൾ പാലിക്കാൻ വീണ്ടും ഓർമിപ്പിച്ച് കുവൈത്ത് അഗ്നിശമന സേന. പ്രത്യേകിച്ച് പകൽ സമയങ്ങളിലെ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആയതിനാൽ തീപിടിത്ത സാധ്യത ഏറെയാണെന്നും അഗ്നി പ്രതിരോധ ഉപകരണങ്ങൾ കൈവശം വയ്ക്കേണ്ടതിന്റെയും എങ്ങനെ ഉപയോഗിക്കണമെന്ന് അറിയേണ്ടതിന്റെയും ആവശ്യകത കെഎഫ്എഫ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് …
ഒമാനിൽ പ്രവാസികള്‍ക്കും പ്രസവാവധി ഇന്‍ഷുറന്‍സ്; മുഴുവൻ ശമ്പളം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങള്‍
ഒമാനിൽ പ്രവാസികള്‍ക്കും പ്രസവാവധി ഇന്‍ഷുറന്‍സ്; മുഴുവൻ ശമ്പളം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങള്‍
സ്വന്തം ലേഖകൻ: ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികൾക്കും പ്രവാസികള്‍ക്കുമുള്ള പ്രസവാവധി ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വന്നതായി സോഷ്യല്‍ പ്രൊട്ടക്‌ഷന്‍ ഫണ്ട് അറിയിച്ചു. 160,886 ഒമാനികളും 65,000 വിദേശികളും ഉള്‍പ്പെടെ 225,981 ആളുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഡയറക്ടര്‍ ജനറല്‍ മാലിക് അല്‍ ഹാരിസി പറഞ്ഞു. കുടുംബത്തിനും ജോലി ചെയ്യുന്ന അമ്മമാര്‍ക്കും സാമൂഹിക സംരക്ഷണം …