സ്വന്തം ലേഖകൻ: വാടകവീടു തേടി അജ്മാൻ, ഷാർജ എമിറേറ്റുകളിലേക്ക് ദുബായിലുള്ളവരുടെ തിരക്ക് കൂടിയതോടെ വാടക നിരക്കിൽ കുതിപ്പ്. രണ്ട് എമിറേറ്റിലും കഴിഞ്ഞ വർഷത്തേക്കാൾ 20% ആണ് വാടക വർധന. വാടകവീട് തേടിയെത്തുന്നവരുടെ എണ്ണത്തിലുണ്ടായ വർധനയാണ് നിരക്ക് ഉയരാൻ കാരണം. ദുബായിൽ വാടകയിനത്തിൽ വർഷാവർഷം വർധനയുണ്ട്. മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന കരാമ, ദെയ്റ, ഖിസൈസ്, സിലിക്കൺ …
സ്വന്തം ലേഖകൻ: സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒമാന്‍. പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗരേഖ അധികൃതര്‍ രൂപപ്പെടുത്തി. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലകളില്‍ ഘട്ടംഘട്ടമായി സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. വിവിധ മേഖലകളില്‍ ഒമാനികള്‍ക്ക് മാത്രമായി മന്ത്രാലയം പ്രത്യേക ജോലികള്‍ അനുവദിക്കുമെന്ന് …
സ്വന്തം ലേഖകൻ: എയർഇന്ത്യ എക്സ്പ്രസ് കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. വെക്കേഷൻ അവസാനിക്കാറായതും നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കുറവുവന്നു തുടങ്ങുകയും ചെയ്തതോടെയാണ് നിരക്ക് കുറക്കൽ. എന്നാൽ, നാട്ടിൽ നിന്ന് കുവൈത്തിലേക്ക് നിലവിൽ ഉയർന്ന നിരക്ക് തുടരുകയാണ്. ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം. ഒക്ടോബർ 31ന് കോഴിക്കോട്, …
സ്വന്തം ലേഖകൻ: ഒരുവശത്ത് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെടുന്ന സ്പെയിന്. മറുവശത്ത് നിര്‍ണയകനിമിഷങ്ങളില്‍ അവസരത്തിനൊത്തുയരുന്ന ഇംഗ്ലണ്ട്. യൂറോ ഫുട്ബോള്‍ ഫൈനല്‍ ആവേശഭരിതമാവുമെന്നതില്‍ സംശയമില്ല. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് പോരാട്ടം. കൗമാരവീസ്മയം ലമിന് യമാലിന്റെ സാന്നിധ്യവും കരുത്തുറ്റമധ്യനിരയുമാണ് സ്പെയിനിനെ പ്രിയടീമാക്കുന്നത്. പതിനേഴാം പിറന്നാള്‍ ആഘോഷിക്കുന്ന യമാലിന് സമ്മാനമായി കിരീടം നല്‍കാന്‍കൂടിയാവും ടീം ഇറങ്ങുന്നത്. …
സ്വന്തം ലേഖകൻ: യുകെ യൂണിവേഴ്സിറ്റികളില്‍ പഠനത്തിനായി വീസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായി ഹോം ഓഫീസ് രേഖകള്‍ പറയുമ്പോള്‍ യൂണിവേഴ്സിറ്റികള്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. സ്പോണ്‍സേര്‍ഡ് സ്റ്റഡി വീസയ്ക്കുള്ള അപെക്ഷകളില്‍ 28 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയന്ത്രണങ്ങളുടെ അനന്തരഫലമാണിത് എന്നാണ് പൊതുനിഗമനം. കഴിഞ്ഞ മാസം ഹോം …
സ്വന്തം ലേഖകൻ: വിദേശികൾക്ക് തൊഴിൽ ചെയ്യാൻ ആഗോളതലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. ഡെന്മാർക്ക് കഴിഞ്ഞാൽ പ്രവാസികൾക്ക് ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്ന അന്തരീക്ഷം സൗദിയിലാണെന്ന് ‘ഇൻറർനേഷൻസ് പ്ലാറ്റ്ഫോം’ പ്രവാസികളുടെ ജീവിതത്തെ കുറിച്ച് നടത്തിയ സർവേയിലാണ് കണ്ടെത്തൽ. യു.എ.ഇ, അമേരിക്ക, ബെൽജിയം, നെതർലാൻഡ്സ് എന്നിവ റാങ്കിങ്ങിൽ സൗദി അറേബ്യയെക്കാൾ വളരെ പിന്നിലാണ്. …
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് ഒമാൻ വഴി കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ഏകദേശം ഒരു ലക്ഷം രൂപ വരെ ലാഭിക്കാമെന്ന് അനുഭവസ്ഥർ പറയുന്നു. സ്വന്തം പേരിൽ വാഹനമുള്ള യുഎഇ വീസക്കാർക്ക് റോഡ് മാർഗം മസ്കത്തിൽ എത്തി അവിടുന്ന് കേരളത്തിലേക്ക് പറക്കാം. തിരിച്ച് മസ്കത്തിൽ എത്തി വാഹനമെടുത്ത് …
സ്വന്തം ലേഖകൻ: അനധികൃത സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സികൾക്കെതിരെ കർശന കർശനമായ നടപടി സ്വീകരിക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. ഖത്തർ ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ഓൺലൈൻ ടാക്സി കമ്പനികൾക്ക് മാത്രമേ രാജ്യത്ത് സേവനം അനുവദിക്കുകയുള്ളൂയെന്നും മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. യൂബർ, കർവ ടെക്നോളജിസ്, ക്യൂ ഡ്രൈവ്, ബദ്ർ, അബർ, സൂം റൈഡ്, …
സ്വന്തം ലേഖകൻ: ക്ലിയറൻസ് ലഭിക്കാത്തതുമൂലം ബഹ്റൈൻ അടക്കം ജി.സി.സികളിൽനിന്നയച്ച ഗ്രൂപ് കാർഗോ കൊച്ചി തുറമുഖത്ത് കെട്ടിക്കിടക്കുകയാണെന്നും താരതമ്യേന ചെലവു കുറഞ്ഞ സീ കാർഗോ നീക്കം നിലച്ചിരിക്കുകയാണെന്നും കാർഗോ ഏജൻസി ഉടമകൾ. കഴിഞ്ഞ ഫെബ്രുവരി മുതൽ പ്രവാസികളിൽ നിന്ന് സ്വീകരിച്ച് നാട്ടിലേക്കയച്ചിട്ടുള്ള പാഴ്സലുകൾ കൊച്ചിയിൽ കെട്ടിക്കിടക്കുയാണ്. എന്തുകൊണ്ടാണ് ഇവ ക്ലിയർ ചെയ്യാത്തതെന്ന് കൊച്ചിയിലെ സീപോർട്ട് കസ്റ്റംസ് അധികൃതർ …
സ്വന്തം ലേഖകൻ: ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതോടെ, നികുതി വര്‍ദ്ധന ഉണ്ടാകും എന്ന ആശങ്കയില്‍ നാടു വിടുന്ന ബ്രിട്ടീഷ് കോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023 നും 2028 നും ഇടയില്‍ ബ്രിട്ടനിലെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 17 ശതമാനം കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വീസ്സ് ഇന്‍വെസ്റ്റ്മന്റ് ബാങ്കായ യു ബി എസ് നടത്തിയ പഠനത്തിലാണ് …