1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ ട്രാഫിക് പിഴ അതാത് ഡ്രൈവർമാരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഈടാക്കാൻ നീക്കം
സൗദിയിൽ ട്രാഫിക് പിഴ അതാത് ഡ്രൈവർമാരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഈടാക്കാൻ നീക്കം
സ്വന്തം ലേഖകൻ: സൗദിയിൽ ട്രാഫിക് പിഴ അതാത് ഡ്രൈവർമാരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഈടാക്കാനുള്ള നീക്കം. പ്രസ്തുത അക്കൗണ്ടിന്റെ മറ്റു ഇടപാടുകളെ ബാധിക്കില്ലെന്ന് നിയമോപദേഷ്ടാവും അഭിഭാഷകനുമായ ഖാലിദ് ബഖീത്ത് പറഞ്ഞു. നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ നൽകാനുള്ള സമയ പരിധി അവസാനിച്ചിട്ടും അടച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് നേരിട്ട് ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി ട്രാഫിക് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ഡ്രൈവര്‍മാര്‍ക്ക് എസ്എംഎസ് …
എയർ ഇന്ത്യയുമായി കോഡ് ഷെയറിംഗിന് സൗദി എയർലൈൻസ്; പങ്കാളിത്ത കരാർ ചർച്ച ചെയ്തു
എയർ ഇന്ത്യയുമായി കോഡ് ഷെയറിംഗിന് സൗദി എയർലൈൻസ്; പങ്കാളിത്ത കരാർ ചർച്ച ചെയ്തു
സ്വന്തം ലേഖകൻ: എയർ ഇന്ത്യയുമായി കോഡ് ഷെയർ ഉടമ്പടിയുൾപ്പെടെയുള്ള പങ്കാളിത്ത കരാറിന് ശ്രമം നടത്തിവരുന്നതായി സൗദി എയർലൈൻസ്. ഇന്ത്യൻ സൗദി യാത്രക്കാർക്ക് മികച്ച സേവനങ്ങളും കൂടുതൽ സർവീസുകളും ഒരുക്കുന്നതിന്റെ ഭാഗമാണ് ഉടമ്പടി. സൗദിയ ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻ ആന്റ് മീഡിയ അഫയേഴ്സ് ജനറൽ മാനേജർ അബ്ദുല്ല അൽസഹറാനിയാണ് ഇക്കര്യങ്ങൾ വ്യക്തമാക്കിയത്. ഇതിനിടെ സൗദിയ പുതിയ വിമാനങ്ങൾ വാങ്ങുന്നതുമായി …
ബലിപെരുന്നാൾ: സൗദിയിൽ സ്വകാര്യമേഖലയിൽ നാല് ദിവസം അവധി പ്രഖ്യാപിച്ചു; പെരുന്നാള്‍ 16ന്
ബലിപെരുന്നാൾ: സൗദിയിൽ സ്വകാര്യമേഖലയിൽ നാല് ദിവസം അവധി പ്രഖ്യാപിച്ചു; പെരുന്നാള്‍ 16ന്
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ലാഭേതര മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാര്‍ക്കും നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ദുല്‍ഹജ് ഒൻപതിന് (ജൂണ്‍ 15) ശനി അറഫ ദിനം മുതല്‍ നാലു ദിവസമാണ് ബലിപെരുന്നാള്‍ അവധിയെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയിലെ ഹരീഖില്‍ ദുല്‍ഹജ് …
യുകെയിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഡ്രൈവിംഗ് നിരോധനം ഉള്‍പ്പടെ കടുത്ത ശിക്ഷയ്ക്ക് നീക്കം
യുകെയിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഡ്രൈവിംഗ് നിരോധനം ഉള്‍പ്പടെ കടുത്ത ശിക്ഷയ്ക്ക് നീക്കം
സ്വന്തം ലേഖകൻ: വഴിയരികിലും മറ്റു പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നവര്‍ക്ക് ഡ്രൈവിംഗ് നിരോധനമുള്‍പ്പടെയുള്ള കടുത്ത ശിക്ഷാ നടപടികളുമായി സര്‍ക്കാരിന്റെ പുതിയ പദ്ധതി ഒരുങ്ങുന്നു. സാമൂഹ്യ വിരുദ്ധ സ്വഭാാവത്തിന് അറുതി വരുത്താനാണ് ഇതുവഴി ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇന്നലെ പുറത്തിറക്കിയ നിര്‍ദ്ദേശ പ്രകാരം, കുറ്റം ചെയ്തു എന്ന് തെളിഞ്ഞാല്‍ കോടതികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സില്‍ പെനാല്‍റ്റി പോയിന്റുകളും പിഴയും …
യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു മരണവാര്‍ത്ത കൂടി; പീറ്റര്‍ബറോയില്‍ മലയാളി നഴ്സ് കാന്‍സര്‍ ബാധിച്ചു മരിച്ചു
യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു മരണവാര്‍ത്ത കൂടി; പീറ്റര്‍ബറോയില്‍ മലയാളി നഴ്സ് കാന്‍സര്‍ ബാധിച്ചു മരിച്ചു
