സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ ബസ് യാത്രയ്ക്ക് ഏർപ്പെടുത്തിയിരുന്ന പ്രൈസ് ക്യാപ് നീക്കി. ഇന്നു മുതൽ ബസ് യാത്രയ്ക്ക് മിനിമം ചാർജ് മൂന്നു പൗണ്ടായി ഉയരും. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ രണ്ടു പൗണ്ട് ചാർജ് ക്യാപ്പാണ് ഇന്നലെ അവസാനിച്ചത്. ലണ്ടൻ നഗരത്തിൽ ഉൾപ്പെടെ ഇംഗ്ലണ്ടിലെ ദശലക്ഷക്കണക്കിന് ബസ് യാത്രക്കാരുടെ ജീവിതച്ചെലവ് പുതുവർഷത്തിൽ ഉയർത്തുന്ന തീരുമാനമാകും ഇത്. ചാർജ് …
സ്വന്തം ലേഖകൻ: പ്രതീക്ഷയുടെ പുതുപുലരിയെ വരവേറ്റ് പുതിയ ലക്ഷ്യത്തിലേക്കു ചുവടുവച്ച് യുഎഇ. ആഘോഷരാവിൽ നിന്ന് ലഭിച്ച നവോന്മേഷത്തോടെയാണ് പുതുവർഷത്തിലെ ആദ്യ പ്രവൃത്തി ദിവസത്തിലേക്ക് ജനം കടക്കുന്നത്. സാങ്കേതിക വിദ്യയുടെ പുതിയ യുഗത്തിൽ റോബട്ടുകളുമായോ നിർമിത ബുദ്ധി ഉൾപ്പെടെ നവീന സാങ്കേതിക വിദ്യകളുമായോ ഉള്ള മത്സരത്തിൽ പിടിച്ചുനിൽക്കാൻ കഠിനാധ്വാനം വേണ്ടിവരുമെന്ന കരുതലോടെയാണ് ചുവടുവയ്ക്കുന്നത്. കാലോചിതമായ വൈദഗ്ധ്യം നേടിയില്ലെങ്കിൽ …
സ്വന്തം ലേഖകൻ: ഒമാനില്‍ നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍സ് സെന്ററുകളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ). വിദേശികള്‍ക്ക് ഇനി ഈ മേഖലയില്‍ പരമാവധി ആറുശതമാനം മാത്രമായിരിക്കും തൊഴില്‍ അവസരമെന്ന് ടിആർഎ അധികൃതർ പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ പറയുന്നു. നിലവില്‍ നിശ്ചിത സ്വദേശവത്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് അത് നടപ്പാക്കുന്നതിനായി എട്ട് മാസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. …
സ്വന്തം ലേഖകൻ: എമിറേറ്റ്സ് എയർലൈൻ കുവൈത്ത്, ബഹ്റൈൻ സെക്ടറുകളിലെ സർവീസിന് എയർബസ് എ350 വിമാനങ്ങൾ ഉപയോഗിക്കുന്നു. ഒരേസമയം 312 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനം ഈ മാസം 8 മുതലായിരിക്കും ഈ സെക്ടറുകളിൽ സർവീസിന് ഉപയോഗിക്കുക. കുവൈത്തിലേക്കും ബഹ്റൈനിലേക്കും രണ്ടു എ350 വിമാനങ്ങൾ വീതം സർവീസ് നടത്തും. ഇതിൽ 32 ബിസിനസ് ക്ലാസ്, 21 …
സ്വന്തം ലേഖകൻ: നഴ്സുമാരും അധ്യാപകരും ഉള്‍പ്പടെ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് 4.75 ശതമാനത്തിനും ആറു ശതമാനത്തിനും ഇടയിലുള്ള ശമ്പള വര്‍ധനവായിരുന്നു ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തത്. . എന്നാല്‍, ഭരണത്തിലേറി, രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ മനസിലായതോടെ സര്‍ക്കാര്‍ അടുത്ത വര്‍ഷത്തേക്ക് നിര്‍ദ്ദേശിച്ചത് 2.8 ശതമാനം ശമ്പള വര്‍ധനവ് മാത്രമായിരുന്നു. ഇതോടെ സമരമെന്ന മുന്നറിയിപ്പുമായി വിവിധ ട്രേഡ് …
