സ്വന്തം ലേഖകൻ: തിരക്ക് വർധിച്ചതോടെ യാത്രക്കാരല്ലാത്തവർക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 17വരെ നിയന്ത്രണം ഏർപ്പെടുത്തി. തിരക്കുള്ളപ്പോൾ ടെർമിനലിലേക്ക് യാത്രക്കാർക്ക് മാത്രമാണ് പ്രവേശനം. ടെർമിനൽ 1, 3 എന്നിവിടങ്ങളിൽ ടാക്സികൾക്ക് മാത്രമേ അനുവാദമുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ പാർക്കിങ് ടെർമിനലുകളിൽ നിർത്തണം. ഏകദേശം 33 ലക്ഷം പേർ ഈ സമയം വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് കരുതുന്നത്. 9.14 …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി സൗദിയിൽ സ്വദേശിവൽക്കരണം വ്യാപകമാകുകയാണ്. സ്വകാര്യ മേഖലയിലെ എഞ്ചിനിയറിങ് ജോലികളിൽ 25 ശതമാനം സ്വദേശിവൽക്കരണം നടത്തുമെന്ന് സൗദി ഇക്കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം ജൂലൈ 21 മുതൽ നടപ്പിലാകുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരിക്കുകയണ്. സൗദിയിലെ മുനിസിപ്പൽ, ഗ്രാമകാര്യ, പാര്‍പ്പിട മന്ത്രാലയുമായി സഹകരിച്ചാണ് മാനവ …
സ്വന്തം ലേഖകൻ: 2030 ആകുന്നതോടെ 7.5 ദശലക്ഷം സന്ദര്‍ശകര്‍ രാജ്യത്തേക്ക് എത്തണമെന്നാണ് സൗദി അറേബ്യയുടെ ലക്ഷ്യം. ഇതിനായി വിഭാവനം ചെയ്ത സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ യാത്രക്കാര്‍ക്കായി പുതിയ കാറ്റഗറി വീസകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യ. ചില പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് സൗദിയുടെ പുതിയ ഇ-വീസ, വീസ ഓൺ അറൈവൽ …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് ചെയ്ത കാര്‍ഡ് അനുവദിക്കുന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിജിറ്റല്‍ ലൈസന്‍സിനോടൊപ്പം കാര്‍ഡ് രൂപത്തിലുള്ള സാധാരണ ലൈസന്‍സും നല്‍കണമെന്ന പ്രവാസികളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് തീരുമാനം. ലൈസന്‍സ് കാര്‍ഡിന് 10 മുതല്‍ 30 ദിനാര്‍ വരെ ഫീസ് …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയം ഉറപ്പിച്ചു. 650 സീറ്റുകളിലേക്കാണ് കഴിഞ്ഞ ദിവസം രാവിലെ 7 മുതൽ രാത്രി 10 മണി വരെ നടന്ന തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ വോട്ടെണ്ണൽ തുടരവേ യുകെ സമയം രാവിലെ 5 വരെയുള്ള കണക്കുകൾ പ്രകാരം മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി 332 സീറ്റ് നേടിയതായിട്ടാണ് വിവരം. …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ വിജയം ഇന്ത്യ–യുകെ ബന്ധത്തിൽ വലിയ ചലനങ്ങൾക്ക് കാരണമായേക്കില്ല. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കെയ്ർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ വ്യക്തമാക്കിയിരുന്നു. സാങ്കേതികവിദ്യ, കാലാവസ്ഥാമാറ്റം, വിദ്യാഭ്യാസം, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം െമച്ചപ്പെടുത്തുമെന്ന് സ്റ്റാർമർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 2022ൽ ഋഷി …
സ്വന്തം ലേഖകൻ: യു.കെ. പൊതുതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഇന്ത്യക്കാരും. ഋഷി സുനക് ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാരാല്‍ സമ്പന്നമാണ് 650 അംഗങ്ങളുള്ള ബ്രിട്ടീഷ് പാര്‍ലമെന്റ്. അവര്‍ ആരെല്ലാമാണെന്ന് നോക്കാം. ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനായ ഋഷി സുനക്, റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തലെട്രോണ്‍ മണ്ഡലത്തില്‍നിന്ന് 12,185 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച കോട്ടയം സ്വദേശി സോജന്‍ ജോസഫ് വിജയിച്ചു. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ ജോസഫ് പരാജയപ്പെടുത്തിയത്. 49 കാരനായ സോജന്‍ ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ രാഷ്ട്രീയത്തിലും സജീവമാകുകയായിരുന്നു. …
സ്വന്തം ലേഖകൻ: സന്ദർശക വീസയിൽ എത്തുന്ന ഇന്ത്യക്കാർക്കും യുഎഇയിലെ താമസ വീസക്കാർക്കും (എൻആർഐ) ഇനി മുതൽ ഇന്ത്യൻ എടിഎം കാർഡോ യുപിഐ പേയ്മെന്റ് ക്യുആർ കോഡോ ഉപയോഗിച്ചു യുഎഇയിൽ പണമിടപാട് നടത്താം. നെറ്റ്‌വർക് ഇന്റർനാഷനലിന്റെ പിഒഎസ് മെഷീനുകളിലൂടെ യുപിഐ പണമിടപാടിനുള്ള സൗകര്യം നിലവിൽ വന്നു. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ഗൾഫ് മേഖലയിലെ …
സ്വന്തം ലേഖകൻ: തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്ന് സൗദി തൊഴില്‍ നിയമം അനുശാസിക്കുന്നതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. സൗദി തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 144 പ്രകാരം തൊഴില്‍ ദാതാവ് ജീവനക്കാര്‍ക്ക് രോഗശമനവുമായും രോഗപ്രതിരോധവുമായും ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണത്തിന് സംവിധാനം ഒരുക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി തൊഴില്‍ …