സ്വന്തം ലേഖകൻ: സൗദിയിൽ എഞ്ചനിയറിംഗ് മേഖലയിൽ പ്രഖ്യാപിച്ച 25 ശതമാനം സ്വദേശിവത്ക്കരണ നടപടി ഈ മാസം 21 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വദേശികളായ യുവതിയുവാക്കൾക്ക് ആകർഷകമായി കൂടുതൽ തൊഴിലവസരങ്ങൽ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. മുനിസിപ്പൽ ഗ്രാമകാര്യ, പാർപ്പിട മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ …
സ്വന്തം ലേഖകൻ: ഒമാനിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പ്രമോഷനുകളും ഡിസ്‌കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിക്കുന്നതിന് അധികൃതരുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഉപഭോക്തൃ സംരക്ഷണ വിഭാഗവുമായി സഹകരിച്ചാണ് പുതിയ തീരുമാനം. മുന്‍കൂര്‍ അനുമതിയില്ലാതെ 30 ശതമാനം വരെ ഇളവുകളും ഡിസ്‌കൗണ്ടും നല്‍ക്കാന്‍ സാധിക്കും. കിഴിവുകളും പ്രമോഷനല്‍ ഓഫറുകളും ആഴ്ചയില്‍ തുടര്‍ച്ചയായി മൂന്ന് …
സ്വന്തം ലേഖകൻ: രണ്ടു വര്‍ഷം മുമ്പ് കുവൈത്തില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയ സംഭവമായിരുന്നു അറുപത് വയസ്സിന് മുകളിലുള്ള ബിരുദധാരികളല്ലാത്ത തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍. രാജ്യത്തെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ മാസങ്ങളോളം 60 വയസ്സ് കഴിഞ്ഞ ജീവനക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നത് കുവൈത്ത് തൊഴില്‍ മന്ത്രാലയം നിര്‍ത്തിവച്ചത് വലിയ …
സ്വന്തം ലേഖകൻ: ജൂലൈ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവിന്റെ സീറ്റുകള്‍ കുത്തനെ ഇടിയുമെന്ന സര്‍വേ ഫലങ്ങള്‍ വന്നു തുടങ്ങിയിട്ട് വളരെ നാളുകളായി. ഇപ്പോഴിതാ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി റിഷി സുനാകിന്റെ സീറ്റു പോലും സുരക്ഷിതമല്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായി ഭരണത്തിലിരിക്കുന്ന ഒരു പ്രധാനമന്ത്രി പൊതു തെരഞ്ഞെടുപ്പില്‍ പരാജയമടയും എന്ന …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ കെയര്‍ മേഖലയില്‍ കുടിയേറ്റക്കാര്‍ വന്‍തോതില്‍ ചൂഷണങ്ങള്‍ നേരിടുന്നതായി പരാതി വ്യാപകമാണ്. ബ്രിട്ടനിലെത്തിയ പല കെയര്‍ ജോലിക്കാര്‍ക്കും ആവശ്യത്തിന് ജോലി നല്‍കാതെ മറ്റ് ജോലികള്‍ ചെയ്യിപ്പിക്കുന്നതായി ആരോപണം ശക്തമാണ്. ഇതിന്റെ പേരില്‍ പരാതിപ്പെട്ടതിന് ഹെല്‍ത്ത്‌കെയര്‍ കമ്പനി പുറത്താക്കിയ ഇന്ത്യന്‍ വംശജനായ കുടിയേറ്റ നഴ്‌സിന് ബ്രിട്ടീഷ് ഹെല്‍ത്ത്‌കെയര്‍ കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് ഒരു …
സ്വന്തം ലേഖകൻ: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനു തിരിച്ചടി. ആദ്യ ഘട്ട വോട്ടെടുപ്പില്‍ തീവ്ര വലതുപക്ഷപാർട്ടിയായ നാഷണൽ റാലി (ആർഎൻ) ലീഡ് നേടിയതായി റിപ്പോർട്ട്. മരീൻ ലെ പെന്നിന്റെ നാഷണൽ റാലിയും സഖ്യകക്ഷികളും 33 ശതമാനം വോട്ട് നേടി. ഇടത് സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് (എൻഎഫ്പി) 28 ശതമാനം വോട്ടു നേടി …
സ്വന്തം ലേഖകൻ: പ്രവാസികൾക്കായി ഇന്ത്യൻ എംബസി നേരിട്ട് നൽകിവരുന്ന സേവങ്ങൾ സ്വകാര്യ ഏജൻസികൾ വഴി നൽകാൻ ആലോചന. പുതിയ പാസ്‌പോർട്ടുകൾ നൽകൽ, പാസ്‌പോർട്ട് പുതുക്കൽ, വീസ സേവനം, പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങി മുഴുവൻ സേവനങ്ങളും സ്വകാര്യ ഏജൻസികൾ വഴി നടപ്പിലാക്കാനാണ് എംബസി ആലോചിക്കുന്നത്. ഖത്തറിലെ പ്രമുഖ പ്രാദേശിക ഇംഗ്ലിഷ് പത്രത്തിന് നൽകിയ …
സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി സൗദി ഭരണകൂടം. ഒരു തൊഴിലുടമയ്ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം നാലില്‍ കൂടുതലാണെങ്കില്‍ അവരെയെല്ലാം നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാക്കണമെന്ന് സൗദി മനുഷ്യവിഭവ വികസന മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സൗദി കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഇന്‍ഷുറന്‍സ് …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കൽ ‘വിനോദം’ തുടരുന്നു. ചൊവ്വാഴ്ച മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള രണ്ട് വിമാന സർവിസുകൾ റദ്ദാക്കിയാണ് യാത്രക്കാരെ കുഴക്കിയത്. ചൊവ്വാഴ്ച കാലത്ത് 9.45ന് മസ്കത്തിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30 കണ്ണൂരിലെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 714 വിമാനവും ഉച്ചക്ക് 2.30 മസ്കത്തിൽനിന്ന് പുറപ്പെട്ട് രാത്രി 7.55 ന് തിരുവനന്തപുരത്ത് …
സ്വന്തം ലേഖകൻ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തിന്‍റെ വാര്‍ഷിക ദിനമായ ഹിജ്‌റ വര്‍ഷത്തിന്‍റെ ആരംഭദിവസത്തില്‍ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് ഒമാന്‍. ഹിജ്‌റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹറം ഒന്നിന് അഥവാ ജൂലൈ ഏഴിനാണ് രാജ്യത്തെ സര്‍ക്കാര്‍, പൊതു, സ്വകാര്യ മേഖലയ്ക്ക് പൊതു അവധി പ്രഖ്യാപിച്ചത്. ഹിജ്‌റ വര്‍ഷം 1446ന്റെ ആരംഭമാണ് …