സ്വന്തം ലേഖകൻ: വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ ബോധവത്ക്കരണവുമായി റോയൽ ഒമാൻ പൊലീസും ബാങ്ക് മസ്‌കത്തും. വിവിധ തട്ടിപ്പുകൾക്കെതിരെ അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ടുള്ള വാർഷിക ബോധവത്ക്കരണ പദ്ധതിയുടെ തുടർച്ചയാണിത്. തൊഴിലന്വേഷകർ ഓൺലൈനായി തൊഴിലവസരങ്ങൾ തേടുന്ന കാലഘട്ടത്തിൽ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബോധവത്ക്കരണം നടത്തുന്നത്. ഒമാൻ ടിവി, റേഡിയോ, പ്രിന്റ്, ഓൺലൈൻ മീഡിയ, സോഷ്യൽ …
സ്വന്തം ലേഖകൻ: മംഗഫിലെ തീപിടിത്തത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 5 പേരുടെ ബന്ധുക്കൾ കുവൈത്തിലെത്തി. വിമാനത്താവളത്തിൽ സ്വീകരിച്ച എൻബിടിസി ജീവനക്കാർ ഇവരെ ഉറ്റവരുടെ അടുത്ത് എത്തിക്കുകയായിരുന്നു. ടിവിയുടെയും മറ്റും കണ്ടും കേട്ടും അറിഞ്ഞ ദുരന്തത്തിന്റെ ബാക്കിപത്രം നേരിട്ട് കണ്ടപ്പോൾ സങ്കടം അടക്കാനായില്ല പലർക്കും. കടൽ കടന്ന് എത്തിയവരുടെ തേങ്ങൽ രോഗികളെയും കൂട്ടിരിപ്പുകാരെയും കണ്ണീരണിയിച്ചു. യാഥാർഥ്യം …
സ്വന്തം ലേഖകൻ: അധികാരം നിലനിർത്താൻ ഗാന്ധിജിയുടെ സ്വദേശിവാദം ഉപയോഗിക്കുകയാണ് ഇന്ത്യൻ വംശജൻ ഋഷി സുനക്. ജൂലൈ നാലിന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി (ടോറികൾ) 1997 ലേതിനേക്കാൾ മോശം പ്രകടനം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആകെയുള്ള 650 സീറ്റുകളിൽ, ടോറികൾ അന്ന് 165 സീറ്റിലേക്ക് ഒതുങ്ങിപ്പോയിരുന്നു. ഇത്തവണയും അഭിപ്രായ സർവേകളിലും …
സ്വന്തം ലേഖകൻ: ഡെൻമാർക്ക്, വിദഗ്ധ തൊഴിലാളികൾക്ക് രാജ്യത്തേക്ക് കുടിയേറുന്നത് എളുപ്പമാക്കുന്നതിനായി കുടിയേറ്റ നയം പരിഷ്കരിച്ചു. ഈ മാറ്റങ്ങൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. പ്രധാന മാറ്റങ്ങൾ: പോസിറ്റീവ് ലിസ്റ്റ്: സോഷ്യൽ, ഹെൽത്ത് കെയർ മേഖലകളിലെ ജോലികൾ ചെയ്യുന്നവരെ “പോസിറ്റീവ് ലിസ്റ്റിൽ” ഉൾപ്പെടുത്തും. അതായത് ഈ മേഖലകളിൽ തൊഴിൽ വാഗ്ദാനം ലഭിക്കുന്ന വിദേശ തൊഴിലാളികൾക്ക് താമസ …
സ്വന്തം ലേഖകൻ: ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണ് മരിക്കുന്നത് ഇല്ലാതാക്കാൻ സുരക്ഷാ നടപടികളും ബോധവൽക്കരണവും ശക്തമാക്കി യുഎഇ. ചെറിയ കുട്ടികളുള്ള വീടുകളിൽ ബാൽക്കണി, ജനൽ എന്നിവിടങ്ങളിൽ ചൈൽഡ് ഗേറ്റുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കണമെന്ന് അഗ്നിരക്ഷാ സേന രക്ഷിതാക്കളോടും കെട്ടിട ഉടമകളോടും ആവശ്യപ്പെട്ടു. കുട്ടികൾക്ക് സംരക്ഷണം നൽകുന്നതും അവർക്കു കയറാൻ സാധിക്കാത്തതുമായ ഗേറ്റുകളാണ് സ്ഥാപിക്കേണ്ടത്. മുൻകരുതൽ സ്വീകരിക്കുന്നത് …
