സ്വന്തം ലേഖകൻ: നെതർലാൻഡ്സ് പാർലമെന്റ് ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പെർമനന്റ് റസിഡൻസ് നിഷേധിക്കുന്ന ബിൽ പാസാക്കി. നെതർലാൻഡ്സിൽ ജനിക്കുകയോ, നാല് വയസ്സ് മുതൽ താമസിക്കുകയോ ചെയ്യുന്നവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെങ്കിൽ രാജ്യത്ത് പെർമനന്റ് റസിഡൻസിന് അനുമതിയുണ്ടായിരിക്കില്ല. ഈ നിയന്ത്രണം ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് മാത്രമാണ് ബാധകമാകുന്നത്. അതേസമയം, ഈ ബിൽ ഭരണഘടനാവിരുദ്ധമാണെന്നും കൂട്ട നാടുകടത്തലിന് കാരണമാകുമെന്നും ഒരു …
സ്വന്തം ലേഖകൻ: യുഎഇയുടെ പുതിയ മന്ത്രിസഭാ പുനസ്സംഘടനയുടെ പശ്ചാത്തലത്തില്‍ രൂപീകൃതമായ പുതിയ വിദ്യാഭ്യാസ, മാനവ വിഭവശേഷി, കമ്മ്യൂണിറ്റി വികസന കൗണ്‍സില്‍ ലക്ഷ്യമിടുന്നത് രാജ്യത്തെ വിദ്യാഭ്യാസ, ഗവേഷണ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടം. യുഎഇയിലെ വിദ്യാഭ്യാസ മേഖലയുടെ പുതിയ ഘടന ഈ മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ചട്ടക്കൂടിന്റെ ഭാഗമാണെന്ന് യുഎഇ വൈസ് …
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പ്രഖ്യാപിച്ച ‘ടുഗതർ 4’ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമായി. രാജ്യത്തെ മുഴുവൻ പ്രവാസി തൊഴിലാളികളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും അവലോകനം ചെയ്യാൻ അതോറിറ്റി ശ്രമിക്കുന്നതായി പാം ലേബർ പ്രൊട്ടക്ഷൻ സെക്ടർ ആക്ടിങ് ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തി. സൗദി വിഷന്‍ 2030 പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗം ഇതുമായി ബന്ധപ്പെട്ട തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു. സൗദിയിലെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് പുതിയ തീരുമാനം ബാധകമാവും. നിലവില്‍ …
സ്വന്തം ലേഖകൻ: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പാക്കുന്നത് ഇന്ത്യയും ഒമാനും തമ്മിലെ ഉഭയകക്ഷി വ്യാപാരം പുതിയ തലങ്ങളിലേക്ക് ഉയരുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്. ഇൻഡോ ഗൾഫ് ആൻഡ് മിഡിലീസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് (ഐ.എൻ.എം.ഇ.സി.സി) ഡയറക്ടർ ബോർഡ് അംഗങ്ങളുമായി മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു …
സ്വന്തം ലേഖകൻ: വേനലവധിക്ക് നാടണയാൻ കാെതിക്കുന്ന പ്രവാസി കുടുംബങ്ങൾക്കും മടങ്ങിയെത്തുന്നവർക്കും തീരാദുരിതമായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളുടെ അവസാനനിമിഷ റദ്ദാക്കലും വൈകിപ്പറക്കലും. വിമാനങ്ങളുടെ ‘സാങ്കേതിക തകരാർ’ കാരണം നൂറുകണക്കിന് പേരാണ് യാത്രാസൗകര്യം ഉറപ്പാകാതെ വലയുന്നത്. കുവൈത്തിൽ നിന്നും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് വീണ്ടും താളം തെറ്റി. ഞായറാഴ്ച രാത്രി 12.30നുള്ള …
സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്സില്‍ ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമായി രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്ന കാലദൈര്‍ഘ്യം കുറച്ചു കൊണ്ടുവരുന്നത് അതീവ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് പുതിയ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്‍ എച്ച് എസ് അപ്പോയിന്റഡ് സര്‍ജനും, മുന്‍ ആരോഗ്യ മന്ത്രിയുമായ ലോര്‍ഡ് ആരാ ഡാര്‍സി ഇതിനെ കുറിച്ചുള്ള വിശദമായ അന്വേഷണം ഈ ആഴ്ച ആരംഭിക്കും. എവിടെയാണ് കാതലായ പ്രശ്നം …
സ്വന്തം ലേഖകൻ: വാഷിങ്ടനിലെ സിയാറ്റിൽ നഗരത്തിൽ രണ്ട് പുതിയ വീസ, പാസ്പോർട്ട് കേന്ദ്രങ്ങൾ ആരംഭിച്ച് ഇന്ത്യൻ കോൺസുലേറ്റ്. സിയാറ്റിലിലെയും ബെല്ലെവ്യൂവിലെയും രണ്ട് കേന്ദ്രങ്ങൾ ജൂലൈ 12 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. ന്യൂയോർക്ക്, അറ്റ്ലാന്റാ, ഷിക്കാഗോ ഹൂസ്റ്റൺ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലാണ് മറ്റ് അഞ്ച് ഇന്ത്യൻ കോൺസുലേറ്റുകൾ. ‘അമേരിക്കയിലെ പസഫിക് വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതൽ …
സ്വന്തം ലേഖകൻ: യുഎഇയിൽ റസിഡൻസ് വീസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് പരമാവധി 20,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി) ഓർമിപ്പിച്ചു. 14 ഇനം നിയമലംഘനങ്ങൾക്കാണ് ദിവസത്തിൽ 20 ദിർഹം മുതൽ പരമാവധി 20,000 ദിർഹം വരെ പിഴ. എമിറേറ്റ്സ് …
സ്വന്തം ലേഖകൻ: വീസ കാലാവധി കഴിഞ്ഞു രാജ്യത്തു തുടരുന്നവർ നാട്ടിലേക്ക് മടങ്ങുമ്പോൾ പിഴയ്ക്കു പുറമെ എക്സിറ്റ് പെർമിറ്റോ ഔട്ട്പാസോ നേടിയിരിക്കണം. വീസ കാലാവധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 ദിർഹമാണ് പിഴ. തുക അടയ്ക്കുന്നതിനു പുറമെയാണ് എക്സിറ്റ് പെർമിറ്റ് എടുക്കണമെന്ന നിബന്ധന. പാസ്പോർട്ട് സൈസ് ചിത്രം, പാസ്പോർട്ട് പകർപ്പ്, എൻട്രി അല്ലെങ്കിൽ റസിഡൻസ് വീസ എന്നിവയാണ് …