സ്വന്തം ലേഖകൻ: സ്വിന്‍ഡനിലെ ഷെറിന്‍ ഡോണിയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ യുകെ മലയാളികളെ ഞെട്ടിച്ചു മറ്റൊരു മരണവാര്‍ത്ത കൂടി. പീറ്റര്‍ബറോയില്‍ താമസിക്കുന്ന നിഷ എബ്രഹാമി(44)നെയാണ് മരണംതട്ടിയെടുത്തത്. കുറച്ച് നാളുകളായി കാന്‍സര്‍ രോഗം മൂലം ചികിത്സയില്‍ കഴിയുകയായിരുന്ന നിഷ. ഏക മകളായ പന്ത്രണ്ട് വയസുകാരിയുടെ ആദ്യ കുര്‍ബാന ചടങ്ങ് ആശുപത്രിയില്‍ വച്ച് നടത്തിയത് കണ്ട ശേഷമാണ് നിഷ മടങ്ങിയത്. …
യുകെയില്‍ ഭക്ഷ്യവസ്തുവില്‍ നിന്ന് ഇ.കോളി വ്യാപനം; അടിയന്തര ദേശീയ ആരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
യുകെയില്‍ ഭക്ഷ്യവസ്തുവില്‍ നിന്ന് ഇ.കോളി വ്യാപനം; അടിയന്തര ദേശീയ ആരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
സ്വന്തം ലേഖകൻ: യുകെയില്‍ ഇ.കോളി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തര ആരോഗ്യ മുന്നറിയിപ്പ്. ‘ദേശീയമായി വിതരണം ചെയ്ത ഭക്ഷണ’വുമായി ബന്ധപ്പെട്ടാണ് ഇ.കോളി പൊട്ടിപ്പുറപ്പെട്ടത് എന്നാണ് സംശയം. ഇതിനെ തുടര്‍ന്ന് ആണ് അടിയന്തര ആരോഗ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി ആളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു. യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത 113 …
ഓൺലൈൻ റീചാർജിൽ UAE പ്രവാസിക്ക് നഷ്ടമായത് 86,380 രൂപ; നമ്പർ മാറിയാൽ ബാങ്കിനെ അറിയിക്കണം
ഓൺലൈൻ റീചാർജിൽ UAE പ്രവാസിക്ക് നഷ്ടമായത് 86,380 രൂപ; നമ്പർ മാറിയാൽ ബാങ്കിനെ അറിയിക്കണം
സ്വന്തം ലേഖകൻ: ഓൺലൈനിലൂടെ ബസ് കാർഡ്, ഇത്തിസലാത്ത്, ഡു കമ്പനികളുടെ പ്രീപെയ്ഡ് കാർഡ് എന്നിവ റീചാർജ് ചെയ്യാൻ ശ്രമിക്കുന്നവരും സാധനങ്ങൾ വാങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ. സുരക്ഷിത വെബ്സൈറ്റാണെന്ന് ഉറപ്പാക്കിയ ശേഷമേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകാവൂ. തിടുക്കത്തിൽ ഏതെങ്കിലും വെബ്സൈറ്റിലൂടെ റീചാർജ് ചെയ്യാൻ ശ്രമിച്ച മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് …
ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ 16 ന്; ഒമാനിൽ ജൂണ്‍ 17 തിങ്കളാഴ്ച; നീണ്ട അവധി
ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ 16 ന്; ഒമാനിൽ ജൂണ്‍ 17 തിങ്കളാഴ്ച; നീണ്ട അവധി
സ്വന്തം ലേഖകൻ: സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാൾ(ഈദുൽ അദ് ഹ) 16 ന് ഞായറാഴ്ച‌യും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ 16ന് ആഘോഷിക്കും. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാൽ ബലി പെരുന്നാൾ ഈ മാസം 17നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. …
പക്ഷിപ്പനിയുടെ അപൂർവ വകഭേദം ബാധിച്ച് ആദ്യ മരണം മെക്സിക്കോയിൽ; മനുഷ്യരിൽ ആദ്യം
പക്ഷിപ്പനിയുടെ അപൂർവ വകഭേദം ബാധിച്ച് ആദ്യ മരണം മെക്സിക്കോയിൽ; മനുഷ്യരിൽ ആദ്യം
സ്വന്തം ലേഖകൻ: പക്ഷിപ്പനിയുടെ അപൂർവ വകഭേദമായ എച്ച്-5.എൻ-2 ബാധിച്ച് മെക്സിക്കോയിൽ 59-കാരൻ മരിച്ചെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു. മനുഷ്യരിൽ എച്ച്-5.എൻ-2 വൈറസ് ബാധിക്കുന്നത് ആദ്യമാണ്. പക്ഷിപ്പനി ബാധിച്ച് മരിക്കാനുള്ള സാധ്യത തീരെ കുറവാണെന്നും വൈറസിന്റെ ഉറവിടം അജ്ഞാതമാണെന്നും ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു. പനി, ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കലശലായതോടെ ഏപ്രിൽ 24-നാണ് രോഗിയെ മെക്സിക്കോസിറ്റിയിലെ ആശുപത്രിയിൽ …
യുകെയിൽ ശ്വാസകോശ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു
യുകെയിൽ ശ്വാസകോശ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു
സ്വന്തം ലേഖകൻ: മലയാളി യുവതി യുകെയിൽ അന്തരിച്ചു. സ്വിണ്ടനിലെ പര്‍ട്രണില്‍ കുടുംബമായി താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണി (39) ആണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് …