സ്വന്തം ലേഖകൻ: ഒന്നര ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് കരുതപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഒരുങ്ങുകയാണ് സൗദി തലസ്ഥാനമായ റിയാദില്‍. റിയാദിലെ കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ നിര്‍മാണം 2030തോടെ പൂര്‍ത്തിയാവുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും ആധുനികവുമായി മാറുമെന്ന് കരുതപ്പെടുന്ന ഈ വിമാനത്താവളം അദ്ഭുതകരമായ അനുഭവങ്ങളായിരിക്കും യാത്രക്കാര്‍ക്ക് സമ്മാനിക്കുകയെന്ന് …
സ്വന്തം ലേഖകൻ: രാജ്യത്തെ വിമാനത്താവളങ്ങളിൽ ലോകത്തിലെ ആദ്യത്തെ വൈഫൈ 7 സേവനമൊരുക്കാൻ ഒമാൻ എയർപോർട്സ്. വൈഫൈ 7 സേവനം നൽകുന്നതിന് ഒമാൻ എയർപോർട്സ് ഒമാൻടെലുമായി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ഈ സേവനമൊരുക്കുന്നതിലൂടെ അത്യാധുനിക സാങ്കേതികവിദ്യ നടപ്പാക്കുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് കമ്പനിയായി ഒമാൻ എയർപോർട്ട് മാറുമെന്ന് അധികൃതർ അറിയിച്ചു. കോമെക്സ് 2024 ടെക്നോളജി പ്രദർശനമേളയിലാണ് ഇതുസംബന്ധിച്ച …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ പൂന്തോട്ടങ്ങൾ, പാർക്കുകൾ, നടപ്പാതകൾ എന്നിവയുടെ പ്രവേശന ഫീസ് ഇനി മുതൽ ഡിജിറ്റലായി ഈടാക്കും. നിലവിലെ ഫീസ് ഈടാക്കുന്ന രീതി മാറ്റാനുള്ള നിർദേശത്തിന് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, അംഗീകാരം നൽകിയതിനെ തുടർന്നാണിത്. ഇതിനായി പ്രത്യേക ആപ്പ് ഉടൻ പുറത്തിറക്കുമെന്നും പേ മെഷീനുകൾ സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു …
സ്വന്തം ലേഖകൻ: കുവൈത്ത് എയർപോർട്ടിൽ ഇമിഗ്രേഷൻ പരിശോധനയ്ക്ക് ഏഴ് സെക്കൻഡ് മാത്രമേ എടുക്കൂവെന്നും ട്രെയ്‌നിംഗിലുള്ള സ്റ്റാഫ് അംഗമാണെങ്കിൽ 20 സെക്കൻഡ് വരെ എടുക്കുമെന്നും എയർപോർട്ട് സെക്യൂരിറ്റി ജനറൽ അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ബദർ അൽഷായ. അറബ് ടൈംസടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രാ സീസണായതോടെ കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടി 1, ടി …
സ്വന്തം ലേഖകൻ: യുകെയില്‍ ചീര അടങ്ങിയ പ്രീ പായ്ക്കഡ് സാന്‍ഡ് വിച്ചില്‍ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയ സംഭവത്തില്‍ 86 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്‍ഫെക്ഷന്‍ ബാധിച്ചതായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം ഇതോടെ 256 ആയി. മുന്‍കരുതലെന്ന നിലയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ഇത്തരത്തിലുള്ള 60 ഓളം ഉത്പന്നങ്ങള്‍ അധികൃതര്‍ …