സ്വന്തം ലേഖകൻ: മറ്റു രാജ്യങ്ങളിൽ നിന്ന് സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ യുഎസിൽ കൊണ്ടുവരാനുള്ള എച്ച്1ബി വീസയ്ക്കായി സമ്മർദ്ദമുയർത്തുന്ന ഇലോൺ മസ്കിനു പിന്തുണയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയതാണ് പുതിയ വാർത്ത. ഒരു യുഎസ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു ട്രംപ് തന്റെ നയം വ്യക്തമാക്കിയത്. എച്ച്1ബി വീസയ്ക്ക് താൻ എപ്പോഴും അനുകൂലമാണെന്നും തന്റെ സംരംഭങ്ങളിലെ ജീവനക്കാരിൽ പലരും ഈ …
സ്വന്തം ലേഖകൻ: ദുബായ് തെരുവുകളുടെ ട്രേഡ് മാര്‍ക്കായ ഒരു ദിര്‍ഹമിൻ്റെ ചായയും ഒരു ദിര്‍ഹമിൻ്റെ പൊറോട്ടയും ഇനി സ്വപ്നങ്ങളില്‍ മാത്രം. ഇവിടത്തെതെരുവോര കഫറ്റീരിയകളും പണപ്പെരുപ്പത്തിൻ്റെ ചൂട് അനുഭവിച്ചതോടെ കടയുടമകള്‍ അത് ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണ്. ഇന്ന് ജനുവരി മുതല്‍, ഇവയ്ക്ക് ചുരുങ്ങിയത് 1.5 ദിര്‍ഹം നല്‍കേണ്ടിവരും.ജനവരി 1 മുതല്‍ വില 1.5 ദിര്‍ഹമായി ഉയരുമെന്ന് പറഞ്ഞ് മിക്ക …
സ്വന്തം ലേഖകൻ: സൗദിയിൽ നാളെ മുതൽ മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യാനായി ഏകീകൃത ചാർജിംഗ് പോർട്ടുകൾ നിർബന്ധമാകും. ആദ്യഘട്ടത്തിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെ 12 ഇലക്ട്രോണിക് ഉപകരണങ്ങളാണ് നയത്തിന് വിധേയമാകുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഉപകരണങ്ങളിലും യു.എസ്.ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ നിർബന്ധമാക്കും. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട അനുഭവം നൽകുകയും, അധിക ചെലവുകൾ ഒഴിവാക്കുകയും …
സ്വന്തം ലേഖകൻ: സൗദിയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ ശമ്പളം അംഗീകാരമുള്ള ഔദ്യോഗിക ചാനലുകൾ വഴി മാത്രം നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് (ബുധനാഴ്ച) മുതൽ ആരംഭിച്ചു. ഗാർഹിക തൊഴിലാളി സേവനം നൽകുന്ന ‘മുസാനദ്’ ആണ് ഇക്കാര്യമറിയിച്ചത്. നിലവിൽ നാല് ഗാർഹിക തൊഴിലാളികൾ ഒരാൾക്ക് കീഴിലുള്ള തൊഴിലുടമക്കാണ് നിയമം ബാധകം. 2024 ജൂലൈ മുതൽ …
സ്വന്തം ലേഖകൻ: ഒമാനിൽ പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്നു. പാർപ്പിട, വൻ പാർപ്പിടേതര ഉപയോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക്, കണക്ഷൻ, വിതരണ ഫീസുകളാണ് പുതുക്കിയതെന്ന് അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റഗുലേഷൻ (എപിഎസ്ആർ) അറിയിച്ചു. നിലവിലെ നിരക്കുകളോടൊപ്പം സ്ഥിരമായ താരിഫ് ആണ് ഇതെന്ന് അതോറിറ്റി വ്യക്തമാക്കി. താരിഫ് നിരക്കുകൾ: പാർപ്പിടേതര, കാർഷിക വിഭാഗങ്ങൾ: